16/09/2025
✅ *സിബിൽ സ്കോർ നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ താക്കോൽ*.
✅*എന്താണ് സിബിൽ സ്കോർ*?
സിബിൽ സ്കോർ എന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക അച്ചടക്കത്തെയും, ബാങ്കിൽ നിന്നെടുത്ത വായ്പകളുമായുള്ള ബന്ധത്തെയും വെളിപ്പെടുത്തുന്ന ഒരു സംഖ്യയാണ്. എടുത്ത വായ്പകളും തിരിച്ചടവ് വിവരങ്ങളും അടിസ്ഥാനമാക്കിയാണ് സ്കോർ നിശ്ചയിക്കുന്നത്. 300 മുതൽ 900 വരെയുള്ള സ്കെയിലിലാണ് സ്കോർ കണക്കാക്കുന്നത്.
🔸വായ്പയുടെ അടവുകൾ കൃത്യമായും മുടക്കമില്ലാതെയും അടയ്ക്കുന്ന വ്യക്തിയുടെ സ്കോർ 750-ന് മുകളിലായിരിക്കും.
🔸750-ന് മുകളിലുള്ള സ്കോർ മികച്ചതായി കണക്കാക്കുന്നു, ഇത് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാൻ സഹായിച്ചേക്കാം.
🔸ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ എന്നിവയുൾപ്പെടെ ഏത് വായ്പയ്ക്കും സിബിൽ സ്കോർ അത്യാവശ്യമാണ്.
🔸സിബിൽ സ്കോർ 700-ൽ താഴെയാണെങ്കിൽ ബാങ്കുകൾ വ്യക്തികളിൽ നിന്ന് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടേക്കാം.
🔸കൂടാതെ, സ്കോർ കുറവാണെങ്കിൽ കേന്ദ്ര അംഗീകൃത ബാങ്കുകളിൽ നിന്ന് ലോൺ കിട്ടാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. കേന്ദ്ര അംഗീകൃത ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യ ബാങ്കുകളിലെ പലിശ നിരക്ക് മൂന്ന് ശതമാനം വരെ അധികമാണ്.
✅*സിബിൽ സ്കോർ നിശ്ചയിക്കുന്നതാര്?*
ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ, ഇക്വിഫാക്സ്, ഹൈമാർക്ക്, എക്‌സ്പീരിയൻ എന്നിവയാണ് സിബിൽ സ്കോർ നിശ്ചയിക്കുന്ന നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ. ആർബിഐയുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ലോൺ എടുക്കുന്നതും തിരിച്ചടവുകളും സംബന്ധിച്ച വിവരങ്ങൾ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ ഏജൻസിക്ക് കൈമാറാറുണ്ട്. ചില സാഹചര്യങ്ങളിൽ സിബിൽ സ്കോർ തട്ടിപ്പുകൾ നടക്കുന്നതിനാൽ രണ്ടോ മൂന്നോ ഏജൻസികളിൽ നിന്ന് റിപ്പോർട്ട് തേടാറുണ്ട്.
✅*സ്കോർ കൂട്ടാം, ശ്രദ്ധയോടെ*
🔹ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും ഇഎംഐകളും കൃത്യമായി അടയ്ക്കുക.
🔹ദീർഘകാല ലോണുകൾ കൃത്യമായി തിരിച്ചടയ്ക്കണം.
🔹ബാങ്ക് സ്റ്റേറ്റ്മെന്റും ക്രെഡിറ്റ് റിപ്പോർട്ടും പരിശോധിച്ച് തെറ്റുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.
🔹അടവുകളിൽ മുടക്കം വരുത്തിയ ശേഷം ഒറ്റത്തവണ തീർപ്പാക്കലിലൂടെ ലോൺ തിരിച്ചടച്ചവരുടെ സ്കോർ താഴെയായിരിക്കും. അതുകൊണ്ട് സാമ്പത്തിക അച്ചടക്കം പുലർത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമരുത്.
🔹ഒരു അടവ് മുടങ്ങുന്നത് പോലും സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിക്കും.
🔹സിബിൽ സ്കോറിൽ ഒരിക്കലെങ്കിലും വീഴ്ച സംഭവിച്ചാൽ അത് ശരിയാകാൻ 12 മാസം മുതൽ രണ്ട് വർഷം വരെ വേണ്ടിവരും. സിബിൽ സ്കോർ മെച്ചപ്പെടുത്തുന്നതിൽ സാമ്പത്തിക അച്ചടക്കം വലിയ പങ്ക് വഹിക്കുന്നു.
✅ കൂടുതൽ അറിയാൻ ഭാരത സർക്കാർ സംരംഭമായ CSC കേന്ദ്രങ്ങൾ സന്ദർശിക്കുക.✍️
*ഡിജിറ്റൽ സേവാ*
JERVIN COMMUNICATION
*Common Service Centre and Travels*
(Initiated by Dept of Electronics&Information Technoligy, Govt of India)
👉🏿 കല്ലുമല തെക്കേ മുക്ക്
(ഒരു കേന്ദ്ര സർക്കാർ സംരംഭം)
📞 9745690110
📞9061690110
📧[email protected]
✨✨✨✨✨✨✨
*👨💻കൂടുതൽ തൊഴിൽ അറിയിപ്പുകളും, മറ്റു സർക്കാർ, സർക്കാരിതര വിവരങ്ങളും അറിയുവാൻ ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/KuYaWtXCsgc8FBBF0Jz99i
▬▬▬▬▬▬CSC▬▬▬▬▬▬