INC OPEN SIGHT WAYANAD MEDIA

INC OPEN SIGHT WAYANAD MEDIA WAYANAD VIBES

30/04/2025
13/02/2025

*കൊയിലാണ്ടിയിൽ ഉത്സവത്തിനെത്തിയ ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്*

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്ക്.

വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പുറത്തേക്ക് ഓടിയആനകളെ തളച്ചിട്ടുണ്ട്. പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഉഗ്ര ശബ്ദത്തിൽ കരിമരുന്ന് പ്രയോഗം നടത്തിയപ്പോഴാണ് സംഭവം. കരിമരുന്ന് പ്രയോഗത്തിൻ്റെ പ്രഗമ്പനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. പടക്കം പൊട്ടിയ ഉഗ്രശബ്ദത്തിലാണ് ആന ഇടഞ്ഞത്. ഇതോടെ പരിഭ്രാന്തരായി ആളുകൾ ഓടി. ഇതിനിടെയാണ് രണ്ട് പേർ പരിക്കേറ്റ് മരിച്ചത്.
മരിച്ചവരുടെ മൃതദേഹം ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

തിടമ്പേറ്റിയ ആനയാണ് ഇടഞ്ഞത്. ഈ ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ട് ആനകളും ക്ഷേത്രത്തിന് പുറത്തേക്ക് ഓടി. ഇതോടെ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവർ ചിതറിയോടി. ഇതിനിടെയാണ് പലർക്കും പരുക്കേറ്റത്. ക്ഷേത്ര വളപ്പിന് പുറത്തേക്ക് ഓടിയ ആനകളെ ഏറെ നേരത്തെ പരിശ്രമത്തിലാണ് തളച്ചത്.

പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിൽ പെരുന്നാളിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി കല്പറ്റ: കല്പറ്റ കണിയാമ്പറ്റ പള്ളിക്കുന്ന് ല...
08/02/2025

പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിൽ പെരുന്നാളിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി

കല്പറ്റ: കല്പറ്റ കണിയാമ്പറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലെ പെരുന്നാളിൽ പങ്ക് കൊണ്ട് പ്രിയങ്ക ഗാന്ധി എം. പി. ജില്ലയിലെ പരിപാടികൾക്ക് ശേഷം പള്ളിയിലെത്തിയ പ്രിയങ്കയെ പള്ളി വികാരി ഫാ. അലോഷ്യസ് കുളങ്ങര, മുൻ പള്ളി വികാരി ഫാ. തോമസ് പനക്കൽ, അസിസ്റ്റന്റ് പള്ളി വികാരി നോബിൻ രാമച്ചാംകുഴി എന്നിവർ ചേർന്ന് സ്വീകരിച്ചു. മാതാവിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് പ്രിയങ്ക മടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രിയങ്ക പള്ളിയിൽ എത്തിയിരുന്നു. അന്ന് പള്ളി വികാരി പെരുന്നാളിന് ക്ഷണിക്കുകയും താൻ എത്താം എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ടി.സിദ്ദിഖ് എം.എൽ.എ., ഡി.സി. സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ,
ഡീക്കൻ ജർലിൻ ജോർജ്ജ്, റീജന്റ് ബ്ര. പ്രീത് സാജ് സ്റ്റീഫൻ, പാരീഷ് കൗൺസിൽ സെക്രട്ടറി ബിനു ക്‌ളമന്റ്, ഭാരവാഹികളായ സുരേഷ് ബാബു, ജോൺ മാസ്റ്റർ വാലയിൽ, സിസ്റ്റർ ഷെറിൻ, സിസ്റ്റർ പ്രിൻസി, സിസ്റ്റർ ലിസ്സ റോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

08/02/2025

ബത്തേരി ❤️

*Program Schedule of Hon: Wayand MP, Smt Priyanka Gandhi on 9 February 2025*10:00 - Booth Level Leaders Meeting at Sulla...
08/02/2025

*Program Schedule of Hon: Wayand MP, Smt Priyanka Gandhi on 9 February 2025*

10:00 - Booth Level Leaders Meeting at Sullamusalam College Auditorium Areekode, Eranad LAC

13:00 - Booth Level Meeting at MMO OSA Auditorium Mukkam, Thiruvambadi LAC.

ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത്‌ തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി കല്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്...
08/02/2025

ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത്‌ തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

കല്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത്‌ തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത്‌ നേതൃ സംഗമങ്ങളിൽ ശനിയാഴ്ച പ്രിയങ്ക പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളും പ്രവർത്തകരും ഒരു കുടുംബാംഗം എന്ന പോലെയാണ് തന്നെ സ്വീകരിച്ചത്. 35 വർഷം അമ്മയ്ക്കും സഹോദരനും വേണ്ടി തെരഞ്ഞെടുപ്പുകൾ പ്രചരണം നടത്തിയിരുന്ന തനിക്ക് വയനാട്ടിലെ തെരഞ്ഞെടുപ്പ് മത്സരം വേറിട്ട അനുഭവമായിരുന്നു. റായ്ബറിലും അമേത്തിയിലും ബൂത്ത് തല പ്രവർത്തനത്തിനും വരെ ശ്രദ്ധകേന്ദ്രീകരണ തനിക്ക് വയനാട്ടിൽ പ്രചരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയായിരുന്നുവെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനം മുഴുവൻ ബൂത്ത് തല നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തു. ബൂത്ത്‌ പ്രവർത്തനം പോലും നേരിട്ട് ഏകോപിപ്പിച്ചിരുന്ന തനിക്ക് ആദ്യമൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനരീതി രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതു പോലെ വേറിട്ട ഒന്നായിരുന്നു. ഈ മാതൃക എല്ലാ സംസ്ഥാനങ്ങളിലും അനുകരിക്കേണ്ടതാണ് എന്ന് അവർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പും അധികം ദൂരത്തിൽ അല്ലാതെ നേരിടേണ്ടതുണ്ട്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി പ്രവർത്തകർ ഇടപെടണമെന്ന് അവർ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഏത് ആവശ്യത്തിനും തന്നെ സമീപിക്കാൻ കഴിയുന്ന രീതിയിൽ താൻ കൂടെയുണ്ടാകും. തന്നെ വിമർശിക്കാനും തിരുത്താനും വേറിട്ട രീതിയിൽ പ്രവർത്തിക്കാൻ നിർദേശങ്ങൾ നൽകുവാനും നിങ്ങൾക്ക് അവകാശമുണ്ട്. ജനപ്രതിനിധി എന്നാ നിലയിൽ തുടക്കക്കാരിയായ തനിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടാനും പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണ്. മനുഷ്യ വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, വയനാട്ടിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തൽ എല്ലാം സങ്കീർണവും ശ്രമകരവുമായ പ്രശ്നങ്ങളാണ്. എല്ലാവരുമായി സംസാരിച്ചും സഹകരിച്ചും കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രവർത്തിക്കണം. സംസ്ഥാനത്തെ എല്ലാ എം. പി. മാരും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ചൂരൽമല ദുരന്തം അതിതീവ്ര ഗണത്തിൽ പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയ്ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു.

എം. എൽ. എ. മാരായ എ. പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, ഡി.സി. സി. പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ, മുൻ മന്ത്രി പി. കെ. ജയലക്ഷ്മി,
കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,
യു. ഡി. എഫ്. ജില്ലാ ചെയർമാൻ കെ. കെ. അഹ്‌മദ്‌ ഹാജി, കൺവീനർ പി. ടി. ഗോപാലക്കുറുപ്പ്, നിസാർ അഹമ്മദ്, കെ. പി. സി
സി. സെക്രട്ടറി ടി. ജെ. ഐസക്, അഡ്വ. എം. കെ. വർഗ്ഗീസ്, കെ.പി. സി. സി. നിർവഹക സമിതിയംഗം കെ. എൽ. പൗലോസ്, പി. പി. ആലി, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. സി. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ഡി. സി.സി. ഭാരവാഹികളായ എം.എ. ജോസഫ്, എം. ജി. ബിജു, ഡി. പി. രാജശേഖരൻ, ഒ. വി. അപ്പച്ചൻ, ബിനു തോമസ്, ശോഭനകുമാരി, വിജയമ്മ ടീച്ചർ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌, വൈസ് പ്രസിഡന്റ് റസാക്ക് കല്പറ്റ, ജില്ലാ സെക്രട്ടറി ഹാരിസ് എം. എ., അബ്ദുള്ള മാടക്കര, ടി.ഹംസ, പി. പി. അയൂബ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് തലച്ചിറ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, ജിതേഷ് സാവിത്രി
തുടങ്ങിയവർ പങ്കെടുത്തു.

*യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി* ദ്വാരക:മനുഷ്യത്വ രഹിതമായ അമേരിക്കയുടെ നാടു കടത്തലിനെതിരെ ഇന്ത്യൻ പൗരൻമാരുടെ അന...
08/02/2025

*യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി*

ദ്വാരക:മനുഷ്യത്വ രഹിതമായ അമേരിക്കയുടെ നാടു കടത്തലിനെതിരെ ഇന്ത്യൻ പൗരൻമാരുടെ അന്തസ് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മോദി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോൾ ഇന്ത്യക്കാരെ കയ്യും കാലും വിലങ്ങണിയിച്ച് നാടു കടത്തിയ സംഭവം സംഘപരിവാറിന്റെ കപട ദേശീയതയാണ് തെളിയുന്നതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്,ജില്ലാ ജനറൽ സെക്രട്ടറിമാരായ മനാഫ് ഉപ്പി,ജിജി വർഗീസ്,വിനോദ് തോട്ടത്തിൽ,ഉനൈസ്.ഒ.ടി,ശ്രീജിത്ത് ബിയ്യൂർക്കുന്ന്,ഷെക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,അണ്ണൻ ആലക്കൽ,പി.ടി.മുത്തലിബ്,വി.സി.വിനീഷ്,റാഷിദ് സ്രാക്കൽ, ഷിനു വടകര,മുനീർ തരുവണ,അജി മാനന്തവാടി,സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി

08/02/2025

വയനാട് സന്ദർശനത്തിനെത്തിയ ശ്രീമതി പ്രിയങ്ക ഗാന്ധി എംപിയെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

08/02/2025

വയനാട് പാർലമെന്റ് നിയോജകമണ്ഡലത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന യു. ഡി. എഫ്. ബൂത്ത് തല നേതൃസംഗമങ്ങളിലും മണ്ഡലത്തിലെ വിവിധ പരിപാടികളിലുംപങ്കെടുക്കുന്നതിനായി ശ്രീമതി പ്രിയങ്ക ഗാന്ധി വാദ്ര എം പി കണ്ണൂർ എയർപോർട്ടിൽ എത്തി ചേർന്നു.

04/02/2025

*ലോകകപ്പ് നേടിയ അണ്ടർ 19 ടീമിനെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി*
വയനാടിന്റെ പുത്രി വി.ജെ.ജോഷിതയ്ക്ക് പ്രത്യേക അഭിനന്ദനം

കൽപ്പറ്റ: ഐ.സി.സി. അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. അവർ നേടിയത് കേവലം ഒരു വിജയമല്ല, ചരിത്രം തന്നെ മാറ്റിയെഴുതുകയും ലോകത്തിന് ഇന്ത്യൻ വനിതകളുടെ കരുത്ത് പ്രകടമാക്കുകയുമാണ് എന്ന് അവർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

വയനാടിന്റെ പുത്രി വി.ജെ. ജോഷിത ലോകകപ്പ് നേടുന്ന ടീമിലെ ആദ്യ മലയാളി വനിതയാണ്. ജോഷിതയുടെ കഠിനമായ ഈ യാത്ര കേരളത്തിലെ വനിതകൾക്ക് ഉന്നതമായ സ്വപ്നങ്ങൾ കാണുവാനുള്ള പ്രേരണയാവുമെന്ന് അവർ കുറിച്ചു.

Address

Kalpatta
673121

Telephone

918943503617

Website

Alerts

Be the first to know and let us send you an email when INC OPEN SIGHT WAYANAD MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to INC OPEN SIGHT WAYANAD MEDIA:

Share