15/09/2025
കെ എ അഭിജിത്തിന് ഭാരത് സേവക് സമാജ് അവാർഡ്
കൽപ്പറ്റ : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 1952ല്‍ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മീഷന് കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയായ സെൻട്രൽ ഭാരത് സേവക് സമാജ് സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന ദേശീയ അവാർഡ് സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ കെ എ അഭിജിത്തിന്. വയനാട് ജില്ലയിലെ കണിയാമ്പറ്റ സ്വദേശിയാണ്. സാമൂഹ്യ സേവന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. തിരുവനന്തപുരത്തെ കവടിയാർ സദ്ഭാവന ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ അധ്യക്ഷൻ ബി. എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.
മലയാള ഐക്യവേദി സംസ്ഥാന നവമാധ്യമസമിതി കൺവീനർ, ഫിലമെൻ്റ് യുവവേദി സംസ്ഥാന സെക്രട്ടറി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി സ്ഥിരം ക്ഷണിതാവ്, കൽപ്പറ്റ മേഖലാ സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ കൗൺസിൽ അംഗം, അഗ്നിപ്പറവകൾ സംസ്ഥാന യൂത്ത് കോർഡിനേറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
കവിയും ഗാന രചയിതാവുമായ
അജികുമാർ പനമരമാണ് അച്ഛൻ, അമ്മ പി. മിനി, സഹോദരി കെ. എ. അഭിനു.