30/08/2022
ഫോട്ടോ എടുക്കുന്നതിന് തൊട്ടുമുമ്പ് തന്റെ മുന്നിലിരിക്കുന്നവരോട് (sitters) ഔഗൂസ്റ്റ് സാൻഡർ പറഞ്ഞത് എന്തായിരിക്കാം? അവരെല്ലാം തന്നെ വിശ്വസിക്കും വിധം എങ്ങനെ ആയിരിക്കാം സാൻഡർ അത് അവതരിപ്പിച്ചത്?
ക്യാമറയിലേക്ക് നോക്കുന്ന ആ മനുഷ്യരുടെ കണ്ണുകളിൽ ഒരേ ഭാവമാണ്. പരസ്പരമുള്ള വ്യത്യാസങ്ങൾ അവരുടെ വേറിട്ട അനുഭവങ്ങളുടെയും വ്യക്തിത്വങ്ങളുടെയും ഫലമാണ് – ഒരു വൈദികന്റെ ചുറ്റുപാടും ജീവിതവും ഒരു പേപ്പർ ഹാങ്ങറിൽ2) നിന്നും ഏറെ വ്യത്യസ്തമാണല്ലോ; എന്നാൽ ഓരോരുത്തരും സാൻഡറിന്റെ ക്യാമറയെ ഒരുപോലെയാണ് കാണുന്നത്.
ഈ ഫോട്ടോഗ്രാഫുകൾ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോവുകയാണെന്നാണോ സാൻഡർ അവരോടു പറഞ്ഞത്? സാൻഡർ “ചരിത്രം” എന്ന് ഊന്നി പറഞ്ഞ വിധമാകുമോ ഒരുപക്ഷെ എതിർപ്പുകളും ശങ്കകളും വെടിഞ്ഞു അവർ ഓരോരുത്തരും ലെൻസിലേക്കു നോക്കി, ഏറെ വിചിത്രമായൊരു ചരിത്രപരമായ ലകാരത്തിൽ (strange historical tense) “ഞാൻ ഇത് പോലെ ആയിരുന്നു” എന്ന് സ്വയം പറഞ്ഞിട്ടുണ്ടാവുക? ഇതൊന്നും നമുക്ക് തീർത്തും പറയാൻ കഴിയില്ല. എന്നാൽ “ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യൻ” (Man of the Twentieth Century) എന്ന തലക്കെട്ടോടെ സാൻഡർ തയാറാക്കിയ ഈ കലാസൃഷ്ടിയുടെ അതുല്യത നമ്മൾ അംഗീകരിച്ചേ മതിയാകു.
മൊഴിമാറ്റം ഫോട്ടോ മെയിൽ മലയാളം പേജിൽ സമകാലിക ഫോട്ടോഗ്രാഫി അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം ടെക്നിക്കുകൾ, വി.....