17/11/2023
പ്രിയപ്പെട്ട മുഹമ്മദ് ഷമി....
അങ്ങയുടെ ഒരു ആയിരം വട്ടം മാപ്പ് പറയട്ടെ...
എന്റെ രാജ്യത്ത് ക്രിക്കറ്റിനും രാജ്യ സ്നേഹത്തിനും ഒക്കെ അപ്പുറം തലച്ചോറിനുള്ളിൽ മതം കൊണ്ട് നടക്കുന്ന കുറെ മലരന്മാർ ഈ വേൾഡ് കപ്പ് കാണുന്നുണ്ട്.....
ന്യൂസിലൻഡിനെതിരെ എന്റെ രാജ്യം കാലിടറി വീണേക്കാം എന്നു കരുതിയ ഓരോ നിമിഷവും അണുവിട തെറ്റാതെ വിക്കറ്റിലേക്ക് പന്തറിഞ്ഞു ഈ രാജ്യത്തെ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയ നിങ്ങളുടെ കളി മികവിനപ്പുറം പേരിലെ മതം തിരഞ്ഞ് ആക്രമിക്കുന്ന മലരന്മാർക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു.....
നിങ്ങൾ പോരാടുക ...... ഈ രാജ്യത്ത് ഈ ലോകകപ്പിൽ 2003 നു പകരം വീട്ടീ കനക കിരീടത്തിൽ ഉമ്മ വയ്ക്കാൻ എന്റെ രാജ്യത്തെ പ്രാപ്തമാക്കും വണ്ണം നിങ്ങൾ പോരാടുക
മതത്തിന്റെ വിഷം കുടിച്ച് നിങ്ങളെ രാജ്യദ്രോഹി ആക്കുന്ന സർട്ടിഫൈഡ് രാജ്യദ്രോഹികൾക്ക് വേണ്ടിയല്ല മറിച്ച് ഈ ലോകകപ്പിൽ ഞങ്ങൾക്കുവേണ്ടി ബാറ്റ് ചെയ്യാനും പന്തറിയാനും ഇറങ്ങുന്ന ഓരോരുത്തരുടെയും മികച്ച പ്രകടനത്തിന് ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും മൈതാനത്തും ടിവി സ്ക്രീനിന് മുൻപിലും ഇരുന്ന് കൈയ്യടിക്കുകയും ചെയ്യുന്ന യഥാർത്ഥ ഭാരതീയർക്ക് വേണ്ടി പോരാടുക
ഈ ലോകകപ്പ് ഇന്ത്യ നേടുമ്പോൾ ചിരിച്ചു നിൽക്കുന്ന 11 പേരുടെ മുഖങ്ങളിൽ ഏറ്റവും തിളക്കം കാണുക നിങ്ങളുടേതായിരിക്കും.....