08/07/2026
കാസർകോട് ജില്ലയിലെ
സാധാരണക്കാരായ പതിനായിരക്കണക്കിന് യാത്രക്കാർ നേരിടുന്ന കടുത്ത യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജീവവായു കൂട്ടായ്മ പൊതുഗതാഗത
മന്ത്രി സി പി ജോണിന് നിവേദനം സമർപ്പിച്ചു .
രാത്രി 8 മണി കഴിഞ്ഞാൽ ജില്ലയിലെ ഒട്ടുമിക്ക റൂട്ടുകളിലും ബസ് സർവീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മംഗലാപുരം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും രാത്രി വൈകി ട്രെയിനുകളിൽ എത്തുന്ന യാത്രക്കാർക്കും, ദൂരസ്ഥലങ്ങളിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികൾക്കും നാട്ടിലെത്താൻ നിലവിൽ യാതൊരു മാർഗ്ഗവുമില്ല.
അടിയന്തിരമായി രാത്രികാല ഫീഡർ സർവീസുകൾ(Niqht Services): ട്രെയിൻ യാത്രക്കാരുടെയും രാത്രികാല ജീവനക്കാരുടെയും യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കും .പ്രധാന റെയിൽവേ സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് ഫീഡർ സർവീസുകൾ അടിയന്തരമായി ആരംഭിക്കണം.
കാസർകോട് - കാഞ്ഞങ്ങാട് ജില്ലയിലെ പ്രധാന രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ച് ദേശീയപാത വഴിയും തീരദേശ പാത വഴിയും കൃത്യമായ ഇടവേളകളിൽ രാത്രികാല കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസുകൾ അനുവദിക്കണം. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വൻകിട ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ടൗൺ ടു ടൗൺ സർവീസുകളുടെ എണ്ണവും വർദ്ധിപ്പിക്കണം.
കാസർകോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനും ബഹുമാനപ്പെട്ട മന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി എത്രയും വേഗം ഉണ്ടാകണമെന്നും ജീവവായു കൂട്ടായ്മ ആവശ്യപ്പെട്ടു .
ജീവവായു കൂട്ടായ്മ കൺവീനർ അബ്ദുസ്സമദ് അതിഞ്ഞാൽ , മീഡിയ കോർഡിനേറ്റർ
ഫസലുറഹ് മാൻ എന്നിവർ സന്നിഹിതരായിരുന്നു.