കാഞ്ഞങ്ങാട്ടുകാർ

കാഞ്ഞങ്ങാട്ടുകാർ കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം പേജ്

പൊങ്കല്‍ സ്പെഷ്യല്‍ ട്രെയിൻ 13ആം തീയതി വൈകീട്ട് 3 മണിക്ക് ചെന്നൈ എഗ്മോറിൽ നിന്ന് മംഗലാപുരം വരെ.നീലേശ്വരം പോകേണ്ടവർ കാഞ്ഞ...
11/01/2025

പൊങ്കല്‍ സ്പെഷ്യല്‍ ട്രെയിൻ 13ആം തീയതി വൈകീട്ട് 3 മണിക്ക് ചെന്നൈ എഗ്മോറിൽ നിന്ന് മംഗലാപുരം വരെ.

നീലേശ്വരം പോകേണ്ടവർ കാഞ്ഞങ്ങാട് സ്റ്റേഷനിൽ വന്നിറങ്ങി 100 മീറ്റര്‍ നടന്നു ബസ്റ്റാന്റിൽ എത്തിയാൽ ഇഷ്ടം പോലെ ബസ്സ് സര്‍വീസ് ലഭിക്കുന്നതാണ് 😊

തിരുവനന്തപുരം കാസറഗോഡ് റൂട്ടിൽ പുത്തൻ 20കാർ വന്ദേ ഭാരത്‌ 10.01.2025 മുതൽ©Sreenath
08/01/2025

തിരുവനന്തപുരം കാസറഗോഡ് റൂട്ടിൽ പുത്തൻ 20കാർ വന്ദേ ഭാരത്‌ 10.01.2025 മുതൽ

©Sreenath

തിരുവനന്തപുരം കാസർഗോഡ് റൂട്ടിലേക്കുള്ള പുത്തൻ പുതിയ 20 കാർ വന്ദേ ഭാരത് ചെന്നൈയിൽ നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന കാഴ്...
03/01/2025

തിരുവനന്തപുരം കാസർഗോഡ് റൂട്ടിലേക്കുള്ള പുത്തൻ പുതിയ 20 കാർ വന്ദേ ഭാരത് ചെന്നൈയിൽ നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന കാഴ്ച. കായംകുളം വഴി കടന്നുപോകുന്നതാണ് ചിത്രത്തിൽ കാണുന്നത് ❤️❤️❤️

കൊച്ചുവേളിയിൽ എത്തുന്ന റേക്ക് കമ്മീഷൻ ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അങ്ങനെ കാസർഗോഡ് റൂട്ടിൽ പ്രയാണം ആരംഭിക്കും എന്ന് പ്രതീക്ഷിക്കാം 🥰🥰
©Sreenath

01/01/2025

ഇന്ന് ജനുവരി ഒന്നിന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് നേരെയുള്ള അവഗണനയ്ക്കെതിരെ സോഷ്യല്‍ മീഡിയ ഹാഷ്ടാഗ് ക്യാംപെയ്ൻ തുടങ്ങുന്നു

മഹാകുംഭമേളയോടനുബന്ധിച്ച് മംഗലാപുരത്ത് നിന്ന് വാരാണസിയിലേക്ക് (പാലക്കാട് വഴി) അനുവദിച്ച സ്പെഷ്യല്‍ ട്രെയിൻ സർവീസിന് കാഞ്ഞ...
31/12/2024

മഹാകുംഭമേളയോടനുബന്ധിച്ച് മംഗലാപുരത്ത് നിന്ന് വാരാണസിയിലേക്ക് (പാലക്കാട് വഴി) അനുവദിച്ച സ്പെഷ്യല്‍ ട്രെയിൻ സർവീസിന് കാഞ്ഞങ്ങാട് സ്റ്റോപ് ഇല്ല. കാസറഗോഡ് കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ് നീലേശ്വരം. എല്ലാ കാഞ്ഞങ്ങാട്ടുകാർ ഈ പോസ്റ്റിനടിയിൽ പോയി പ്രതിഷേധം രേഖപ്പെടുത്തുക

31/12/2024

ഇന്നലെ കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ നടന്ന അപകടം

30/12/2024

ഇന്നലെ -(29-12-2024) വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിൽ കൊളവയൽ നിന്നും ഇഖ്ബാല്‍ റോഡ് വഴി ചാമുണ്ടിക്കുന്നിലേക് യാത്ര പോയ ഓട്ടോറിക്ഷയിൽ ഒരു കവർ വെച്ച് മറന്ന് പോയ്‌....
കണ്ടുകിട്ടുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക 8281508268

20/12/2024

കാഞ്ഞങ്ങാട് കൊവ്വൽപള്ളി ജംഗ്ഷനിൽ അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന ഒരു കുട്ടി: കെഎസ്ആർടിസി ഡ്രൈവറുടെ അസാമാന്യ കഴിവ് കാരണം തലനാരിഴക്ക് രക്ഷപ്പെട്ടു - ഡിസംബർ 20 (4.27 pm)

അവഗണനയ്ക്കും ഒരറുതി വേണ്ടേ ... ഇന്നോ , ഇന്നലെയോ  ഉണ്ടായതല്ല  പണ്ട് ബ്രിട്ടീഷുകാരുടെ കാലം മുതൽകുള്ളതാണ് കാഞ്ഞങ്ങാട് റെയിൽ...
18/12/2024

അവഗണനയ്ക്കും ഒരറുതി വേണ്ടേ ...
ഇന്നോ , ഇന്നലെയോ ഉണ്ടായതല്ല പണ്ട് ബ്രിട്ടീഷുകാരുടെ കാലം മുതൽകുള്ളതാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ . യാത്രക്കാരുടെ എണ്ണത്തിൽ മുമ്പിലുണ്ട് , റെയിൽവേയുടെ വരുമാനത്തിന്റെ കാര്യത്തിലും പിന്നിലല്ല . എന്നാൽ അടിസ്ഥാനവികസനത്തിന്റെ കാര്യത്തിൽ ഇന്നും നൂറ്റാണ്ട് പിന്നിലാണ് , ട്രെയിനുകൾക്ക് ഉണ്ടായിരുന്ന സ്റ്റോപ്പും കട്ടാക്കി
റിസർവേഷൻ കൗണ്ടർ എടുത്തുമാറ്റി ,ഇൻഫോർമേഷൻ കൗണ്ടർ ഒഴിവാക്കി ,അവസാനം പാർസൽ സർവീസും നിർത്തലാക്കി
സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പകരം വെട്ടിച്ചുരുക്കി ഞെക്കിഞെരുക്കി കൊല്ലുകയാണ് നമ്മുടെ സ്വന്തം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെ .
കണ്ണൂരിനിപ്പുറം കേരളമില്ല എന്ന് തോന്നിപ്പിക്കുന്നതാണ് റെയിൽവേ മാപ്പ് !

നമുക്കിവിടെ നല്ല ഹോസ്‌പിറ്റലില്ല , നല്ല കോളേജുകളില്ല ആശ്രയിക്കേണ്ടത് കണ്ണൂരുമുതൽ തെക്കൻ ഭാഗത്തേക്ക് . എന്നാൽ സന്ധ്യമയങ്ങിയാൽ കണ്ണൂരിനിപ്പുറം മനുഷ്യവാസമില്ല എന്നപോലെ ട്രെയ്നകൾ യാത്ര അവസാനിപ്പിക്കും . ആരുണ്ടിവിടെ ചോദിക്കാൻ ...
പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം,
കൂടുതൽ ട്രെയിനുകൾ മംഗലാപുരം വരെ നീട്ടണം .
ഓടുന്ന വണ്ടിക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണം , റെയിൽവേ സുരക്ഷക്ക് ആധുനീക സൗകര്യങ്ങളോടു കൂടിയ മേൽപാലം നിർമ്മിക്കണം .
ആവശ്യങ്ങള്‍ അധികാരികളുടെ മുന്നിൽ സമർപ്പിച്ചു കാത്തിരിക്കുകയാണ് ജനകീയ കൂട്ടായ്മ .
വെറുതെ കരയുകയല്ല ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുകയാണ് . ജാതി മത കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കാഞ്ഞങ്ങാടിന്റെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ ജനങ്ങളും ഈ ജനകീയ സമരത്തിന്റെ ഭാഗമാവുക .
ജനപ്രതിനിധികളും ബഹുജനങ്ങളും ന്യായമായ ഈ ആവശ്യത്തിന്റെ സമരമുഖത്ത് വിജയം വരെ നിലയുറപ്പിക്കണം .

ഈ നാട് നമ്മുടേത് കൂടിയാണ് . രാജ്യത്തിന്റെ വികസനത്തിന്റെ പങ്ക് അനുഭവിക്കാൻ നമുക്കുമുണ്ട് അവകാശം .
യാത്രാദുരിതമകറ്റാൻ ... അവഗണക്കെതിരെ ... അവകാശങ്ങൾക്ക് വേണ്ടി നമുക്ക് കൈകോർക്കാം ..

കോഴിക്കോട് ഭാഗത്ത് നിന്ന് വടക്കൻ മേഖലയിലെ രാത്രികാല യാത്ര പ്രശ്നം പരിഹരിക്കണം: റെയിൽവേ പ്രൊട്ടക്ഷൻ ഫോറംകാഞ്ഞങ്ങാട്:കോഴിക...
16/12/2024

കോഴിക്കോട് ഭാഗത്ത് നിന്ന് വടക്കൻ മേഖലയിലെ രാത്രികാല യാത്ര പ്രശ്നം പരിഹരിക്കണം: റെയിൽവേ പ്രൊട്ടക്ഷൻ ഫോറം

കാഞ്ഞങ്ങാട്:
കോഴിക്കോട് നിന്ന് മലബാറിലെ വടക്കോട്ടുള്ള രാത്രികാല യാത്രാ പ്രശ്നം പരിഹരിക്കാൻ 06455 നമ്പർ ഷൊർണൂർ കോഴിക്കോട് പാസഞ്ചർ മെമു സർവീസ് ആക്കി മഞ്ചേശ്വരം വരെ നീട്ടുകയോ അല്ലെങ്കിൽ 16307 ആലപ്പുഴ കണ്ണൂർ ഇൻറർ സിറ്റി മഞ്ചേശ്വരം വരെ നീട്ടുകയോ ചെയ്ത് രാത്രി യാത്രാ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി പ്രമേയത്തിലൂടെ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ദിലീപ് മേടയിൽ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന പാസാക്കി.

ജനുവരി മാസത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് മുന്നിൽ വൈകിട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണാ സമരം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

കാഞ്ഞങ്ങാട് സന്ദർശനത്തിന് എത്തുന്ന റെയിൽവേ ചുമതലയുള്ള മന്ത്രി അബ്ദുറഹ്മാന് രാത്രികാലത്ത് വടക്കൻ മലബാറിലെ യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാൻ തീരുമാനിച്ചു.

യോഗത്തിൽ പ്രസിഡന്റ് മാനുവൽ കുറിച്ചിത്താനം അധ്യക്ഷതവഹിച്ചു
കൂക്കൾ ബാലകൃഷ്ണൻ സികെ നാസർ കാഞ്ഞങ്ങാട് അഹമ്മദ് കീർമാണി ദിലീപ് മേടയിൽ സതീഷ്
ടി അബ്ദുസമദ് അബ്ദുൽ റസാഖ് അബ്ദുൾ കയ്യും
തുടങ്ങിയവർ സംസാരിച്ചു.

😑
16/12/2024

😑

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍ യാത്രസുരക്ഷാ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് : കാഞ്ഞങ്ങാ...
14/11/2024

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍ യാത്രസുരക്ഷാ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍ യാത്രസുരക്ഷാ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് റെയില്‍വേസ്‌റ്റേഷനില്‍ റെയില്‍പാളം മുറിച്ച് കടന്ന് അപകടത്തില്‍പെടുന്ന യാത്രക്കാരുടെയും സമീപവാസികളുടേയും സുരക്ഷാ സംരക്ഷണം കണക്കിലെടുത്ത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കാഞ്ഞങ്ങാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കാസര്‍ഗോഡ് റെയില്‍വേ പോലീസ് കാസര്‍ഗോഡ് തെക്കെപ്പുറം വാര്‍ട്‌സ്ആപ്പ് കൂട്ടായ്മയും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബോധവല്‍കരണം നടത്തി.
കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ പാളം മുറിച്ചു കടന്നു നിരവധി ആളുകള്‍ മരണപ്പെട്ട സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കോഡിനേറ്റര്‍ സികെ നാസറിന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ കതിരേഷ് ബാബു കേരള റെയില്‍വേ പോലീസ് പിആര്‍ഒ മഹേഷ് എന്നിവര്‍ ക്ലാസ് എടുത്തു. ദിലീപ് മേടയില്‍, ടി അബ്ദുല്‍ സമദ്, നസീമ ടി, തോമസ്, ഷബീര്‍ ഹസ്സന്‍, ഷുക്കൂര്‍ അതിഞ്ഞാല്‍, മഹേഷ് വികെ, രാജന്‍ കെ, മഹേഷ് സികെ, ശശികുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇബ്രാഹിം മൂലക്കാടത്ത് സ്വാഗതവും മുഹമ്മദ് ജൂനിയര്‍ ബെസ്റ്റോ നന്ദിയും പറഞ്ഞു. റെയിവേ സ്റ്റേഷനില്‍ എത്തിയ മുഴുവന്‍ യാത്രക്കാര്‍ക്കും നോട്ടീസ് വിതരണം ചെയ്തു. വനിതാ യാത്രക്കാര്‍ പരാതികളുടെ കൂമ്പാരം സംഘാടകരോടും റെയില്‍വേ ഉദ്യോഗസ്ഥരോടും പറഞ്ഞു.

സുഖയാത്ര സുരക്ഷിത യാത്ര
13/11/2024

സുഖയാത്ര സുരക്ഷിത യാത്ര

കാസർഗോഡ് ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രി തലത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മഹിളമോർച്...
11/11/2024

കാസർഗോഡ് ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രി തലത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മഹിളമോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം അശ്വിനി എം.എൽ.

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ വിവിധ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, റിസർവേഷൻ കൗണ്ടർ നിലനിർത്തുക, ഷൊർണ്ണൂർ - കണ്ണൂർ മെമു ട്രെയിൻ മംഗലാപുരം വരെ നീട്ടുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം അശ്വിനി എം എൽ ബിജെപി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡൻറ് എം. ബൽരാജ് നായകിനൊപ്പം കേന്ദ്ര റെയിൽവെ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് കൈമാറി.

കാഞ്ഞങ്ങാട്ടെ ട്രെയിൻ യാത്രാ പ്രശ്ന പരിഹാരത്തിന് ഒന്നിച്ച് അണിചേരാം
11/11/2024

കാഞ്ഞങ്ങാട്ടെ ട്രെയിൻ യാത്രാ പ്രശ്ന പരിഹാരത്തിന് ഒന്നിച്ച് അണിചേരാം

നമ്മുടെ തിരുവനന്തപുരം കാസർഗോഡ് 16 കാർ വന്ദേഭാരതിന് പകരം ഓടുവാനായി അങ്ങ് NRൽ നിന്നും വന്ന റേക്ക് നമ്പർ 42 വൈറ്റ് പ്ലസ് ബ്...
10/11/2024

നമ്മുടെ തിരുവനന്തപുരം കാസർഗോഡ് 16 കാർ വന്ദേഭാരതിന് പകരം ഓടുവാനായി അങ്ങ് NRൽ നിന്നും വന്ന റേക്ക് നമ്പർ 42 വൈറ്റ് പ്ലസ് ബ്ലൂ വന്ദേഭാരത് കൊച്ചുവേളിയിലെ പിറ്റ് ലൈനിൽ അറ്റകുറ്റപ്പണികളിൽ. നാളെ മുതൽ നമ്മുടെ ഡിവിഷന്റെ 16 കാർ വന്ദേഭാരതിന് പകരമായി ഈ റേക്ക് ഓടും എന്ന് കരുതുന്നു.

ഉദ്ഘാടനം കഴിഞ്ഞ് നമ്മുടെ വന്ദേ ഭാരത് റേക്ക് 18 മാസം പൂർത്തിയാക്കിയിരിക്കുന്നു. 18 മാസത്തെ ഓട്ടം കഴിഞ്ഞാൽ SS1 അഥവാ ഷോപ്പ് ഷെഡ്യൂൾ No1 എന്ന മൈന്റനൻസ് നടത്തേണ്ടതായിട്ടുണ്ട്. 15 മുതൽ 20 ദിവസം വരെ നീളുന്ന ഒരു ഓവർഹോളിങ് വർക്കാണ് ഇത്. പേരാമ്പൂർ പോലെയുള്ള വലിയ വർക്ഷോപ്പുകളിലാണ് ഇത്തരം വർക്കുകൾ സാധാരണ നടക്കുന്നത്
©Sreenath

മംഗലാപുരം - കോഴിക്കോട്, മഞ്ചേശ്വരം - ഷൊർണ്ണൂർ റൂട്ടിൽ  വന്ദേ മെട്രോ/നമോ ഭാരത് ട്രെയിന്‍ അനുവദിച്ചു കിട്ടിയാല്‍ കാസറഗോഡ് ...
10/11/2024

മംഗലാപുരം - കോഴിക്കോട്, മഞ്ചേശ്വരം - ഷൊർണ്ണൂർ റൂട്ടിൽ വന്ദേ മെട്രോ/നമോ ഭാരത് ട്രെയിന്‍ അനുവദിച്ചു കിട്ടിയാല്‍ കാസറഗോഡ് ജില്ലയിലെ യാത്രക്കാര്‍ക്ക് വലിയ ഉപകാരം ആയിരിക്കും

Address

Kanhangad
671315

Telephone

+919847013212

Website

Alerts

Be the first to know and let us send you an email when കാഞ്ഞങ്ങാട്ടുകാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കാഞ്ഞങ്ങാട്ടുകാർ:

Share