Kanjirappally reporters online

Kanjirappally reporters online The Credible News Portal of Kanjirappally Talook

06/07/2025

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാരിക്കുളത്തിന് സമീപം ബൈക്ക് പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കുവാൻ കാരണമെന്ന് കരുതുന്നു..Watch video in you tube: https://youtu.be/85Ue1lZBFVg

അന്തരിച്ച കരിമ്പനാൽ അപ്പച്ചൻ (റ്റി.ജെ കരിമ്പനാലിൻ്റെ മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ...
06/07/2025

അന്തരിച്ച കരിമ്പനാൽ അപ്പച്ചൻ (റ്റി.ജെ കരിമ്പനാലിൻ്റെ മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10.30ന് വസതിയിലെ ശ്രൂശുഷകൾക്ക് ശേഷം സെൻ്റ് ഡോമിനിക്സ് കത്തീഡ്രലിൽ.

കൂവപ്പള്ളി ഇടവകയിലെ യുവജന സംഘടനയായ SMYMന്റെ ആഭിമുഖ്യത്തിൽ യുവജനദിനത്തോട് അനുബന്ധിച്ച് കൂവപ്പള്ളി ടൗണിലെ വെയിറ്റ് ഷെഡിന്റ...
06/07/2025

കൂവപ്പള്ളി ഇടവകയിലെ യുവജന സംഘടനയായ SMYMന്റെ ആഭിമുഖ്യത്തിൽ യുവജനദിനത്തോട് അനുബന്ധിച്ച് കൂവപ്പള്ളി ടൗണിലെ വെയിറ്റ് ഷെഡിന്റെ പരിസരപ്രദേശം വൃത്തിയാക്കി ടൗണിൽ കൂടി കടന്നുപോകുന്ന എല്ലാ ബസുകളുടെയും സമയക്രമം രേഖപ്പെടുത്തിയ ബോർഡ്‌ സ്ഥാപിച്ചു. പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ബോർഡ്‌ നാടിന് സമർപ്പിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുമായി മുണ്ടക്കയം ലൈബ്രറിയിൽ ബഷീർ അനുസ്മരണം..To read more click here..
06/07/2025

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുമായി മുണ്ടക്കയം ലൈബ്രറിയിൽ ബഷീർ അനുസ്മരണം..To read more click here..

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുമായി മുണ്ടക്കയം ലൈബ്രറിയിൽ ബഷീർ അനുസ്മരണം. ബേപ്പൂർ സുൽത്താൻ വൈക്കം മു...

06/07/2025

എരുമേലി വാപുര സ്വാമി ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി | സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമാണം തടഞ്ഞാണ് ഹൈക്കോടതി ഉത്തരവ് | തിങ്കളാഴ്ച പ്രതിഷ്ഠാ ചടങ്ങ് നടത്താനിരിക്കെയാണ് ഉത്തരവ്..Watch video in you tube: https://youtu.be/WaqIMUx6KfE

കാഞ്ഞിരപ്പള്ളി കുറ്റിക്കാട്ടിൽ കെ.എൻ മുഹമ്മദ്‌ ഇസ്മായിലിന്റെ ഭാര്യ കെ.പി സുബൈദ ബീവി(85) (ഹജ്ജുമ്മ ) നിര്യാതയായി. ഖബറടക്ക...
06/07/2025

കാഞ്ഞിരപ്പള്ളി കുറ്റിക്കാട്ടിൽ കെ.എൻ മുഹമ്മദ്‌ ഇസ്മായിലിന്റെ ഭാര്യ കെ.പി സുബൈദ ബീവി(85) (ഹജ്ജുമ്മ ) നിര്യാതയായി. ഖബറടക്കം ഇന്ന് (06/07/2025)ഉച്ചക്ക്‌ 1ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.

05/07/2025

IMPACT👉കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ ഓടകൾ തകർന്നും കമ്പികൾ ഉയർന്നതും മൂലം ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ അറ്റകുറ്റപണിയുമായി ദേശീയപാത വിഭാഗം I ദൃശ്യങ്ങൾ സഹിതം കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സ് നൽകിയ വാർത്തയെ തുടർന്ന് നടപടി..Watch video in you tube: https://youtu.be/T0z67t0ULto

കാഞ്ഞിരപ്പള്ളി മുല്ലശ്ശേരിൽ പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ മേരി കുട്ടി സെബാസ്റ്റ്യൻ (75) നിര്യാതയായി. സംസ്കാരം ഞായാറാഴ്ച ...
05/07/2025

കാഞ്ഞിരപ്പള്ളി മുല്ലശ്ശേരിൽ പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ മേരി കുട്ടി സെബാസ്റ്റ്യൻ (75) നിര്യാതയായി. സംസ്കാരം ഞായാറാഴ്ച 2.30ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കത്തീഡ്രലിൽ. പരേത പറത്താനം കറുകത്തറ കുടുംബാംഗമാണ്. മക്കൾ; ജോഷി, ജോജോ, റ്റിറ്റോ, സിജിമോൾ.
മരുമക്കൾ; ജാൻസി,ഷൈനി, നാൻസി ,മാത്യു കുളങ്ങര.

ജൂലായ് 9ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയൂക്ത ട്രേഡ് യൂണിയൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റ...
05/07/2025

ജൂലായ് 9ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയൂക്ത ട്രേഡ് യൂണിയൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥ പര്യടനം നടത്തി | സി ഐ ടി യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം കെ ജെ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. watch video..

ജൂലായ് 9ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയൂക്ത ട്രേഡ് യൂണിയൻ കാഞ്ഞിരപ്പള്ളി നിയോജക മണ്...

പൊൻകുന്നം എൻ.എസ്സ്.എസ് കരയോഗ യൂണിയന്റെ 88-മത് വാർഷിക പൊതുയോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു.watch video.. 👇👇
05/07/2025

പൊൻകുന്നം എൻ.എസ്സ്.എസ് കരയോഗ യൂണിയന്റെ 88-മത് വാർഷിക പൊതുയോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു.watch video.. 👇👇

പൊൻകുന്നം എൻ.എസ്സ്.എസ് കരയോഗ യൂണിയന്റെ 88-മത് വാർഷിക പൊതുയോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു | Ponkunnam | NSS Union | Puthiyakavu

കേറ്ററിംഗ് മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാവശ്യപ്പെട്ട്ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി വാ...
05/07/2025

കേറ്ററിംഗ് മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാവശ്യപ്പെട്ട്
ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. AKCA ജില്ലാ പ്രസിഡന്റ് സജി ജേക്കബ് ക്യാപ്റ്റനായുള്ള ജാഥയാണ് കോട്ടയം ജില്ലയിൽ പര്യടനം നടത്തിയത്..watch video..

കേറ്ററിംഗ് മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാവശ്യപ്പെട്ട് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ കോട്ടയം ജില്.....

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ പ്ലാന്ററായിരുന്ന കരിമ്പനാൽ അപ്പച്ചൻ (റ്റി.ജെ കരിമ്പനാൽ 87) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച്ച ര...
05/07/2025

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ പ്ലാന്ററായിരുന്ന കരിമ്പനാൽ അപ്പച്ചൻ (റ്റി.ജെ കരിമ്പനാൽ 87) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10.30ന് വസതിയിലെ ശ്രൂശുഷകൾക്ക് ശേഷം സെൻ്റ് ഡോമിനിക്സ് കത്തീഡ്രലിൽ. മൃതദേഹം തിങ്കളാഴ്ച്ച രാവിലെ 8ന് വീട്ടിലെത്തിക്കും.
ഭാര്യ അന്നമ്മ,പുളിങ്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗം. മക്കൾ: അന്ന സെബാസ്റ്റ്യൻ, കെ.ജെ തൊമ്മൻ, ത്യേസി അലക്സ്, കെ.ജെ മാത്യു, കെ.ജെ എബ്രഹാം, ഡോ. മറിയ. മരുമക്കൾ: ദേവസ്യാച്ചൻ മറ്റത്തിൽ പാലാ,
അലക്സ് ഞാവള്ളി ബാംഗ്ലൂർ, റോസ് മേരി ആനത്താനം കാഞ്ഞിരപ്പള്ളി, ദീപാ മുണ്ടക്കോട്ടക്കൽ റാന്നി, ഡോ. ജെയിംസ് മൂലേശേരി കാവാലം.

Address

Kanjirappally
Kanjirapalli

Alerts

Be the first to know and let us send you an email when Kanjirappally reporters online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kanjirappally reporters online:

Share

advertisment for reporters please contact 8289917057

10 am to 5 pm