23/09/2025
ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ ശ്രീരാമലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് വിജയലക്ഷ്മി (സില്‍ക്ക് സ്മിത) ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം (അവൾക്ക് ഏകദേശം 10 വയസ്സുള്ളപ്പോൾ) പഠനം നിര്‍ത്തേണ്ടി വന്നു.
ഒരു സിനിമാനടിയാകണമെന്ന്
വിജയലക്ഷ്മിയ്ക്ക് ചെറുപ്പത്തിലേ ആഗ്രഹം ഉണ്ടായിരുന്നു.
ജ്യോത്സനോട് പറഞ്ഞപ്പോള്‍ സിനിമാനടിയാകില്ലെന്ന് ജ്യോത്സ്യൻ.
മുമ്പിൽ വന്നു ചമ്രംപടിഞ്ഞിരിക്കുന്ന മനുഷ്യരെ ഏതുവിധേനയും പറഞ്ഞു പറ്റിച്ച് പള്ളവീർപ്പിക്കുകയെന്ന ലക്ഷ്യ മായിരുന്നിരിക്കാം അയാൾക്കുണ്ടായിരുന്നത്.
സിനിമാ നടിയാകില്ലെന്നു തീർത്തു പറഞ്ഞാൽ 'എങ്ങനെയെങ്കിലും എന്നെയൊരു സിനിമാനടിയാക്കണം ജ്യോത്സ്യരേ' എന്നു കെഞ്ചി മുമ്പിലിരിക്കുന്ന പെണ്ണുതന്നെ കുമ്പിടുമെന്നായിരുന്നു അയാൾ കണക്കു കൂട്ടിയത്.
ആ കണക്കുകൂട്ടൽ ചവിട്ടിത്തെറുപ്പിച്ച് ജ്യോത്സ്യൻറെ മുമ്പിൽനിന്നും വിജയലക്ഷ്മി ഇറങ്ങിനടന്നു.
വിജയവാഡയിൽ അവൾക്കൊരു ആന്റിയുണ്ടായിരുന്നു.
അന്നപൂർണ്ണാമ്മാൾ.
വർഷങ്ങൾക്കുമുമ്പ് അച്ഛന്‍ ശ്രീരാമലു, അമ്മ സരസമ്മയെ ഉപേക്ഷിച്ചുപോയപ്പോൾ ദു:ഖിതയായ വിജയലക്ഷ്‌മിയെ അന്നപൂർണ്ണാമ്മാൾ വിജയവാഡയിലേക്കു കൂട്ടി ക്കൊണ്ടുവന്നിരുന്നു.
അവിടെ സ്‌കൂളിൽ ചേർത്ത് അന്ന പൂർണ്ണാമ്മാൾ വിജയലക്ഷ്‌മിയെ പഠനം തുടരാൻ സഹായിക്കുകയും ചെയ്തു.
വശ്യതയാർന്ന കണ്ണുകൾക്കുടമയായിരുന്ന അവളുടെ നോട്ടം ക്ഷണിക്കപ്പെടാത്ത ശ്രദ്ധകളെ ആകർഷിച്ചു.
അന്നപൂര്‍ണ്ണമ്മാളിന്റെ കുടുംബം വളരെ ചെറുപ്പത്തിൽത്തന്നെ അവളുടെ വിവാഹം ഗോസ്വാമിയുമായ് നടത്തി.
പക്ഷേ ഭർത്താവും കുടുംബവും മോശമായി പെരുമാറിയതിനാൽ വൈകാതെ അവള്‍ ഭർതൃഗ്രഹത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
വിജയലക്ഷ്‌മി, തന്റെ ഉള്ളിലെ സിനിമാനടിയാകണമെന്ന മോഹം അന്നപൂർണ്ണാമ്മാളിനോട് തുറന്നുപറഞ്ഞു.
ഒരിക്കലും നടിയാകില്ലെന്ന ജ്യോത്സ്യൻറ പ്രവചനത്തെക്കുറിച്ചും പറഞ്ഞു.
അങ്ങനെ അവര്‍ കോടമ്പാക്കത്ത് എത്തി.
കോടമ്പാക്കം റെയിൽവേ സ്‌റ്റേഷനു മുമ്പിലുള്ള റോഡ് ചുവന്ന കലക്കവെള്ളം തിങ്ങി പുഴപോലെയായിക്കഴിഞ്ഞി രിക്കുന്നു. കോരിച്ചൊരിയുന്ന മഴ.
ആ പുഴയിൽ കലക്ക വെളളത്തിൻെറ നിരപ്പ് ഉയർത്തുന്നതും നോക്കി മുമ്പോട്ടു പോകാനാവാതെ വിജയ ലക്ഷ്മിയും അന്നപൂര്‍ണ്ണമ്മാളും കോടമ്പാക്കം സ്‌റ്റേഷനിൽ നിന്നു.
അതൊരു തുടക്കം ആയിരുന്നു.
സില്‍ക്ക് സ്മിത എന്ന ബ്രാന്‍ഡിന്റെ തുടക്കം.അഭിനയത്തോടുള്ള അഭിനിവേശം അവളെ തമിഴ് സിനിമാ ലോകത്ത് എത്തിച്ചു.
1979-ൽ ശിവകുമാർ സരിത അഭിനയിച്ച വണ്ടിച്ചക്രം എന്ന സിനിമയുടെ കഥയും സംഭാഷണവും രചയിതാവായ വിനുചക്രവർത്തി വിജയലക്ഷ്മി എന്ന ആന്ധ്രാ രത്നത്തെ സ്മിതയായി അവതരിപ്പിച്ചു.
തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു വിജയലക്ഷ്മിയ്ക്ക്. അതിനുശേഷമാണ് വിജയലക്ഷ്മി സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
വാ മച്ചാൻ വാ വാഷരംപേട്ടൈ" എന്ന ഗാനം പ്രേക്ഷകരെ തിയേറ്ററുകളിൽ ആവർത്തിച്ചു കാണാൻ പ്രേരിപ്പിച്ചു,
ചിത്രം വിജയകരമായ് ഓടി.
"സിലുക്ക് സിലുക്ക് സിലുക്ക്" എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക് എന്ന പേരു ഉറച്ചു.
നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് പത്ത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.
മലയാളം സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ തന്റെ "ഇണയെ തേടി" എന്ന ചിത്രത്തിൽ നായികാ വേഷം നൽകി.
ആന്റണിയും അവൾക്ക് സ്മിത എന്ന പേര് നൽകി.
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു.
മുദ്രാദ പിറൈയിൽ കമലിനൊപ്പം അവർ പാടിയ പൊൻമേനി ഉരുഗുതെ, സകലകലാവല്ലവൻ, നെതു രാത്രി യെമ്മ, പായുംബുലിയിൽ രജനിക്കൊപ്പം ആദി മാസം കഥാടിക്ക തുടങ്ങിയ ഗാനങ്ങൾ സിൽക്കിനെ എവിടെയോ കൊണ്ടുപോയി.
തമിഴ് സിനിമയിൽ മുൻനിര നടന്മാർ പോലും അധിക കളക്ഷനായി സിൽക്കിനൊപ്പം ഒരു ഗാനമെങ്കിലും പാടാൻ നിർബന്ധിതരായി എന്നത് വിചിത്രമായ കാര്യമാണ്.
സിൽക്ക് സ്മിതയുടെ ആകർഷണീയത വളരെ ശക്തമായിരുന്നു,
സിൽക്കിനൊപ്പം ഉറങ്ങുന്നയാൾ നിങ്ങളുടെ മുമ്പിലെങ്കില്‍ വണങ്ങണമെന്ന് അക്കാലത്ത് യുവാക്കൾ വാമൊഴിയായ് പറയുമായിരുന്നു.
ശിവാജി ഗണേഷനെ പോലുള്ള മുതിർന്ന ഇതിഹാസങ്ങൾ വരുമ്പോൾ ഷൂട്ടിംഗ് സ്ഥലത്ത് കാലു കുത്തി ഇരുന്നോ എന്ന് ചോദിച്ചപ്പോൾ, അവർ ഒട്ടും പരിഭ്രാന്തരായില്ല.
"കുട്ടിക്കാലം മുതൽ ഞാൻ അങ്ങനെ കാലിൽ കുത്തി ഇരുന്നു വളർന്നതാണ്. സെറ്റിൽ നിന്ന് തിരിച്ചെത്തി ക്ഷീണിതനായി ഇരിക്കുമ്പോൾ എനിക്ക് അതാണ് ഇഷ്ടം.
അതൊക്കെ ഉപേക്ഷിച്ച് വ്യാജ ബഹുമാനം നൽകാൻ ഞാൻ തയ്യാറല്ല,"
സിൽക്ക് തുറന്നു പറഞ്ഞു.
അക്കാലത്ത് മുഖ്യമന്ത്രി എംജിആറിന്റെ നേതൃത്വത്തിൽ ഒരു ചടങ്ങ് നടന്നു.ആ ചടങ്ങില്‍ സ്മിത ഉണ്ടായിരുന്നു.തെലുങ്ക് സൂപ്പർസ്റ്റാറിന് നൽകിയ കോൾഷീറ്റ് റദ്ദാക്കിയാൽ, അത് തുല്യമാക്കാൻ കുറച്ച് മാസങ്ങൾ എടുക്കുമെന്നും അത് നിർമ്മാതാവിന് വലിയ നഷ്ടമാകുമെന്നും വെളിപ്പെടുത്തി, അതിനാൽ ധീരയായ സ്ത്രീ മുഖ്യമന്ത്രിയുടെ ചടങ്ങിൽ നിന്ന് ഇറങ്ങി ഷൂട്ടിംഗിന് പോയി.
അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.
ഒരു സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി.
17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
സിൽക്കിന്റെ ജീവിതത്തിൽ ഇത്രയധികം ആളുകൾ, എത്രയധികം നിരാശകൾ.. നിഗൂഢമായി മരിച്ച മെർലിൻ മൺറോയെപ്പോലെ...
"എന്റെ മനസ്സിലുള്ളത് ഞാനല്ലാതെ ആർക്കറിയാം?
എന്റെ കണ്ണുകളിൽ എന്താണുള്ളത്
കണ്ണുകൾക്ക് മാത്രമേ അറിയൂ.."
1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തി.
2011 ൽ പുറത്തിറങ്ങിയ വിദ്യാ ബാലന്‍ അഭിനയിച്ച ഹിന്ദി സിനിമയായ ദ ഡെർട്ടി പിക്ചർ സിൽക്ക് സ്മിതയുടെ ജീവിത കഥയിൽ നിന്നാണ് പ്രചോദനം.
അകാലത്തില്‍ പൊലിഞ്ഞ സില്‍ക്ക് സ്മിത
വിടവാങ്ങിയിട്ട്
29 വർഷങ്ങള്‍ ആകുന്നു.
ഓർമ്മപൂക്കൾ 🌹.🌹.🌹.