Kannur Media

Kannur Media കണ്ണൂരിൻ്റെ വാർത്തകൾ നേരിട്ട് നിങ്ങളിലേക്ക് കണ്ണൂരിന്റെ വേറിട്ട ശബ്ദ്ധം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോ...
25/12/2024

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയില്‍ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു.

മരണ സമയത്ത് ഭാര്യയും മകളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. ഗോവ ഗവ‍ർണർ പി.എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎല്‍എമാർ, രാഷ്ട്രീയ നേതാക്കള്‍, സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളി ആശുപത്രിയില്‍ എത്തി ഡോക്ടർമാരോടും എംടിയുടെ ബന്ധുക്കളുമായും സംസാരിച്ചു. എഴുത്തുകാരും സാംസ്കാരിക നായകന്മാരും ഉള്‍പ്പെടെ വലിയ സുഹൃദവലയുണ്ടായിരുന്ന എംടിയുടെ നിരവധി സുഹൃത്തുക്കള്‍ രാത്രി വൈകിയും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

20/09/2024
വയനാട് മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം; അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി29/08/2024മുണ്ടക്കൈ: ചൂരൽമല ഉരുൾപൊട്ടൽ ...
30/08/2024

വയനാട് മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം; അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി

29/08/2024

മുണ്ടക്കൈ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്ന് ഒരു മാസമാകുമ്പോഴും സർക്കാരിൻ്റെ അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി. പ്രായമായവരുൾപ്പെടെ വീടുകളിൽ ഉള്ളതിനാൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് ബന്ധു വീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്.

ഉരുൾ പൊട്ടൽ മൂലം സർവ്വവും നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് 10,000 രൂപയാണ് സർക്കാർ അടിയന്തിര ധനസഹായമായി നൽകുന്നത്. ഇതിനു പുറമെ ജീവനോപാധി നഷ്ടമായ കുടുംബത്തിലെ 18 വയസ്സ് തികഞ്ഞ രണ്ടു പേർക്ക് പ്രതി ദിനം മുന്നൂറ്‌ രൂപ വീതവും നൽകുന്നുണ്ട്. എന്നാൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് ബന്ധു വീടുകളിലേക്ക് മാറിയവർക്ക് സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് പരാതി. അർഹരായ നിരവധി പേർ സഹായം ലഭിക്കാതെ ഇപ്പോഴും പുറത്താണെന്നും ഏകോപന കമ്മിറ്റി രൂപീകരിച്ച് സർക്കാർ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ടി. സിദ്ധീഖ് എംഎൽ എ ആവശ്യപ്പെട്ടു.

സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

ദുരിതത്തിലായ നാടിനെ ചേർത്ത് പിടിക്കാൻ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദർശനം നടത്തി. ദുരന്തത്തിലകപ്പെട്ട കുടുംബങ്ങൾ ഇന്ന് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്.

നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാർത്ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്കോഴി...
30/08/2024

നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാർത്ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടായി.

കണ്ണൂര്‍ കോര്‍പറേഷൻ കൗണ്‍സില്‍ യോഗത്തിനിടെ പയ്യാമ്ബലം പൊതു ശ്‌മശാനത്തിനെ ചൊല്ലി ബഹളം; അഴിമതി ആരോപണവുമായി പി.കെ രാഗേഷ്29/...
29/08/2024

കണ്ണൂര്‍ കോര്‍പറേഷൻ കൗണ്‍സില്‍ യോഗത്തിനിടെ പയ്യാമ്ബലം പൊതു ശ്‌മശാനത്തിനെ ചൊല്ലി ബഹളം; അഴിമതി ആരോപണവുമായി പി.കെ രാഗേഷ്

29/08/2024

കണ്ണൂർ : കോർപറേഷൻ കൗണ്‍സില്‍ യോഗത്തിനിടെ പയ്യാമ്ബലം വാതക ശ്‌മശാനത്തെ ചൊല്ലി ബഹളം. അജൻഡയ്ക്കു മുൻപെ പയ്യാമ്ബലം ശ്മശാനത്തിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റ കോണ്‍ഗ്രസ് വിമതകൗണ്‍സിലർ പി കെ രാഗേഷിനെ മേയർ തടഞ്ഞു.
വാതക ശ്മശാനം സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപ ചിലവായെന്നു മേയർ പറഞ്ഞപ്പോള്‍ അതേക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കാൻ അനുവാദം നല്‍കാത്തതില്‍ പള്ളിക്കുന്ന്‌ വാർഡിലെ പ്രതിപക്ഷത്തെ കൗണ്‍സിലറായ വി കെ ഷൈജു പ്രതിഷേധിച്ചു.
കയ്യിലുണ്ടായിരുന്ന അജണ്ടയടങ്ങിയ പുസ്തകം മേയറുടെ ഡയസിന് മുകളിലിട്ടാണ് പ്രതിഷേധമറിയിച്ചത്.

പയ്യാമ്ബലം പൊതു ശ്മശാനത്തില്‍ നടക്കുന്നത് വ്യാപകമായ അഴിമതിയാണെന്ന് പി.കെ രാഗേഷ് ആരോപിച്ചു. ഇതിനെതിരെ വിജിലൻസില്‍ പരാതി നല്‍കുമെന്ന് രാഗേഷ് അറിയിച്ചു.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ സർക്കാർ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിഹാര അദാലത്തിനെക്കുറിച്ച്‌ വേണ്ട വിധം പബ്ലിസിറ്റി കോർപറേഷൻ നല്‍ കുന്നില്ലെന്ന് പ്രതിപക്ഷത്തെ ടി രവീന്ദ്രൻ ആരോപിച്ചു.

മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്ന മുണ്ടയാട് സ്റ്റേഡിയത്തിന് ചുറ്റും കാട് കയറിയ നിലയിലാണെന്നും കാലത്ത് അവിടെ ശുചീകരണത്തിനെത്തിയ തങ്ങള്‍ക്ക് ഉഗ്രവിഷമുള്ള അണലി പാമ്ബിനെ തല്ലിക്കൊല്ലേണ്ടി വന്നുവെന്ന് കൗണ്‍സിലർ ഷാഹിനപറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ പബ്ലിസിറ്റികളും കോർപറേഷന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മേയർ പറഞ്ഞു. പടന്ന വാഡിലെ ശുചീകരണ പ്രശ്നവുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളിയെ സസ്പെന്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ കൗണ്‍സിലറുടെ ചോദ്യത്തിന് ഡെപ്യുട്ടി മേയർ വിശദമായി മറുപടി നല്‍കി. സുരേഷ് ബാബു എളയാവൂർ, എം പി രാജേഷ്, അഡ്വ: പി കെ അൻവർ ,പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.

പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ് തിരുവനന്തപുരം: കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. ...
29/08/2024

പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്

തിരുവനന്തപുരം: കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. നടനെതിരെ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സിദ്ദിഖിനെതിരായ പരാതികാരിയുടെ രഹസ്യ മൊഴി 5 മണിക്ക് മജിസ്ട്രേറ്റ് രേഖപ്പടുത്തും.

അതേ സമയം, യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പൊലീസ് ശേഖരിച്ചത്. പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നതിന്‍റെ തെളിവായി ഹോട്ടലിലെ രജിസ്റ്റര്‍ പൊലീസിന് ലഭിച്ചു. 2016 ജനുവരി 28 ന് സിദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു. അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ നടന്നത്. പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി.

മുകേഷിന് ആശ്വാസം:ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് ജില്ലാ സെഷൻസ് കോടതി തടഞ്ഞു കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതി...
29/08/2024

മുകേഷിന് ആശ്വാസം:
ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് ജില്ലാ സെഷൻസ് കോടതി തടഞ്ഞു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചിട്ടുണ്ട്.

പി.എസ്.സി നിയമനം: പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തും29/08/2024 ─────────തിരുവനന്തപുരം | കേരള പബ്ലിക് സര്‍വീസ് കമ്മീഷന്...
29/08/2024

പി.എസ്.സി നിയമനം: പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തും

29/08/2024 ─────────

തിരുവനന്തപുരം | കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന ക്ലാസ് III, ക്ലാസ് IV തസ്തികകളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പിൽ മികച്ച കായിക താരങ്ങള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതിന് 12 കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തും.

നിലവിലുള്ള നാല്പത് കായിക ഇനങ്ങളോട് ഒപ്പം യോഗ, ടഗ് ഓഫ് വാര്‍, റോളര്‍ സ്‌കേറ്റിംഗ്, റേസ് ബോട്ട് & അമേച്വര്‍ റോവിംഗ്, ആട്യ പാട്യ, ത്രോ ബോള്‍, നെറ്റ്‌ ബോള്‍, ആം റെസ്ലിംഗ്, അമേച്വര്‍ ബോക്‌സിംഗ്, സെപക്താക്ര, റോള്‍ ബോള്‍, റഗ്ലി എന്നിവ കൂടി ഉള്‍പ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ടെലിഗ്രാം നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രം__29/08/2024__ ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര...
29/08/2024

ടെലിഗ്രാം നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രം

__29/08/2024__

ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പ് അടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐ ടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു.

ആപ്പിനെതിരെ ലൈംഗിക ചൂഷണം, ലഹരി മരുന്ന് കടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ സി ഇ ഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റിലായിരുന്നു. നൂറ് കോടിയിൽ അധികം ഉപയോക്താക്കൾ ഉള്ള ടെലിഗ്രാം മെസഞ്ചർ ആപ്പിന് ഇന്ത്യയിൽ മാത്രം അൻപത് ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്.

മുൻ നിയമസെക്രട്ടറി വി.ഹരിനായർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്തു
05/03/2024

മുൻ നിയമസെക്രട്ടറി വി.ഹരിനായർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്തു

കഴിഞ്ഞ ജൂലായിലാണ് വി.ഹരി നായർ നിമയ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഹരി നായർ 199...

Address

Kannur

Alerts

Be the first to know and let us send you an email when Kannur Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Media:

Share