Cityvision Channel Kannur

Cityvision Channel Kannur Local TV channel in Kannur District

01/08/2026

യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ കൗൺസിലും ഭരണ സമിതി തിരഞ്ഞെടുപ്പും നാളെ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

01/08/2026

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷത്തെ യു ജി/പി ജി പ്രവേശനം ആരംഭിച്ചതായി വൈസ് ചാൻസലർ ഡോ. വി.പി ജഗതിരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്ത് പത്ത് വരെ ഓൺലൈനായി ഫീസ് അടച്ച് അഡ്മിഷൻ റജിസ്റ്റർ ചെയ്യാവുന്നതാണ്.

01/08/2026

പയ്യന്നൂർ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കൃത്രിമ കൈ വിതരണ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ നാലിന് പയ്യന്നൂർ വിഠോബ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് 'സ്നേഹസ്‌പർശം' എന്ന പേരിലുള്ള ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.10 വയസ്സിനു മുകളിൽ പ്രായമുള്ള, കൈമുട്ടിന് താഴെ നാല് ഇഞ്ച് എങ്കിലും നീളമുള്ളവർക്ക് കൃത്രിമ കൈ വെച്ചു പിടിപ്പിക്കാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

01/08/2026

കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ നാശനഷ്ടം. പാൽച്ചുരത്തിൽ റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു പുളിങ്ങോം കോഴിച്ചാലിൽ തുരുത്തിൽ കുടുങ്ങിയ സ്ത്രീയ രക്ഷിച്ചു.ആറളത്ത് ചിത്രശലഭ സങ്കേതത്തിൽ വെള്ളം കയറി.കോളിത്തട്ടിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. മാട്ടറ,വട്ടിയാംതോട്,വയത്തൂർ പാലങ്ങളിലാണ് വെള്ളം കയറിയത്.

01/08/2026

ലോട്ടറി തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ആഗസ്ത് 5 ന് ജില്ലാ ഭാഗ്യക്കുറി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

01/08/2026

ഇമ്മാനുവൽ സിൽക്സിൽ ഓണത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കമായി. ഒരു കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഓണം പൊന്നോണം ലാഭോത്സവത്തിൻ്റെ ഉദ്ഘാടനം കണ്ണൂർ എം എൽ എ അഡ്വ ടി ഒ മോഹനൻ നിർവ്വഹിച്ചു.

01/08/2026

കാൽടെക്‌സ് എൻ.എസ്. തിയേറ്ററിന് മുന്നിലെ കലുങ്ക് നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഇരുപകുതികളായി നടക്കുന്ന നിർമാണത്തിൽ കലുങ്കിന്റെ ഒരു ഭാഗം ഓണത്തിന് മുമ്പ് ഗതാഗതത്തിനായി തുറന്നുകൊടുക്കും.

01/08/2026

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള കണ്ണൂർ ടൗൺ യൂണിറ്റ് വാർഷിക സമ്മേളനത്തിൻ്റെ സമാപനവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസും സംഘടിപ്പിച്ചു.

29/07/2026

അന്യായമായ സ്ഥലം മാറ്റ ഉത്തരവിനെതിരെ എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജില്ല മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റുന്നതായി ആരോപിച്ചാണ് ഉപരോധ സമരം നടന്നത്.

29/07/2026

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. ഇന്ന് 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി,വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

Address

Near Ashirvad Hospital
Kannur
670002

Website

Alerts

Be the first to know and let us send you an email when Cityvision Channel Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cityvision Channel Kannur:

Shortcuts

Share