10/10/2025
എന്റെയും സനിതയുടെയും അമ്മയുടെ അമ്മയും അശ്വതിയുടെയും അനൂപിന്റെയും അച്ഛന്റെ അമ്മയും അതെ ഞങ്ങൾ അമ്മാമ്മ എന്നും അവർ അച്ഛമ്മ എന്നും വിളിക്കും,അതെ ഞങ്ങളുടെ അമ്മാമ്മ ആണ് ഈ നടുക്ക് ഇരിക്കുന്നത്,ഞങ്ങളുടെ കുട്ടികാലത്തെ ഏറ്റവും സന്തോഷം ഉള്ള ദിവസങ്ങൾ ആയിരുന്നു അമ്മാമ്മ വീട്ടിൽ വരുന്നത്,കൈ നിറയെ സാധനങ്ങളും ആയാണ് അമ്മാമ്മ വരിക, ഞങ്ങൾക്ക് ഇഷ്ട്ടം ഉള്ള ഡ്രെസ്സുകളും ,കളിപ്പാട്ടങ്ങളും എല്ലാം അമ്മാമ്മ വാങ്ങി തരും ഞങ്ങളെ പോലെ തന്നെ അശ്വതിക്കും അനൂപിനും ഒരു കുറവും അമ്മാമ്മ വരുത്താറില്ല,അമ്മയുടെ വീട്ടിൽ നിൽക്കാൻ പോകുക എന്ന് പറഞ്ഞാൽ പിന്നെ എനിക്കും സനിതക്കും പിന്നെ ഉത്സവം ആണ്, ഞങ്ങൾ നാല് പേർ കൂടിയാൽ പിന്നെ അവിടെ ഒരു ബഹളം ആണ്, പിന്നെ അമ്മാമ്മ ഉള്ളത് കൊണ്ട് ഒന്നിനും ഒരു കുറവും ഇല്ല, ഞങ്ങളെ സിനിമയ്ക്ക് കൊണ്ടുപോകും പെരുന്നാളിന് കൊണ്ട് പോകും ഒന്നും പറയാൻ ഇല്ല ഫുൾ അടിപൊളി തന്നെ, ഞങ്ങളുടെ കുട്ടികാലം ഇത്രമേൽ സന്തോഷം ആക്കി തന്നത് ഞങ്ങളുടെ അമ്മാമ്മ ആണ്,എന്റെ ഏറ്റവും വലിയ ഒരു ദുഃഖം കൂടി ആണ് അമ്മാമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞത്, ഞാൻ സൗദിയിൽ ആയിരിക്കുമ്പോൾ ആണ് അത്, പെട്ടെന്നായിരുന്നു അമ്മാമ്മക്ക് സുഖം ഇല്ലാതെ ആകുന്നതും മരണത്തിലേക്ക് പോകുന്നതും, ഇന്നും എന്റെ ഒരു വിഷമം എന്ന് പറയുന്നത് അവസാനം ആയി അമ്മമ്മയെ ഒന്ന് കാണാൻ എനിക്ക് കഴിഞ്ഞില്ല, സൗദിയിൽ നിന്ന് ആ സമയം പെട്ടെന്ന് അങ്ങിനെ പോരാൻ കഴിയുമായിരുന്നില്ല പിന്നെ ഞാൻ പോയിട്ട് അധികകാലം ആയിട്ടില്ല സാമ്പത്തികവും വളരെ മോശം ആയിരുന്നു അങ്ങിനെ പല കാരണങ്ങളാൽ എനിക്ക് അവസാനം അമ്മമ്മയെ ഒന്ന് കാണാൻ കഴിഞ്ഞില്ല 😔ജനിച്ച കാലം മുതൽ ഞങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന പങ്കു വഹിച്ച ഒരാളെ ഞങ്ങളെ ഇത്രമേൽ സ്നേഹിച്ച ഒരാളെ അവസാന നിമിഷം ഒന്ന് കാണാൻ കഴിയാതെ ഇരിക്കുക എന്ന് പറയുന്നത് ഒരു വലിയ വിഷമം തന്നെ ആണ്,അവസാനം ആയി ആ മുഖം കാണാത്തതു കൊണ്ടാണോ എന്നറിയില്ല എന്റെ മനസ്സിൽ ഇന്നും അമ്മമ്മയുടെ ആ ചിരിച്ച മുഖം ആണ് എന്നും, ചിലപ്പോൾ ഞാൻ ഓർക്കാറുണ്ട് അന്ന് കാണാഞ്ഞത് നന്നായി ഇപ്പോളും അമ്മാമ്മ ജീവനോടെ ഇരിക്കുന്ന പോലെ ആണ് എനിക്ക് തോന്നാറു, അമ്മാമ്മ ഞങ്ങളെ വിട്ട് പോയെങ്കിലും ഞങ്ങൾ നാല് പേരും ഇന്നും പണ്ടത്തെ പോലെ തന്നെ നല്ല കൂട്ടാണ്, ഒരുമിച്ചു കൂടാൻ അവസരം കിട്ടുമ്പോൾ എല്ലാം ഞങ്ങൾ ഒത്തുകൂടും, നിങ്ങൾക്കും ഇല്ലേ ഇതുപോലെ മറക്കാൻ പറ്റാത്ത വേണ്ടപ്പെട്ട ചിലർ ❤️