Kannur Election Watch 2020

Kannur Election Watch 2020 ELECTION NEWS

08/12/2020
03/12/2020





ELECTION NEWS

03/12/2020

കണ്ണൂർ കോർപ്പറേഷനും കോൺഗ്രസ്സ് പാർട്ടിയും..
കേരളത്തിൽ udf അനുകൂല സാഹചര്യം നില നിൽക്കുന്ന ഈ വേളയിൽ നടക്കുന്ന ലോക്കൽ ബോഡി ഇലക്ഷനിൽ കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ്സ് പാർട്ടി ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഉളവാക്കിയ പ്രതീക്ഷ രണ്ടാം ഘട്ടം പ്രഖ്യാപിച്ചപ്പോൾ ആകെ പോയിക്കിട്ടി. എന്നും കോൺഗ്രസ്സ് പാർട്ടി പുലർത്തിപ്പോന്ന സാമുദായിക സന്തുലിതാവസ്ഥ തകർത്തു കൊണ്ടാണ് പട്ടണത്തിൽ സ്ഥാനാർത്ഥികളെ പലയിടത്തും നിർത്തിയത്... പട്ടണത്തിനു പുറത്തുള്ളവരെ അവരുടെ പ്രദേശങ്ങളിൽ സീറ്റ്‌ നൽകാതെ പട്ടണത്തിൽ കൊണ്ടു വന്ന് മത്സരിപ്പിക്കുന്നത് റിബൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നിടത്തേക്ക് എത്തിച്ചു. സൗത്ത് ബസാറും തായത്തെരുവും ഇതൊക്കെയാണ് പറഞ്ഞു തരുന്നത്.. കാനത്തൂരിൽ കോൺഗ്രസ്സ് പാർട്ടിയുമായി ബന്ധമില്ലാത്ത ഒരുവനെ മറ്റെന്തോ താല്പര്യത്തിന്റെ പുറത്ത് നൂലിൽ കെട്ടിയിറക്കി. വാർഡിൽ ജനങ്ങളുമായി അഭേധ്യമായ ബന്ധമുള്ള പാർട്ടി പ്രവർത്തകനായ കെ. സുരേശനെ റിബൽ കുപ്പായം അണിയിച്ചതും പാർട്ടി നേതൃത്വത്തിന്റെ പീടിപ്പുകേടാണ് ചൂണ്ടികാണിക്കുന്നത്. പയ്യാമ്പലത്ത് മുൻ കൗൺസിലർ ജയസൂര്യന് നൽകിയ പരിഗണന കാനത്തൂരിൽ മുൻ കൗൺസിലർ സുരേശന് എന്ത് കൊണ്ട് നൽകിയില്ല എന്ന ചോദ്യത്തിന് പാർട്ടി നേതൃത്വം മറുപടി പറഞ്ഞേ പറ്റൂ.. ചിലരുടെ സ്ഥാപിത താല്പര്യത്തിന് വേണ്ടി കാനത്തൂരിൽ നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർഥി നാലാം സ്ഥാനത്തേക്ക് പോകും എന്ന് വളരെ വ്യക്തമാണ്...താഴെ തട്ടിലുള്ള പാർട്ടി പ്രവർത്തകർക്ക് അംഗീകാരം ലഭിക്കുന്ന തിരഞ്ഞെടുപ്പിൽ അതാത് വാർഡിലെ യഥാർത്ഥ പ്രവർത്തകർക്ക് മത്സരിക്കാൻ അവസരം നൽകാതെ നൂലിൽ കെട്ടിയിറക്കുന്നത് പലയിടത്തും തിരിച്ചടി നേരിട്ടേക്കും.

Address

KANNUR
Kannur
670001

Website

Alerts

Be the first to know and let us send you an email when Kannur Election Watch 2020 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category