Media Vision

Media Vision live news update news portal contact 8111988 877, 94466 44676

27/05/2025

നെഹ്‌റു ചരമ ദിനം ആചരിച്ചു.

ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്. കണ്ണൂർ.
News Updated By : 27/മെയ്/2025.

കണ്ണൂർ: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വിൻ്റെ 61-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി .പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.
തുടർന്ന് നടന്ന ''ആധുനിക ഇന്ത്യയിൽ നെഹ്‌റു വിൻ്റെ പ്രസക്തി'' എന്ന സെമിനാറിൽ മുൻ എം എൽ എ പ്രൊഫ .എ ഡി മുസ്തഫ , രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി പി ബാലൻ തുടങ്ങിയവർ പ്രഭാഷണം നടത്തി .നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ ,വി വി പുരുഷോത്തമൻ , അഡ്വ. ടി ഒ മോഹനൻ ,റിജിൽ മാക്കുറ്റി ,കെ പ്രമോദ് , മനോജ് കൂവേരി , സുരേഷ് ബാബു എളയാവൂർ , ടി ജയകൃഷ്ണൻ , അഡ്വ.റഷീദ് കവ്വായി ,സി ടി ഗിരിജ , എം പി വേലായുധൻ ,ശ്രീജ മഠത്തിൽ ,നൗഷാദ് ബ്ലാത്തൂർ ,കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് , സി എം ഗോപിനാഥ് ,കല്ലിക്കോടൻ രാഗേഷ് ,കെ ഉഷ കുമാരി ,എൻ ആർ മായിൻ ,പി അനൂപ് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ ഉടൻ ലഭിക്കാൻ -
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് സന്ദർശിക്കുക :

https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I/107

26/05/2025

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി.

ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്.
News Updated By : 26/മെയ്/2025.

കോഴിക്കോട്: നാളെ (മെയ് 27) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
വാർത്തകൾ ഉടൻ ലഭിക്കാൻ -
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് സന്ദർശിക്കുക :

https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I/107

26/05/2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി.

ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്.
News Updated By : 26/മെയ്/2025.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ സി വേണുഗോപാല്‍ ഒപ്പിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപന കുറിപ്പ് പുറത്തിറങ്ങി.

വാർത്തകൾ ഉടൻ ലഭിക്കാൻ -
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് സന്ദർശിക്കുക :

https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I/107

26/05/2025

തൊഴിലിടത്തെ പ്രശ്നങ്ങൾ:
ഇന്റേണൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാകണം - വനിതാ കമ്മീഷൻ.

ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്.
News Updated By : 26/മെയ്/2025.

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്റേണൽ പരാതിപരിഹാര കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

പരാതികൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് പലപ്പോളും നടന്ന് വരുന്നത്. ഇതിലൂടെ കുറ്റവാളികൾ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടാവുകയാണ്.
ഗാർഹിക പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതിന്റെ മുഖ്യ കാരണം മദ്യപാനമായി കണ്ട് വരുന്നുണ്ട്. അമ്മ മകനെ ഡി- അഡിക്ഷൻ സെന്ററിൽ ആക്കണമെന്ന് അവശ്യപ്പെട്ട് എത്തിയ പരാതികൾ വരെ കമ്മിഷന് മുന്നിൽ ഇന്ന് എത്തിയിരുന്നു എന്നും കമ്മീഷൻ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

ഗാർഹികപീഡനങ്ങൾ,
മാതാപിതാക്കളുടെ സംരക്ഷണം, കുടുംബ പ്രശ്‌നങ്ങള്‍, മദ്യപാനം, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സാമ്പത്തിക ക്രമക്കേട്, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയത്. സാമ്പത്തിക ഇടപാടുകളിൽ സ്ത്രീകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്ത്രീകൾ ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്ന നിരവധി കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു.

അദാലത്തിൽ 100 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു ഒരു പരാതി നിയമ സഹായം ലഭ്യമാകുന്നതിന് വേണ്ടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈ മാറിയിട്ടുണ്ട് . രണ്ട് പരാതികൾ കൗൺസലിങ്ങിനായി നിർദ്ദേശിച്ചു.

വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സലര്‍ ടി.എം. പ്രമോദ്, പാനല്‍ അഭിഭാഷകരായ അഡ്വ. വി.എ. അമ്പിളി, അഡ്വ. സ്മിത ഗോപി, അഡ്വ. പി. യമുന, എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

വാർത്തകൾ ഉടൻ ലഭിക്കാൻ -
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് സന്ദർശിക്കുക :

https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I/107

26/05/2025
26/05/2025

അതിശക്തമായ മഴ: കണ്ണൂർ ജില്ലയില്‍ വ്യാപക നാശനഷ്ടം.

ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്. കണ്ണൂർ.
News Updated By : 26/മെയ്/2025.

കണ്ണൂർ: അതി ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായി. ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 144 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 12 പേര്‍ക്ക് പരിക്കുപറ്റി. 184 കുടുംബങ്ങളെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. ജില്ലയില്‍ മെയ് 20 മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം 107 വില്ലേജുകളിലാണ് നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം കപ്പണത്തട്ട്, തളിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുളിമ്പറമ്പ എന്നിവിടങ്ങളില്‍ മണ്ണിടിച്ചലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരങ്ങള്‍ വീണും മേല്‍ക്കൂര തകര്‍ന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പലയിടത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സം ഉണ്ടായി.

വാർത്തകൾ ഉടൻ ലഭിക്കാൻ -
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് സന്ദർശിക്കുക :

https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I/107

Address

Thavakkara
Kannur
670003

Telephone

+918111988877

Website

Alerts

Be the first to know and let us send you an email when Media Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Vision:

Share