Kambil Varthakalonline

Kambil Varthakalonline NEWS MEDIA KAMBIL

20/10/2023

മരണവാർത്ത
20 -10 - 2023

السلام عليكم ورحمة الله وبركاته
إنا لله و انا اليه راجعون



കമ്പിൽ : കുളമുള്ള വളപ്പിൽ ഷാഫി (ശംസു, സത്താർ എന്നിവരുടെ സഹോദരൻ ) മരണപ്പെട്ട വിവരം അറിയിക്കുന്നു.

പരേതന്റെ ബർസഖിയായ ജീവിതം വിജയിപ്പിക്കട്ടെ
സ്വർഗീയ ദറജകൾ ഉയർത്തട്ടെ ....
أمين أمين أمين يارب العالمين
എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക

♾️

"⛔കേരള ബ്ലാസ്റ്റേഴ്സിന് വിജയം; ബെംഗളൂരു എഫ് സിയെ 2-1ന് പരാജയപ്പെടുത്തി. "വിജയ ഗോളുകൾ പിറന്നത് രണ്ടാം പകുതിയിൽ.       കൊ...
22/09/2023

"⛔കേരള ബ്ലാസ്റ്റേഴ്സിന് വിജയം; ബെംഗളൂരു എഫ് സിയെ 2-1ന് പരാജയപ്പെടുത്തി. "

വിജയ ഗോളുകൾ പിറന്നത് രണ്ടാം പകുതിയിൽ.


കൊച്ചി:
ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മഴയെയും ബെംഗളൂരു എഫ്‌സിയെയും മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. 2-1നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തകര്‍ത്തു പെയ്ത മഴയെ അവഗണിച്ച് ഗ്യാലറിയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആര്‍ത്ത് വിളിച്ചപ്പോള്‍ താരങ്ങള്‍ കളത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

നിറഞ്ഞ് കവിഞ്ഞ സ്‌റ്റേഡിയത്തിന്റെ ആരവങ്ങള്‍ നെഞ്ചേറ്റി തുടക്കം മുതല്‍ അക്രമണാത്മക ഫുട്‌ബോളാണ് കാഴ്ചവച്ചത്. ആദ്യ പകുതിയില്‍ ബെംഗളൂരുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങായ ജപ്പാന്‍ താരം ദായ്‌സുകി സകായ് തകര്‍പ്പന്‍ ഫോമിലായിരുന്നു. തുടക്കം മുതല്‍ അക്രമിച്ച് കളിച്ചെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാനഘട്ടത്തില്‍ ഇരുടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. ഗോള്‍ രഹിത സമനിലയില്‍ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതി തുടങ്ങി മിനിട്ടുകള്‍ക്കകം ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. കളിയുടെ 52-ാം മിനിറ്റില്‍ കെസിയാ വീന്‍ഡോര്‍പ്പിന്റെ ഓണ്‍ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നില്‍ എത്തിയത്. ഒരു ഗോള്‍ ലീഡില്‍ ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്‌സ് കളിയുടെ 69-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഗോളിലൂടെ ലീഡ് ഉയര്‍ത്തി. ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിലേക്ക് കുതിക്കവെ കളിയുടെ 90-ാം മിനുട്ടില്‍ ബെംഗളൂരു എഫ്‌സി ഒരു ഗോള്‍ മടക്കി.

"നിപ: ആശങ്കയിൽനിന്ന് ആശ്വാസതീരത്തേക്ക്, ജാ​ഗ്രത തുടരണം"September 20, 2023    വടകര: നിപ സമ്പർക്കബാധിതരുടെ സ്രവപരിശോധനാഫലങ...
20/09/2023

"നിപ: ആശങ്കയിൽനിന്ന് ആശ്വാസതീരത്തേക്ക്, ജാ​ഗ്രത തുടരണം"
September 20, 2023




വടകര:
നിപ സമ്പർക്കബാധിതരുടെ സ്രവപരിശോധനാഫലങ്ങൾ നെഗറ്റീവായതോടെ ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകൾക്ക് ആശ്വാസം.
കൺടെയ്‌ൻമെന്റ് സോണുകളിൽ ഇളവും പ്രാബല്യത്തിൽവന്നതോടെ നിപ വിതച്ച ആശങ്കയിൽനിന്ന്‌ നാട് കരകയറിത്തുടങ്ങി. മുൻദിവസങ്ങളിൽ നിന്നുംവ്യത്യസ്തമായി വില്യാപ്പള്ളി, ആയഞ്ചേരി ടൗണുകളെല്ലാം ബുധനാഴ്ച കുറച്ച് സജീവമായി.
പക്ഷെ കൺടെയ്‌ൻമെന്റ് സോണുകളിൽ വാഹനഗതാഗതം പഴയപോലെയായിട്ടില്ല. സ്വകാര്യബസുകളിൽ ഉൾപ്പെടെ ബുധനാഴ്ച തിരക്ക് കുറവായിരുന്നു. ജാഗ്രത കൈവിടാൻ ആയിട്ടില്ലെന്നും കുറച്ചുദിവസംകൂടി നിലവിലുള്ള ജാഗ്രത തുടരണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

"രണ്ടാം വന്ദേഭാരത്: മംഗളൂരു – തിരുവനന്തപുരം റൂട്ടില്‍ അടുത്തയാഴ്ച സര്‍വീസ്‌ ആരംഭിച്ചേക്കും"        20.09.2023കേരളത്തിന് ...
20/09/2023

"രണ്ടാം വന്ദേഭാരത്: മംഗളൂരു – തിരുവനന്തപുരം റൂട്ടില്‍ അടുത്തയാഴ്ച സര്‍വീസ്‌ ആരംഭിച്ചേക്കും"

20.09.2023

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ മംഗളൂരു – തിരുവനന്തപുരം റൂട്ടില്‍ അടുത്തയാഴ്ച സര്‍വീസ്‌ ആരംഭിച്ചേക്കുമെന്ന് സൂചന.കൃത്യദിവസം പറയുന്നില്ലെങ്കിലും മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അടുത്തയാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ്ഓഫ് നടത്തുമെന്നാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ നൽകുന്ന സൂചന.രണ്ടാം വന്ദേഭാരത് മംഗളൂരു തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന ഉറപ്പ് ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചതായി എം.കെ രാഘവന്‍ എം.പിയും വ്യക്തമാക്കിയിരുന്നു.രാവിലെ 5.20ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് 2.30ന് തിരുവനന്തപുരത്തെത്തുന്ന വിധമാകും സമയക്രമം എന്നറിയുന്നു

"കാടാച്ചിറയിൽ ബൈക്ക് അപകടത്തിൽ കമ്പിൽ സ്വദേശി മരണപ്പെട്ടു. " 19.09.2023കമ്പിൽ തെരു:കാടാച്ചിറയിൽ ബൈക്ക് അപകടത്തിൽ കമ്പിൽ ...
19/09/2023

"കാടാച്ചിറയിൽ ബൈക്ക് അപകടത്തിൽ കമ്പിൽ സ്വദേശി മരണപ്പെട്ടു. "

19.09.2023

കമ്പിൽ തെരു:
കാടാച്ചിറയിൽ ബൈക്ക് അപകടത്തിൽ കമ്പിൽ സ്വദേശി വിഷ്ണു പ്രകാശ്(19) മരണപ്പെട്ടു.

അച്ഛൻ : അരക്കൻ പ്രകാശൻ LIC ഏജന്റ്,
അമ്മ: ഷജിന,
സഹോദരി: അനാമിക.

സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക്12 മണിക്ക് പയ്യാമ്പലത്ത്.

18/09/2023

"ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും"

18/09/2023


കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ മഴക്ക്‌ സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദം കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴിയായി ദുർബലമായി. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

"നിപ: ഹൈ റിസ്ക് സമ്പർക്കമുള്ള61 പേരുടെ ഫലം നെഗറ്റീവ്"18-09-2023     കോഴിക്കോട്: നിപ വൈറസ് ബാധയിൽ ആശങ്കയൊഴിയുന്നു. 61 പേര...
18/09/2023

"നിപ: ഹൈ റിസ്ക് സമ്പർക്കമുള്ള
61 പേരുടെ ഫലം നെഗറ്റീവ്"

18-09-2023


കോഴിക്കോട്:
നിപ വൈറസ് ബാധയിൽ ആശങ്കയൊഴിയുന്നു. 61 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഹൈ റിസ്ക് സമ്പർക്കമുള്ളവരുടെ ഫലമാണ് പുറത്തുവന്നത്. രണ്ടാമത് മരിച്ച മംഗലാട്ട് സ്വദേശിയുടെ അടുത്ത സമ്പർക്കമുള്ള വ്യക്തി നെഗറ്റീവാണ്. ഏറ്റവും ഒടുവിൽ പോസറ്റീവായ ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയ്ക്കും നെഗറ്റീവാണ്.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോടെത്തും. നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പിളുകൾ ശേഖരിക്കും. അതേസമയം പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിൻ്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.

ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കണക്കുകൂട്ടൽ. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.

നിലവിൽ 1233 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 27 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് വിശദമായ പഠനവും സാമ്പിൾ കളക്ഷനും നടത്തും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.

18/09/2023

"സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 16 മുതൽ 20 വരെതൃശ്ശൂരിൽ."
"സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് വെച്ചാണ് നടക്കുക. "


ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 16 മുതൽ 20 വരെ നടത്തുവാനും തീരുമാനം ആയി. തൃശ്ശൂരിൽ വെച്ചാണ് കായിക മേള നടക്കുക. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 9 മുതൽ 11 എറണാകുളത്ത് വെച്ചും നടക്കും. ശാസ്ത്രമേള നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ തിരുവനന്തപുരത്ത് വെച്ചും നടത്തും. സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് വെച്ചാണ് നടക്കുക. ജനുവരി നാല് മുതൽ എട്ട് വരെയാണ് സ്കൂൾ കലോത്സവം നടത്തുക.

"2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി  ഈ മാസം 30ന് അവസാനിക്കും"   18.09.2023.ന്യൂഡൽഹി:2000 രൂപ നോട്ടുകൾ അക്കൗണ...
18/09/2023

"2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കും"


18.09.2023.

ന്യൂഡൽഹി:
2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്.

2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചവയാണ്.

Plz share.......കണ്ണൂർ ജില്ലയിലെ മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ   പതിനാലാം വാർഡിൽ താമസിക്കുന്ന ഫൈസൽ പുളിക്കൽ എന്ന യുവാവിന്റെ ഇ...
18/09/2023

Plz share.......

കണ്ണൂർ ജില്ലയിലെ മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ താമസിക്കുന്ന ഫൈസൽ പുളിക്കൽ എന്ന യുവാവിന്റെ ഇരു വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്തു വരികയാണ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഫൈസലിന്റെ ഇരു വൃക്കകളും മാറ്റി വെക്കൽ മാത്രമാണ് പ്രതിവിധി. വാർദ്ധയ്ക്ക സഹജമായ അസുഖങ്ങൾ കാരണം മാതാപിതാക്കളിൽ നിന്നോ ഒന്നരവയസുള്ള കുട്ടികൾ ഉള്ളതു കാരണം ഭാര്യയിൽ നിന്നോ വൃക്ക സ്വീകരിക്കാൻപറ്റാത്ത സാഹചര്യമാണ്. ശാസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 45 ലക്ഷം രൂപ കണ്ടെത്തിയാൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കുകയുള്ളു. സാധാരണ കുടുംബത്തിലേ അംഗമായ ഫൈസലിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സക്കായിട്ടുള്ള ചെലവുകൾ. ഇനിയും വൈകിയാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉൽഭവിക്കുകയും കിഡ്നി മാറ്റിവയ്ക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. ഫൈസൽ എന്ന ചെറുപ്പക്കാരന്റെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി ഇത് നമ്മുടെ എല്ലാവരുടെയും പൊതു പ്രശ്നമായി കണ്ടുകൊണ്ട് നമുക്കൊന്നിച്ച് കൈകോർക്കാം.. ഈ ഗ്രൂപ്പിൽ ഉള്ള മുഴുവൻ അംഗങ്ങളും പരമാവധി ഷെയർ ചെയ്യുകയും തന്നാൽ കഴിയുന്ന സഹായം ഈ കുടുംബത്തിനുവേണ്ടി ചെയ്യണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാവരുടെയും പൂർണ്ണ സഹകരണവും പിന്തുണയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ...

അക്കൗണ്ട് ഡീറ്റെയിൽസ്👇
POSTING DATE:18/09/23
G PAY NO: 9847240913
NAME : FAIZAL pulikkal.

A/C :7775000100019526 IFSC :PUNB0777500 PUNJAB NATIONAL BANK PAYANGADI BRANCH

ഫൈസൽ ചികിത്സാ കമ്മിറ്റി രക്ഷാധികാരി ---------------
കെ വി മുഹമ്മദ് അലി ഹാജി (സെൻട്രൽ ജുമാമസ്ജിദ് പ്രസിഡന്റ് ) ചെയർപേഴ്സൺ ഫാരിഷ ടീച്ചർ പ്രസിഡന്റ് മാട്ടൂൽ ഗ്രാമപഞ്ചായത്ത് 6282141978
#മാട്ടൂൽ
കൺവീനർ അബ്ബാസ് ഹാജി ടി പി 9995677881

അബ്ദുൽ കലാം എ കെ എസ് 9995145858

വളപട്ടണം സ്വദേശി ഇസ്മായിൽ മരണപ്പെട്ടു.   #വളപട്ടണം18.09.2023വളപട്ടണം : വളപട്ടണം അങ്ങാടിയിൽ അനാദി കച്ചവടം നടത്തിയിരുന്ന ഇ...
18/09/2023

വളപട്ടണം സ്വദേശി ഇസ്മായിൽ മരണപ്പെട്ടു.

#വളപട്ടണം
18.09.2023

വളപട്ടണം :
വളപട്ടണം അങ്ങാടിയിൽ അനാദി കച്ചവടം നടത്തിയിരുന്ന ഇസ്മായിൽ മരണപ്പെട്ടു (താമസം തങ്ങൾവയൽ അംഗൻവാടിക്ക് സമീപം).

ഭാര്യ :അലീമ,
മക്കൾ :സമീറ, ആരീഫ,അനീസ,
ഹാരിസ് (വിദേശത്ത് നിന്നും നേരത്തെ മരണപ്പെട്ടിരുന്നു)

"എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു"18/09/2023     സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പര...
18/09/2023

"എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു"

18/09/2023


സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു.

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും.

ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 ( 9-13) തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.

Address

Kambil
Kannur
670601

Alerts

Be the first to know and let us send you an email when Kambil Varthakalonline posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kambil Varthakalonline:

Share