NTV kannur today news

NTV kannur today news Online News Channel • Elegant • Simple • Affordable Solution

18/09/2026

*🪀... *KANNUR TODAY NEWS*🛑
*എംഡിഎംഎ കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ പിടിയിൽ; സംഭവം മലപ്പുറത്ത്, വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിതരണം നടത്തിയെന്ന് വിവരം*
മലപ്പുറം: മലപ്പുറത്ത് എംഡിഎംഎ കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. മമ്പാട് ​എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകനായ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്, അധ്യാപകനായ സുഹൈൽ മോങ്ങം സ്വദേശിയും മൂന്നുവർഷമായി മമ്പാട് എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകനുമാണ്. ഇയാൾവിദ്യാർഥികൾക്ക് ഉൾപ്പെടെ ലഹരിമരുന്ന് വിറ്റതായാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരമാണ് പ്രതികളുടെ അറസ്റ്റിലേക്ക് എത്തിയത്.

സംഘത്തിലുൾപ്പെട്ട സുബ്രഹ്മണ്യനാണ് ആദ്യം ലഹരിമരുന്നുമായി പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് ഇയാളുടെ ഫോണും പണമിടപാടുകളും പരിശോധിച്ചപ്പോഴാണ് അധ്യാപകനായ സുഹൈലുമായുള്ള ബന്ധം കണ്ടെത്തുന്നത്. പിന്നാലെ സുഹൈലും പിടിയിലായി. മറ്റുപ്രതികളായ റീന, വിവേക് എന്നിവർക്ക് പണം വാങ്ങി എംഡിഎംഎ വിതരണം ചെയ്തിരുന്നത് സുഹൈലായിരുന്നുവെന്നാണ് കണ്ടെത്തൽ. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.

🪀
*കണ്ണൂർ ടുഡേ ന്യൂസ് അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*🪀👇👇👇

https://chat.whatsapp.com/KwPuL7xU5KpDXAKxZoYfhl

*നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു*കേളകം വേണ്ടയ്ക്കുംചാൽ സ്വദേശി ക്രിസ് തോമസാണ് (19) മരിച്ചത്മഞ്ഞളാംപ...
17/09/2026

*നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു*

കേളകം വേണ്ടയ്ക്കുംചാൽ സ്വദേശി ക്രിസ് തോമസാണ് (19) മരിച്ചത്
മഞ്ഞളാംപുറം സ്വദേശി ഇവാൻ ഷൈജു ഡാനിയേലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

https://chat.whatsapp.com/KwPuL7xU5KpDXAKxZoYfhl

*തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ചു; ചികിത്സാ വീഴ്ച ആരോപിച്ച് ബന്ധുക്കൾ*തലശ്ശേരി: ജന...
17/09/2026

*തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ചു; ചികിത്സാ വീഴ്ച ആരോപിച്ച് ബന്ധുക്കൾ*

തലശ്ശേരി: ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ചു. പേരാവൂർ വെള്ളർവള്ളി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ തൈക്കണ്ടിയിൽ വിജേഷ്–ശ്രീജ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

പ്രസവ ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

*സമൂഹമാധ്യമങ്ങളിൽ ‘അമ്പിളി’; ഒടുവിൽ പോക്സോ കേസിൽ അറസ്റ്റിൽ*വടക്കാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന...
17/09/2026

*സമൂഹമാധ്യമങ്ങളിൽ ‘അമ്പിളി’; ഒടുവിൽ പോക്സോ കേസിൽ അറസ്റ്റിൽ*
വടക്കാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണ (24) ആണ് പോക്സോ കേസിൽ റിമാൻഡിലായത്.

സമൂഹമാധ്യമങ്ങളിൽ ‘അമ്പിളി’ എന്ന പേരിൽ പ്രണയ റീലുകൾ പങ്കുവെച്ചിരുന്നയാളാണ് വിഘ്നേശ് കൃഷ്ണയെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്നാട്ടിലെ സേലത്ത് നിന്ന് പൊലീസ് പിടികൂടിയത്. എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിഘ്നേശ് കൃഷ്ണയെ റിമാൻഡ് ചെയ്തു.

*മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുത്ത് സൈബർ പൊലീസ്. റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിൻ ആണ് ഒന്നാംപ്ര...
16/09/2026

*മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുത്ത് സൈബർ പൊലീസ്. റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിൻ ആണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെ പ്രസംഗിച്ചു എന്നും ആരോപണം വ്യാജമാണെന്ന് അറിഞ്ഞിട്ടും രേഖകൾ കൈവശം സൂക്ഷിച്ചു എന്നും എഫ്ഐആർ*

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറക്കൽ കീരിയാട് സ്വദേശി ടി പി ഷഫീഖിനെതിരെ കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു കണ...
16/09/2026

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറക്കൽ കീരിയാട് സ്വദേശി ടി പി ഷഫീഖിനെതിരെ കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടർ പി വിഷ്ണു‌രാജാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്

ലഹരി കടത്ത്, വില്‌പന, അതിക്രമം, വധഭീഷണി തുടങ്ങിയ കേസുകളിൽ പ്രതിയാണ്

*യുട്യൂബർ 'തംബുരു ക്വീൻഫിഷർ' വാടക വീട്ടിൽ മരിച്ച നിലയിൽ*Published by: shabin kanichar Sep 15, 2026, 20:21'ക്വീൻ ഫിഷർ' എന...
15/09/2026

*യുട്യൂബർ 'തംബുരു ക്വീൻഫിഷർ' വാടക വീട്ടിൽ മരിച്ച നിലയിൽ*

Published by: shabin kanichar

Sep 15, 2026, 20:21

'ക്വീൻ ഫിഷർ' എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകൾ ആരംഭിച്ച്, കൈകൾ കൊണ്ട് മീൻ തപ്പിക്കിപ്പിടിക്കുന്ന വീഡിയോ പങ്കുവച്ച് നിരവധി കാഴ്ച്‌ചക്കാരെയാണ് തംബുരു സ്വന്തമാക്കിയത്

*കുന്നോത്ത് സ്കൂൾ സംഭവം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് അന്വേഷണ റിപ്പോർട്ട്*കുന്നോത്ത്: സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിൽ വി...
14/09/2026

*കുന്നോത്ത് സ്കൂൾ സംഭവം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് അന്വേഷണ റിപ്പോർട്ട്*

കുന്നോത്ത്: സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിൽ വിദ്യാർത്ഥിനി വീണ സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തലശ്ശേരി അതിരൂപതയുടെ അന്വേഷണ റിപ്പോർട്ട്.

സെപ്റ്റംബർ 10, 11 തീയതികളിൽ വിദ്യാർത്ഥിനി, സഹപാഠികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് മൊഴിയെടുത്ത പ്രത്യേക അന്വേഷണ സമിതി, രണ്ടുപേരൊഴികെ മറ്റുള്ളവരുടെ മൊഴികളിലും ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ലെന്ന് കണ്ടെത്തി. വിദ്യാർത്ഥിനിയും ഭൂരിഭാഗം സഹപാഠികളും ആരോപണങ്ങൾ ശരിവെച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിയിൽ വിദ്യാർത്ഥിനിയുടെ പേര് പോലും തെറ്റായി രേഖപ്പെടുത്തിയിരുന്നതായും, പരാതിക്ക് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായിരുന്നോ എന്ന സംശയമുണ്ടെന്നും അതിരൂപത വ്യക്തമാക്കി. നിലവിൽ വിഷയം രമ്യമായി പരിഹരിച്ചതായും പരാതിയില്ലെന്നും കുട്ടിയുടെ പിതൃസഹോദരൻ അന്വേഷണ സമിതിയെ അറിയിച്ചതായും വിശദീകരണക്കുറിപ്പിൽ പറയുന്നു.

വിദ്യാലയത്തെയും അധ്യാപകരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തള്ളിക്കളയണമെന്നും കുന്നോത്ത് യു.പി. സ്‌കൂളിന്റെ മുന്നേറ്റത്തിനായി സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിരൂപത അഭ്യർത്ഥിച്ചു.

Address

Kannur
670674

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919188225693

Alerts

Be the first to know and let us send you an email when NTV kannur today news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share