We one kerala

We one kerala നമ്മളൊന്ന്

കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ  അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഇതര സ...
27/10/2025

കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഇതര സംസ്ഥാന തൊഴിലാളി നജീറുൽ അലി (20 ) ആണ് മരിച്ചത്

9പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗലാപുരത്തെയും കുമ്പളയിലെയും ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ വരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. മരിച്ച വ്യക്തിയുടെ മൃതദേഹം കുമ്പള കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്
ആർ ഡി ഒ സ്ഥലത്തെത്തിയിട്ടുണ്ട്

27/10/2025

ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ പരകോടിയിലെത്തിക്കാൻ
കണ്ണൂരിൽ ഹോം ഗ്രൗണ്ടിൽ കണ്ണൂർ വാരിയേഴ്സ് ഇറങ്ങുമ്പോൾ കണ്ണൂരിന്റെ ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം പിറവിയെടുക്കും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കം തകൃതിയാണ്. നവംബർ 7 നാണ് എല്ലാവരുടെയും പ്രിയ ടീം കണ്ണൂരിൽ കളിക്കുക.


27/10/2025

പ്രസ് ക്ളബ്ബ് റോഡിൽ വാഹനാപകടം : സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരുക്കേറ്റു
കാർ ഡ്രൈവർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നിസാര പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

27/10/2025

എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ സുധാകരൻ

കണ്ണൂർ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന സിപിഐയെ എൽഡിഎഫ് കൈവിട്ടാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സിപിഐയെ പോലൊരു ഇടത്പക്ഷ പാർട്ടി ചിലത് പറയുമ്പോൾ അതിനകത്ത് എവിടെയൊക്കെയോ കാര്യമുണ്ടെന്നത് വ്യക്തമാണ്. സിപിഐഎമ്മിന് സിപിഐയെ അനുനയിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങൾക്ക് പരിഹാരം കാണാതെ മുന്നോട്ടുപോയാൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ സുധാകരൻ പറഞ്ഞു.

മുന്നണിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ചർച്ച ചെയ്യാതെ ഒരു തീരുമാനം എടുക്കുമ്പോൾ ആ തീരുമാനത്തോട് വിയോജിപ്പുള്ള ഘടകകക്ഷികൾ വിഘടിച്ചുപോകും. ഈ അവസ്ഥയിൽ സിപിഐയ്ക്ക് മുന്നണിയിൽ തുടരാൻ സാധിക്കില്ല. ഭരിക്കുന്ന ഘടകകക്ഷികൾക്കിടയിൽ ഐക്യം വേണം. എന്നാലല്ലേ എല്ലാം നല്ലനിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. മുന്നണിവിട്ട് സിപിഐ വന്നാൽ നമ്മൾ നൂറ് ശതമാനം സ്വീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

കെപിസിസി യോഗങ്ങൾ നടക്കേണ്ടതെല്ലാം നടക്കുന്നുണ്ടെന്ന് സുധാകരൻ പ്രതികരിച്ചു. പുനഃസംഘടനയിൽ വളരെ തൃപ്തനാണ്. 140 സെക്രട്ടറിമാരെയൊക്കെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിവെക്കുമോ?. എല്ലാം വെറുതെ പറയുന്നതാണെന്നും കെ സുധാകരൻ പറഞ്ഞു.

എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകൾക്കും ലാപ്ടോപ്പ് നൽകുന്നതിന്റെ ഉദ്ഘാടനം എം...
27/10/2025

എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകൾക്കും ലാപ്ടോപ്പ് നൽകുന്നതിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു

ആറളംഫാം പുനരധിവാസ മേഖല ബ്ലോക്ക് 13ൽ പെരുമ്പാമ്പ് നായയെ പിടിച്ചു.
27/10/2025

ആറളംഫാം പുനരധിവാസ മേഖല ബ്ലോക്ക് 13ൽ പെരുമ്പാമ്പ് നായയെ പിടിച്ചു.

കോട്ടയത്ത് ടൂറിസ്റ്റ് ബസ്സ് അപകടത്തിൽ മരിച്ച മണത്തണ കരിയാടൻ ഹൗസിൽ സിന്ധു പ്രബീഷ് (45). പരേതനായ സുധാകരൻ നമ്പ്യാരുടെയും ദേ...
27/10/2025

കോട്ടയത്ത് ടൂറിസ്റ്റ് ബസ്സ് അപകടത്തിൽ മരിച്ച മണത്തണ കരിയാടൻ ഹൗസിൽ സിന്ധു പ്രബീഷ് (45). പരേതനായ സുധാകരൻ നമ്പ്യാരുടെയും ദേവി അമ്മയുടെയും മകളാണ്. ഭർത്താവ്: പ്രബീഷ്. മക്കൾ: സിന്ധാർത്ഥ് (ഗൾഫ്), അഥർവ്വ് (വിദ്യാർത്ഥി, മണത്തണ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ). സഹോദരങ്ങൾ: സുരേഷ് കുമാർ (ഓട്ടോ ഡ്രൈവർ), രാജീവൻ.
സംസ്കാരം പിന്നീട്
0729 86677

വയലാർ എന്ന വയലാർ രാമവർമ. മലയാളികളുടെ മനസിൽ പതിറ്റാണ്ടുകളായി ചേക്കേറിയ മനുഷ്യൻ, കവി. വയലാർ എന്നുപറഞ്ഞാൽ നമുക്കത് വയലാർ രാ...
27/10/2025

വയലാർ എന്ന വയലാർ രാമവർമ. മലയാളികളുടെ മനസിൽ പതിറ്റാണ്ടുകളായി ചേക്കേറിയ മനുഷ്യൻ, കവി. വയലാർ എന്നുപറഞ്ഞാൽ നമുക്കത് വയലാർ രാമവർമയാണ്. അതൊരു സ്ഥലപ്പേരാണെന്ന് പോലും അറിയാത്തവർ ധാരാളമുണ്ടാകും. അത്രയേറെ മലയാളികളുടെ ആത്മാവുമായി കൂട്ടിക്കെട്ടിയതാണ് ആ പേര്. ഇന്നിതാ 50 വർഷമാകുന്നു വയലാർ എന്ന പാട്ടരുവി ഒഴുകിയകന്നിട്ട്.

വയലാറിന്‍റെ വരികളെ ഹൃദയത്തിലേക്കാണ് ഓരോ മലയാളികളും തുന്നിച്ചേർത്തത്. വരികളുടെ ആസ്വാദനതലത്തിന് വ്യത്യസ്ത മാനങ്ങൾ നൽകി. സന്തോഷങ്ങളിൽ ആ വരികൾ ആനന്ദം ഇരട്ടിയാക്കി, സന്ദാപങ്ങളിലും ഏകാന്തതയിലും അവ നമുക്ക് കൂട്ടിരുന്നു. ഹൃദയത്തിലേക്ക് ആവാഹിച്ച് കുടിയേറ്റിയ വരികളെ ആവശ്യാനുസരണം കെട്ടുപൊട്ടിച്ച് പുറത്തേക്ക് ഒഴുക്കിവിട്ടു. അതിന്റെ അലയൊലികളിൽ ഒഴുകിനടക്കാനായിരുന്നു മലയാളികൾക്ക് എന്നും ഇഷ്ടം. തലമുറകളുടെ കവിയാണ് വയലാർ. കാലഭേദമില്ല, പ്രായഭേദമില്ല, എല്ലാവരുടെയും പ്രിയപ്പെട്ട വയലാർ.

തലമുറഭേദമില്ലാത്ത ആസ്വാദകർ വയലാറിന്റെ കവിതകളും ​ഗാനങ്ങളും നെഞ്ചോടുചേർത്തു എന്നതാണ് യാഥാർത്ഥ്യം. മലയാള ചലച്ചിത്ര ​ഗാനശാഖയ്ക്ക് വയലാർ അത്ഭുതാവഹമായ സംഭാവനകളാണ് സമ്മാനിച്ചത്, അതിനെ ജനകീയമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. എഴുത്തിന്റെ, അക്ഷരങ്ങളുടെ ഇന്ദ്രജാലംകൊണ്ട് നമ്മളെ ഇന്നും അദ്ദേഹം അത്ഭുതപ്പെടുത്തുന്നു.

മരിക്കുമ്പോൾ 47 വയസായിരുന്നു വയലാറിന് പ്രായം. എന്തിനായിരുന്നു ഇത്ര തിടുക്കമെന്ന് 50 വർഷങ്ങൾക്കിപ്പുറവും ആസ്വാദകർ ചോദിച്ചുപോവുകയാണ്. കൊതിതീരുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ? എന്ന അദ്ദേഹത്തിന്റെ വരികൾ ചിലപ്പോൾ അതിന് ഉത്തരം നൽകുന്നുണ്ടാകും. കവിതയേക്കാളുപരി ചലച്ചിത്ര ഗാനങ്ങളാണ് വയലാർ എഴുതിയത്. എന്നാൽ അവയിലെല്ലാം കവിതയുടെ ചിലമ്പൊലി കേൾക്കാനാകും.

ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ള സംഗീത സംവിധായകർ ഈണവും താളവും പകർന്നപ്പോൾ വരികൾക്ക് ഭം​ഗിയേറി. വയലാറിലെ കാമുകഹൃദയത്തെ തൊടാത്ത മലയാളികളില്ലെന്ന് പറയാം. പ്രണയത്തിന് എപ്പോഴും ഒരു വയലാർ തലമുണ്ടെന്ന് പറയാറുണ്ട്. പ്രണയിനിയെ ചക്രവർത്തിനി എന്നുവിളിക്കുന്ന വയലാർ. ചിലപ്പോൾ തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, കായാമ്പൂ കണ്ണിൽ വിടരുന്നവൾ, പ്രണയഭാജനത്തെ ഇങ്ങനെയൊക്കെ വിളിക്കാൻ വയലാറിനല്ലതെ മറ്റാർക്ക് കഴിയും.

അതേ പ്രണയകവിക്ക് മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്നും എഴുതാനായി. എത്രയോ വിപ്ലവവരികളും ആ തൂലികയിൽനിന്ന് പിറന്നുവീണു. സഖാക്കളേ മുന്നോട്ട്, ബലികുടീരങ്ങളേ എന്നീ ഗാനങ്ങൾ മറക്കാനാകുമോ? വിപ്ലവ സൂര്യനെന്നും നമുക്ക് വയലാറിനെ വിളിക്കാം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചചരിത്രവുമുണ്ട് അദ്ദേഹത്തിന്. വയലാറിന്റേതായി അനേകം നാടക​ഗാനങ്ങളുമുണ്ട്. കാലങ്ങൾക്ക് മുൻപേനടന്ന പ്രതിഭാശാലിയെന്ന വിശേഷണവും വയലാറിന് സ്വന്തം.

തന്റെ എഴുത്തിലൂടെ സാധാരണക്കാരായ മനുഷ്യരെ ഉദ്ബോധിപ്പിക്കാൻ വയലാറിനായി. ‘സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും, മാനിക്കയില്ല ഞാന്‍ മാനവമൂല്യങ്ങള്‍ മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും’ എന്ന് സധൈര്യം കുറിച്ച കവി. മനോഹരമായൊരു തീരത്ത് ഇനിയൊരു ജന്മംകൂടി തരുമോ എന്ന് ചോദിച്ച കവി ഒന്നിനും കാത്തുനിൽക്കാതെ പൊടുന്നനെ വിടവാങ്ങി. പക്ഷേ ആ വരികൾക്ക്, പാട്ടുകൾക്ക് മരണമില്ലല്ലോ.

കൊമ്മേരിയിൽ താമസിക്കുന്ന രമ (63) നിര്യാതയായി ഭർത്താവ് : പരേതനായ പൂവാടൻ രാജൻ (പോസ്റ്റൽ ), മക്കൾ:  രജിൽരാജ്, രോഷിൽ രാജ്, ശ...
27/10/2025

കൊമ്മേരിയിൽ താമസിക്കുന്ന രമ (63) നിര്യാതയായി
ഭർത്താവ് : പരേതനായ പൂവാടൻ രാജൻ (പോസ്റ്റൽ ), മക്കൾ: രജിൽരാജ്, രോഷിൽ രാജ്,
ശവസംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് കോളയാട് പഞ്ചായത്ത് ശ്മശാനത്തിൽ

കൊട്ടിയൂർ പാൽച്ചുരം ആശ്രമം വളവിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.കൊട്ടിയൂർ പാൽച്ചുരം ആശ്രമം വളവിന് സമീപ...
27/10/2025

കൊട്ടിയൂർ പാൽച്ചുരം ആശ്രമം വളവിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

കൊട്ടിയൂർ പാൽച്ചുരം ആശ്രമം വളവിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54)മരിച്ചു.സഹയാത്രികൻ സെന്തിൽ (44)നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്‌ച രാത്രി 11.30 ഓടെയാണ് അപകടം.

കോട്ടയത്ത് ടൂറിസ്റ്റ് ബസ്സ് അപകടത്തിൽ പേരാവൂർ മണത്തണ സ്വദേശിനി മരിച്ചു;39പേർക്ക് പരിക്ക്ഇരിട്ടി: ഉളിക്കലിൽ നിന്ന് കന്യാക...
27/10/2025

കോട്ടയത്ത് ടൂറിസ്റ്റ് ബസ്സ് അപകടത്തിൽ പേരാവൂർ മണത്തണ സ്വദേശിനി മരിച്ചു;39പേർക്ക് പരിക്ക്

ഇരിട്ടി: ഉളിക്കലിൽ നിന്ന് കന്യാകുമാരിയിലേക്ക് വിനോദസഞ്ചാരത്തിനായി പോയ ടൂറിസ്റ്റ് ബസ്സാണ് കോട്ടയം ജില്ലയിലെ ചീങ്കല്ലയിൽ അപകടത്തിൽ പെട്ടത്.അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന മണത്തണയിലെ സിന്ധു പ്രതിഷ് ആണ് മരിച്ചത്.
35 പേർക്ക് പരിക്കേറ്റു. ഉളിക്കൽ, ഇരിട്ടി, പേരാവൂർ മേഖലയിലെ ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് മറിഞ്ഞ ശബ്ദം കേട്ട നാട്ടുകാർ ആണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്.
46പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.
39 പേർക്കാണ് പരിക്ക്.
6 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Address

IRITTY
Kannur
670703

Telephone

+918086858232

Website

http://www.weonekerala.com/

Alerts

Be the first to know and let us send you an email when We one kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to We one kerala:

Share