Citi Channel Kannur

Citi Channel Kannur കണ്ണൂരിന്റെ സ്വന്തം ചാനൽ

08/08/2026

സ്വന്തം ജീവൻ നൽകിയാണ് മറ്റൊരാളുടെ ജീവൻ രാജേഷ് രക്ഷിച്ചത്.
ആരോഗ്യവകുപ്പും റവന്യൂ വകുപ്പുമാണ് ആംബുലൻസ് സൗകര്യമൊരുക്കേണ്ടത്.
ഉദ്യോഗസ്ഥർ മന്ത്രിമാർ എന്നിവർ ഉത്തരവാദിത്വം നിർവഹിക്കുന്നില്ല.
മുഖ്യമന്ത്രി ഹെലികോപ്റ്ററിലൂടെ ഊര് ചുറ്റുന്നു. എം. വി ജയരാജൻ

08/08/2026

ക്വിസിന് തയ്യാറാക്കിയ ചോദ്യങ്ങൾ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗം.
സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി സവർക്കർ ജയിലിൽ കിടന്നത് ചുരുങ്ങിയ കാലം.
ആറുതവണ മാപ്പ് എഴുതികൊടുത്തയാളാണ് സവർക്കർ.

08/08/2026

ആയങ്കിയെ തൂഫാനെ പോലെ തൂക്കണം. തൂക്കിക്കൊല്ലൽ അല്ല.അയാൾ എവിടെ ഒളിച്ചാലും പോലീസിനെ ഉപയോഗിച്ച് പൊക്കണം. എം.വി.ജയരാജൻ .

08/08/2026

വന്ദേമാതരം ആദ്യഭാഗങ്ങൾ അംഗീകരിക്കപ്പെട്ടതാണ്. അല്ലാത്ത ഭാഗം ആർ.എസ്.എസ് അജണ്ടയുടെത്.
മതനിരപേക്ഷത ലംഘിക്കുന്ന ഉള്ളടക്കങ്ങൾ ഉള്ളതുകൊണ്ട് ദേശീയ അടിസ്ഥാനത്തിൽ ഉപയോഗിക്കപ്പെട്ടില്ല.
ഇന്ന് വന്ദേമാതരം മുഴുവൻ പാടാൻ ഉത്തരവിറക്കിയിരിക്കുന്നു. എം. വി.ഗോവിന്ദൻ

08/08/2026

പ്രശസ്ത ഗവേഷകനും മാർഗദർശിയുമായ ഡോക്ടർ എ കെ നമ്പ്യാരെ ആദരിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാർ തയ്യാറാക്കിയ ഗവേഷണം മാർഗ്ഗദർശനത്തിന്റെ സർഗായനങ്ങൾ പുസ്തക പ്രകാശനം ശിക്ഷനിൽ നടന്നു. ഡോക്ടർ സി രാജേന്ദ്രൻ ഉദ്ഘാടനവും പുസ്തക പ്രകാശനവും നടത്തി

08/08/2026

ക്ഷേമനിധി പെൻഷൻ ലഭ്യമാകുന്ന തൊഴിലാളികൾക്ക് സാമൂഹ്യനീതി പെൻഷൻ കൂടി ഉറപ്പുവരുത്താൻ പുതിയ സർക്കാർ തയ്യാറാവണം എന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ. കണ്ണൂരിൽ എഫ്ഐടിയു നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ടൈലറിംഗ് അംഗങ്ങളുടെ ക്ഷേമനിധി അംഗത്വക്കാർഡ് വിതരണവും നടന്നു.

08/08/2026

പെരളശ്ശേരി എകെജി സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം 2026 സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.

08/08/2026

കെ എസ് എഫ് ഇ ഏജന്റ്സ് അസോസിയേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്നു. സി ഐ ടി യു ജില്ലാ സെക്രട്ടറി ഇ സുർജിത്ത് കുമാർ ഉദ്‌ഘാടനം ചെയ്തു.

08/08/2026

കൊട്ടിയൂർ വഴി വയനാട്ടിലേക്ക് ചുരം ഇല്ലാത്ത പുതിയ ബദൽ പാത യാഥാർത്ഥ്യമാക്കുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി, കേളകം പ്രസ് ഫോറം മീഡിയ സെന്ററിൽ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും അവലോകന യോഗം ചേർന്നു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ - 44-ാം മൈൽ തലപ്പുഴ വഴി വയനാട്ടിലേക്ക് നിർദ്ദേശിക്കപ്പെടുന്ന പുതിയ ബദൽ പാത മലയോര മേഖലയുടെ വികസനത്തിന് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.

08/08/2026

ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ ജവഹർ ലൈബ്രറിഹാളിൽ നടന്നു. ഓർഗനൈസിംഗ് സെക്രട്ടറി
ബിഗേഷ് ഉണ്ണിയാൻ ഉദ്ഘാടനം ചെയ്തു.
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

Address

Malabar Tower, Pamban Madhavan Road, Kannur
Kannur
670002

Telephone

+918891320770

Website

Alerts

Be the first to know and let us send you an email when Citi Channel Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Citi Channel Kannur:

Shortcuts

Share