Soumya k

Soumya k വിശ്വാസം അതാണ് എല്ലാം ❤️💕🫶

29/07/2025
29/07/2025

I got over 500 reactions on one of my posts last week! Thanks everyone for your support! 🎉

15/07/2025

ഹായ് ❤️

04/07/2025

Good morning ❤️

വീട്ടമ്മയുടെ റെസ്റ്റ്..😊     രാവിലെ എഴുന്നേറ്റപ്പോൾ ചെറിയ തലകറക്കം. ഭർത്താവിനോട് പറഞ്ഞപ്പോൾ നീ കുറച്ചു നേരം കൂടി കിടക്ക്...
04/06/2025

വീട്ടമ്മയുടെ റെസ്റ്റ്..😊

രാവിലെ എഴുന്നേറ്റപ്പോൾ ചെറിയ തലകറക്കം. ഭർത്താവിനോട് പറഞ്ഞപ്പോൾ നീ കുറച്ചു നേരം കൂടി കിടക്ക് അവിടെ റെസ്റ്റ് എടുക്കൂ. അതു പറഞ്ഞ് അദ്ദേഹം തിരിഞ്ഞു കിടന്നു. കുറച്ച് നേരം കിടന്നു അപ്പോഴോർത്തു മക്കൾക്കും അച്ഛനും പോകേണ്ടതല്ലേ. കിടന്നാലെങ്ങനെയാ. തലയ്ക്കു ഭയങ്കര വിങ്ങലുണ്ട് കാര്യമാക്കിയില്ല. വേഗത്തിൽ അടുക്കളയിലെ കാര്യങ്ങൾ ആക്കി. എന്തോ ഇന്നൽപ്പം വേഗം കുറഞ്ഞിരുന്നു. വയ്യാത്തതിൻ്റെ ആവും. എല്ലാവരും എഴുന്നേറ്റ് റെഡിയായി ഡൈനിങ് ടേബിളിൽ ഹാജർ. "ഹാ നീ ഉഷാറായോ?". ഭർത്താവിന്റെ ചോദ്യം. "വയ്യെങ്കിൽ ആശുപത്രിയിൽ പോണം. എനിക്ക് ലീവില്ല. " ഉം വെറുതെ മൂളി. എല്ലാവരും പോയി ഒന്നു കിടക്കണം. എന്നു കരുതി .ചെന്നപ്പോൾ എല്ലാവരും ചേർന്ന് മാറിയിട്ടിട്ടു പോയ വസ്ത്രങ്ങൾ. എല്ലാം എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ടു. അതവിടെ കിടന്ന് കറങ്ങട്ടെ. വീട് അടുക്കി അടിച്ചുവാരി തുടച്ചു കഴിഞ്ഞപ്പോഴേക്കും തുണി കഴുകിക്കഴിഞ്ഞിരുന്നു. അതെടുത്തു വിരിച്ചിട്ടു. അപ്പോഴാണ് ഓർത്തത് തിരക്കിനിടയിൽ ഒന്നും കഴിച്ചില്ല. കഴിക്കാൻ എടുത്തു വച്ചു വേണ്ട . പറ്റുന്നില്ല. ചെറുതായി പനിക്കാനും തുടങ്ങി. ഒരു ഓട്ടോ വിളിച്ച് ആശുപത്രിയിൽ പോയി. മരുന്ന് വാങ്ങി ഇറങ്ങുമ്പോൾ ഭർത്താവിന്റെ വിളി ആശുപത്രിയുടെ അടുത്തല്ലേ ബാങ്ക്. നീ ആ ഇ. എം. ഐ ഒന്ന് അടച്ചിട്ടു പോരാമോ. ഞാൻ പൈസ നിൻ്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. കണ്ണു നിറഞ്ഞു. ഒന്നും പറഞ്ഞില്ല. ബാങ്കിൽ ചെന്നു ക്യൂ നിന്ന് അതും ചെയ്തു . തിരിച്ചു വന്നപ്പോഴേക്കും മക്കൾ വരാറായിട്ടുണ്ട്. അവർക്ക് വേണ്ടി ചായയും പലഹാരവും ഉണ്ടാക്കി. അവർ കഴിച്ചു. കുറവുണ്ടോ അമ്മേ . ഉം എങ്ങനെ മരുന്ന് കഴിക്കാൻ സമയം കിട്ടണ്ടേ . ചുമ്മാ പരിഭവം പറഞ്ഞു. എന്നാ കഴിക്ക് .എന്നു പറഞ്ഞ് അവർ അവരുടെ തിരക്കിലേക്ക്. കുറച്ചു കഴിഞ്ഞു ഭർത്താവും വന്നു . നിനക്ക് എങ്ങനെയുണ്ട് കുറവായോ. ദാ കുറച്ച് മീൻ കിട്ടിയിട്ടുണ്ട്. എന്തിനാ പ്പോ ഇത് വാങ്ങിയത് . എനിക്ക് സുഖമില്ലെന്നറിയില്ലേ. ഓ എന്നാ അത് ഫ്രിഡ്ജിലേക്കെങ്ങാനും വയ്ക്ക്. ശബ്ദത്തിലെ നീരസം തിരിച്ചറിഞ്ഞു.കുളിച്ചിട്ട് വന്നപ്പോൾ ചായ എടുത്ത് കൊടുത്തു. മീൻ വെട്ടിക്കഴുകി കറി വച്ചു. വയ്യ. ചോറും കറികളും ഡൈനിങ് ടേബിളിൽ എടുത്ത് വച്ചു. പോയി മേലുകഴുകി വന്നു . എല്ലാവരും വന്ന് ഊണ് കഴിച്ചു. പാത്രങ്ങളെല്ലാം എടുത്ത് വച്ച് അടുക്കള അടിച്ച് തുടച്ച് കിടക്കാൻ വന്നപ്പോൾ സമയം പതിനൊന്ന് മണി. നീ ഇത് വരെ മരുന്ന് കഴിച്ചില്ലേ .. നന്നായി.. മരുന്ന് കഴിച്ചു . ഇതുവരെ വീഴാതെ പിടിച്ചു നിന്നു. ഇനി റെസ്റ്റ് . രാവിലെ വരെ....

എൻ്റെ വീട്ടിലെ കര്യമല്ല കേട്ടോ.എല്ലായിടത്തും ഇങ്ങനെയല്ല. എന്നാൽ ചിലയിടങ്ങളിലെങ്കിലും ഇങ്ങനെയൊക്കെയാണ്.പലപ്പോഴും അമ്മമാർ അവരുടെ വയ്യായ്ക മാറ്റിവയ്ക്കും. ഓരോ പണിയും കഴിഞ്ഞു റെസ്റ്റ് എടുക്കാനായി.
#കടപ്പാട്

🎉 Facebook recognized me as a top rising creator this week!
29/05/2025

🎉 Facebook recognized me as a top rising creator this week!

ഇന്നത്തെ അടുക്കള ജോലികൾ വേഗം തീർന്നു..5 മണിക്ക് എഴുന്നേറ്റ് 7 മണിയാകുമ്പോഴേക്കും കുളിയും അലക്കും സർവ പണികളും തീർത്ത് ഇതെ...
17/05/2025

ഇന്നത്തെ അടുക്കള ജോലികൾ വേഗം തീർന്നു..5 മണിക്ക് എഴുന്നേറ്റ് 7 മണിയാകുമ്പോഴേക്കും കുളിയും അലക്കും സർവ പണികളും തീർത്ത് ഇതെഴുതാനിക്കിരിക്കുമ്പോൾ എനിക്ക് തോന്നി ഇതെനിക്ക് മുൻപേ ചെയ്യാമായിരുന്നു എന്ന്.

പ്രിയപ്പെട്ട പെണ്ണുങ്ങളെ അടുക്കള ഒരിക്കലും ഒരിക്കലും നിങ്ങളെ ഒരു തരത്തിലും വളർത്തുന്ന ഇടമല്ല.

🙄ഏറ്റവും വൃത്തിയുള്ള പെണ്ണ്,

😪ഏറ്റവും നന്നായി പാചകം ചെയ്യുന്ന പെണ്ണ്,

😂ഏഴര വെളുപ്പിന് എഴുന്നേറ്റ് വീടുണർത്തുന്ന പെണ്ണ് എന്നിങ്ങനെ ആരും നിങ്ങൾക്ക് പുരസ്‌ക്കാരങ്ങൾ നൽകില്ല..

അഭിനന്ദനങ്ങൾ വാരിച്ചൊരിയില്ല.. എന്തിന് തോളിൽ തട്ടി ഒരു നല്ല വാക്ക് പോലും പറയില്ല.അത് കൊണ്ട് എല്ലാ ദിവസവും തറ തുടക്കണമെന്ന് നിർബന്ധപ്പെടേണ്ട..

അൽപ്പം പൊടി പിടിച്ചു കിടന്നാലും തറയല്ലേ തേഞ്ഞൊന്നും പോകില്ലല്ലോ.. എല്ലാ ദിവസവും അടുക്കളയുടെ സിങ്കും പാത്രങ്ങളും പള പള മിന്നിത്തിളങ്ങേണ്ട കാര്യമില്ല.. അടുക്കളയല്ലേ.. അൽപ്പം കരിയും കറയുമൊക്കെ ആയെന്നു വരും..

ചെയ്യുന്ന എന്തിലും പെർഫെക്ഷനും വൃത്തിയും നോക്കി അടുക്കളയിൽ കിടന്നു രാവന്തിയോളം വെരകുമ്പോൾ ഒന്നുകിൽ നിങ്ങൾക്ക് 'ഓൾക്ക് ഓവർ വൃത്തിയാണ്" എന്നോ, അതല്ലെങ്കിൽ 'വൃത്തീന്ന് പറയുന്നത് ഓൾടെ അടുത്ത്ക്കൂടെ പോയിട്ടില്ല' എന്നോ രണ്ട് പട്ടങ്ങൾ ചാർത്തിക്കിട്ടാനാണ് സാധ്യത..😡😡

ഈ രണ്ട് എക്സ്ട്രീമുകൾക്കപ്പുറം അടുക്കളയിലോ വീടെന്ന ഇടത്തിലോ മറ്റു സാധ്യതകൾ ഇല്ല.

ഇനി ഇതൊന്നുമല്ല, ഞാൻ അടുക്കളയിൽ അടിപൊളിയാണെന്ന് തെളിയിച്ചേ അടങ്ങു എന്നാണെങ്കിൽ മനസിലാക്കുക, ഒരു പപ്പടം കാച്ചുമ്പോൾ പോലും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അവിടെ ആരും വക വെക്കില്ല.

പണികളെല്ലാം കഴിഞ്ഞു എല്ലു നുറുങ്ങുന്ന ശരീര വേദനയും ക്ഷീണവും തലവേദനയും കൊണ്ട് ഓഫീസിൽ ഉറക്കം തൂങ്ങി ഇരിക്കുമ്പോൾ ആരും നിങ്ങളോട് നിനക്ക് സുഖമില്ലേ എന്ന് ചോദിക്കില്ല. ഇതിനെല്ലാം ഇടയിൽ നിന്നു പോയ, ചെയ്തു തീർക്കാനുള്ള നിങ്ങളുടെ മറ്റു ജോലികളെ കുറിച് വീട്ടിലെ ആരും തന്നെ വ്യാകുലപ്പെടില്ല.

നിങ്ങൾ ഉറക്കമിളച്ചും അതി കാലതെഴുന്നേറ്റും ലാപിനും പുസ്തകങ്ങൾക്കും മുന്നിലിരിക്കുമ്പോൾ ഇവൾക്കെന്താ ഉറക്കമില്ലേ എന്നു പിറു പിറുക്കാനെ അവർക്ക് നേരം കാണു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാലെടുത്തു വെക്കും മുൻപേ ആണുങ്ങൾക്ക് വിഭവ സമൃതമായ ആഹാരങ്ങൾ മേശപ്പുറത്തു വിളമ്പി റെഡിയാക്കി വെക്കുന്നവരാരും പണി കഴിഞ്ഞു വരുന്ന നിങ്ങൾക്ക് ഒരു ഗ്ലാസ്‌ വെള്ളം പോലും വച്ചു നീട്ടിയെന്നു വരില്ല. 🥤

കാരണം ഇവിടെ ഇങ്ങനാണ്.. ഇനിയും ഇങ്ങനെത്തന്നെയാകും. എത്ര തന്നെ ആത്മാർത്ഥത കാണിച്ചാലും, പെണ്ണുങ്ങളെ നിങ്ങളുടെ കുറവുകളും കുറ്റങ്ങളും മാത്രം ചികഞ്ഞെടുക്കാനാണ് ഇവിടെ ഏറിയ പങ്കിനും തിടുക്കം..

അപ്പോൾ പിന്നെ നിങ്ങളിത് ആരെ ബോധിപ്പിക്കാനാണ് ഈ കിടന്നു കഷ്ടപ്പെടുന്നത്.
അശ്വതി ശ്രീകാന്ത് പറഞ്ഞത് പോലെ പറ്റുന്ന പോലൊക്കെ മതി.. നിങ്ങളുടെ മുൻഗണനകളും സ്വപ്നങ്ങളുമൊക്കെ കഴിഞ്ഞിട്ട് മതിയെന്നെ വീടും അടുക്കളയുമൊക്കെ.

പ്രിയപ്പെട്ട ആണുങ്ങളെ, നിങ്ങൾക്കിനിയും ആണെന്ന നിങ്ങളുടെ പ്രിവിലേജിന്റെ ആഴം മനസിലായിക്കാണില്ല. അത് മനസിലാകണമെങ്കിൽ കൈ കഴുകി ഉണ്ണാനിരിക്കുമ്പോൾ,നിങ്ങളൊന്നും പറയാതെ തന്നെ എങ്ങനെയാണ് തനിക്കിഷ്ടപ്പെട്ട വിഭവങ്ങൾ മേശപ്പുറത്തു നിരന്നു നിൽക്കുന്നതെന്ന് നിങ്ങൾ ഓർക്കണം.. നേരം വെളുത്തു വസ്ത്രം മാറാൻ നേരം ചുളിവുകളില്ലാത്ത ഷർട്ടും നനഞ്ഞു കഴിഞ്ഞാൽ എടുത്താൽ പൊങ്ങാത്ത ജീൻസും അലക്കിയുണക്കി മടക്കി നിങ്ങള്ക്ക് മുൻപിലേക്ക് നീട്ടിയത് ആരായിരിക്കുമെന്ന് നിങ്ങളാലോചിക്കണം. രാവിലെ നിങ്ങളെഴുന്നേറ്റു പോയപ്പോൾ അലങ്കോലമായിക്കിടന്ന കിടക്ക, രാത്രി കിടക്കാൻ നേരം വൃത്തിയോടെ അറേഞ്ച് ചെയ്തതാരായിരിക്കുമെന്ന് വെറുതെയെങ്കിലും ഒന്നാലോചിക്കണം
ഏയ്, ഇതൊക്കെ ഇരുന്ന് ആലോചിക്കാനുള്ള കാര്യമാണോ.. Silly matters.. അല്ലെ.. ബുദ്ധിമുട്ട് കാണും..

ഇതിനെല്ലാമൊടുക്കം, രണ്ടും മൂന്നും നാലും അഞ്ചും മണിക്കൂർ ഒറ്റ നിൽപ്പിൽ നിന്ന് വീട്ടുപണികളെല്ലാം ചെയ്തു തീർക്കുന്ന പെണ്ണുങ്ങളോട് നിങ്ങളുടെ ഒരു ചോദ്യമുണ്ട്, നിനക്കെന്താ ഇതിനു മാത്രം ഇവിടെ പണി, ചുമ്മാ കിടന്നുറങ്ങ എന്നല്ലാതെ..!🛌💤

അത് കൊണ്ട്, ആത്മാർത്ഥത അൽപ്പം കുറക്കാം പെണ്ണുങ്ങളെ... നിങ്ങളുടെ എഴുതുകൾക്ക് വായനക്ക് യാത്രകൾക്ക് ചെയ്തു തീർക്കാനുള്ള ഒത്തിരി ഉത്തരവാദിത്തങ്ങൾക്ക് കൂടുതൽ സമയം നൽകാം...ഞാൻ വീണ്ടും പറയുന്നു അടുക്കള ഒരിക്കലും സേഫ് അല്ല .... 👆🏽
Kdpd

"ചേട്ടാ ഒരു വിസ്പർ! " ചുറ്റും നിന്നവരൊക്കെ എന്നെ അത്ഭുതത്തോടെ ഒന്ന് നോക്കി, അരികിൽ നിന്ന പെൺകുട്ടിയുടെ മുഖത്ത് ജാള്യത,. ...
08/05/2025

"ചേട്ടാ ഒരു വിസ്പർ! "

ചുറ്റും നിന്നവരൊക്കെ എന്നെ അത്ഭുതത്തോടെ ഒന്ന് നോക്കി, അരികിൽ നിന്ന പെൺകുട്ടിയുടെ മുഖത്ത് ജാള്യത,. കടക്കാരന്റെ മുഖത്തൊരു പരിഹാസച്ചിരി,.

ഞാനത്ര മോശപ്പെട്ട കാര്യമൊന്നും അല്ലല്ലോ ചോദിച്ചത് !!

"ചേട്ടാ ഒരു വിസ്പർ ചോയ്സ് അൾട്രാ !"

അയാൾ എനിക്കത് പൊതിഞ്ഞെടുത്ത് തരുമ്പോൾ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് ഞാൻ പണമെടുത്തുകൊടുത്തത് !

എനിക്കരികിൽ നിന്ന പെൺകുട്ടി എന്റെ മുഖം കണ്ടതും നാണക്കേടോടെ തല താഴ്ത്തി !

അല്ലേലും ഒരാൺകുട്ടി സാനിറ്ററി നാപ്കിൻ വാങ്ങിച്ചു എന്നതിൽ എന്താണിത്ര അത്ഭുതപ്പെടാൻ ? എടുത്ത് തന്ന വ്യക്തിയും ഒരു പുരുഷനല്ലേ ? പീരിയഡ്സ് എന്നത് അത്ര മോശപ്പെട്ട കാര്യമാണോ ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു എന്റെ മനസ്സിൽ !!!
*******---*******
വെക്കേഷൻ ആയതുകൊണ്ട് ഇന്നലെയാണ് ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയത് !

"അമ്മേ അമ്മു എവിടെ ?"

എന്നും ഞാൻ ഹോസ്റ്റലിൽ നിന്ന് വരുമ്പോൾ വഴക്കുണ്ടാക്കാൻ വരുന്നവളുടെ അനക്കം പോലുമില്ല !

"അവൾക്ക് നല്ല സുഖല്ല്യ, കിടക്കുവാ !"

അവളുടെ മുറിയിലേക്ക് ചെല്ലാൻ ഭാവിച്ചതും അമ്മ തടഞ്ഞു,.

"നീയെന്തിനാ ഇപ്പോ അങ്ങടേക്ക് പോണത് ? അവൾക്ക് വല്ല്യ കുഴപ്പമൊന്നും ഇല്ല്യ !"

"അല്ലമ്മേ, ഞാൻ !"

"നീ വേഗം കുളിച്ചിട്ട്, കല്യാണവീട്ടിലേക്ക് ചെല്ല്, നീയെപ്പോഴാ എത്തുവാന്ന് അച്ഛൻ ഇപ്പൊ വിളിച്ച് ചോദിച്ചിട്ടേ ഉള്ളൂ !"

"അപ്പോൾ അമ്മേം അമ്മൂട്ടീം വരുന്നില്ലേ ?"

"ഇല്ല ഞങ്ങൾ നാളെയെ ഉള്ളൂ "
******-----*****
പിറ്റേന്ന് അമ്മയുടെ കൂടെ അമ്മുവിനെ കാണാതെ ഞാനൊന്ന് അമ്പരന്നു,.

"അമ്മേ, അമ്മു എവിടെ ? അവൾ വന്നില്ലേ ?"

"ഇല്ല്യ അവൾക്ക് ചടങ്ങിലൊന്നും പങ്കെടുക്കാൻ പറ്റില്ല !"

"അതെന്താ ?"

"നീയെന്തിനാ അതൊക്കെ അറിയണത് ?"

"അവളവിടെ ഒറ്റക്കാണോ ?"

"അപ്പുറത്ത് റംലത്താ ഒക്കെ ഇല്ലേ ?പിന്നെന്താ ?"

എന്റെ ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് അമ്മ ബന്ധുക്കളുടെ കൂടെ ചേർന്നു,.

"അമ്മൂനെ കൊണ്ട് വന്നില്ലേ സുഭദ്രേ ?"

"എന്ത് ചെയ്യാനാ ശാരദേടത്തി, അവക്കിന്നലെ മാസമുറയായി, എന്ത് നല്ലകാര്യത്തിനിടയിലും അവൾക്കിങ്ങനാ എന്ത് ചെയ്യാനാ ?"
******----**---*****
ഞാനും അമ്മുവും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ, ഞാൻ അന്ന് ഒൻപതാം ക്ളാസ്സിലാണ് , അവള് എട്ടിലും,. അന്നൊരു വൈകുന്നേരം വീട്ടിലേക്ക് വരുന്ന വഴി, അടിവയറും പൊത്തിപ്പിടിച്ചുകൊണ്ട് അമ്മൂട്ടി, വഴിയരികിലിരുന്നു,. അവളുടെ യൂണിഫോമിൽ ചുവന്ന നിറത്തിൽ വട്ടത്തിലൊരു പാടുണ്ടായിരുന്നു !
അമ്മയുടെയും മുത്തശ്ശിയുടെയും മുഖത്ത് സന്തോഷം ! അവളിങ്ങനെ കരയുമ്പോൾ ഇവർക്ക് എങ്ങനെയാണിങ്ങനെ ചിരിക്കാൻ കഴിയുന്നത് എന്നോർത്ത് എനിക്കത്ഭുതം തോന്നി,.

പിന്നീടുള്ള ദിവസങ്ങളിലൊന്നും പുറത്തിറങ്ങി ഞാനവളെ കണ്ടില്ല., എങ്കിലും അവൾക്ക് വി ഐ പി പരിഗണനയാണ് ലഭിച്ചിരുന്നത്, ഒരുപാട് വിസിറ്റേഴ്സും, നിറയെ പലഹാരങ്ങളും, പുത്തനുടുപ്പും, എനിക്കവളോട് അസൂയ ആണ് തോന്നിയത് !

"അപ്പൂ, അമ്മു വല്ല്യ കുട്ടിയായി, ഇനി അവൾ പഴയത്പോലെയൊന്നും നിന്റെ കൂടെ കളിക്കാൻ വരില്ല " അമ്മായിയാണ് അത് പറഞ്ഞത്,

അമ്മായി പറഞ്ഞത് ശരിയായിരുന്നു, ഒരാഴ്ച്ച കൊണ്ട് അവളിൽ ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു, വല്ല്യ കുട്ടി ആയിരിക്കുന്നു അവൾ !
*******---****---****
മാസമുറയെക്കുറിച്ച് ആദ്യം പഠിച്ചത്, ഒൻപതാം ക്ലാസ്സിലെ പാഠപുസ്തകത്തിലാണ്,. പെൺകുട്ടികൾ തലതാഴ്ത്തിയിരുന്നു, പല വിരുതന്മാരും സംശയങ്ങൾ ചോദിച്ച് ബയോളജി ടീച്ചറെ കുടുക്കി,.
ക്ലാസ് ടൈമിൽ പല പെൺകുട്ടികളും, പരിവാരങ്ങൾക്കൊപ്പം ടോയ്ലറ്റിലേക്ക് പോകുമ്പോൾ, ടീച്ചർമാരുടെ മുഖഭാവത്തിൽ നിന്നും ഞങ്ങൾ ഉറപ്പിച്ചിരുന്നു അവർക്ക് മാസമുറയാണെന്ന്,.

പല ദിവസങ്ങളിലും അമ്മു വയറുവേദനയാണെന്നു പറഞ്ഞു ഉറക്കെ കരയുമ്പോൾ, അടുത്ത് പോകുന്നതിൽ നിന്നും എന്നെ അമ്മ വിലക്കിയിരുന്നു,.

വീട്ടിൽ പതിവായി നിലവിളക്ക് കൊളുത്താറുള്ള അമ്മു വയറുവേദനയുള്ള ദിവസങ്ങളിൽ മാറി നിന്നിരുന്നു!
പ്ലസ് ടുവിന് സയൻസ് എടുത്തപ്പോൾ മാസമുറയെക്കുറിച്ച് ഡീറ്റെയ്ൽ ആയി പഠിക്കാൻ കഴിഞ്ഞു, എന്നിട്ടും പെൺകുട്ടികൾ ഞങ്ങളത് അറിയുന്നത് നാണക്കേടാണെന്ന് ശഠിച്ചു,.

തുടർന്ന് മെഡിസിന് പഠിക്കാൻ തുടങ്ങിയപ്പോൾ ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ ഇല്ലാതെ ഇതെല്ലാം ഞങ്ങൾക്കിടയിൽ കോമൺ ടോക്ക് ആയി,.

പലപ്പോഴും ആവശ്യഘട്ടങ്ങളിൽ അവർക്ക് സാനിറ്ററി നാപ്കിൻസ് വാങ്ങിക്കൊടുത്തത് ഞങ്ങളായിരുന്നു,.
പിന്നെ ഇവർ മാത്രമെന്താണ് ഇതിൽ ഇത്ര നാണക്കേട് വിചാരിക്കുന്നത്?
****--***---*****
"ഏട്ടനെപ്പോൾ എത്തി ?" അവളാകെ ക്ഷീണിച്ചിരിക്കുന്നു.

"ഇന്നാ ദ് വാങ്ങിക്ക് "

"എന്താ ഏട്ടാ ഇത് ?" കവർ തുറന്നതും അവളുടെ മുഖമാകെ ചുവന്നു,.

"നിനക്ക് ചൂടുവെള്ളം വല്ലതും വേണോ ?"
*****--***
അവളുടെ കാലുഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് അമ്മ കയറി വന്നത്, ആൾ ഭയങ്കര ദേഷ്യത്തിലാണ്,

"നീയെന്താ അപ്പു ആരോടും പറയാതെ പോന്നത് ?"

"ഇവളിവിടെ ഒറ്റക്കല്ലേ ഉള്ളൂ, അതാ !"

"നീയാ മെഡിക്കൽ ഷോപ്പിൽ നിന്ന് എന്താ വാങ്ങിച്ചത് ?"

"വിസ്പർ, അതിനെന്താ ?"

"നീയിത് എന്ത് ഭാവിച്ചാ, നാളെ ഇവൾക്ക് ആ വഴി സ്കൂളിൽ പോണ്ടതല്ലേ ? "

"ഞാൻ വാങ്ങിച്ചത് ഒരു വിസ്പർ അല്ലേ, അല്ലാതെ !"

"അതികപ്രസംഗം പറയുന്നോ ?"
ഞാൻ ശാന്തത പാലിച്ചു !

"എന്റമ്മേ കാലം മാറി, ഇപ്പോഴത്തെ ആങ്കുട്ട്യോൾക്ക് എല്ലാത്തിനെക്കുറിച്ചും അറിയാം, പിന്നെ ആരെ കാണിക്കാനാ ഈ ടോം ആൻഡ് ജെറി കളി ?, എനിക്ക് വലുത് എന്റെ പെങ്ങളാ, അല്ലാതെ പഴയ കുറേ ആചാരാനുഷ്ഠാനങ്ങളോ അഭിമാനമോ ഒന്നും അല്ല,. ഇവളെ ഇവിടെ ഒറ്റയ്ക്കാക്കി പോന്നിട്ട് എന്തേലും സംഭവിച്ചിരുന്നെങ്കിലോ ?"

"പിന്നേ, ഒരു വയറുവേദന വരുമ്പോഴേക്കും ലോകം ഇടിഞ്ഞു വീഴൂല്ലോ, ഇതിലും വലിയ വേദന സഹിച്ചു തന്നാ ഞാൻ രണ്ടെണ്ണത്തിനെ പ്രസവിച്ചത് !"

"അതെല്ലാം സമ്മതിച്ചു , കാലം നല്ലതല്ല അമ്മേ, ആരേം വിശ്വസിക്കാനും പറ്റില്ല, നമുക്ക് വലുത് നമ്മുടെ അമ്മുവല്ലേ അമ്മേ ?"

അമ്മു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു,. അമ്മയ്ക്ക് ഉത്തരം മുട്ടി,.

"ഇപ്പോഴത്തെ ആങ്കുട്ട്യോൾക്ക് പെൺകുട്ടികളുടെ അവസ്ഥ മനസിലാക്കാൻ കഴിയും, അതോണ്ട് മെഡിക്കൽ ഷോപ്പിൽ പോയി ഒരാൺകുട്ടി, തന്റെ പെങ്ങൾക്കോ കൂട്ടുകാരിക്കോ വേണ്ടി ഒരു വിസ്പർ വാങ്ങിക്കുന്നതൊന്നും തെറ്റായി എനിക്ക് തോന്നണില്ല, എനിക്ക് വലുത് ഇവളാ !"

കുഞ്ഞേട്ടാ എന്നും വിളിച്ചവൾ എന്റെ നെഞ്ചിലേക്ക് ചേരുമ്പോൾ അമ്മയുടെ മിഴികളും നിറഞ്ഞിരുന്നു,.
**** *ശുഭം*****
Note:ഇതുപോലൊരു കഥയെഴുതാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ സഹോദരൻ ഉണ്ണിയാണ്,.
സന്തോഷത്തിലായാലും ദുഃഖത്തിലായാലും പെങ്ങളെ മനസിലാക്കി അവർക്കൊപ്പം നിൽക്കുന്ന എല്ലാ ആങ്ങളമാർക്കും സമർപ്പിക്കുന്നു

കടപ്പാട്...🙏🏻❤️
രചന- അനുശ്രീ

പ്രണയിക്കാൻ എളുപ്പമാണ് പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് ❤️🫶❤️
02/05/2025

പ്രണയിക്കാൻ എളുപ്പമാണ്
പ്രണയിക്കപ്പെടാനാണ് ഭാഗ്യം
വേണ്ടത് ❤️🫶❤️

"അമ്മയെന്താ എപ്പോഴും അടുക്കളയിൽ തന്നെ. ഇവിടെ അതിന് മാത്രം ജോലിയൊന്നുല്ലല്ലോആകെ മൂന്ന് പേര്.. "അമ്മ ഒന്ന് ചിരിച്ചു. നിസ്സ...
30/04/2025

"അമ്മയെന്താ എപ്പോഴും അടുക്കളയിൽ തന്നെ. ഇവിടെ അതിന് മാത്രം ജോലിയൊന്നുല്ലല്ലോ
ആകെ മൂന്ന് പേര്.. "

അമ്മ ഒന്ന് ചിരിച്ചു. നിസ്സഹായതയുടെ ചിരി

അപർണ അടുക്കളയിൽ ഒന്ന് കണ്ണോടിച്ചു.

എല്ലാം ഭംഗിയായി വെച്ചിരിക്കുന്നു. പാത്രങ്ങൾ ഒക്കെ മിനുസമാർന്നും ഭംഗിയോടെയും ഇരിക്കുന്നു. പുത്തൻ പോലെ. ഉച്ചക്കത്തേക്കുള്ള കറികൾ എല്ലാം പാകമായി കഴിഞ്ഞു. എന്നിട്ടും അമ്മ അടുക്കളയിൽ തന്നെ.

"അമ്മ.. അപ്പുറത്തേക്ക് വന്നേ.. പുതിയ ഒരു സിനിമ വന്നിട്ടുണ്ട് ആമസോണിൽ. .. അമ്മയ്ക്കിഷ്ടല്ലേ സിനിമകൾ?"

"അല്ല "അമ്മ തണുത്ത സ്വരത്തിൽ പറഞ്ഞിട്ട് തൈര് കടയാൻ തുടങ്ങി.
കല്യാണം കഴിഞ്ഞു വന്ന നാൾ മുതൽ ശ്രദ്ധിക്കുന്നതാ അമ്മയുടെ ഈ മൗനം.

"ഞാൻ സഹായിക്കട്ടെ?"

"വേണ്ട "

"ഈ അമ്മയെന്താ ഇങ്ങനെ? ആദി ഇല്ല . അച്ഛൻ ഓഫീസിൽ പോയി. നമ്മൾ തനിച്ചല്ലേ ഉള്ളു. എനിക്കാണെങ്കിൽ ഇങ്ങനെ മിണ്ടാതെ പറ്റൂല്ല.ശ്വാസം മുട്ടും.. അമ്മ വാ നമുക്ക് വർത്തമാനം പറയാം ന്ന് "

അമ്മ അവളുടെ ചിരിയിലേക്ക് ആ സുന്ദരമായ, സ്നേഹം നിറഞ്ഞ കണ്ണുകളിലേക്ക് വെറുതെ നോക്കിനിന്നു.

തന്നോടാരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നോർത്തു.

"വാ നമുക്ക് കുറച്ചു നേരം വർത്തമാനം പറയാം "

എത്ര നല്ല വാചകം.
ആരോടെങ്കിലും കുറെ മിണ്ടിയിട്ട് എത്ര നാളായി.. അവർ തൈര് കടയുന്നത് നിർത്തി. കൈ തുടച്ചു സമ്മതഭാവത്തിൽ തലയാട്ടി.

അപർണയുടെ വിശേഷങ്ങൾ കേട്ട് അവരങ്ങനെ കണ്ണ് മിഴിച്ചിരുന്നു

"എന്റെ അച്ഛനും അമ്മയും ഇങ്ങനെ അല്ലാട്ടോ. അവരെപ്പോഴും ഒന്നിച്ചാ. ഭയങ്കര റൊമാൻസ് ആണെന്നെ. അമ്മയില്ലാതെ ഒരു ദിവസവും അച്ഛൻ നിൽക്കില്ല. അമ്മയെങ്ങാനും സ്വന്തം വീട്ടിൽ പോയാൽ പുറകെ ഇറങ്ങി കൊള്ളും.. നാണമില്ലേ അച്ഛാ എന്ന് കളിയാക്കും ഞാനും ഏട്ടനും "

"നീ വീട്ടിൽ പോയാൽ ഇവിടെയുള്ള ജോലികൾ ആരു ചെയ്യും? അവിടെയിപ്പോ കാണാൻ മാത്രം എന്തിരിക്കുന്നു?"

അനന്തേട്ടൻ പറയുന്നത് അവർ ഓർത്തു

വീട്ടിൽ പോയിട്ട്,ഒരു രാത്രി നിന്നിട്ട് ഒക്കെ കുറെ നാളായി.

"അമ്മ എത്ര ദിവസം അവിടെ നിൽക്കുന്നോ അത്രയും ദിവസം അച്ഛനും ലീവ് എടുത്തു കൂടും "അപർണ ചിരിച്ചു

"അച്ചി വീട്ടിൽ കിടക്കാൻ
എന്നെ പ്രതീക്ഷിക്കണ്ട.. വേണെങ്കിൽ ഒറ്റയ്ക്ക് പോകുക വൈകുന്നേരം വരിക. അതെങ്ങനെ? ബസിൽ കയറിയാൽ അപ്പൊ തുടങ്ങും ശർദി "

അവരുടെ കണ്ണ് നിറഞ്ഞ പോലെ തോന്നി അപർണക്ക്.

"അമ്മയുടെ നാട്ടിൽ ഒരു ദിവസം എന്നെ കൊണ്ട് പോകുവോ?"

"ഞാൻ ബസിൽ കയറിയാൽ ശർദിക്കും."അവർ മടിച്ചു മടിച്ചു പറഞ്ഞു.

'ഇവിടെ കാർ ഉണ്ടല്ലോ?"

"എനിക്ക് ഡ്രൈവിംഗ് അറിയില്ല കുട്ടി "

"എനിക്ക് അറിയാമല്ലോ.
നമുക്ക് പോവാം.. ഇവിടെ നിന്ന് എത്ര ദൂരമുണ്ട്? ഇത് പോലെ ടൗണിൽ ആണോ?"

"ഹേയ് ശുദ്ധ നാട്ടിൻപുറമാണ്.. കാർ കഷ്ടിച്ച് വരും. അത്ര തന്നെ.. "

"ആഹാ.. ഗ്രാമമാണോ..? എനിക്ക് എന്തിഷ്ടമാണെന്നോ നാട്ടിൻപുറങ്ങൾ. എന്റെ അമ്മയുടെ വീടും ഒരു ഗ്രാമത്തിലാ. അച്ഛൻ പറയും റിട്ടയർ ചെയ്താൽ അവർ അങ്ങോട്ട്‌ പോകും ന്നു.. നമുക്ക് നാളെ തന്നെ പോകാം "

"എന്റെ തലവിധി.
കുഗ്രാമത്തിൽ നിന്ന് ഒന്നിനെ വേണ്ട എന്ന് നൂറു തവണ പറഞ്ഞതാ."

ഓർമയിൽ പരിഹാസം മാത്രം ഉള്ളു. ആദിയുടെ അച്ഛന് ഗ്രാമം ഇഷ്ടമല്ല.ആദ്യമാണ് ഒരാൾ ഇഷ്ടത്തോടെ നാടിനെ കുറിച്ച് പറയുന്നത്.

അപർണ ഡ്രൈവ് ചെയ്യുന്നത് അതിശയത്തോടെ അവർ നോക്കിയിരുന്നു. എത്ര അനായാസമായി ലളിതമായി കാർ ഒഴുകി നീങ്ങുന്ന പോലെയേ തോന്നു. ഒട്ടും കുടുക്കമില്ലാത്തത് കൊണ്ട് അവർക്ക് ശർദിക്കണമെന്നേ തോന്നിയില്ല.

"മോൾ എത്ര രസായിട്ട ഡ്രൈവ് ചെയ്യണേ?"

"പതിനെട്ട് വയസായപ്പോ തന്നെ ലൈസൻസ് എടുത്തു. അച്ഛൻ പഠിപ്പിച്ചതാ.അമ്മയും ഡ്രൈവ് ചെയ്യും. അച്ഛന് നിർബന്ധ പെൺകുട്ടികൾ എല്ലാം അറിഞ്ഞിരിക്കണം ന്ന്.. നമ്മുടെ കാര്യങ്ങൾ സ്വയം ചെയ്യണമെന്നാ അച്ഛൻ പറയുക "

ആ അച്ഛനെ മനസ്സിൽ തൊഴുതു അവർ.

"അമ്മയ്ക്ക് പഠിക്കണോ? ഞാൻ പഠിപ്പിച്ചു തരാം. എനിക്ക് അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നാൽ ഞാൻ പോവൂലെ ആദിയുടെ ഒപ്പം ചെന്നൈയ്ക്ക് ? അമ്മയ്ക്ക് എവിടെ എങ്കിലുമൊക്കെ പോവാല്ലോ "

"അതൊന്നും ഏട്ടൻ സമ്മതിക്കില്ല മോളെ "അവർ തണുത്ത സ്വരത്തിൽ പറഞ്ഞു

"ശ്ശെടാ നമ്മൾ ഡ്രൈവ് ചെയ്യുന്നത് അവരോടു ചോദിച്ചിട്ടാണോ? നമുക്ക് കുറച്ചു സാധനം വാങ്ങാൻ പോകണം എങ്കിൽ അവരോടു ചോദിക്കണോ? അമ്മക്ക് മകൾ ആകാഞ്ഞത് നന്നായി ട്ടോ "

അത് അവർ എപ്പോഴും ഓർക്കുന്ന കാര്യം ആണ്

മകൾ ആയിരുന്നെങ്കിൽ അവളെയും അദ്ദേഹം ഇതേ പോലെ അടിച്ചു താഴ്ത്തി വെച്ചേനെ.

"അമ്മയെ ഞാൻ പഠിപ്പിക്കാം എളുപ്പമാണ്."

അവരുടെ നാട്ടിലേക്കുള്ള യാത്രയിൽ അവരോരു പാട് വർത്തമാനം പറഞ്ഞു. ബന്ധുക്കളുട വീടുകളിൽ പോയപ്പോൾ അമ്മ മറ്റൊരാളാകുന്നത് അത്ഭുതത്തോടെ അവൾ കണ്ടു നിന്നു.

അമ്മയുടെ വീടിന്റെ ഭിത്തിയിൽ നിറയെ നൃത്തം ചെയ്യുന്ന അമ്മയുടെ ഫോട്ടോകളാണ്

"ഈശ്വര!
ഡാൻസ് ഒക്കെ അറിയോ?"

"സ്കൂളിൽ വെച്ചുള്ളതാ.പിന്നെ ചെയ്തിട്ടില്ല."അമ്മ ചിരിച്ചു

"സ്കൂൾ കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞു. പിന്നെ ചിലങ്ക തൊട്ടിട്ടില്ല '
അമ്മമ്മ പറയുന്നത് കേട്ട് അപർണ അമ്മയെ ഒന്ന് നോക്കി.

തിരിച്ചു വരുമ്പോൾ അവൾ നിശബ്ദയായിരിക്കുന്നത് കണ്ട് അമ്മ ആ മുഖത്ത് തൊട്ടു

"അമ്മ ഇനിം നൃത്തം ചെയ്യണം "അവൾ പെട്ടെന്ന് പറഞ്ഞു

അമ്മ പൊട്ടിച്ചിരിച്ചു പോയി

"വയസ്സ് നാൽപത്തിയഞ്ചായി.. ഒന്ന് പോ കുട്ടി ആൾക്കാർ പറയും ഭ്രാന്ത് ആണെന്ന് "

"അമ്മയ്ക്കിഷ്ടമല്ലേ നൃത്തം?"

"ജീവനായിരുന്നു "അമ്മയുടെ ശബ്ദം ഒന്നിടറി

"എങ്കിൽ ആ ജീവൻ കൂടെ വേണം. അമ്മക്ക് മടുക്കില്ലേ എന്നും കഞ്ഞിയും കറിയും വെച്ച് അടുക്കളയിൽ തന്നെ.
അമ്മേ ഇതിന് പുറത്ത് ഒരു ലോകം ഉണ്ട്.. നല്ല ഭംഗിയാ അതിന്.."

ഇരുപത്തിയഞ്ച് വർഷം കണ്മുന്നിലില്ല.
അതെവിടേക്ക് പോയി..?
എങ്ങനെ പോയി..?
താൻ ജീവിച്ചിരുന്നോ?
അപർണയുടെ ഒപ്പമുള്ള ഓരോ നിമിഷത്തിലും അവർ അത് മാത്രമാണ് ഓർത്തു കൊണ്ടിരുന്നത്.

"ഇന്ന് മീൻ കറിയില്ലേ?"
അച്ചിങ്ങ മെഴുക്കുപുരട്ടി യും സാമ്പാറും പപ്പടവും മാത്രം കണ്ടപ്പോൾ അനന്തൻ ചോദിച്ചു

"മീൻ കിട്ടിയില്ല"അവർ ഒരു പ്ലേറ്റിൽ ചോറ് വിളമ്പി സാമ്പാർ ഒഴിച്ചു പപ്പടം പൊടിച്ചിട്ട് തിന്നു തുടങ്ങി

അയാൾ ചുളിഞ്ഞ പുരികത്തോടെ അവരുടെ മാറ്റം ശ്രദ്ധിച്ചു

സാധാരണ അടുക്കളയിൽ ഇരുന്നാണ് കഴിക്കാറ്. അപർണ വന്നതിൽ പിന്നെയാണ് ഈ മാറ്റം.അയാളും ചോറ് കഴിച്ചു തുടങ്ങി.

ഗ്യാസിന്റെയാവും.നെഞ്ചിൽ ഒരു വേദന ഉണ്ട്.കിടന്നിട്ടു ഉറക്കവും വരുന്നില്ല..രാത്രി സാമ്പാർ വേണ്ടെന്ന് പറഞ്ഞിട്ടുള്ളതാണ്.
നെഞ്ചിൽ വേദന കൂടി വരുന്നുണ്ട്. ആദിയും അപർണയും ചെന്നൈയിലാണ്.

"എടി എഴുന്നേൽക്ക്.അപ്പുറത്തെ വിനോദിനെ ഒന്ന് വിളി. കാറിറക്കാൻ പറ. എനിക്ക് വയ്യ "

വിയർത്തു കുളിച്ച അനന്തനെ കണ്ടവർ ചാടി എണീറ്റു

"എന്താ?"

"നെഞ്ചിൽ വേദന.. വയ്യ..
വേഗം "

"അതിന് അവർ മൂകാംബികയിൽ പോയില്ലേ എവിടെയാരും ഇല്ലല്ലോ "അവർ വസ്ത്രം മാറിക്കൊണ്ട് പറഞ്ഞു

"അനന്തേട്ടൻ വാ "അവർ മുറ്റത്തേക്ക് നടന്നു

അവർ കാറിന്റെ താക്കോൽ എടുക്കുന്നതും കാർ ഷെഡിൽ നിന്നു പുറത്തേക്ക് എടുത്തു അയാൾക്ക് അരികിൽ കൊണ്ട് നിർത്തുന്നതും കണ്ടു ഒരു നിമിഷം അയാൾ വേദന മറന്നു പോയി.

ഇവൾ ഇതെപ്പോ?

"കയറ് "അവർ വാതിൽ തുറന്നു കൊടുത്തു

അയാൾ കയറിയതും കാർ അതിവേഗതയിൽ ആശുപത്രിയെ ലക്ഷ്യമാക്കി പാഞ്ഞു

"മൂന്നാലിടങ്ങളിൽ ബ്ലോക്കുണ്ട്. താമസിപ്പിക്കണ്ട.സർജറി
ചെയ്യട്ടെ? "ഡോക്ടർ അവരോടു ചോദിച്ചു.

അവർ സമ്മതിച്ചു.

"പേടിക്കണ്ട.സമയത്തു വന്നത് കൊണ്ട് രക്ഷപെട്ടു.."ഡോക്ടർ അയാളോട് സൗമ്യമായി പറഞ്ഞു.

ആശുപത്രിയിൽ അവർ വളരെ അനായാസമായി ഡോക്ടറോട് ഓരോന്ന് ചോദിച്ചു മനസിലാക്കുന്നത് കണ്ട് അയാൾ അമ്പരന്ന് പോയി

വീട്ടിൽ അവളുടെ ശബ്ദം പോലും കേട്ടിട്ടില്ല

പിന്നീട് വീട്ടിലെ വിരസമായ ഒരു പകൽ

"നീ ഇതൊക്കെ എപ്പോ?"

"അപർണ പഠിപ്പിച്ചതാ "അവർ കോട്ടൺ ചുരിദാറിന്റെ ഷാൾ പിൻ ചെയ്തു പറഞ്ഞു.സാരിയിൽ നിന്നു ഇവൾ എപ്പോഴാണ് ചുരിദാറിലേക്ക് മാറിയത്?

നീണ്ട മുടി ഇറുകെ പിന്നി നെറ്റിയിൽ ഒരു പൊട്ട് വെച്ച് കണ്ണാടിയിൽ നോക്കി തൃപ്തി വരുത്തി അവർ പേഴ്‌സ് എടുത്തു.

"ഞാൻ പോയി കുറച്ചു സാധനങ്ങൾ വാങ്ങി വരാം.. ടാബ്ലറ്റ് എടുത്തു കഴിക്കണേ "

"ദേവി..."അയാൾ മെല്ലെ വിളിച്ചു.

അവർ ചിരിച്ചു

"എന്റെ പേര് മറന്നിട്ടില്ല അല്ലെ?"

അയാളുടെ മുഖം വിളറി.

"വെറുപ്പാണ് അല്ലെ?"

"ഒട്ടുമില്ല.. ആരെയും വെറുക്കാൻ പഠിച്ചിട്ടില്ല. പിന്നെ അനന്തേട്ടൻ ഉള്ളത് കൊണ്ടല്ലേ നമ്മുടെ മോൻ ഉണ്ടായത്?അത് കൊണ്ടല്ലേ അപർണയെ കിട്ടിയത്?ഇപ്പോൾ സന്തോഷം മാത്രമെയുള്ളു.."

അയാൾ ഒന്നും പറഞ്ഞില്ല.

"ഇനി ഒരു സർപ്രൈസ് കൂടിയുണ്ട്.. അത് അവർ അവധിക്ക് വരുമ്പോൾ കാട്ടി തരാം "അവൾ അയാളുടെ മുഖത്ത് ഒന്ന് തൊട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൾക്ക് പ്രായം നന്നേ കുറഞ്ഞ പോലെ...
ആ പ്രസരിപ്പിലേക്ക്..ഭംഗിയിലേക്ക് അയാൾ അതിശയത്തോടെ നോക്കിക്കിടന്നു

കുറെ നാളുകൾക്കു ശേഷം

"ദിധികി ദിധിക്കി തെയ്
തക തധിമി തധിമി തെയ്.
മണിവർണന്റെ കണ്മുന്നിൽ
ഗോപികളാടുകയായി.."

വേദിയിൽ അനുപമാലസ്യത്തിന്റ മൂർത്തീഭാവമായി ദേവിക..

ഓഡിറ്റോറിയം നിറഞ്ഞ ആൾക്കാരുടെ കരഘോഷങ്ങൾക്കിടയിൽ അനന്തൻ കുറ്റബോധം നിറഞ്ഞ മനസ്സോടെ,നിറകണ്ണുകളോടെ, ആനന്ദത്തോടെ ആ നടനം കണ്ടു കൊണ്ടിരുന്നു.

മങ്ങിപ്പോയാലും കാലമെത്ര കഴിഞ്ഞാലും, വലിച്ചെറിഞ്ഞാലും, ക്ലാവ് പിടിച്ചാലും വീണ്ടുമൊന്നെടുത്തു നന്നായി തുടച്ചു മിനുക്കിയാൽ സ്വർണം പോലെ തിളങ്ങുന്നത് ഒന്നേയുള്ളു.

പെണ്ണ്...
അവളുടെ മനസ്സ്...
അവളുടെ കഴിവുകൾ..❤️

Kdpd✍️അമ്മു സന്തോഷ്

അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്......! എണീറ്റപാടെ അനിയത്തിയുടെ മുറിയുടെ വാതിലിന് ചെന്ന് മുട്ടി.കരഞ്ഞ്...
25/04/2025

അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്......!

എണീറ്റപാടെ അനിയത്തിയുടെ മുറിയുടെ വാതിലിന് ചെന്ന് മുട്ടി.

കരഞ്ഞ് കലങ്ങിയ കണ്ണാലേ അഴിച്ചിട്ട മുടിയുമായി വാതില്‍ തുറന്നവള്‍ എന്നെ നോക്കി.

ഒന്നും പറയാനാവാതെ ഞാന്‍ അടുക്കളയിലേക്ക് നടന്നു.

ഒരു ഗ്ലാസ്സ് ചായയെടുത്ത് തിണ്ണയില്‍ കയറിയിരുന്ന് കുടിക്കുമ്പോള്‍ അമ്മാവന്‍ അരികിലേക്ക് വന്നു.

അച്ഛന്‍റെ കൂടെ അമ്പലത്തിലേക്ക് പോവുന്ന കാര്യമെന്നോട് സൂചിപ്പിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന ചായ ഗ്ലാസ്സ് നിലത്തെറിഞ്ഞ് പൊട്ടിച്ചാണ് ഞാന്‍ പ്രതികരിച്ചത്....!

ശബ്ദം കേട്ട് അനിയത്തി ഓടി വന്നെന്നെ പറ്റിച്ചേര്‍ന്ന് പേടിയോടെ നിന്നു.

അമ്മയുടെ വേര്‍പാട് നല്‍കിയ വേദനക്ക് ഒരാണ്ട് തികയും മുന്‍പേ അച്ഛനെടുത്ത ഈ തിരുമാനം അത്രമേല്‍ എന്നെ നിരാശപ്പെടുത്തിയിരുന്നു.

പ്രായപൂര്‍ത്തിയായ എന്‍റെയും അനിയത്തിയുടേയും കാര്യങ്ങള്‍ നോക്കാന്‍ അമ്മയുടെ സ്ഥാനത്തൊരാള്‍ വേണമത്രേ......!

കേട്ട് പഴകിയ ന്യായങ്ങളുടെ കെട്ട് വീണ്ടും എന്‍റെ മുന്നില്‍ മലര്‍ക്കെ തുറന്നിട്ട അമ്മാവനോടെനിക്ക് സഹതാപം തോന്നി.

ഒന്നും പറയാനാവാതെ നിന്ന് കിതച്ച ഞാന്‍ പൊടുന്നനെ അവിടം വിട്ട് പുറത്തിറങ്ങി.

കൊലായിലെത്തിയപ്പോള്‍ കണ്ടു , ശുഭ്ര വസ്ത്രവുമണിഞ്ഞ് തലയും താഴ്ത്തി നില്‍ക്കുന്ന എന്‍റെ അച്ഛനെ...!

പറയാനോ ചോദിക്കാനോ എനിക്കൊന്നുമുണ്ടായിരുന്നില്ല.

മുറ്റത്തേക്കിറങ്ങി ആദ്യം നോക്കിയത് തെക്കേ തൊടിയിലുള്ള അമ്മയുടെ അസ്ഥി തറയിലേക്കായിരുന്നു.

നെഞ്ചിലിരുന്നാരോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി.

സ്നേഹം മാത്രം തന്ന് വളര്‍ത്തിയ അച്ഛന്‍ ഇന്ന് മുതല്‍ മറ്റാരുടേയൊക്കെയോ സ്വന്തമാവാന്‍ പോവുകയാണെന്ന ചിന്ത എന്നെ ഭ്രാന്ത് പിടിപ്പിച്ചു.

അച്ഛന്‍റെ കല്ല്യാണത്തിന് നീ വിളമ്പുന്നത് സാമ്പാറോ അതോ പുളിശ്ശേരിയോ എന്ന് ചോദിച്ചവരൊക്കെ കല്ല്യാണം കൂടാന്‍ എത്തി തുടങ്ങി.....!

അച്ഛന്‍റെ ഹണിമൂണ്‍ ട്രിപ്പ് മൂന്നാറിലേക്കോ അതോ കുളു മണാലിയിലേക്കോ എന്ന് കളിയാക്കിയവരും വരാതിരുന്നില്ല....!

വന്നവര്‍ , വന്നവര്‍ ഒരു കൗതുക വസ്തുക്കളെ പോലെ ഞങ്ങളെ നോക്കി.

പോയി കുളിച്ചിട്ട് വന്ന് ഡ്രസ്സ് മാറാന്‍ പറഞ്ഞ അമ്മാവന്‍റെ മകനെ ഞാന്‍ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി....!

അഴിച്ചിട്ട മുടിയിലൂടെ വിരലോടിച്ച് , ഒന്ന് പോയി കുളിച്ചിട്ട് വാ മോളേ എന്ന് പറഞ്ഞ അമ്മായിയുടെ കൈ അനിയത്തി തട്ടി മാറ്റി....!

അച്ഛനും കൂടെ കുറച്ച് ബന്ധുജനങ്ങളും കൂടി അമ്പലത്തിലേക്ക് പോവുന്നത് ഞാന്‍ കണ്ടു.

പിന്നീട് നിശബ്ദമായിരുന്നു ആ വീട്.

താലികെട്ട് കഴിഞ്ഞ് അവര്‍ തിരിച്ചെത്താറായ വിവരം അകത്തിരുന്ന് ഞങ്ങളറിഞ്ഞു.

അകത്തിങ്ങനെ അടച്ചിട്ടിരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ അവളുടെ കയ്യും പിടിച്ച് മുറി വിട്ടിറങ്ങി.

പുതിയ ബന്ധുക്കാര്‍ ഞങ്ങളുടെ വേഷവും ഭാവവും കണ്ടിട്ടാവണം , അത്ഭുതത്തോടെ നോക്കി നിന്നു.

പലരും ചൂണ്ടി കാണിച്ച് സ്വകാര്യം പറയുന്നുണ്ടായിരുന്നു, ഇതാണ് മകനും മകളുമെന്ന്....!

പലരും ഞങ്ങളുടെ മുഖത്ത് നോക്കി ചിരി സമ്മാനിച്ചു , കുശലം ചോദിച്ച് അടുത്ത് വന്നു. പക്ഷെ അതെല്ലാം ഞങ്ങളില്‍ നിന്ന് നേരിട്ടത് അവഗണനയായിരുന്നു.

അച്ഛന്‍റെ ആദ്യ രാത്രിയില്‍ അടുത്തടുത്ത മുറിയില്‍ കിടക്കാന്‍ വിധിക്കപ്പെട്ട രണ്ട് മക്കളായിരുന്നു ഞങ്ങള്‍.....!

രാവിലെ എണീറ്റ് ആ സ്ത്രീയെ കണി കണ്ട ദേഷ്യത്തിന് ഞാന്‍ വീണ്ടും മുറിയില്‍ കയറി വാതിലടച്ച് കിടന്നു.

അമ്മാവനും അമ്മായിയും മക്കളും രാവിലെ തന്നെ തിരിച്ച് പോയി.

പിറ്റേന്ന് അച്ഛന്‍റെ കൂടെ ആദ്യമായി ഒരുങ്ങിക്കെട്ടി പുറത്തിറങ്ങിയ ആ സ്ത്രീയെ നോക്കി ഞാന്‍ കാര്‍ക്കിച്ച് തുപ്പി.

അവരുടെ കയ്യാല്‍ എന്‍റെ മുന്നില്‍ വിളമ്പി വെച്ച ചോറും കറിയും ഞാന്‍ തട്ടി തെറിപ്പിച്ചു.

മോളേ എന്ന് വിളിച്ച് ചെന്നപ്പോള്‍ അനിയത്തിയും കണക്കിന് കൊടുത്തത്രേ.....!

പിന്നീടങ്ങോട്ട് എന്‍റെ മുന്നിലവരെ കാണാറില്ലായിരുന്നു.

എന്‍റെ കാല്‍പെരുമാറ്റം കേട്ടാല്‍ അവരെങ്ങോ മിന്നിമായുമായിരുന്നു.....!

അതിനിടയില്‍ അനിയത്തിക്ക് നല്ലൊരാലോചന വന്നു. അവള്‍ക്ക് ഇഷ്ടമായപ്പോള്‍ അച്ഛനതങ്ങുറപ്പിച്ചു.

അന്ന് വൈകുന്നേരം ഫോണിലൂടെ ആവേശത്തോടെ ആ സ്ത്രീ ആരോടോ പറയുന്നുണ്ടായിരുന്നു , ന്‍റെ മോള്‍ടെ കല്ല്യാണം ശരിയായിട്ടോ എന്ന്.....!

കല്ല്യാണത്തിന് തികയാതെ വന്ന കാശിന് തന്‍റെ കയ്യിലും കഴുത്തിലും കിടന്ന കുറച്ച് പൊന്ന് ഊരി കൊടുത്തെന്ന് അറിഞ്ഞപ്പോഴേ ഞാനുറപ്പിച്ചു , പറമ്പിന്‍റെ വടക്കേ മൂലയിലെ ആകെയുള്ള പത്ത് സെന്‍റ് അച്ഛന്‍റെ കയ്യില്‍ നിന്ന് പകരമായി എഴുതി വാങ്ങിച്ചിരിക്കുമെന്ന്.....!

ഭംഗിയായി നടന്ന കല്ല്യാണത്തിന്‍റെയന്ന് രാത്രി ഉറക്കത്തിലെപ്പോഴോ എണീറ്റപ്പോള്‍ കേള്‍ക്കുന്നുണ്ടായിരുന്നു , അടുക്കളയില്‍ പാത്രങ്ങള്‍ തേച്ചുരച്ച് കഴുകുന്നതിന്‍റെ ശബ്ദം.

അതിനിടയില്‍ അച്ഛന് സുഖമില്ലാതെയായി. തളര്‍ന്ന് കിടപ്പിലായി.

വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തിയിരുന്ന അച്ഛന്‍ കിടപ്പിലായപ്പോള്‍ വീടിന്‍റെ താളവും തെറ്റി തുടങ്ങി.

പഠിത്തം മതിയാക്കി ജോലിക്കിറങ്ങാന്‍ തിരുമാനിച്ച എന്‍റെ മുന്നിലായിരുന്നു ഒരു ദിവസം വൈകുന്നേരം ആ പെട്ടി ഓട്ടോ വന്ന് നിന്നത്.

കടയിലേക്ക് വേണ്ട സാധനങ്ങള്‍ ടൗണില്‍ പോയി വാങ്ങി വന്ന അവരായിരുന്നു ആ വണ്ടിയില്.

രാത്രി ഊണ് കഴിച്ച് കൈ കഴുകാന്‍ നേരം കണ്ടു , കടലാസില്‍ സാധനങ്ങള്‍ പൊതിയാന്‍ പരിശീലനം നടത്തുന്ന അവരെ.....!

അതിനിടയില്‍ അനിയത്തിയുടെ പ്രസവവും കുട്ടിയുടെ നൂലു കെട്ടും വന്നു. കുട്ടിക്ക് അരയില്‍ കെട്ടാനും കാതിലിടാനും സ്വര്‍ണ്ണം കൊടുത്തപ്പോള്‍ അവരുടെ താലിമാലയുടെ കട്ടി കുറഞ്ഞത് ഞാന്‍ കണ്ടു.

ഒരു ദിവസം മുറ്റത്ത് കണ്ടു , രണ്ടോമന ആട്ടിന്‍കുട്ടികളെ.....!

പ്ലാവിലയുമായി അവറ്റകളുടെ അരികിലിരുന്ന് സ്വന്തം മക്കളെ പോലെ ലാളിക്കുന്ന ആ സ്ത്രീയെ ഞാനന്നാദ്യമായി അല്പനേരം നോക്കി നിന്നു .....!

റിസല്‍റ്റ് വന്നപ്പോള്‍ നല്ല മാര്‍ക്കുണ്ടായിരുന്നു . ആ സന്തോഷം പങ്ക് വെക്കാന്‍ അച്ഛന്‍റെ മുറിയിലേക്ക് ഓടി ചെന്ന ഞാന്‍ കണ്ടത് , എന്‍റെ പേരില്‍ കുടുംബ ക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിച്ച പ്രസാദമാണ്......!

ജോലികിട്ടാന്‍ കാശ് കൊടുക്കണമെന്ന് അച്ഛനോട് പറഞ്ഞപ്പോള്‍ ആ മുഖം മങ്ങുന്നത് ഞാന്‍ കണ്ടു.

പക്ഷെ പിറ്റേന്ന് പറമ്പിന്‍റെ വടക്കേ മൂലയിലെ പത്ത് സെന്‍റിന്‍റെ ആധാരം എന്‍റെ കയ്യിലേക്ക് വച്ച് തന്ന് , കൊണ്ട് പോയി വില്‍ക്കുകയോ പണയം വക്കുകയോ ചെയ്തോളൂ എന്നച്ഛന്‍ സന്തോഷത്തോടെ പറഞ്ഞപ്പോള്‍ അതിപ്പോഴും അച്ഛന്‍റെ പേരില്‍ തന്നെയാണെന്ന് ഞാനറിഞ്ഞു.....!

ആദ്യമായി ജോലിക്ക് കയറുന്ന ദിവസം അമ്മയുടെ അസ്ഥിതറയില്‍ പോയി കുറച്ച് നേരം കണ്ണടച്ചിരുന്നു.

ഒരു നനുത്ത കാറ്റെന്‍റെ മുഖത്തേക്ക് വീശിയപ്പോള്‍ എന്താന്നറിയില്ല , കണ്ണ് നിറഞ്ഞൊഴുകി.

മുറിയിലേക്ക് ചെന്ന് അച്ഛന്‍റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി യാത്ര ചോദിച്ചിറങ്ങാന്‍ നേരം പതിയെ അച്ഛന്‍ പറഞ്ഞു , മോനേ , അമ്മയുടെ അനുഗ്രഹവും.........!

മറുപടിയൊന്നും പറയാതെ ഞാന്‍ ആ മുറി വിട്ടിറങ്ങി.

വാതിലിന് മറവില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടു . കൂടെ ഒരു തേങ്ങലും.

ഞാന്‍ മുറ്റത്തേക്കിറങ്ങി നടന്നു . രണ്ടടി മുന്നോട്ട് വച്ചപ്പോള്‍ കാലുകള്‍ പതറുന്നത് പോലെ തോന്നി.

ഒരു നിമിഷം അവിടെ നിന്നു. പിന്‍തിരിഞ്ഞ് നോക്കി.

കൊലായില്‍ ആരുമില്ല.

ഒരടി കൂടി മുന്നോട്ട് നടന്നു . പക്ഷെ ഓരോ ചുവടിലും എന്തോ നഷ്ടമാവുന്നത് പോലെ തോന്നി.

എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ഞാന്‍ വീട്ടിലേക്ക് മെല്ലെ തിരിച്ച് നടന്നു.

അച്ഛന്‍റെ മുറിയില്‍ ചെന്ന് ചുറ്റും പരതി. ഞാനവിടെ നിന്നില്ല......!

അടുക്കളയിലേക്ക് നടന്നു.....! വെപ്രാളത്തോടെ എന്‍റെ കണ്ണുകള്‍ അവിടേയും പരതി.

ഇല്ല...... ഞാനവിടെ നിന്ന് കടയിലേക്ക് നടന്നു.

ഇല്ല ... എന്‍റെ നടത്തത്തിന് വേഗത കൂടി .

ഒടുവില്‍ ഞാന്‍ കണ്ടു , പ്ലാവിലയുമായി ആട്ടിന്‍ കുട്ടികള്‍ക്ക് തീറ്റ കൊടുക്കുന്ന ആ സ്ത്രീയെ.

ഇടക്കിടെ ഒരു കൈ കൊണ്ട് ഇറ്റ് വീഴണ കണ്ണീര് തുടക്കുന്നുണ്ടായിരുന്നു അവര്.

ഞാന്‍ മെല്ലെ വിളിച്ചു , അമ്മേന്ന്....!

ആ വിളി ആദ്യമായി കേട്ടത് കൊണ്ടാവും , ആശ്ചര്യത്തോടെയാണ് തിരിഞ്ഞ് നോക്കിയത്......!

കയ്യിലെ പ്ലാവില താഴെയിട്ട് അമ്മ നിന്ന് വിതുമ്പി.

ആ മുഖത്തേക്ക് നോക്കാന്‍ ശക്തിയില്ലാതെ ഞാന്‍ നിന്നു.

പതിയെ അരികിലേക്ക് ചെന്ന് ആ വലം കൈ ചേര്‍ത്ത് പിടിച്ച് എന്‍റെയൊപ്പം കൂട്ടി അകത്തേക്ക് നടന്നു.

അച്ഛന്‍റെ മുറിയിലേക്ക് നടന്ന എന്നെ കണ്ണിമചിമ്മാതെ അമ്മ നോക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും കിടന്നിടത്ത് നിന്ന് അച്ഛനൊന്നിളകി.

രണ്ട് പേര്‍ക്കും മുന്നിലായ് ഞാന്‍ ഒരു നിമിഷം കൈക്കൂപ്പി നിന്നു.

അച്ഛനെ സാക്ഷിയാക്കി അമ്മയുടെ കാല്‍ക്കലേക്ക് സാഷ്ടാംഗം വീണ് ഞാന്‍ പൊട്ടിക്കരഞ്ഞു.

എന്‍റെ കണ്ണുനീര് ആ പാദങ്ങളില്‍ വീണപ്പോള്‍ ആ കണ്ണു നീര് വീണത് എന്‍റെ ഈ നെറുകിലായിരുന്നു.

പിടിച്ചെഴുന്നേല്പിച്ച് എന്നെ കൈ വച്ചനുഗ്രഹിക്കുമ്പോഴും അമ്മയുടെ കണ്ണീര്‍ ധാരയായി ഒഴുകുകയായിരുന്നു.

യാത്ര ചോദിച്ചിറങ്ങിയ എന്‍റെ പുറകെ പടിപ്പുര വരെ അമ്മയും കൂട്ടു വന്നു.

സ്നേഹത്തോടെ ആ മുഖത്തേക്ക് നോക്കി ഒന്നൂടെ യാത്ര ചോദിച്ച് ഞാന്‍ മുന്നോട്ട് നടന്നു.

നടത്തത്തിനിടയിലെപ്പോഴോ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടു , പടിപ്പുരയില്‍ എന്‍റെ അമ്മ എന്നെ നോക്കിയിരിക്കുന്നത്......!
കടപ്പാട് ഫേസ്ബുക്
✍️ കടപ്പാട് : മഗേഷ് ബോജി

24/04/2025

I got 5,000 reactions and comments on my posts last week! Thanks everyone for your support! 🎉

Address

Kannur
670701

Website

Alerts

Be the first to know and let us send you an email when Soumya k posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share