25/11/2025
#പഞ്ചായത്ത്_ഭരണത്തിൽ #മെമ്പറുടെ_പങ്ക് 📖📖
✨ബഷീർ പി. എ ✍️
ഒരു പഞ്ചായത്ത് മെമ്പർക്ക് ഒരു കോർപറേറ്റ് മാനേജരെ പോലെ ചിന്തിക്കാൻ കഴിഞ്ഞാലോ? ആ ചിന്തകൾ പ്രവർത്തി പഥത്തിൽ കൊണ്ട് വരാനായാൽ, തങ്ങളുടെ പ്രദേശത്തെ ആധുനികമായ, സ്മാർട്ട് ആയ സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് നയിക്കാനാകും. ഗവൺമെന്റ് പ്രോജെക്റ്റുകൾ നടപ്പിലാക്കുന്ന കേവലം ഏജന്റുമാർ എന്ന നിലയിൽ നിന്നും തങ്ങളുടെ പ്രദേശത്ത് ലഭ്യമായ വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ച് സ്വയം പര്യാപ്തത കൈവരിക്കുന്ന 'ഗ്രാമസ്വരാജി'ലേക്ക് മാറാൻ പഞ്ചായത്ത് പ്രസിഡന്റ് മാരെയും മെമ്പർമാരെയും പ്രാപ്തരാക്കുന്നതിനു സഹായകരമായ ഉള്ളടക്കമാണ് ഈ പുസ്‌തകത്തിലുള്ളത്. വാർഡ് തലത്തിൽ തന്നെ ഒരു തിരഞ്ഞെടുപ്പ് പ്രകടന പത്രിക എന്ന ആശയവും, വാർഡിലെ അംഗങ്ങളുടെ സഹകരണത്തോടെ അത് നടപ്പിലാക്കേണ്ട വിധവും വളരെ വിശദമായി ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്.
കാലഘട്ടത്തിനനുസൃതമായി പുതിയ പഠനങ്ങളും അറിവുകളും, മാനേജ്മെൻ്റ് തത്വങ്ങളും, ഐ ടി സങ്കേതങ്ങളും തങ്ങളുടെ പ്രദേശത്തിന്റെ ഉന്നമനത്തിനു വേണ്ടി എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് വളരെ കൃത്യമായി ഈ പുസ്‌തകം പറഞ്ഞു തരുന്നു.
'ഡാറ്റ' ഒരു പ്രദേശത്തിൻ്റെ വികസനത്തിന് എങ്ങിനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിന് പുറമെ, ആധുനിക കാലത്തെ വികസന സങ്കൽപ്പങ്ങൾ തങ്ങളുടെ പ്രദേശത്തേക്ക് എങ്ങിനെ കൊണ്ട് വരാം എന്ന് ഈ പുസ്‌തകം നിർദേശിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങൾക്കനുസൃതമായി പ്രാദേശികമായ ഇടപെടലിന്റെ സാധ്യത. ഡിജിറ്റൽ യുഗത്തിൽ മൈക്രോ ലെവൽ മെൻ്റാർഷിപ്പ് പ്രോഗ്രാം എങ്ങിനെ നടത്താം എന്നെല്ലാം ഈ പുസ്‌തകം നിർദേശിക്കുന്നു.
തദ്ദേശ സ്വയം ഭരണ രംഗത്തേക്ക്. നേത്യസ്ഥാനത്തേക്ക് കടന്നു വരുന്ന എല്ലാവർക്കും ഈ പുസ്‌തകം ഒരു മാർഗ ദർശിയായി മാറും.
◾വില :-350/-
പുസ്തകം വാങ്ങാൻ വിലാസം വാട്സാപ്പ് ചെയ്യൂ 👇👇👇
http://wa.me/+919539234343
📲☎️9539234343
Kairali Books 📖📖