26/12/2024
പുതിയതെരു വളപട്ടണം ഭാഗത്തെ ട്രാഫിക് ബ്ലോക്ക് അപ്ഡേഷൻ തരാൻ ഇനി കെ സി ഇല്ല ....
കെ സി സലീം വിടവാങ്ങി, കണ്ണൂരിലെ വളപട്ടണം സ്വദേശിയായ പൊതുപ്രവത്തകൻ, സോഷ്യൽ മീഡിയയിൽ പൊതുജനങ്ങളുടെ കാര്യങ്ങളിൽ നിരന്തരം ഇടപെടുന്ന വ്യക്തിത്വം... 2012 ൽ ആണ് വോയ്സ് ഓഫ് കണ്ണൂർ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കൂടിയാണ് കെ സി യേ പരിചയപ്പെടുന്നത് , കെ സി ന്യൂസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു , രാഷ്ട്രീയ കക്ഷി ഭേദമന്യേ പൊതുസമൂഹത്തിന്റെ ഏത് കാര്യത്തിലും നിക്ഷ്പക്ഷ നിൽപാട് സ്വീകരിക്കാൻ യാതൊരു മടിയുമില്ല..
വളപട്ടണം പുതിയതെരു ഭാഗത്തെ ട്രാഫിക് ബ്ലോക്ക് എന്നും അദ്ദേഹം ഉന്നയിക്കുന്ന വലിയൊരു വിഷയമാണ്, പൊതു രംഗത്ത് അദ്ദേഹത്തെ അടുത്തറിയുന്ന ആർക്കും കെ സി എന്ന വ്യക്തിയുടെ വിയോഗം തീരാ നഷ്ടമാണ് , ജീവകാരുണ്യ മേഖലയിലും പൊതുജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും നിരന്തരം ഇടപെടുന്ന വ്യക്തി എന്ന നിലയിൽ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായത് ....
കുടുംബത്തിന് സമാധാനവും ക്ഷമയും നൽകി , പടച്ചവൻ അദ്ദേഹത്തിന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ , അദ്ദേഹം നാടിനും സമൂഹത്തിനും നൽകിയ നന്മകൾ പരലോക ജീവിതം ധന്യമാകാൻ ഉപകരിക്കട്ടെ , പാപങ്ങൾ ഒക്കെയും പൊറുത്തു കൊടുത്തു സ്വർഗ്ഗീയ ആരാമത്തിൽ പ്രവേശിപ്പിക്കട്ടെ ...
ഓരോ ശരീരവും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും...
മരണം പിറവി പോലെതന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ് ആഘോഷമാണ്
(എം ടി വാസുദേവൻ നായർ )