
05/07/2025
'ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു ഗ്രാമം കേരളത്തിലുണ്ട്, കോട്ടയം ജില്ലയിലെ മലരിക്കൽ..
നാട്ടുവഴികളും പൂത്തുനിൽക്കുന്ന പലവർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കും. ഇവിടുത്ത വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കാഴ്ചയുടെ മാറ്റു കൂട്ടുന്നു. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഇവിടേക്ക് എത്തുന്നു. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. മലരിക്കല്‍ എന്നു പറയുന്ന ഈ പ്രദേശത്തിന് അങ്ങനെ പേരു വരാൻ ഒരു കാരണമുണ്ട്. കൊടൂരാറിലേക്ക് മീനച്ചിലാർ വന്നു പതിക്കുന്ന സ്ഥലമാണ് മലരിക്കൽ. ആ വെള്ളം വളരെ ശക്തിയിൽ വന്ന് കൊടുരാറിലേക്കു വീഴുമ്പോൾ വലിയ ചുഴികളുണ്ടാവുകയും അതിനു ബദലായിട്ട് മലരികൾ രൂപപ്പെടുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ പ്രദേശം മലരിക്കൽ എന്നറിയപ്പെടാൻ തുടങ്ങിയത്. പക്ഷേ ഇന്ന് ധാരാളം ആമ്പൽപൂക്കള്‍ / മലരുകൾ ഇവിടെ ഉണ്ടാവുകയും ആ പേര് അന്വർഥമാക്കിക്കൊണ്ട് മലരിക്കല്‍ എന്ന പേര് ലോകം മുഴുവൻ അറിയുന്ന പ്രദേശമായി മാറിയിരിക്കുന്നു.... സഞ്ചരികളുടെ മനം നിറച്ചു ഈ ആമ്പൽപൂക്കളുടെ മനോഹരമായ കാഴ്ച ഹൃദയത്തെ കുളിരണിയിക്കുന്നു....
രാവിലെ 8 ന് മുൻപ് എത്തിയാൽ കൺ നിറയെ പൂക്കൾ കാണാം. 5.30 മുതൽ വള്ളക്കാർ പാടത്ത് തോണിയുമായി കാത്തു നിൽക്കുന്നുണ്ടാകും. നൂറ് രൂപ മുതലുള്ള നിരക്കിൽ വള്ളത്തിൽ പോയി പൂക്കൾ കാണാം...പിങ്ക് പൂക്കൾക്കൊപ്പം വെള്ളപ്പൂക്കളും ക്രിമ്സം റെഡ് നിറത്തിലും വിരിഞ്ഞു നിൽക്കുന്ന പൂക്കൾ ഏതൊരാളുടെയും മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ്.....😍