
12/10/2025
“അമ്മ“ ❤️😍❤️
45 ദിവസത്തെ വനവാസത്തിനു ശേഷം ഞാൻ വീട്ടിൽ തിരിച്ചു കേറിയപ്പോൾ നിറഞ്ഞ ചിരിയോടെ നളിനി ടീച്ചർ വിശേഷങ്ങളുടെ ഭാണ്ഡ കെട്ട് ഇറക്കി വെക്കാൻ തുടങ്ങി. രസ ചരട് ഒരിടത്തു പോലും മുറിയാതെ വിശേഷങ്ങൾ ഒന്നിന് പുറകെ ഒന്നായി ഒഴുകാൻ തുടങ്ങിയതോടെ കൊടിയ വനവാസത്തിന്റെ എല്ലാ വേദനകളും പമ്പയും ഹിമാലയവും ഒക്കെ കടന്ന് എങ്ങോട്ടാ പോയി മറഞ്ഞു.
- അനൂപ് ശിവസേനൻ.