31/08/2025
വെള്ളിയാഴ്ച പള്ളിയിൽ നിസ്കരിക്കാൻ പോവാതിരുന്ന വിദ്യാർത്ഥി മുഹമ്മദ് സുൽത്താനോട് കാര്യം തിരക്കിയപ്പോൾ അവൻ പറഞ്ഞ മറുപടി കേട്ട് കണ്ണ് നിറഞ്ഞ് അധ്യാപകർ , നമിച്ചുപോയി അവന്റെ സ്നേഹത്തിന് മുന്നിൽ 👏👏🥰🥰
"ഞാൻ പള്ളിയിൽ പോയാൽ സൂര്യ ദേവിന്റെ കാര്യം നോക്കാൻ ആരുവില്ല ടീച്ചറെ , അവന് ഭക്ഷണം കൊടുക്കാനും കൊണ്ടുപോകാനും ഞാൻ മാത്രേ ഉള്ളു , അവനെ വിട്ടിട്ട് പള്ളിയിൽ പോയാൽ എനിക്കൊരു സമാദാനവും ഉണ്ടാവില്ല👍🙏🙏
" മസ്ക്കുലാർ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് വീൽ ചെയറിലായ തന്റെ കൂട്ടുകാരനായ സൂര്യദേവിന് താങ്ങും തണലും മുഹമ്മദ് സുൽത്താൻ എന്ന കൂട്ടുകാരനാണ് . ജാതിയും മതവും പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലുന്ന വർഗീയവാദികൾ ഇതൊക്കെ ഒന്ന് കാണണം , ദൈവം സ്നേഹമാണ് അവിടെ മതങ്ങളിലില്ല അതിരുകളില്ല എന്ന് തെളിയിക്കുകയാണ് സുൽത്താൻ എന്ന വിദ്യാർത്ഥി .....🥰🥰👏👏
മസ്ക്കുലാർ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് വീൽ ചെയറിലായ സൂര്യ ദേവ് എന്ന തന്റെ കൂട്ടുകാരന് നിഴലായി മാറുകയാണ് മുഹമ്മദ് സുൽത്താൻ എന്ന കൂട്ടുകാരൻ . സ്കൂളിൽ എത്തിയാൽ സൂര്യദേവിന്റെ കാര്യങ്ങൾ എല്ലാം രക്ഷിതാക്കളെ പോലെ നോക്കുന്നത് സുൽത്താനാണ് . സൂര്യദേവിന് ഉച്ചഭക്ഷണം വാങ്ങുന്നതും ഊട്ടുന്നതും ശുചിമുറിയിൽ കൊണ്ടുപോകുന്നതും എല്ലാം സുൽത്താനാണ് . വെള്ളിയാഴ്ചകളിൽ കൂട്ടുകാർ പള്ളിയിൽ പോകുമ്പോൾ സുൽത്താൻ പോവാറില്ലായിരുന്നു , ഇത് സ്രെദ്ധയിൽ പെട്ട ടീച്ചർമാർ കാര്യം തിരക്കിയപ്പോഴാണ് ഇരുവരുടെയും ഊഷ്മളമായ സൗഹൃദം ഏവരും അറിയുന്നത് . "ഞാൻ പള്ളിയിൽ പോയാൽ സൂര്യ ദേവിന്റെ കാര്യം നോക്കാൻ ആരുവില്ല ടീച്ചറെ , അവന് ഭക്ഷണം കൊടുക്കാനും കൊണ്ടുപോകാനും ഞാൻ മാത്രേ ഉള്ളു , അവനെ വിട്ടിട്ട് പള്ളിയിൽ പോയാൽ എനിക്കൊരു സമാദാനവും ഉണ്ടാവില്ല. എന്റെ കാര്യം പടച്ച റബ്ബിനറിയാം എന്ന് സുൽത്താൻ പറഞ്ഞപ്പോൾ അധ്യാപകർ പോലും ആ വലിയ മനസിന് മുന്നിൽ ഒരു നിമിഷം ശിരസ് നമിച്ചുപോയി ....🙏🙏🙏
താൻ ഏറെ സ്നേഹത്തോടെയും സന്തോഷത്തോടെയും ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരാൽ പുകഴ്ത്തപ്പെടുന്നത് ഇഷ്ടമല്ല അതുകൊണ്ട് ഇതാരും അറിയരുത് എന്ന് സുൽത്താന് ആഗ്രഹമുണ്ടായിരുന്നു . എന്നാൽ ഇത്രയുംവലിയ മനസ് മറ്റാരും അറിയാതെ പോവരുത് എന്ന് ടീച്ചർമാർക്ക് തോന്നിയിട്ടുണ്ടാകും .കോഴിക്കോട് കക്കോടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 8 ആം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും . എന്തായാലും സുൽത്താൻ എന്ന പൊന്നുമോന് ഒരായിരം അഭിനന്ദനങ്ങൾ നേരാം ഒപ്പം ഒരായിരം പ്രാർത്ഥനകളും...👏👏