
13/06/2025
സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മെഗാജോബ് ഫെയർ ജൂൺ 21 ന് കണ്ണൂർ എഞ്ചിനീയറിംഗ് ( ധർമശാല ) കോളേജിൽ വെച്ച് നടക്കുകയാണ്. തൊഴിൽ അവശ്യമുള്ളവർക്ക് തൊഴിൽ നേടാൻ അവസരം ഒരുങ്ങുകയാണ്. ഇപ്പോൾ തന്നെ 15000- 25000 ശമ്പള റേഞ്ചിൽ വരുന്ന 27000 ഒഴിവുകളും 1ലക്ഷം മുതൽ 1.75 ലക്ഷം വരെയുള്ള റേഞ്ചിൽ 1050 ഒഴിവുകളും അടക്കം ആകെ 31010 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.