
08/07/2025
തെലുഗ് സിനിമയിൽ നെഗറ്റീവ് വേഷങ്ങളും കോമഡി വേഷങ്ങളും ചെയ്തു ശ്രദ്ധ നേടിയ താരമാണ് ഫിഷ് വെങ്കട്ട്.
കിഡ്നി സംബന്ധമായ ചികിത്സയിൽ ആയിരുന്നു താരം. താരത്തിന് കിഡ്നി ട്രാൻസ്‌പ്ലാന്റേഷൻ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ പണം ഇല്ലാത്തതിനാൽ സർജറി നീണ്ടു പോവുകയായിരുന്നു. ഈ വിവരം അറിഞ്ഞ ഉടനെ പ്രഭാസ് ഫിഷ് വെങ്കട്ടിന്റെ മകളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സക്കായി 50 ലക്ഷം നൽകുകയായിരുന്നു ❤❤❤