15/11/2013
യാത്ര
തെയ്യ പ്രപഞ്ചം ഉണരുന്നു
അന്തരീക്ഷത്തിൽ മഴയുടെ മേളനം അവസാനിച്ചിട്ടില്ല. ഉയർന്നു വരുന്ന ചെണ്ട മേളം പോലെ വൈകുന്നേരങ്ങളിൽ ഇടി മുഴങ്ങുന്നുണ്ട്. കതിനയ്ക്ക് തിരി കൊളുത്തിയ പോലെ മിന്നലുകളും.പ്രകൃതി തെയ്യം പോലെ ശാന്തവും രൗദ്രവുമായ ഭാവങ്ങൾ മുഖതെഴുതുന്ന സന്ധ്യകൾ. വടക്കേ മലബാറിൽ തുലാം പത്തു ആരംഭിച്ചിരുന്നു. മലബാറിലെ കാവായ കാവുകളെല്ലാം തങ്ങളുടെ ആരാധന മൂർത്തികളെ ഉത്സവത്തിൽ ആറടിക്കുവാനും പൈതങ്ങളെ അനുഗ്രഹിക്കുവാനുമായി തുറക്കുന്ന ദിവസം.ഇനി ആറുമാസക്കാലം കണ്ണൂരിലും കാസരഗോടിലും ദൈവങ്ങളും മനുഷ്യരും മുഖാമുഖം നിൽക്കും.
ദൈവങ്ങള മനുഷ്യരുടെ സങ്കടങ്ങൾ, ആവലാതികൾ, രോഗങ്ങൾ എല്ലാറ്റിനും തലയില കൈവച്ചു മഞ്ഞൾ പൊടിയും നല്കി പരിഹാരങ്ങൾ കണ്ടെത്തും. ചതിക്കപ്പെട്ടവനെയും, പരിഹസിക്കപ്പെട്ടവനെയം കൂട്ടത്തിൽ നിന്ന് പുറതാക്കിയവനെയും ജാതിയും പദവിയും നോക്കാതെ തന്റെ നെഞ്ജോടെ ചേർത്ത് പിടിക്കും.
തെയ്യത്തിനു കാര്യം ബോധ്യപെട്ടാൽ അപ്പോൾ തന്നെ കുറ്റവാളിയുടെ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളും. ചതിയിലൂടെ നേടിയതൊക്കെയും ആ കുടുംബതിനെയും അവരുടെ പിന്തലമുരയെയും മാരകമായി വേദനിപ്പിക്കും.അവസാന തരിപോലും രോഗടുരിതത്തിൽ വളയും. അവസാനം എവിടെയോ കിടക്കുന്ന മറ്റൊരു തലമുറയിലെ ഒരു കണ്ണി തെയ്യത്തിന്റെ കാൽക്കൽ വീണു എല്ലാം ഏറ്റുപറയും.
അതെ, തെയ്യങ്ങൾ ഒക്കെയും സമൂഹത്തില നിന്നെ ചതിച്ചു പുറതാക്കിയവരും സത്യം പറഞ്ഞതിന്റെ പേരില് നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് അധികാരികളുടെ ഭീഷണിയെ വക വെയ്ക്കാതെ ഉറച്ചു നിന്നവരായിരുന്നു.അവരൊക്കെയും ചതിക്കപ്പെട്ട ധീരരക്തസാക്ഷികൾ ആണ്. അവർ സത്യം കൊണ്ടും ന്യായം കൊണ്ടും ആത്മാർഥത കൊണ്ടും മാത്രം പ്രകൃതിയിൽ ലയിച്ചു ഈശ്വരനാൽ അതിജീവിച്ചു ദൈവങ്ങളായി, അനശ്വരരായി.
വേദനിക്കുന്നവന്റെ വേദന, പരിഹസിക്കപ്പെട്ടവന്റെ ഹൃദയം, കൂട്ടത്തില നിന്ന് പുറതാക്കിയവന്റെ നിസ്സഹായത..... അതെല്ലാം തെയ്യങ്ങലെക്കാൾ അറിയുന്ന മറ്റൊരു ദൈവവും ലോകത്തില്ല. അകത്തു നിന്നും പുറത്തു നിന്നും ഉള്ള പലതരം യുദ്ദങ്ങലോടും പ്രകൃതിയിലെ ദുര്ഗ്ഗടങ്ങലായ കാറ്റോടും തീയ്യോടും ജലത്തോടും ഏറ്റു മുട്ടി അതിജീവിച്ചാണ് അവർ ദൈവങ്ങള ആയത്.
കാവായ കാവുകളിലേക്ക്, കളിയാട്ടതിലേക്ക് നാളെ മുതൽ മനുഷ്യര് ഒഴുകുന്നു.മഴയും ഇടിയും മാറി മനുഷ്യന്റെ അകവും പുറവും മഞ്ഞു വീണു തണുക്കും.മരങ്ങളും പൂക്കളും മഞ്ഞിൽ കുളിച്ചു.. വയൽ വരമ്പുകളും ഇടവഴികളും മഞ്ഞു വീണു വഴുതാൻ തുടങ്ങി .കിണരിലെയും കുളത്തിലെയും വെള്ളം മറവിക്കും വിധം തണുത്തു കിടന്നു. കാവുകളിൽ ചെണ്ടമേളം മുറുകി. തെയ്യങ്ങളുടെ ആർതട്ടഹാസവും ചിലങ്ങകളുടെ നാദവും....ഒപ്പം ഓലചൂട്ടിന്റെ വെളിച്ചവും. ആകാശത്തോളം കത്തിയുയരുന്ന മേലേരി നാടായ നടോക്കും ചുടുവായു പകർത്തി.തണുപ്പും മഞ്ഞും അടുത്ത ദിവസങ്ങളിലേക്ക്, അടുത്ത നാടിലേക്ക് സ്ഥലം മാറി പോയി.
കതിവന്നൂർ വീരൻ, വേട്ടയ്ക്കൊരുമകൻ, ഭൈരവൻ, തീചാമുണ്ടി, പൊട്ടൻ തെയ്യം, ഗുളികൻ, കന്നിക്കൊരുമകൻ,തൊണ്ടച്ചൻ,വിഷകണ്ടൻ.....മുച്ചിലോട്ടമ്മ,പുതിയ ഭഗവതി,തായ്പരദേവത, കടാങ്ങോട്ടു മാക്കം,ഉച്ചിട്ടമ്മ,.....ദൈവങ്ങള അനവധിയാണ്.ഓരോന്നിന്റെയും പുരാവൃത്തം,വേഷങ്ങൾ ചമയങ്ങൾ, മുഖത്തെഴുത്ത്, മേളങ്ങൾ തോറ്റങ്ങൾ ഒക്കെയും വ്യത്യസ്തവും വിസ്മയകരവുമാണ്. വെളിച്ചം, ശബ്ദം, താളം ഒക്കെക്കോടി പ്രപഞ്ചത്തിലെ സകലതും ഓണായി കാവുകളിൽ ഒറ്റ രാഗമാവുന്നു. കാവുകളും, കോട്ടങ്ങളും, നാഗങ്ങളും എല്ലാം പ്രകൃതി തന്നെ. ഇലഞ്ഞിയും, ചെമ്പകവും ,അശോകവും പലതരം സുഗന്ധം പരത്തുന്ന കാട്ടുപൂക്കളും തെയ്യതോടൊപ്പം പങ്കു ചേരുന്നു.
അതെ, വരൂ, നമുക്കിനി പ്രക്രിയും ദൈവങ്ങളും ഒന്നിചാടുന്ന വിസ്മയങ്ങളുടെ നാട്ടിലേക്ക് പോകാം. തോറ്റം തുടങ്ങി, പിന്നെ വെള്ളാട്ടം.ശേഷം പൂർണ രൂപത്തില തിരുമുടി എന്തിയ തെയ്യങ്ങൾ. അതെ. മനുഷ്യരുടെ വിസ്മയകരമായ പകർന്നാട്ടങ്ങൾ തുടങ്ങുകയായി.
"ഗുണം വരണം ........ഗുണം വരണം.....
ഏറി എറിയൊരു ഗുണം വരണം........"
സുരേഷ് വി