07/07/2023
ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശി ആല്‍ഫ്രഡ് ഒ.വി പാലക്കാട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു
ചെറുപുഴ : ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശിയായ ആല്‍ഫ്രഡ് ഒ.വി പാലക്കാട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. 2022 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
പാടിയോട്ടുചാലിലെ ഒരപ്പാനിയില്‍ വിന്‍സെന്റ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, സെന്റ് മേരീസ് ഹൈസ്കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം ബംഗളുരു ക്രൈസ്റ്റ് കോളജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി.
തുടര്‍ന്ന് ഒരു വര്‍ഷം ഡല്‍ഹിയില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായി ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തെ ഐ ലേണ്‍ അക്കാദമിയിൽ സിവില്‍ സർവിസ് പരിശീലനത്തിലൂടെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ശ്രമത്തില്‍ 2021-ലെ സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് കരസ്ഥമാക്കി സിവില്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിച്ചു.
വാര്‍ത്തകള്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/IWKf2ADQV5YI5SW3MDsWBH
________________________
പ്ലസ് ടു, ഡിഗ്രിക്ക് ശേഷം ഉപരിപഠനത്തിന് ആശയക്കുഴപ്പം വേണ്ട !
ഞങ്ങളെ സമീപിക്കൂ..
*MISSION EDUCATIONAL SERVICES*
Contact : *9048101224*
www.missioneducationalservices.com