06/09/2026
ദുബായ്▾ ഗായകന്‍ നിസാര്‍ വയനാട് (43) അന്തരിച്ചു.
ദുബൈ മന്‍ഖൂര്‍ ആശുപത്രിയിലാണ് അന്ത്യം.
വയനാട് കമ്പളക്കാട് സ്വദേശിയാണ്.
നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായി. മലയാളം കന്നട സിനിമകളിലും പാടിയിട്ടുണ്ട്. സംഗീത പരിപാടിക്കായി കഴിഞ്ഞമാസമാണ് ദുബായിൽ എത്തിയത്. പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അടുത്ത ദിവസം സൗദിയിലും ദുബായിലും വിവിധ പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് മരണം. ബോളിവുഡ് ഗായകന്‍ ഉദിത്ത് നാരായണന്റെ ശബ്ദസാന്നിധ്യമാണ് ഗാനമേള വേദികളില്‍ നിസാറിനെ ശ്രദ്ധേയമാക്കിയത്. കമ്പളക്കാട് ഇറോത്ത് വീട്ടില്‍ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാര്‍.