Spotnews malabar

Spotnews malabar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Spotnews malabar, Media/News Company, Kannur.
(1)

05/08/2026

ആ ചോദ്യങ്ങളൊന്നും ആരും ചോദിക്കില്ല... ഞാൻ Note ചെയ്യുന്നുണ്ട്.. പത്രസമ്മേളനമവസാനിപ്പിക്കുമ്പോൾ മുഖ്യമന്ത്രി വക കൊട്ട്

05/08/2026

മുഖ്യമന്ത്രി നുണയാണോ പറയുന്നത് ? മാധ്യമപ്രവർത്തകനോടുള്ള വി.ഡി സതീശൻ്റെ മറുപടി ഇങ്ങനെ ...

02/08/2026

കണ്ണൂർ ചെങ്ങളായിയിലെ വെള്ളപ്പൊക്കം ആകാശദൃശ്യം.. ദീപു നെടുവാലൂർ പകർത്തിയത്

01/08/2026

ഈ ആഭാസത്തിന് അറുതിയില്ലേ ... കണ്ണൂരിലെ ഒരു പ്രദേശത്ത് വിവാഹ വീട്ടിലേക്കുള്ള വരൻ്റെ പാർട്ടിയുടെ വരവിങ്ങനെ

29/07/2026

മുഖ്യമന്ത്രിയെ കാണാനെത്തിയ വയോധികയെ പോലീസ് മർദിച്ചുവോ... മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

29/07/2026

ഓപ്പറേഷൻ തൂഫാന് പ്രശംസയുമായി മുഖ്യമന്ത്രി. തൂഫാൻ സർക്കാരിൻ്റെ പ്രയോറിറ്റി പ്രോഗ്രാം

29/07/2026

കടക്ക് പുറത്തെന്ന് പറയില്ല.. ഇത് VD style

29/07/2026

നിങ്ങളിത്ര തരംതാഴരുത്..സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന വിവാദത്തിൽ വികാരഭരിതനായി മുഖ്യമന്ത്രി.. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും വി.ഡി സതീശൻ മാധ്യമങ്ങളോട് ..

26/07/2026

ആറുവരി പാത
അപകട പാതയാക്കരുതേ...

കുറ്റിപ്പുറം ദേശീയ പാതയിൽ ഓടുന്നതിനിടെ ബസ് ഇരു ഡിവൈഡറുകളിലും ഇടിച്ചു, ടയർ ഊരിത്തെറിച്ചതിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ ജാഗ്രത കുറവിൻ്റെ നേർകാഴ്ചയാണ്
കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടം. ഇറക്കമുള്ള പ്രദേശമാണ്. വളവാണ്. അമിത വേഗത ആകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. എതോ വണ്ടിയെ ഓവർടേക്ക് ചെയ്ത ഡിവൈഡറിലിടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ബസിൻ്റെ ടയർ ഊരിത്തെറിച്ചു. ഒരു ഡിവൈഡറിലിടിച്ച് കരണം മറിഞ്ഞ് വലതുവശത്തെ ഡിവൈഡറിന് മുകളിൽ വീണു. കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് കരണം മറിഞ്ഞ് വീണത്. ബസ് വേഗത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. യാത്രക്കാരെല്ലാം സീറ്റിൽ ഇരിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്കൊഴുകാൻ തുടങ്ങി. ടയറിനെന്തെങ്കിലും പറ്റി നിയന്ത്രണം പോയതാണോ അമിത വേഗമാണോ അപകടത്തിൻ്റെ കാരണങ്ങൾ എന്തെന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും പരിശോധിക്കുകയാണ്. തലകീഴായി മറിഞ്ഞ ബസിൽ നിന്ന് യാത്രക്കാരെ നാട്ടുകാർ പണിപ്പെട്ടാണ് പുറത്തെടുത്തത്. പെരുവയൽ സ്വദേശി വിഷ്ണുവാണ് മരിച്ചത് മൂന്ന് പേരുടെ നിലഗുരുതരമാണ്.

കായികരംഗത്തിനു സമർപ്പിച്ച ജീവിതം; എം.കെ. നാസർ അന്തരിച്ചുകണ്ണൂർ: കണ്ണൂരിന്റെ സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിലെ സജീവ സ...
24/07/2026

കായികരംഗത്തിനു സമർപ്പിച്ച ജീവിതം; എം.കെ. നാസർ അന്തരിച്ചു

കണ്ണൂർ: കണ്ണൂരിന്റെ സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിലെ സജീവ സാന്നിധ്യവും കാനന്നൂർ സ്പോർട്ടിങ് ക്ലബ്ബിന്റെ സ്ഥാപകനുമായ എം.കെ. നാസർ (66) ഇന്ന് രാവിലെ എറണാകുളത്ത് അന്തരിച്ചു.

എം.കെ. ഖദീസുവിന്റെയും പരേതനായ പനക്കാട്ട് അബ്ദുള്ളയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: ഫാത്തിമ സനം, നദീം നാസർ. സഹോദരങ്ങൾ: എം.കെ. നിസാർ, എം.കെ. നിയാസ്, എം.കെ. റയീസ്, എം.കെ. ഹാഷിർ. സഹോദരിമാർ: എം.കെ. നസീമ, എം.കെ. ലസീന.

അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിയോടെ കണ്ണൂർ താണയിലെ കണ്ണോത്തുചാലിലുള്ള "നശീമാൻ" വസതിയിലെത്തിക്കും. തുടർന്ന് മഗ്‌രിബ് നമസ്കാരത്തിന് മുമ്പ് സിറ്റി ജമാഅത്ത് പള്ളിയിൽ ഖബറടക്കം നടക്കും.

നാസറിന്റെ വിയോഗത്തോടെ കണ്ണൂരിന് നഷ്ടമായത് സമൂഹജീവിതത്തിലും സാംസ്കാരികരംഗത്തും കായികമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സമർപ്പിത പൊതുപ്രവർത്തകനെയാണ്. നാല് പതിറ്റാണ്ടിലേറെയായി കാനന്നൂർ സ്പോർട്ടിങ് ക്ലബ്ബിന്റെ സ്ഥാപകനും മുഖ്യശക്തിയുമായിരുന്ന അദ്ദേഹം, തലമുറകളായി ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഒരുകൂട്ടം യുവാക്കളെ ഫുട്ബോൾ പഠിപ്പിക്കുന്നതിലുപരി അച്ചടക്കവും കൂട്ടായ്മയും കായികമൂല്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഏറെക്കുറെ ഒറ്റയ്ക്കുതന്നെ ക്ലബ്ബിനെ മുന്നോട്ടു നയിച്ച നാസറിന്റെ നേതൃത്വത്തിൽ കാനന്നൂർ സ്പോർട്ടിങ് ക്ലബ് കണ്ണൂരിലെ ഏറ്റവും ആദരിക്കപ്പെടുന്ന ഗ്രാസ്‌റൂട്ട് ഫുട്ബോൾ സ്ഥാപനങ്ങളിലൊന്നായി വളരുകയായിരുന്നു

കായികരംഗത്തിനപ്പുറവും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു നാസർ. നിരവധി പൊതുപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ സംരംഭങ്ങൾക്കും നിശ്ശബ്ദമായെങ്കിലും വിലപ്പെട്ട സംഭാവനകൾ നൽകി.

Address

Kannur
682018

Website

Alerts

Be the first to know and let us send you an email when Spotnews malabar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Spotnews malabar:

Shortcuts

Share