Azhikode News

Azhikode News Right Time Right News

21/07/2025
സംസ്ഥാനത്ത് നാളെ പൊതുഅവധി
21/07/2025

സംസ്ഥാനത്ത് നാളെ പൊതുഅവധി

25/06/2025

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ?
ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്ക്.
അടിയന്തിര സാഹചര്യമില്ലെന്ന് അധികൃതർ.

☔️

തോണിയോട്ട് കൂട്ടാമ്പള്ളി നാരായണി (95) മരണപെട്ടു ശവസംസ്കാരം 19.06.2025 രാവിലെ 11 മണിക്ക് പള്ളിക്കുന്നുമ്പുറം,മക്കൾ :- ടി....
19/06/2025

തോണിയോട്ട് കൂട്ടാമ്പള്ളി നാരായണി (95) മരണപെട്ടു ശവസംസ്കാരം 19.06.2025 രാവിലെ 11 മണിക്ക് പള്ളിക്കുന്നുമ്പുറം,
മക്കൾ :- ടി.കെ കൃഷ്ണൻ, ടി. കെ രാധ, ടി.കെ വത്സൻ, ടി.കെ വിനോദ്, ടി.കെ. രാജിനി, പരേതരായ, ടി.കെ.ഗിരിജ, ടി.കെ. പുഷ്പജ.
മരുമക്കൾ:- സുധീഷ്ണ, ഷൈമ, രാജമ്മ, രാമചന്ദ്രൻ, പരേതരായ:-ഗോവിന്ദൻ, മാധവൻ.

17/06/2025

നഗരത്തെ വിറപ്പിച്ച് തെരുവ് നായ

കണ്ണൂർ നഗരത്തിൽ തെരുവ് നായയുടെ അക്രമത്തിൽ 30ലധികം പേർക്ക് പരിക്ക്. പുതിയ ബസ്റ്റാൻഡ് ,ബാങ്ക് റോഡ് പരിസരങ്ങളിൽ ആയിരുന്നു തെരുവുനായുടെ പരാക്രമം

ക്ഷേത്രവാദ്യഗുരു  ചിറക്കൽ ശ്രീധരമാരാർ അന്തരിച്ചുകണ്ണൂർ: വടക്കൻ കേരളത്തിലെ പ്രശസ്തനായക്ഷേത്ര വാദ്യഗുരുവാദ്യശ്രേഷ്ഠചിറക്കൽ...
16/06/2025

ക്ഷേത്രവാദ്യഗുരു
ചിറക്കൽ ശ്രീധരമാരാർ അന്തരിച്ചു

കണ്ണൂർ:
വടക്കൻ കേരളത്തിലെ പ്രശസ്തനായ
ക്ഷേത്ര വാദ്യഗുരു
വാദ്യശ്രേഷ്ഠ
ചിറക്കൽ ശ്രീധരമാരാർ (60 ) അന്തരിച്ചു

അസുഖ ബാധിതനായ ശ്രീധരമാരാർ
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ
വച്ചായിരുന്നു അന്തരിച്ചത്.

രാവിലെഒമ്പതോടെ
ഭൗതികദേഹം പരിയാരം വിളയാങ്കോട്ടെവീട്ടിലെത്തിച്ചു
പൊതുദർശനശേഷം
ഉച്ചയ്ക്ക് പയ്യാമ്പലത്താണ്
സംസ്ക്കാര ചടങ്ങ്.

ഭാര്യ: വനജ വിളയാങ്കോട്

മക്കൾ: ശ്രീഹരി (വാദ്യകലാകാരൻ
വടേശ്വരം ശിവക്ഷേത്രം, മലബാർ ദേവസ്വം)
ശ്രീഷ ശരത്

മരുമകൻ: ശരത് കുമാർ (ആർമി )

സഹോദരങ്ങൾ:
ബാലഗോപാൽ (രുചി കാറ്ററിംഗ് ചിറക്കൽ)
ആശാലത ചിറക്കൽ
പരേതനായ വിജയൻ (റിട്ടയേർഡ് എസ്.ഐ)

1965 ൽ പരേതരായനാരായണ മാരാരുടെയും കിഴിച്ചിലോട്ട് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും
മകനായി ചിറക്കലിൽ ജനിച്ചു. 14ാം വയസ്സിൽ പുളിയാംവള്ളി ശങ്കര മാരാരുടെ കീഴിൽ ചെണ്ട അഭ്യസിച്ച് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അരങ്ങേറ്റം. തുടർന്ന് ശ്രീ നീലേശ്വരം നാരായണ മാരാരുടെ കീഴിൽ മദ്ദളവും പയ്യന്നൂർ കൃഷ്ണമണി മാരാരുടെ കീഴിൽ സോപാനസംഗീതവും പടുവിലായി അച്യുതമാരാരുടെ കീഴിൽ ഈടും കൂറും പഠിച്ചു. വാദ്യകലയിലെ ഉപരി പഠനം വാദ്യരത്നം കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരിനൊപ്പം.
27ാം വയസ്സിൽ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും പട്ടും വളയും നേടി സ്ഥാനികനായി. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും രണ്ടു തവണ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടിയ മാരാർക്ക് തപസ്യ പുരസ്കാരം, നാദബ്രഹ്മം പുരസ്കാരം, ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്കാരം, വള്ളുവൻ കടവ് മുത്തപ്പൻ പുരസ്കാരം 'കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചെറുകുന്ന് ആസ്‌തികാലയം' ,
കണ്ണൂർ കലാഞ്ജലി നൃത്ത വിദ്യാലയം, ചിററന്നൂർ കലാക്ഷേത്ര , എന്നീ പുരസ്കാരങ്ങളും വാദ്യകലാകാരൻ വിശാലിൻ്റെ പേരിലുള്ള പ്രഥമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ ആദരാഞ്ജലിയർപ്പിക്കാനെത്തി.

ആദരാഞ്ജലി

ആയനിവയൽ കുളത്തിൽ മുങ്ങിയ ആളുടെ മൃതദേഹം കണ്ടെത്തി
15/06/2025

ആയനിവയൽ കുളത്തിൽ മുങ്ങിയ ആളുടെ മൃതദേഹം കണ്ടെത്തി

15/06/2025

ആയനിവയൽ കുളത്തിൽ കാണാതായ ആൾക്ക് വേണ്ടിSCOOBA ടീം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എം. എൽ.എ കെ.വി സുമേഷ് സ്ഥലത്ത് ക്യാമ്പ് ചെയ്തു നേതൃത്വം നൽകുന്നുണ്ട്.

കൊട്ടിയൂരിനും 8 കി മി ഇപ്പുറം കേളകത്ത് നിന്ന് തുടങ്ങുന്ന ഗതാഗതാകുരുക്ക് . ഇപ്പോഴത്തെ ദൃശ്യം.8 മണിക്കൂർ ഒക്കെയാണ് ദർശനത്ത...
15/06/2025

കൊട്ടിയൂരിനും 8 കി മി ഇപ്പുറം കേളകത്ത് നിന്ന് തുടങ്ങുന്ന ഗതാഗതാകുരുക്ക് . ഇപ്പോഴത്തെ ദൃശ്യം.8 മണിക്കൂർ ഒക്കെയാണ് ദർശനത്തിനായി വേണ്ടി വരുന്ന സമയം. കൊട്ടിയുരേക്ക്പുറപ്പെടുന്നവർ ഇതിന് തയ്യാറായി വരിക. ഉൽസവം തുടങ്ങിയ നാൾ മുതൽ ഇങ്ങനെയാണ് തിരക്ക്.

അഴീക്കോട് ആനിവയൽ കുളത്തിൽ ഒരാളെ കാണാതെ ആയിട്ടുണ്ട്. പോലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.മാട്ടൂലിലെ ഇസ്മയിൽ (21)ആണ് ആയന...
15/06/2025

അഴീക്കോട് ആനിവയൽ കുളത്തിൽ ഒരാളെ കാണാതെ ആയിട്ടുണ്ട്. പോലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.
മാട്ടൂലിലെ ഇസ്മയിൽ (21)
ആണ് ആയനിവയൽ മാക്കുനി കുളത്തിൽ മുങ്ങിയത്

Address

Kannur

Website

Alerts

Be the first to know and let us send you an email when Azhikode News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Azhikode News:

Share