Alfaz kitchen

Alfaz kitchen video creator/fasna.t.k.

kannur/passionate chef/cooking up love in the kitchen♥️ Life style vlogs+product hauld,✨👜👛 Taste/style/Life📷🌶️ follow for daily inspo👇fasna.t.k.

തെങ്ങിൻ പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ🌴 തെങ്ങിൻ പൊങ്ങയുടെ ആരോഗ്യഗുണങ്ങൾ 🌴തെങ്ങിൻ പൊങ്ങ, തേങ്ങയുടെ അകത്ത് മുളപ്പിൻ സമയത്ത് രൂപ...
13/08/2025

തെങ്ങിൻ പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ

🌴 തെങ്ങിൻ പൊങ്ങയുടെ ആരോഗ്യഗുണങ്ങൾ 🌴

തെങ്ങിൻ പൊങ്ങ, തേങ്ങയുടെ അകത്ത് മുളപ്പിൻ സമയത്ത് രൂപപ്പെടുന്ന, മൃദുവും മധുരമുള്ളതുമായ സ്പോഞ്ച് പോലെയുള്ള ഭാഗമാണ്. രുചിക്കും ആരോഗ്യത്തിനും സമ്പന്നമായ പൊങ്ങ, പല പോഷകഗുണങ്ങളും ഉൾക്കൊള്ളുന്നു.

✅ 1. ഊർജത്തിന് നല്ലത് – സ്വാഭാവിക കാർബോഹൈഡ്രേറ്റുകൾ അടങ്ങിയതിനാൽ ശരീരത്തിന് വേഗത്തിൽ ഊർജം നൽകുന്നു.

✅ 2. ദഹനത്തിനുപകരം – പൊങ്ങയിലെ ഫൈബർ ദഹനപ്രവർത്തനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.

✅ 3. ഹൃദയാരോഗ്യത്തിന് സഹായം – കൊളസ്ട്രോൾ ഇല്ലാത്തതിനാൽ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു.

✅ 4. വിറ്റാമിനുകളും ധാതുക്കളും – പൊട്ടാസ്യം, കല്ഷ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കൾ അടങ്ങിയിരിക്കുന്നു.

✅ 5. കുട്ടികൾക്കും മുതിർന്നവർക്കും നല്ലത് – മൃദുവായ ഘടനയും മധുരമുള്ള രുചിയും കാരണം ഏത് പ്രായക്കാരും എളുപ്പത്തിൽ കഴിക്കാവുന്നതാണ്.

💡 ശ്രദ്ധിക്കുക: പൊങ്ങ അപൂർവമായി മാത്രമേ കിട്ടുകയുള്ളൂ, അതിനാൽ ലഭിക്കുമ്പോൾ മിതമായി ആസ്വദിക്കുക.

Here are Malayalam and English hashtags for Facebook about തെങ്ങിൻ പൊങ്ങ (coconut apple)

#തെങ്ങിൻപൊങ്ങ #പൊങ്ങ #തെങ്ങിൻമുള #സ്വാഭാവികമധുരം #ആരോഗ്യകരമായഭക്ഷണം #അപൂർവഭക്ഷണം #കേരളഭക്ഷണം #പരമ്പരാഗതഭക്ഷണം #ഊർജഭക്ഷണം #പ്രകൃതിദാനം #2025

12/08/2025

പാൽ പൂരി /Milk Poori |Breakfast/Rice flour breakfast Recipe in Malayalam/AlfazKitchen/ viral #പാൽപുരി

#പാൽപുരിറസിപ്പി

#മധുരപലഹാരം

#സിംപിള്‍റസിപ്പി

#ഇസിറസിപ്പി

#ഹോംമെയ്ഡ്

#കേരളറസിപ്പി

#കേരളപാചകം

#നാടൻറസിപ്പി

#മധുരം





കല്ലുമ്മക്കായ നിറച്ചത് കണ്ണൂർ സ്റ്റൈൽ കല്ലുമ്മക്കായ നിറച്ചത്. തയ്യാറാക്കുന്ന വിധം ചേരുവകൾ 1. കല്ലുമ്മക്കായ 20 എണ്ണം 2. പ...
07/08/2025

കല്ലുമ്മക്കായ നിറച്ചത് കണ്ണൂർ സ്റ്റൈൽ കല്ലുമ്മക്കായ നിറച്ചത്.
തയ്യാറാക്കുന്ന വിധം
ചേരുവകൾ
1. കല്ലുമ്മക്കായ 20 എണ്ണം
2. പത്തിരിപ്പൊടി ആവശ്യത്തിന്
3. ഉപ്പ് ആവശ്യത്തിന്
4. മഞ്ഞൾപൊടി ഒരു ടീസ്പൂൺ
5. പെരുംജീരകം മൂന്ന് ടീസ്പൂൺ
6. വെള്ളം ആവശ്യത്തിന്
7. കാശ്മീരി ചില്ലി പൗഡർ ഒരു ടേബിൾ സ്പൂൺ
8. ഗരം മസാല ടീസ്പൂൺ
9. വെളുത്തുള്ളിചതച്ചത് കാൽ ടീസ്പൂൺ
10. വെളിച്ചെണ്ണ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
ഞാനിവിടെ കുറച്ച് കല്ലുമ്മക്കായ എടുത്തിട്ടുണ്ട്. ഇതിൻറെ പുറംഭാഗം ഒക്കെ കത്തി ഉപയോഗിച്ച് നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കുക. ക്ലീൻ ചെയ്തെടുത്ത കല്ലുമ്മക്കായ കത്തി ഉപയോഗിച്ച് മുറിച്ചു കൊടുക്കണം ഈ കല്ലുമ്മക്കായയുടെ അടഞ്ഞിരിക്കുന്ന ഭാഗം കത്തി ഉപയോഗിച്ച് നമുക്ക് ഓപ്പൺ ചെയ്ത് എടുക്കാം ഇതിനകത്ത് ഒരു ചകിരി പോലത്തെ ഒരു ഭാഗമുണ്ടാകും അത് നമുക്ക് കട്ട് ചെയ്ത് കളയാം. ി കല്ലുമ്മക്കായ നമുക്ക് കമ്മത്ത് വച്ചു കൊടുക്കാം ഒരു പാത്രത്തിൻറെ ഭാഗത്തായി വച്ചു കൊടുക്കാം കല്ലുമ്മക്കായയുടെ വെള്ളം തോർന്നു പോകുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി കല്ലുമ്മക്കായ ലേക്ക് ഫില്ലിംഗ് റെഡിയാക്കാം. ഞാനിവിടെ പുഴുക്കലരി അര ഗ്ലാസ് ചൂടുവെള്ളത്തിൽ കുതിർത്തു വച്ചിട്ടുണ്ടായിരുന്നു ഒരു മൂന്നാല് മണിക്കൂർ കുതിർത്തു വെച്ചതാണ് ഇത് ഒരു മിക്സിയുടെ ജാറിലോട്ട് ഇട്ടു കൊടുക്കാം. ു ചെറിയ സവാളയുടെ പകുതി അതും കട്ട് ചെയ്തിട്ടുകൊടുക്കാം ഒരു കപ്പ് തേങ്ങയും കൂടി ഇതിലോട്ട് ഇട്ടുകൊടുക്കാം ഇനി ഇതിലോട്ട് മൂന്ന് ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കാം ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം ഇനി അരക്കപ്പ് വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുക്കാം അരച്ചെടുത്ത മാവ് നമുക്ക് ഒരു പാത്രത്തിലോട്ടേക്ക് മാറ്റി കൊടുക്കാം ഇനി അരച്ചെടുത്ത മാവ് കുഴച്ചെടുക്കാൻ പാകത്തിന് നമുക്ക് അരിപ്പൊടി ചേർത്തു കൊടുക്കാം നിങ്ങൾക്ക് അരിപ്പൊടിയോ പത്തിരിപ്പൊടിയോ ഇടിയപ്പം പൊടിയോ യൂസ് ചെയ്യാവുന്നതാണ്. kitchen ആവി കേറ്റി എടുക്കാനുള്ളമാവാണ് അതുകൊണ്ട് മാവ് കുഴക്കുമ്പോൾ കൂടുതൽ മുറുകി പോവാതെയും ലൂസ് ആയി പോവാതെയും ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇനി നമുക്ക് ഓരോ കല്ലുമ്മക്കായയായി എടുത്ത് ഈ ഫില്ലിംഗ് നിറച്ചു കൊടുക്കാം ഫില്ലിംഗ് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൂട്ടിയും കുറച്ചും ആണ് കൂടുതൽ വലുപ്പമുള്ള കല്ലുമ്മക്കായയാണ് ഇഷ്ടമെങ്കിൽ കൂടുതൽ ഫില്ലിംഗ് നിറച്ച് കൊടുക്കാം അല്ലെങ്കിൽ കുറച്ചു കൊടുക്കാം. ഞാനിവിടെ കുറച്ചു മാത്രം മാവാണ് നിറച്ചുകൊടുക്കുന്നത് കൂടുതൽ മാവ് നിറച്ചു കൊടുത്തു കഴിഞ്ഞാൽ എനിക്ക് അത് അത്ര ടേസ്റ്റ് ആയി തോന്നാറില്ല. ഞാൻ എല്ലാ കല്ലുമ്മക്കായും ഇതുപോലെ നിറച്ച് എടുത്തിട്ടുണ്ട് ി നമുക്ക് ഇത് ഒരു പാത്രമോ ആവി കേറ്റുന്ന ചെമ്പോ അടുപ്പില് വെച്ച് ഫ്ലെയിം ഓഫ് ചെയ്തു ഒരു തട്ട് വെച്ചതിനുശേഷം അതിലോട്ടേക്ക് ഈ കല്ലുമ്മക്കായ വെച്ചു കൊടുക്കാം. ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും ഇത് ആവി കേറ്റണം എന്നാൽ മാത്രമേ ഈ മാവ് നല്ലപോലെ വെന്തു കിട്ടുള്ളൂ. അരമണിക്കൂറിനു ശേഷം നമുക്ക് തീ ഓഫ് ചെയ്തു തണുക്കാൻ വേണ്ടി മാറ്റിവെക്കാം തണുത്തതിനുശേഷം ഇതിന്റെ തോളിൽ നിന്ന് ഈ കല്ലുമ്മക്കായ ഇളക്കി എടുക്കാം. ി നമുക്ക് ഇത് ഫ്രൈ ചെയ്യാനുള്ള മസാല കൂട്ട് റെഡിയാക്കി എടുക്കാം ഒരു പാത്രത്തിലോട്ട് ഒരു ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുന്നുണ്ട് കാൽ ടീസ്പൂൺ വരെ ഗരം മസാല പൗഡർ ചേർക്കാം. രണ്ടു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കാം. ഇനി നമുക്ക് കുറച്ചു വെള്ളം ചേർത്ത് ഇത് മിക്സ് ചെയ്തെടുക്കാം ഇതിലെ മുളകിന്റെ പരുവം ഒക്കെ ഓരോരുത്തരുടെയും ആവശ്യാനുസരണം കൂട്ടുകയും കുറക്കുകയും ചെയ്യാം. ഞാൻ ഇതിലോട്ടേക്ക് കുറച്ച് ചതച്ച വെളുത്തുള്ളി കൂടി ചേർത്തു കൊടുക്കുന്നുണ്ട് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഇത് ചേർത്ത് കൊടുക്കാം. ഇനി ഒരു പാനിലോട്ട് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം വെളിച്ചെണ്ണ ചൂടായി വരുന്ന സമയത്ത് നമുക്ക് ഓരോ കല്ലുമ്മക്കായി എടുത്ത് മിക്സ് ചെയ്തു വച്ച കൂട്ടി എണ്ണയിലിട്ട് തിരിച്ചും മറിച്ചും ഇട്ട് നമുക്ക് ഫ്രൈ ചെയ്തെടുക്കാം ഒരുപാട് ഇട്ട് മൊരിക്കരുത് ചെറിയ രീതിയിൽ ഫ്രൈ ആയിക്കഴിഞ്ഞാൽ നമുക്ക് ഇത് അടുപ്പിൽനിന്ന് കോരി മാറ്റാവുന്നതാണ്. ്ല ടേസ്റ്റി ആയിട്ടുള്ള കണ്ണൂർ സ്റ്റൈൽ കല്ലുമ്മക്കായ ഫ്രൈ റെഡിയായിട്ടുണ്ട് ഇത് ഈവനിംഗ് സ്നാക്ക് ആയും അതുപോലെ ഡിന്നറായും നമ്മുടെ കണ്ണൂർകാര് സർവ്വ ചെയ്യാറുണ്ട്. cooking alfazkitchen😊 nirachath

06/08/2025

നടുവേദനക്കും സന്ധിവേദനക്കും പ്രതിരോധശേഷി കൂടാനും Uluva Kanji//ഒരു വർഷത്തെ ആരോഗ്യസംരക്ഷണത്തിന് ഇതുമതി #
















#ഉലുവകഞ്ഞി
#കർക്കിടകകഞ്ഞി
#എളുപ്പത്തിൽ
#എളുപ്പമുള്ളഉലുവകഞ്ഞി
#എളുപ്പമുള്ളകർക്കിടകകഞ്ഞി
#എളുപ്പവേറിസിപ്പി
#രുചികരമായറെസിപ്പി
#സിമ്പിളായഉലുവകഞ്ഞി
#മരുന്നുകഞ്ഞി
#എളുപ്പമുള്ളഉലുവകഞ്ഞിരസിപ്പി
#എളുപ്പമുള്ളകർക്കിടകകഞ്ഞിരസിപ്പി
#ഉലുവകഞ്ഞിഇങ്ങനെഉണ്ടാക്കാം
#കർക്കിടകകഞ്ഞിഇങ്ങനെഉണ്ടാക്കാം
#വേഗത്തിൽ
#വേഗത്തിൽറെസിപ്പി
#വേഗത്തിലുള്ളഉലുവകഞ്ഞിരസിപ്പി
#വേഗത്തിലുള്ളഉലുവകഞ്

anji recipe, karkkidaka kanji recipe, to make uluva kanji, to make karkkidaka kanji, , recipe, uluva kanji recipe, uluva kanji

നെയ് പത്തിൽ റേഷൻ അരി വെച്ച് നമ്മുടെ കണ്ണൂർ സ്റ്റൈൽ നെയ് പത്തിൽ റെഡിയാക്കി എടുക്കാം. ഇത് നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയും ഡി...
04/08/2025

നെയ് പത്തിൽ
റേഷൻ അരി വെച്ച് നമ്മുടെ കണ്ണൂർ സ്റ്റൈൽ നെയ് പത്തിൽ റെഡിയാക്കി എടുക്കാം. ഇത് നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയും ഡിന്നർ ആയും സർവ് ചെയ്യാൻ പറ്റും.
ആവശ്യമായ
ചേരുവകൾ
1, റേഷൻ പുഴുങ്ങലരി ഒരു കപ്പ് (250ml)
2. തേങ്ങ അരക്കപ്പ്
3. ചെറിയ ഉള്ളി 10 12 എണ്ണം
4. ഒരു ടേബിൾ സ്പൂൺ പെരുംജീരകം
5. ഉപ്പ് ആവശ്യത്തിന്
6. വെള്ളം അരഞ്ഞു കിട്ടാൻ ആവശ്യമായത്ര
7. അരിപ്പൊടി ആവശ്യത്തിന്
റേഷൻ അരി നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ ഏത് ടൈപ്പ് പുഴുങ്ങലരി വേണമെങ്കിലും നിങ്ങൾക്ക് യൂസ് ചെയ്യാം. ഒരു കപ്പ് പുഴുങ്ങലരി ഞാനിവിടെ കുതിർത്ത് വെക്കുന്നുണ്ട്. ു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വേണ്ടി വയ്ക്കാം വെള്ളം തിളക്കുന്നതിന്റെ തൊട്ടുമുമ്പായി തീ ഓഫ് ചെയ്യാം എന്നിട്ട് ഈ അരി നമുക്ക് കുതിർത്ത് വെക്കാം. ഇത് ചുരുങ്ങിയത് ഒരു ആറുമണിക്കൂറെങ്കിലും കുതിരാൻ വേണ്ടി മാറ്റിവയ്ക്കണം. അഞ്ചാറു മണിക്കൂറിനു ശേഷം നമുക്ക് ഈ അരി നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളമൊക്കെ കളഞ്ഞെടുക്കാം എന്നിട്ട് ഇത് മിക്സിയുടെ ഒരു ജാറിലോട്ടേക്ക് ഇട്ടുകൊടുക്കാം. ഇതിൻറെ കൂടെ തന്നെ ഒരു അര കപ്പ് തേങ്ങ കൂടി ചേർത്തു കൊടുക്കാം 10 12 കുഞ്ഞു ഉള്ളിയും ചേർത്തു കൊടുക്കാം ചെറിയ ഉള്ളി കയ്യിൽ ഇല്ലെങ്കിൽ സവാളയുടെ പകുതി ചേർത്താലും മതി. പെരുംജീരകം ഒരു ടേബിൾ സ്പൂൺ ചേർത്തുകൊടുക്കാം ആവശ്യമുള്ളത്ര ഉപ്പ് ചേർത്തു കൊടുക്കാം. അരഞ്ഞു കിട്ടാൻ ആവശ്യമായത്ര വെള്ളം കൂടി ചേർത്ത്. തേങ്ങ അരക്കുന്നത് പോലെ ഒരുപാട് ഇട്ട് അരച്ചു കളയരുത് ചെറുതായിട്ട് ഒന്ന് ഒതുക്കി എടുത്താൽ മതി. വെള്ളം ചേർക്കുമ്പോഴും കൂടി പോകരുത് ഒന്ന് ക്രഷ് ചെയ്ത് എടുക്കാൻ മാത്രം ഉള്ള വെള്ളം ചേർത്താൽ മതി. ൈ വെച്ച് ഒന്ന് ചെക്ക് ചെയ്തു നോക്കുമ്പോൾ തരിതരിപ്പ് ഉണ്ടാവണം എന്നാൽ മാത്രമേ നെയ് പത്തിൽ ശരിയായി കിട്ടുകയുള്ളൂ. ഇനി നമുക്ക് ആവശ്യത്തിന് അരിപ്പൊടി ചേർത്തു കൊടുക്കാം ഇതൊന്ന് മാവ് പോലെ നമുക്കൊന്ന് കുഴച്ചെടുക്കണം. നിങ്ങൾക്ക് അരിപ്പൊടിയോ പത്തിരിപ്പൊടിയോ ഇടിയപ്പം പൊടിയോ ഏത് വേണമെങ്കിലും യൂസ് ചെയ്യാം. ഓവർടൈറ്റിൽ കുഴച്ചെടുക്കരുത് ഓവർ ലൂസിലും കുഴച്ചെടുക്കരുത് നമുക്ക് കൈ വെച്ച് ഒന്ന് പരത്തി എടുക്കാൻ പറ്റണം ആ രീതിയിൽ വേണം കുഴച്ചെടുക്കാൻ. ഇനി ഒരു പ്ലാസ്റ്റിക് കവറോ ഒരു വാഴയിലയോ എടുത്ത് അതിലോട്ടേക്ക് കുറച്ച് ഓയിൽ ബ്രഷ് ചെയ്തു കൊടുക്കാം ിന്നെ കയ്യിലും കുറച്ച് ഓയിൽ തേച്ചു കൊടുക്കാം എന്നിട്ട് ഈ കുഴച്ചുവെച്ച മാവിൽ നിന്ന് ഓരോ ബോൾസ് ആയിട്ട് ഉരുട്ടിയെടുത്ത് ഈ കവറിൽ വെച്ചിട്ട് കൈ ഉപയോഗിച്ച് പരത്തിയെടുക്കാം. പരത്തി എടുക്കുമ്പോൾ ഉള്ളം കൈ ഉപയോഗിച്ച് പരത്തിയെടുക്കാൻ ശ്രദ്ധിക്കുക കുറച്ചു കനത്തിൽ വേണം ഇത് പരത്തിയെടുക്കാൻ. ഇനി ഒരു കടായി അടുപ്പിൽ വച്ച് അതിലോട്ടേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കാം ഓയിൽ നല്ലപോലെ തിളച്ചു വരുന്ന സമയത്ത് നമുക്ക് ഈ പരത്തി വെച്ചിട്ടുള്ള നെയ്പത്തിൽ എടുത്തിട്ട് ഈ തിളച്ച എണ്ണയിലോട്ട് ഇട്ടുകൊടുകാം. ഇട്ട ഉടനെ മിക്സ് ചെയ്യരുത് ഇത് നല്ലപോലെ വീർത്ത് വരും വീർത്തു വന്നതിനുശേഷം ഒരു മിനിറ്റിനു ശേഷം തിരിച്ച് ഇട്ടുകൊടുക്കാം എന്നിട്ട്നല്ലപോലെ ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ നമുക്ക് ഫ്രൈ ചെയ്തെടുക്കാം. ്ല ടേസ്റ്റി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണിത് അപ്പോൾ കണ്ണൂർ സ്പെഷൽ ആയിട്ടുള്ള ഈ ഐറ്റം എല്ലാവർക്കും ഇഷ്ടമായി എന്ന് വിചാരിക്കുന്നു എല്ലാരും ഇത് ട്രൈ ചെയ്തു നോക്ക് ട്രൈ ചെയ്തു നോക്കിയിട്ട് ഇഷ്ടമാവുകയാണെങ്കിൽ ഫീഡ്ബാക്ക് പറയാം ഹാപ്പി കുക്കിംഗ്. !










#നെയ്‌പത്താൾ
#നെയ്‌പത്താൾറസിപ്പി
#മലപ്പുറംസ്നാക്ക്
#കേരളഭക്ഷണം
#സുലഭഭക്ഷണം
#ഈസിസ്നാക്ക്
#വൈകുന്നേരഭക്ഷണം
#നെയ്‌പത്താൾപ്രേമികൾ
#മലപ്പുറംറസിപ്പി
#നെയ്‌പത്താൾspecial

തരി ഉണ്ട ഇതൊരു ഈവനിംഗ് സ്നാക്ക് ആണ് നമുക്ക് വളരെ എളുപ്പത്തില് ഇത് റെഡിയാക്കി എടുക്കാൻ പറ്റും ചേരുവകൾ 1.റവ 1/2 കിലോ2.തേങ്...
31/07/2025

തരി ഉണ്ട
ഇതൊരു ഈവനിംഗ് സ്നാക്ക് ആണ് നമുക്ക് വളരെ എളുപ്പത്തില് ഇത് റെഡിയാക്കി എടുക്കാൻ പറ്റും
ചേരുവകൾ
1.റവ 1/2 കിലോ
2.തേങ്ങ ചിരകിയത് രണ്ടര കപ്പ്
3. പഞ്ചസാര 1&1/3 കപ്പ്
4. ഏലക്ക പൊടിച്ചത് 1/4 ടീസ്പൂൺ
5. പശുവിൻ നെയ്യ് രണ്ട് ടേബിൾ സ്പൂൺ
6. കശുവണ്ടി പരിപ്പ് രണ്ട് ടേബിൾ സ്പൂൺ
7. കിസ്മിസ് രണ്ട് ടേബിൾ സ്പൂൺ

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലോട്ടേക്ക് അരക്കിലോഗ്രാം റവ ചേർത്ത് കൊടുക്കുക എന്നിട്ട് മീഡിയം ഫ്ലൈമിൽ വെച്ച് രണ്ടുമൂന്നു മിനിറ്റ് വരെ ചൂടാക്കി എടുക്കുക. ്രത്യേകം ശ്രദ്ധിക്കുക റവ കരിഞ്ഞു പോകരുത് മൂന്നു മിനിറ്റിനു ശേഷം ഫ്ലെയിം ഓഫ് ചെയ്തു റവ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതേ സെയിം പാനിലേക്ക് തന്നെ ഒരു തേങ്ങ ചിരകിയത് ചേർത്തുകൊടുക്കുന്നുണ്ട്. കപ്പ് അളവ് പറയുകയാണെങ്കിൽ രണ്ടര കപ്പ് തേങ്ങയുണ്ട് ഇനി ഇതിലോട്ട് പഞ്ചസാര ചേർത്തു കൊടുക്കാം 1&1/3 കപ്പ് പഞ്ചസാരയാണ് ചേർത്തു കൊടുക്കുന്നത്. ഇനി ഈ തേങ്ങയും പഞ്ചസാരയും നല്ലപോലെ യോജിച്ചു വരണം ആ സമയത്ത് നമുക്ക് ഒരു 1/4 ടീസ്പൂൺ ഏലക്ക പൊടിച്ചതും കൂടി ചേർത്തു കൊടുക്കുക. ഇനി വറുത്ത മാറ്റിവെച്ച റവയും കൂടി ചേർത്ത് പ്ലെയിമ് ലോ ഫ്ലൈമിൽ വെച്ചിട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക ്ട ഒന്നും കൂടാതെ മിക്സ് ചെയ്ത് എടുക്കാൻ ശ്രദ്ധിക്കുക അതിനുശേഷം തീ ഓഫ് ചെയ്യാം ഇനി നമുക്ക് ഒരു പാൻ അടുപ്പിൽ വച്ചിട്ട് രണ്ട് ടേബിൾ സ്പൂൺ ചൂടാക്കി എടുക്കാം ഇതിലോട്ട് രണ്ട് ടേബിൾ സ്പൂൺ കശുവണ്ടി പരിപ്പും രണ്ട് ടേബിൾ സ്പൂൺ കിസ്മിസും ഒന്ന് വറുത്തെടുക്കാം എന്നിട്ട് ഇത് റവ മിക്സിലേക്ക് ചേർത്ത് ഒന്ന് ഇളക്കിയതിനു ശേഷം ചൂട് അല്പം ഒന്ന് തണുത്തതിനുശേഷം നമുക്ക് ബോൾസ് ആക്കിയിട്ട് ഉരുട്ടി എടുക്കാം മുഴുവനായും ചൂടാറാൻ കാത്തു നിൽക്കരുത് അപ്പോൾ നമുക്ക് ബോൾസ് ആക്കി ഉരുട്ടിയെടുക്കാൻ പറ്റില്ല ഇനി നമുക്ക് ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി എടുക്കാം ഇത് നാലഞ്ചു ദിവസം വരെ കേടാവാതെ ഇരിക്കും എല്ലാരും ഇത് റെഡിയാക്കി നോക്കിയിട്ട് ഇഷ്ടമാവുകയാണെങ്കിൽ ഫീഡ്ബാക്ക് പറയാം ഹാപ്പി കുക്കിംഗ്
NB: ഇത് പശുവിൻ നെയ് ചേർക്കാതെ യും റെഡിയാക്കി എടുക്കാം. കശുവണ്ടി പരിപ്പും കിസ്മിസും വേണമെങ്കിൽ ചേർത്താൽ മതി ഇതൊക്കെ ചേർക്കുമ്പോൾ കുറച്ചുകൂടി ടേസ്റ്റ് കൂടും.

#ചായസമയം
#തരിഉണ്ട #രവലഡു #ഹോംമേഡ്
#വൈകുന്നേരം #മധുരവിഭവങ്ങൾ

#പാചകപ്രേമം #ചായക്കൊപ്പം

---

Let me know if you want a shorter version or one suited for business promotion.

പേരക്ക ഹൽവ ആവശ്യമുള്ള സാധനങ്ങൾ 1,പേരക്ക രണ്ടെണ്ണം 2,വെള്ളം ഒരു കപ്പ് 3, ബട്ടർ ഒരു ടേബിൾ സ്പൂൺ 4, ചെറുനാരങ്ങ നീര് ഒരു ടേബ...
26/07/2025

പേരക്ക ഹൽവ
ആവശ്യമുള്ള സാധനങ്ങൾ
1,പേരക്ക രണ്ടെണ്ണം
2,വെള്ളം ഒരു കപ്പ്
3, ബട്ടർ ഒരു ടേബിൾ സ്പൂൺ
4, ചെറുനാരങ്ങ നീര് ഒരു ടേബിൾ സ്പൂൺ
5, റെഡ് ഫുഡ് കളർ ആവശ്യത്തിന്

പേരക്ക ചെറിയ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മാറ്റിവെക്കാം. ഈ അരിഞ്ഞു മാറ്റിവെച്ച പേരക്ക നമുക്ക് ഒരു കുക്കറിലോട്ടേക്ക് ചേർത്തു കൊടുക്കാം ഒരു കപ്പ് വെള്ളവും കൂടി ചേർത്തിട്ട് രണ്ട് വിസിൽ വരുന്നത് വരെ നമുക്ക് വേവിച്ചെടുക്കാം.
ഇനി നമുക്കിത് തണുക്കാൻ വേണ്ടി മാറ്റിവെക്കാം തണുത്തതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൾസ് ചെയ്ത് എടുക്കാം ഇനി നമുക്ക് ഇത് ഒന്ന് അടിച്ചു മാറ്റി വെക്കാം ഇതിൻറെ കുരു ഒക്കെ നല്ല രീതിയിൽ അരച്ചെടുക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക. kitchen നമുക്ക് അളവ് നോക്കാം കാരണം ഇതിന്റെ അളവ് നോക്കിയിട്ടാണ് പഞ്ചസാര ചേർത്തു കൊടുക്കേണ്ടത് നമുക്ക് എത്രയാണോ പൾപ്പ് കിട്ടിയിട്ടുള്ളത് അതിൻറെ സെയിം അളവിലാണ് നമ്മൾ പഞ്ചസാര ചേർത്തു കൊടുക്കേണ്ടത് എനിക്കിവിടെ ഒരു കപ്പ് പ്ലസ് ഒരു ടേബിൾ സ്പൂൺ പൾപ്പ് കിട്ടിയിട്ടുള്ളത്. ി ഒരു പാത്രം അടുപ്പിൽ വച്ച് അതിലോട്ടേക്ക് ഒരു കപ്പ് പ്ലസ് ഒരു ടേബിൾസ്പൂൺ പൾപ്പ് ചേർത്ത് കൊടുക്കുക ഇതേ സെയിം അളവിൽ നമുക്ക് പഞ്ചസാരയും കൂടി ചേർത്തു കൊടുക്കാം. ഇനി നമുക്കിത് നല്ലപോലെ ഇളക്കി പഞ്ചസാര ഒക്കെ നല്ലപോലെ മെൽറ്റ് ആക്കി എടുക്കാം ഇനി ഇനി നമുക്ക് ഇതിലോട്ട് കുറച്ച് റെഡ് ഫുഡ് കളർ ചേർത്ത് കൊടുക്കാം ആവശ്യമുണ്ടെങ്കിലും മാത്രം ചേർത്താൽ മതി കളർ ഉണ്ടെങ്കിൽ കാണാൻ ഭംഗി ഉണ്ടാവുള്ളൂ എന്ന് നിങ്ങൾക്ക് കളർ ചേർക്കാൻ താല്പര്യമില്ലെങ്കിൽ നമ്മുടെ കുക്ക് ചെയ്യുന്ന സമയത്ത് ഒരു ചെറിയ പീസ് ബീറ്റ് റൂട്ട് ചേർത്ത് കൊടുത്താൽ മതി ഞാൻ ഇവിടെ കളർ ആണ് യൂസ് ചെയ്തിട്ടുള്ളത് ഫുഡ് കളർ ഞാൻ ഇതിനോടൊപ്പം ചേർത്തു കൊടുക്കുന്നുണ്ട്. ഇത് നല്ലപോലെ ഇളക്കി ഇളക്കി കുക്ക് ചെയ്തെടുക്കുക ഇത് കുറുകി പകുതി എമൗണ്ട് ആയി വറ്റി വരണം. കൈവിടാതെ ഇളക്കണം എന്നില്ല ഇടക്കിടക്ക് ഒന്ന് ഇളക്കി കൊടുത്താൽ മതി. kitchen ഒരു കപ്പ് അളവിൽ ഉള്ളതാണ് നമ്മൾ ചെയ്യുന്നതെങ്കില് അത് ഒരു കാൽ കപ്പ് ആയിട്ട് വറ്റി വരണം. അത്രയും നേരം നമ്മൾ ഇത് വറ്റിച്ചെടുക്കണം എന്നാൽ മാത്രമേ നമുക്ക് ഇത് കട്ട് ചെയ്ത് കഴിക്കുന്ന പാകത്തിന് കിട്ടുള്ളൂ ഇല്ലെങ്കിൽ നമ്മുടെ ക്യാരറ്റ് ഹൽവ പോലെ ആയിരിക്കും ഈ ഹൽവ കിട്ടുന്നത്. ഇനി ഇതിലോട്ടേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കാം ബട്ടർ ചേർത്തുകൊടുത്തതിനാൽ നല്ല ഗ്ലെയ്സിങ്ങും ടേസ്റ്റും കിട്ടും. ി ലാസ്റ്റ് ആയിട്ട് ഇതില് നമുക്ക് ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങയുടെ നീരും കൂടി ചേർത്തു കൊടുക്കാം നമുക്ക് ഒരു പാത്രം ഗ്രീസ് ചെയ്തിട്ട് മാറ്റിവെക്കണം ലഞ്ച് ബോക്സ് അല്ലെങ്കിൽ വേറെ എനിക്ക് പ്ലേറ്റോ അങ്ങനെ എന്താണ് താല്പര്യം എന്ന് വെച്ചാൽ അതിലൊട്ടേക്ക് കുറച്ച് ബട്ടർ ചേർത്തിട്ട് റെഡിയാക്കി വെക്കാം നമ്മള് തയ്യാറാക്കി വെച്ചിട്ടുള്ള ഈ മിക്സ് ഒഴിച്ചിട്ട് ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കാം നല്ലപോലെ തണുത്തതിനുശേഷം നമുക്ക് ഹലുവ കട്ട് ചെയ്ത് എടുക്കാം. ഇത് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ രണ്ട് മാസം വരെ കേടുകൂടാതെ ഇരിക്കും Happy cooking AlfazKitchen

#പരക്കഹൽവ
#പരക്കഹൽവറസിപ്പി
#ഹൽവറസിപ്പി
#ഇസിഹൽവ
#സ്വാദിഷ്ടം
#ഹോംമെയ്ഡ്
#ഹൽവ
#പാചകരസിപ്പി
#കേരളറസിപ്പി
#സ്വീറ്റ്
#ഇസിറസിപ്പി
#നാടൻറസിപ്പി
#ഫ്രൂട്ട്റസിപ്പി












കണ്ണൂർ സ്പെഷ്യൽ കൈവീശൽ /കൈവീശി/ചിരട്ട മാല ചേരുവകൾ 1,മുട്ട നാലെണ്ണം 2,ഏലക്ക പൊടിച്ചത് 1/2ടീസ്പൂൺ3, പഞ്ചസാര അരക്കപ്പ് 4, മ...
23/07/2025

കണ്ണൂർ സ്പെഷ്യൽ കൈവീശൽ /കൈവീശി/ചിരട്ട മാല
ചേരുവകൾ
1,മുട്ട നാലെണ്ണം
2,ഏലക്ക പൊടിച്ചത് 1/2ടീസ്പൂൺ
3, പഞ്ചസാര അരക്കപ്പ്
4, മൈദ ഒരു കപ്പ്
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തിലോട്ടേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക അതിലോട്ടേക്ക് ഹാഫ് ടീസ്പൂൺ ഏലക്ക പൊടിച്ചതും പഞ്ചസാര അരക്കപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക പഞ്ചസാര തരികളൊക്കെ അലിഞ്ഞു വരുന്ന രീതിയിൽ മിക്സ് ചെയ്ത് എടുക്കണം ഇനി ഇതിലോട്ട് ഒരു കപ്പ് മൈദ കൂടി ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കണം. ഇനി നമുക്ക് ആവശ്യമായി വരുന്നത് ഒരു ചിരട്ടയാണ് ചിരട്ടയുടെ കണ്ണ് ഭാഗം നമുക്ക് പൊട്ടിച്ചു കൊടുക്കാം നിങ്ങളുടെ കയ്യിൽ ചിരട്ട ഇല്ലാന്നാണെങ്കിൽ ഒരു കവറോ ഒരു പ്ലാസ്റ്റിക് ബോട്ടലോ നമുക്ക് യൂസ് ചെയ്യാം ഇതിലോട്ട് നമ്മുടെ മാവ് ഒഴിച്ചു കൊടുക്കാം ചിരട്ട ആണെങ്കിൽ വിരലുകൊണ്ട് ഹോൾസ് അടച്ചു പിടിച്ചതിനു ശേഷം നമുക്ക് മാവ് ഫില്ല് ചെയ്തു കൊടുക്കാം ഇനി നമുക്ക് ഈ മാവ് ഒന്ന് ഫ്രൈ ചെയ്ത് എടുക്കണം അതിനു വേണ്ടി ഒരു പാത്രത്തിലോട്ട് വെളിച്ചെണ്ണ എടുത്ത് അത് ചൂടാവാൻ വേണ്ടി വെക്കാം നിനക്ക് വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ യൂസ് ചെയ്യാവുന്നതാണ് നമ്മുടെ ഈ മാവ് ഒന്ന് ചുറ്റിച്ചെടുക്കാം നല്ലപോലെ ചുറ്റിച്ചെടുത്തതിനു ശേഷം ഈ മാവിൻറെ മുകൾഭാഗത്ത് കൂടി ഒന്നുകൂടി ചുറ്റിച്ചെടുക്കണം എന്നാലേ ഈ അപ്പം ശരിയായ രീതിയിൽ അതിൻറെ ഷേപ്പിൽ നമുക്ക് വിട്ടു പോകാതെ കിട്ടുകയുള്ളൂ മീഡിയം ഫ്ലൈമിൽ വെച്ചിട്ട് തിരിച്ചും മറിച്ചും ഇട്ടിട്ട് നമുക്ക് കുക്ക് ചെയ്തെടുക്കാം നല്ലൊരു അടിപൊളി പലഹാരം ആണിത് സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് ഒരു മാസം വരെ കേടുകൂടാതെ കഴിക്കാൻ പറ്റും കണ്ണൂർ സ്പെഷ്യൽ ആയിട്ടുള്ള ഈ ഐറ്റം എല്ലാവരും ട്രൈ ചെയ്തു നോക്ക് ട്രൈ ചെയ്തു നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ ഫീഡ്ബാക്ക് പറയുക happy cooking AlfazKitchen

ഇന്നത്തെ വിഭവം കണ്ണൂർ സ്പെഷ്യൽ മുട്ടാപ്പം ആണ് അതിനുവേണ്ടി ഞാൻ ഇവിടെ ഒരു കപ്പ് പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി കുതിരാൻ...
21/07/2025

ഇന്നത്തെ വിഭവം കണ്ണൂർ സ്പെഷ്യൽ മുട്ടാപ്പം ആണ് അതിനുവേണ്ടി ഞാൻ ഇവിടെ ഒരു കപ്പ് പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി കുതിരാൻ വേണ്ടി മാറ്റിവെച്ചിട്ടുണ്ട് ഇത് ചുരുങ്ങിയത് ആറുമണിക്കൂറെങ്കിലും കുതിരാൻ വേണ്ടി വെക്കണം ഓവർ നൈറ്റ് വെച്ചാലും നല്ലതാണ് ഇനി ഈ കുതിർത്ത് വെച്ചിട്ടുള്ള പച്ചരിയുടെ വെള്ളൊക്കെ നമുക്ക് മാറ്റി കളയാം അതിനുശേഷം ഒരു ഗ്ലാസ് അളവില് നമുക്ക് ചോറും കൂടി ആവശ്യമായിട്ട് ഉണ്ട് ഇത് രണ്ടും കൂടി നമുക്ക് മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കാം മിക്സിയുടെ ജാറിൽ നമ്മൾ ഇടുന്ന പച്ചരിയും അതുപോലെതന്നെ ചോറും മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കണം കൂടുതലായി വെള്ളം ഒഴിച്ചതിനാൽ ഇത് നന്നായിട്ട് പേസ്റ്റ് പോലെ അരഞ്ഞു കിട്ടില്ല രണ്ടും ഈക്വൽ ആയിട്ട് എടുക്കുക ഓവർ ആയിട്ട് വെള്ളം ഒഴിച്ച് കഴിഞ്ഞാൽ ഈ സ്നാക്ക് നമുക്ക് നല്ലപോലെ ചുട്ടെടുക്കാൻ പറ്റില്ല നമുക്കിത് നല്ലപോലെ അരച്ചെടുത്ത് കൊണ്ടുവരാം ഇത് നമ്മുടെ ദോശ മാവിൻറെ ഒക്കെ കൺസിസ്റ്റൻസിയിലാണ് അരച്ചെടുക്കേണ്ടത് ഇനി ഇത് അടച്ചു വച്ചിട്ട് നമുക്ക് ഒരു ആറുമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാൻ വേണ്ടി മാറ്റി വെക്കാം ആറുമണിക്കൂറിന് ശേഷം നമ്മൾ അരച്ചുവെച്ച മാവ് കുറച്ചു കൂടി കട്ടി ആയിട്ടുണ്ടാവും ഇനി ഇതിലോട്ട് നമുക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം ഒരു ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുക്കാം രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാം രണ്ടു നുള്ള് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം എന്നിട്ട് നല്ലപോലെ ഒന്ന് മിക്സ് ചെയ്തെടുക്കാം ഇതെല്ലാം നല്ല രീതിയിൽ മിക്സ് ആയിട്ട് വരണം ഇതില് രണ്ട് ടേബിൾ സ്പൂൺ ഓളം വെള്ളം ചേർത്തു കൊടുക്കാം. മാവ് റെഡിയായിട്ടുണ്ട് ഇനി നമുക്ക് ഒരു ഉണ്ണിയപ്പം ചട്ടി അടുപ്പിൽ വെക്കാം ഇത് ചൂടായി വരുന്ന സമയത്ത് ഇതിലോട്ടേക്ക് വെളിച്ചെണ്ണയാണ് ഞാൻ ഇവിടെ യൂസ് ചെയ്തിട്ടുള്ളത് ഓരോ കുഴിയിലും മുക്കാ ഭാഗം വെളിച്ചെണ്ണ വീതം നമുക്ക് ഒഴിച്ചു കൊടുക്കാം പെണ്ണ് നല്ലപോലെ ചൂടായി വന്നതിനുശേഷം ഓരോ തവി മാവ് ഒഴിച്ചുവെച്ച് ഒരു മീഡിയം ഫ്ലൈമിൽ വെച്ചിട്ട് നല്ലപോലെ കുക്ക് ചെയ്തെടുക്കുക ഒരു രണ്ടുമൂന്നു മിനിറ്റ് ആവുന്ന സമയത്ത് ഇതൊന്ന് ഒരു പപ്പട കുത്തിയോ വെച്ചിട്ട് ഒന്ന് തിരിച്ചിട്ട് കൊടുക്കാം എന്നിട്ട് അതേപോലെ മൂന്ന് മിനിറ്റോളം വീണ്ടും കുക്ക് ചെയ്തെടുക്കുക നമ്മൾ ഒരു ടൂത്ത്പിക്കോ കുത്തി നോക്കുന്ന സമയത്ത് ഇതിൻറെ ക്ലീൻ ആയിട്ട് വരുകയാണെങ്കിൽ ഇത് കറക്റ്റ് ആയിട്ട് ഉണ്ടെന്നാണ് അർത്ഥം പിന്നെ കളർ ഫോട്ടോയിൽ കാണിച്ചതുപോലെ ആയിരിക്കും ഉണ്ടാവുക അപ്പൊ നമുക്ക് കോരി മാറ്റാൻ പറ്റും ഇത് നമുക്ക് ഈവനിംഗ് സ്നാക്ക് ആയിട്ടും അതുപോലെ മോണിംഗ് ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഡിന്നർ ആയിട്ടും ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കിയിട്ട് ഫീഡ്ബാക്ക് പറയാൻ മറക്കല്ലേ AlfazKitchen

#മുട്ടപ്പം
#മുട്ടപ്പംറെസിപ്പി
#നാടൻമുട്ടപ്പം





#ചായക്കൊപ്പം







---

Let me know if you want English hashtags too or if it’s for a specific platform like YouTube Shorts, Facebook, or Instagram.

Address

Kannur
670 ###

Website

Alerts

Be the first to know and let us send you an email when Alfaz kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share