Kannur Varthakal Online

Kannur Varthakal Online For Trustable News Updates

16/08/2025

ബെംഗളൂരു ബന്നേർഗട്ട ബയോളജിക്കൽ പാർക്കിൽ 12കാരനെ പുള്ളിപ്പുലി ആക്രമിച്ചു. ബെംഗളൂരു ബന്നേർഗട്ട ബയോളജിക്കൽ പാർക്കിൽ സഫാരി ജീപ്പിൽ പാർക്ക് ചുറ്റികാണുമ്പോൾ 12കാരനെപുള്ളിപ്പുലി ആക്രമിച്ചു

12/08/2025

കണ്ണൂർ: ആഗസ്ത് 14 ന് കേരളത്തിലെ സർവകലാശാലകളിൽ വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കാനുള്ള ചാൻസിലറുടെ ഉത്തരവിനെതിരെ ഡിവൈഎഫ്ഐ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ഇന്നലെയാണ് ചാൻസിലർ കൂടിയായ ഗവർണർ വിശ്വനാഥ് ആർലേക്കർ എല്ലാ സർവകലാശാല വൈസ് ചാൻസലർമാർക്കർക്കും ഓർമ്മദിനമായി ആചരിക്കാനുള്ള ഇ-മെയിൽ സന്ദേശം അയച്ചത്. ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കെഎസ്ആർടിസി പരിസരത്ത് നടന്ന പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി സ്വാഗതം പറഞ്ഞു. എം വി ഷിമ, എ പി അൻവീർ , പി എം അഖിൽ, എം ശ്രീരാമൻ, കിരൺ കരുണാകരൻ തുടങ്ങിയവർ നേതൃത്വം നൽകി

12/08/2025

കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു*60 റെയിൽവേ മേൽപാലങ്ങൾക്കായി 2028 കോടി രൂപ വകയിരുത്തി: മുഖ്യമന്ത്രി*തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 60 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായി 2028 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നിയോജക മണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിൽ 1800 കോടി രൂപ കിഫ്ബി വഴിയാണ് ചെലവഴിക്കുന്നത്. കേരളത്തിൽ റോഡ് ഗതാഗതത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ റെയിൽവേ മേൽപാലങ്ങൾ ഒഴിച്ചുകൂടാത്തതാണ്. ആ കാഴ്ചപ്പാടോടെയാണ് ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചത്. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്ന ഒരു ഭരണ സംവിധാനമാണ് കേരളത്തിലുള്ളത്. അതിൽ ജനങ്ങളുടെ വിശ്വാസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല അവ കാലതാമസം കൂടാതെ പൂർത്തീകരിക്കുകയാണ് സർക്കാർ. ജനവിശ്വാസം അൽപം പോലും മുറിയാതെ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തലശ്ശേരിക്കാരുടെ ചിരകാല അഭിലാഷമാണ് കൊടുവള്ളി മേൽപ്പാലത്തിലൂടെ യാഥാർഥ്യമാകുന്നത്. വലിയതോതിലുള്ള തടസ്സങ്ങൾ ഉണ്ടായിരുന്ന റെയിൽവേ മേൽപ്പാലം എങ്ങനെ യാഥാർത്ഥ്യമാക്കും എന്നത് ഗൗരവമായി പരിശോധിച്ചതിന്റെ ഭാഗമായാണ് ഇപ്പോൾ എല്ലാവർക്കും സന്തോഷമാകും വിധം പദ്ധതി പൂർത്തിയായത്. ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ ആവശ്യമുള്ളത്ര പണം നമ്മുടെ കൈയിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന ഖജനാവ് അത്തരത്തിൽ ശേഷിയുള്ള ഒന്നായിരുന്നില്ല. എന്നാൽ ജനങ്ങൾ ആഗ്രഹിക്കുന്ന വിധം വികസനത്തിന്റെ പുതിയ മാറ്റങ്ങൾ കണ്ടെത്തണമെന്ന ആലോചനയിൽ നിന്നാണ് കിഫ്ബി പുനർജീവിപ്പിച്ചത്. ഇന്ത്യൻ റെയിൽവേയുടേയും കിഫ്ബിയുടെയും സഹായത്തോടെ 36 കോടി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് കൊടുവള്ളി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കിയത്. 26.31 കോടി രൂപ സംസ്ഥാന വിഹിതവും 10 കോടി രൂപ റെയിൽവേ വിഹിതവുമാണ്. 16.25 ലക്ഷം രൂപ സ്ഥലമെടുപ്പിന് മാത്രം ചെലവിട്ടു. 123.6 സെന്റ് സ്ഥലം 27 പേരിൽ നിന്നും ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പലതരത്തിലും പ്രയാസമുണ്ടായിരുന്നു. പദ്ധതി നാടിന് ഉപകാരപ്രദമാണെങ്കിലും ചിലർ തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പ്രതിസന്ധികളെ മറികടന്ന് സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രത്യേക സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചർ മാതൃക ഉപയോഗിച്ചിട്ടാണ് റെയിൽവേ ഗെയിറ്റിന് മുകളിലൂടെ 314 മീറ്റർ നീളത്തിൽ പാലം നിർമ്മിച്ചിട്ടുള്ളത്. 10.05 മീറ്റർ വീതിയാണ് ഈ പാലത്തിനുള്ളത്. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റും പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലും, ഡെക് സ്മാബ് കോൺക്രീറ്റുമായാണ് നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. ഈ മന്ത്രിസഭ അധികാരത്തിൽ വന്നശേഷം നിർമാണം പൂർത്തിയാക്കിയ 147 ാമത് പാലമാണ് കൊടുവള്ളിയിലെ റെയിൽവേ മേൽപ്പാലമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വർഷം 100 പാലമെന്ന ലക്ഷ്യം മൂന്നുവർഷവും എട്ട് മാസവും കൊണ്ട് പൂർത്തിയാക്കി. 200 പാലം പൂർത്തിയാക്കാനാണ് സർക്കാർ ഇപ്പോൾ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.നിയമസഭ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ വിശിഷ്ടാതിഥിയായി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ നടത്തുന്നതെന്ന് സ്പീക്കർ പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിനായി ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കി. നാടിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാൻ ഇച്ഛാശക്തിയോടെ സർക്കാർ പ്രവർത്തിച്ചു. തലശ്ശേരിക്ക് ആകെ ലഭിച്ച അംഗീകാരമാണിതെന്നും സ്പീക്കർ പറഞ്ഞു.ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും മന്ത്രി പി എ മുഹമ്മദ് റിയാസും തുറന്ന വാഹനത്തിൽ പാലത്തിലൂടെ സഞ്ചരിച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ.എം.ജമുനാറാണി ടീച്ചർ, നഗരസഭ കൗൺസിലർ ടി. കെ സാഹിറ, ആർ.ബി.ഡി.സി.കെ. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ മാനേജർ സി. ദേവേശൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി.കെ.രമേശൻ, സജീവ് മാറോളി, സി.പി. ഷൈജൻ, അഡ്വ. കെ.എ. ലത്തീഫ്, കെ. സുരേശൻ, സന്തോഷ് വി. കരിയാട്, ബി. പി. മുസ്തഫ, കെ.മനോജ് വി. കെ. ഗിരിജൻ എന്നിവർ സംസാരിച്ചു.

10/08/2025

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കേ 'സന' ബസിന് തീപ്പിടിച്ച് കത്തിയമർന്നു, ഒഴിവായത് വൻദുരന്തം | VIDEO

മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപ്പിടിച്ചു. പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സാണ് കത്തിയത്. ബസ് പൂർണമായും കത്തിനശിച്ചു പുക ഉയർന്ന ഉടൻതന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കില്ല.

കൊണ്ടോട്ടി എയർപോർട്ട് ജങ്ഷനു സമീപം കൊളത്തൂരിൽവെച്ചാണ് ബസ്സിന് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്

02/08/2025

വിധിയിൽ സന്തോഷം സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ അമ്മ

29/07/2025

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം. തലശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദ്ദനമേറ്റത്. പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം. വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് മർദിച്ചത്. കണ്ടക്ടറുടെ പരാതിയിൽ ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.

*സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: മാസങ്ങൾ നീണ്ട ആസൂത്രണം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ*
25/07/2025

*സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: മാസങ്ങൾ നീണ്ട ആസൂത്രണം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ*

കണ്ണൂര്‍: പ്രശസ്തമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം മാസങ്ങൾ നീണ്ട ആസൂത്രണഫലമായിരുന്നു....

*ജാഗരൂകരായ ജനങ്ങൾ, കൃത്യമായ സൂചന; ഗോവിന്ദച്ചാമിയെ പിടികൂടിയത് ഇങ്ങനെ*
25/07/2025

*ജാഗരൂകരായ ജനങ്ങൾ, കൃത്യമായ സൂചന; ഗോവിന്ദച്ചാമിയെ പിടികൂടിയത് ഇങ്ങനെ*

കണ്ണൂർ: അതിസുരക്ഷാ ജയിലിൽനിന്ന് അപ്രത്യക്ഷനായ ബലാത്സംഗ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂർ തളാപ്പിൽവച.....

25/07/2025

കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമിയെ തൂക്കി പോലീസ്; ദൃശ്യങ്ങള്

16/07/2025

കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടന്നു സംസ്ഥാന പ്രസിഡണ്ട് ജെയിംസ് എം ഡേവിഡ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ഈ അശോകൻ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എ വി വിമൽ ചന്ദ് മുഖ്യപ്രഭാഷണം നടത്തി വി പി രാധാകൃഷ്ണൻ കെ പി സുരേഷ് ബാബു സി ബാലകൃഷ്ണൻ സി കെ വിജയൻ ജോസഫ് കളരി മുറിയിൽപി വി ദിനേശ് ചന്ദ്രൻ സി കെ മനോജ് കുമാർ കെ ബി ഗോവിന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി

16/07/2025

സി. സദാനന്ദൻ മാസ്റ്റർ മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട സി. സദാനന്ദൻ മാസ്റ്റർ, കണ്ണൂർ പയ്യാമ്പലത്തുള്ള മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്, സി. രഘുനാഥ്, എ.പി. ഗംഗാധരൻ, ഓ.കെ. സന്തോഷ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.

16/07/2025

കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ ജനങ്ങൾക്കും കാർഷികവിളകൾക്കും വലിയ ഭീഷണിയായ മോഴയാനയെയും മൊട്ടുക്കൊമ്പനെയും തുരത്തി. പുനരധിവാസമേഖല 13-ാം ബ്ലോക്കിൽ കണ്ടെത്തിയ ആനകളെ ജനവാസമേഖലയിലൂടെ ഓടച്ചാൽ വഴി കോട്ടപ്പാറയിലൂടെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടു. മാസങ്ങൾക്ക് മുമ്പ് പുനരധിവാസമേഖലയിൽനിന്ന്‌ ദമ്പതിമാരെ ചവിട്ടിക്കൊന്നത് മോഴയാനയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ വീട്ടിനോടുചേർന്നുള്ള പത്തോളം കുടിലുകളും തകർത്തിരുന്നു. കൃഷികൾക്കും വലിയ നാശം വരുത്തിയിരുന്നു.കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം രാവിലെയാണ് ആന തുരത്തൽ ദൗത്യം ആരംഭിച്ചത്. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻരാജ്, ആർആർടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി, കീഴ്‌പ്പള്ളി, മണത്തണ, ആറളം വൈൽഡ് ലൈഫ് പരിപ്പ്തോട് സെക്ഷൻ എന്നിവിടങ്ങളിലെ 20-ഓളം പേർ ദൗത്യത്തിൽ പങ്കെടുത്തു.

Address

KV Media Productions, X557, N. A Building, Nr Kakkad Petrol Pump
Kannur
670005

Alerts

Be the first to know and let us send you an email when Kannur Varthakal Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Varthakal Online:

Share