BJP ആദിനാട് കരുനാഗപ്പള്ളി

BJP ആദിനാട് കരുനാഗപ്പള്ളി wait. only

മറ്റൊരു 26/11 കൂടി......ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണുമ്പോൾ രാജ്യസ്നേഹം തുളുമ്പുന്ന, ചലച്ചിത്രനിരൂപണം പോലെ ...
26/11/2021

മറ്റൊരു 26/11 കൂടി......
ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണുമ്പോൾ രാജ്യസ്നേഹം തുളുമ്പുന്ന, ചലച്ചിത്രനിരൂപണം പോലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തെ നവമാധ്യമങ്ങളിൽ എഴുതി നിറയ്ക്കുന്ന എത്ര പേർ ഇന്നത്തെ ഇ ദിവസം ഓർക്കുന്നുണ്ട്.....
ട്വൻറി ട്വൻറി വേൾഡ് കപ്പിൽ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടപ്പോൾ ഗ്യാലറിയിൽ ഇരുന്ന മഹേന്ദ്ര സിംഗ് ധോണി കളിക്കാൻ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച് കണ്ണീർ പൊഴിച്ചവർ
സര്‍ക്കാര്‍ കൊടുത്ത വെറും ഒരു മുളവടിയും കൊണ്ട് അജ്മല്‍ കസബ് എന്ന പാക്കിസ്ഥാന്‍ തീവ്രവാദിയെ നെഞ്ചു പിളര്‍ന്നു വെടിയുണ്ട പോകുമ്പോഴും ധൃതരാഷ്ട്രാലിംഗനം നടത്തി പിടിയില്‍ ഒതുക്കിയ തുക്കാരാം ഒമ്‌ബ്ലെയെ ഓർക്കുന്നുണ്ടാവില്ല.
നിങ്ങള്‍ ഇവിടെ നില്‍ക്കൂ ഞാന്‍ തീര്‍ക്കാം അവന്മാരെ...' എന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞു വെടിയുണ്ടയുടെ മുന്നിലേക്ക് പോയ മേജര്‍: സന്ദീപ് ഉണ്ണികൃഷ്ണനെ ആത്മാഭിമാന ബോധം ഉള്ള ഭാരതീയന് സ്മരിക്കാതിരിക്കാന്‍ കഴിയില്ല..
ആവശ്യത്തിനു പണവും സൌകര്യങ്ങളും ഉണ്ടായിട്ടും മകനെ സ്വാശ്രയ കോളെജില്‍ അയച്ചു ശമ്പളം മാത്രം ലക്ഷ്യമാക്കി ജോലി ചെയ്യുന്നു ഒരു ഗ്രാജ്വേറ്റ് ആക്കുന്നതിനു പകരം അവനെ സൈന്യത്തിലേക്ക് അയച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളാണ് മാതൃകയാക്കേണ്ടത്.
ശിഖർ ധവാൻ ടീമിലിടം പിടിക്കുമോ എന്നോർത്ത് വിഷമിക്കാതെ പകരം ഓര്‍ക്കേണ്ടത്ത് വെടിയുണ്ടയേറ്റ് പാതി തളര്‍ന്ന ശരീരവുമായി നടക്കുന്ന കണ്ണൂര്‍ക്കാരന്‍ എൻ എസ് ജി കമാൻഡോ മനെഷിനെയാണ്.ബാബറും വാസ്‌കോ ഡി ഗാമയും മുതല്‍ അജ്മല്‍ കസബിലൂടെ നീളുന്ന ഭാരതത്തിന്റെ ശത്രുക്കളില്‍ നിന്ന് ഈ നാടിനെയും സംസ്‌കാരത്തെയും കാത്ത് രക്ഷിക്കുന്ന എല്ലാ ധീര സൈനീകരുടെയും അവരുടെ മാതാപിതാക്കളുടെയും പാദാരവിന്ദങ്ങളില്‍ ശതകോടി പ്രണാമങ്ങള്‍.......
post:കടപ്പാട്....

ഇതാണ് പ്രതിപക്ഷം💪💪ബിജെപി💐നിയമസഭയിലോ പോട്ടെ ഒരു വർഡിലെങ്കിലും സമരം ചെയ്തു വിജയിക്കാൻ കഴിയാത്ത കോണ്ഗ്രസ്സിനെ പോലൊരു ഒത്തുത...
26/10/2021

ഇതാണ് പ്രതിപക്ഷം💪💪ബിജെപി💐നിയമസഭയിലോ പോട്ടെ ഒരു വർഡിലെങ്കിലും സമരം ചെയ്തു വിജയിക്കാൻ കഴിയാത്ത കോണ്ഗ്രസ്സിനെ പോലൊരു ഒത്തുതീർപ്പ് പാർട്ടിയെ തിരഞ്ഞെടുത്തു നിയസഭയിലേക്ക് അയച്ച പ്രബുദ്ധ മലയാളികൾ കാണണം ഇതൊക്കെ

Brigadier Sunil Sheoran - The Bullet Catcher 🇮🇳❤️ബ്രിഗേഡിയർ സുനിൽ ഷറോൺ. എലീറ്റ് പാരാട്രൂപ്പർ ആണ്, 18 വർഷം സ്‌പെഷ്യൽ ഫോഴ്...
25/10/2021

Brigadier Sunil Sheoran - The Bullet Catcher 🇮🇳❤️

ബ്രിഗേഡിയർ സുനിൽ ഷറോൺ.
എലീറ്റ് പാരാട്രൂപ്പർ ആണ്,
18 വർഷം സ്‌പെഷ്യൽ ഫോഴ്സസ് കമാൻഡോ, 3 പാരാ SF ന്റെ റോൾ മോഡൽ.


26/11 മുംബൈ ടാജ് ജിഹാദി ഭീകരാക്രമണത്തെ ചെറുത്ത് തോൽപിച്ച കമാൻഡിങ് ഓഫീസർ. ബ്രിഗേഡിയർ സുനിലിന്റെ 51 സ്‌പെഷ്യൽ അക്ഷൻസ് ഗ്രൂപ്പ് ആണ് 3 ഇടങ്ങളിൽ ആയി തീവ്രവാദികളെ നേരിട്ടത്. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ടീമിന്റെ ഒപ്പം താജിന്റെ ഉള്ളിൽ ബ്രിഗേഡിയർ ഉണ്ടായിരുന്നു.

"കൈവിരൽ കൊണ്ടല്ല മനസ്സും തലച്ചോറും കൊണ്ട് കാഞ്ചി വലിക്കേണ്ട ഓപ്പറേഷൻ ആണ്. തീവ്രവാദികൾക്കൊപ്പം നമ്മുടെ ജനങ്ങളും അകത്തുണ്ട്. എതിരെ ഉള്ള ആളുടെ കൈവശം ആയുധം കാണാതെ ആദ്യത്തെ വെടിയുണ്ട
പോകരുത് ". തുടങ്ങിയ അനേകം വിലക്കുകൾ ഉണ്ടായിരുന്ന ഒരു ഓപ്പറേഷനെ നയിച്ച ബ്രിഗേഡിയർക്ക് 'ബുള്ളറ്റ് കാച്ചർ" എന്ന പേര് വരാനും കാരണം ഉണ്ട്...

മുഖത്ത് ഉൾപ്പെടെ 3 വെടിയുണ്ടകൾ കയറി ഇറങ്ങി പോയ ശരീരം ആണത്. ആ നെഞ്ചിൽ കാണുന്ന മെഡലുകൾ ഓരോന്നിനും ഒരു പുസ്തകം എഴുതാൻ ഉള്ള കഥ പറയാൻ ഉണ്ടാവും..

One of the best Elite Paratroopper ever Served Indian Army Special Forces. 🙏🙏

11/04/2021

നിങ്ങളൊന്നാലോചിച്ചിട്ടുണ്ടോ...?

കേരളത്തില്‍ എവിടെയെങ്കിലും RSS- മുസ്ലിം ലീഗ് സംഘര്‍ഷം നടക്കാറുണ്ടോ....??

മുസ്ലിം വേട്ട നടത്തുന്നവരാണ് സംഘപരിവാർ എന്ന് ആരോപണം സത്യമാണെങ്കിൽ മുസ്ലിങ്ങൾ മാത്രമുള്ള മുസ്ലിം ലീഗുമായല്ലേ ഹിന്ദു വര്‍ഗ്ഗീയവാദികളെന്നാരോപിക്കുന്ന സംഘപരിവാർ ഏറ്റവുമധികം ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കേണ്ടത്...??

എന്തുകൊണ്ട് അങ്ങിനെ സംഭവിക്കുന്നില്ല...??

എല്ലായ്പ്പോഴും എന്തുകൊണ്ടാണ് എല്ലാ സംഘര്‍ഷങ്ങളുടേയും ഒരു വശത്ത് ഹിന്ദുക്കൾ ബഹുഭൂരിപക്ഷം അംഗങ്ങൾ ആയിട്ടുള്ള സിപിഎം വരുന്നത്...?

മുസ്ലീം ലീഗിന്‍റെ ഏറ്റവും വലിയ ആചാര്യനാണല്ലോ പാണക്കാട് തങ്ങള്‍മാര്‍,
ഏതെങ്കിലും ഒരു RSS പ്രവര്‍ത്തകന്‍ പാണക്കാട് കുടുംബത്തേയോ അല്ലെങ്കില്‍ കാന്തപുരം മുസ്ല്യാരെ പോലുള്ള ആചാര്യന്‍മാരെയോ എന്നെങ്കിലും തെറിവിളിക്കുകയോ മറ്റ് മോശം പ്രവര്‍ത്തികളാല്‍ അപമാനിക്കുകയോ ചെയ്തതായി നിങ്ങള്‍ക്കറിവുണ്ടോ...??

എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പാണക്കാട് തങ്ങളെ അതിഹീനമായ ഭാഷയില്‍ അപമാനിക്കുന്നവര്‍ എല്ലാം സിപിഎം നേതാക്കളല്ലേ....??

നാദാപുരവും തളിപ്പറമ്പും ഒക്കെ മുസ്ലീം നാമധാരികളെ തേടിപ്പിടിച്ച് അക്രമിച്ചും വസ്തുവകകള്‍ തല്ലിത്തകര്‍ത്തും കൊള്ളയടിച്ചും ഉന്‍മാദ നൃത്തം ചവിട്ടിയത് സിപിഎം ആയിരുന്നില്ലേ...?

എന്നിട്ടും അവരെങ്ങിനെയാണ് ന്യൂനപക്ഷ സംരക്ഷകരാകുന്നതെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...??

എല്ലാകാലത്തും ശൂലമെന്നും ഗര്‍ഭിണിയെന്നും ഇല്ലാക്കഥകള്‍ പറഞ്ഞ് നമ്മളെ തമ്മിലടിപ്പിച്ച് ചോരകുടിച്ച് ,ഭിന്നിപ്പിച്ച് അധികാരം നുണയുന്ന ചെന്നായയുടെ കൗശലമുള്ള സിപിഎമ്മിനെ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ എനിയും മനസ്സിലാക്കിയില്ലേ...??

ഇന്ത്യ എന്ന ദേശീയതയില്‍ വിശ്വസിക്കുന്ന ഇവിടത്തെ ഒരു ന്യൂനപക്ഷവും സംഘപരിവാരിനെ ഭയക്കേണ്ടതില്ലെന്നത് കഴിഞ്ഞ കുറേ കാലങ്ങളായി നമ്മള്‍ അനുഭവിച്ചറിഞ്ഞതാണല്ലോ.....
പോപ്പുലര്‍ ഫ്രണ്ടും പിഡിപിയും പോലുള്ളവര്‍ ചെയ്യുന്നത്, മുസ്ലീംങ്ങളെ ഇവിടെ ഇതാ സംഘപരിവാരുകാര്‍ കശാപ്പു ചെയ്യുകയാണെന്ന ഭീതിയുണ്ടാക്കി സിപിഎം നടത്തുന്ന അതേരീതിയിലുള്ള മുതലെടുപ്പ് നടത്തുകയാണ്.

പോപ്പുലര്‍ ഫ്രണ്ട് ഈ രാജ്യത്തിന്‍റെയും സമുദായത്തിന്‍റെയും ശത്രുവാണ്,
അവര്‍ക്കെതിരായ പോരാട്ടം മുസ്ലീമിനെതിരാണെന്ന് അവര്‍ പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുകയാണ്,

പ്രീയപ്പെട്ട ന്യൂനപക്ഷ സഹോദരാ...
നമ്മളാരും ശത്രുക്കളല്ല,
വേറിട്ടവരും,
വേര്‍പ്പെട്ടവരുമല്ല,
നമ്മളീ നാടിന്‍റെ മക്കളാണ്,
എല്ലാമേഖലകളിലും യോജിച്ച് പോകേണ്ടവരാണ്,
സംഘമെന്നാല്‍ സംഘര്‍ഷമെന്നേയര്‍ത്ഥമില്ല,
സംഘമെന്നാല്‍ സമന്വയമാണ്,
നാനാത്വത്തിലും ഭാരതീയരെന്ന ഏകത്വമാണ് നമ്മളെല്ലാവരും...
ഇന്നലെവരെ നമ്മളെ തെറ്റിദ്ധരിപ്പിച്ചവരെ തിരിച്ചറിയുക..
സംഘത്തെ അറിയുക..

അമിത്ഷായെ വ്യാജ ഏറ്റുമുട്ടല്‍ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കല്‍ രാമകൃഷ്ണനെന്ന പേര് ഓര്‍മയുണ്ടോ? കല്ലു...
08/03/2021

അമിത്ഷായെ വ്യാജ ഏറ്റുമുട്ടല്‍ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കല്‍ രാമകൃഷ്ണനെന്ന പേര് ഓര്‍മയുണ്ടോ?
കല്ലുവെട്ടുന്ന മഴുകൊണ്ട് ആ ജനസംഘം പ്രവര്‍ത്തകന്‍റെ ശിരസിലേക്കാഞ്ഞുവെട്ടിയത് പിണറായി മറന്നോ?
ചോരപുരണ്ട ആ കൈകള്‍ അമിത് ഷായ്ക്ക് നേരെ ചൂണ്ടേണ്ട..
എല്ലാ കോടതികളും നിരപരാധിയെന്ന് വിധിച്ച അമിത് ഷായുമായി നിങ്ങള്‍ക്ക് താരതമ്യമില്ല.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമല്ല, 2016 ല്‍ പിണറായി തിരുവനന്തപുരത്ത് അധികാരമേറ്റശേഷമാണ് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തിന്‍റെ ഹബ്ബായി മാറിയത്.
പിണറായിയുടെ കീഴിലുള്ള പ്രോട്ടോക്കാള്‍ വിഭാഗമാണ് നയതന്ത്രപരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന് വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത്.
കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ കോണ്‍സുല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് എന്തിനെന്ന് രാജ്യത്തോട് പിണറായി വിശദീകരിക്കണം.
കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല.
വിദേശപൗരന്‍മാരുമായി ചേര്‍ന്ന് നിങ്ങള്‍ നടത്തിയ ദേശദ്രോഹം ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയോ ?
ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ടല്ലേ?
അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല, നിലവിളിയാണ്.
കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതെന്ത് ?
കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയതാരാണെന്ന് പിണറായി കൊടുവള്ളിയിലെ സഖാക്കളോട് ചോദിച്ചാല്‍ മതി
കൈകാര്യം ചെയ്യും, കേരളമാണ് തുടങ്ങിയ വിരട്ടലൊന്നും അമിത് ഷായോടും ബിജെപിയോടും വേണ്ട.
ഒരു കാര്യം മറക്കണ്ട..
നിങ്ങള്‍ വഞ്ചിച്ചത് ഈ രാജ്യത്തെയാണ്
നിങ്ങള്‍ ഒറ്റുകൊടുത്തത് ഒരു ജനതയെയാണ്
അതിന് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും…...

കൊന്നാൽ പാവം തിന്നാൽ തീരും പോലും        കഴിഞ്ഞ അഞ്ചുവർഷത്തെ പരിശ്രമംകൊണ്ട് കേരളത്തിനേ കൊന്നവർക്ക് കൊന്നപാവം തിന്നുതീർക്ക...
08/03/2021

കൊന്നാൽ പാവം തിന്നാൽ തീരും പോലും

കഴിഞ്ഞ അഞ്ചുവർഷത്തെ പരിശ്രമംകൊണ്ട്
കേരളത്തിനേ കൊന്നവർക്ക്
കൊന്നപാവം തിന്നുതീർക്കാൻ ഇനിയും വേണം അഞ്ചുകൊല്ലം കൂടി...
അഞ്ചു കൊല്ലം മുമ്പ് അറിഞ്ഞൊ, അറിയാതയൊ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ഒരോ കേരളീയനും ലഭിച്ചിരിക്കുന്ന അവസരമാണിപ്പോൾ .

ഉറപ്പിനുവേണ്ടി വോട്ടു ചോദിക്കുന്നവരോട്
അറപ്പാണ് എന്ന് മുഖത്ത് നോക്കി പറയാൻ ഇനിയും അറയ്ക്കേണ്ടതില്ല.
ഉറപ്പല്ല... അറപ്പും , വെറുപ്പുമാണ്...
കടക്കൂ പുറത്ത് എന്ന് അനവസരത്തിൽ പറഞ്ഞ ഭരണകർത്താവിനോട് ആശങ്കയില്ലാതെ ഈ അവസരത്തിൽ കടക്കൂ പുറത്ത് എന്ന് തിരിച്ച് പറയാനുള്ള സമയം സംജാതമായിരുക്കുന്നു....

വേണം നമുക്കൊരു ഭരണം
മോദിക്കൊപ്പം ചേർന്നൊരു ഭരണം

മാറ്റം വേണം
എൻ.ഡി.എ വരണം .

കടപ്പാട്. പ്രകാശ് പാപ്പാടി

06/03/2021
കമ്മ്യൂണിസ്റ്റ് കോൺഗ്രെസ്സ് ഒത്തുകളി ഭരണത്തിന് അന്ത്യം കുറിക്കാൻ ശ്രീ കെ സുരേന്ദ്രൻ ജി നയിക്കുന്ന  വിജയാത്ര കരുനാഗപ്പള്ള...
06/03/2021

കമ്മ്യൂണിസ്റ്റ് കോൺഗ്രെസ്സ് ഒത്തുകളി ഭരണത്തിന് അന്ത്യം കുറിക്കാൻ ശ്രീ കെ സുരേന്ദ്രൻ ജി നയിക്കുന്ന വിജയാത്ര കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്ര...
02/03/2021

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല .

റോഡ് വീതി കൂട്ടാൻ അരുവിത്തുറ പള്ളിയുടെ മതിൽ ബലമായി പൊളിച്ചപ്പോൾ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല .

ഒരുപാട് ആരാധനാലയങ്ങൾ പണിയാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല .

പക്ഷെ

നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ ഞാൻ "ചിലർക്ക് " വെറുക്കപെട്ടവനായി .

സീത ദേവിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാർഡ് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ചപ്പോളും എന്നെ 'ചിലർ ' ആക്രമിച്ചു .

ശബരിമലയിൽ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന് പട നയിച്ചപ്പോൾ എന്നെ " ചിലർ "ആർ എസ് എസ് ആയി ചിത്രീകരിച്ചു .

ശബരിമല വിഷയത്തിന്റെ പേരിൽ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോൾ എന്നെ ഊര് വിലക്കാൻ ഒരു പ്രദേശത്തെ മഹല്ലുകളിൽ ഫത്വ പുറപ്പെടുവിച്ചു .

(എന്നെ ഞാൻ ഒരുപാട് സ്നേഹിച്ച ഒരു സമൂഹം ചിലർ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോൾ ഞാനും ഒന്ന് മാന്തി . അതിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു . )

രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വീണ്ടും ഞാൻ " ചിലർക്ക് " വർഗ്ഗീയ വാദിയായി .

"ഞമ്മൾടെ" മാത്രം കൂടെ നിന്നാൽ മതേതരം
അല്ലെങ്കിൽ വർഗ്ഗീയം .

അതിനു കുട പിടിക്കാൻ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ 'മൈ'ക്കുട്ടിമാരെയും 'കുന്ന' പ്പള്ളിക്കാരെയും കിട്ടും

പൂഞ്ഞാറുകാരൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല .

PC...

ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ😡
27/02/2021

ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ😡

മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ്
26/02/2021

മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ്

സിപിഎം, കോൺഗ്രസ് നേതാക്കൾ  രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് വിവാദത്തിൽ എന്ന വാർത്ത ഈയിടെ ശ്രദ്ധയിൽപെട്ടു. അതാത് പാ...
25/02/2021

സിപിഎം, കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് വിവാദത്തിൽ എന്ന വാർത്ത ഈയിടെ ശ്രദ്ധയിൽപെട്ടു. അതാത് പാർട്ടികൾ സംഭാവന നല്കിയവരോട് വിശദീകരണം ചോദിച്ചു പോലും. രാമക്ഷേത്ര നിർമാണത്തിന് സംഭാവന കൊടുക്കുന്നത് വലിയ അപരാധം എന്ന തരത്തിലാണ് മാധ്യമങ്ങൾ വാർത്ത കൊടുത്തത്.

ഒരു MLA സംഭാവന കൊടുത്തതിന്റെ പേരിൽ ശരിക്കും വേട്ടയാടപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വലിയ പ്രകടനം ഒക്കെ ഉണ്ടാകുകയും ചെയ്തതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ച് തടിയൂരി.

അവസാന ഇര പൂഞ്ഞാർ MLA പിസി ജോർജ് ആണ്. ഇന്നലെ ഒരു ഓൺലൈൻ ചാനലിൽ വന്ന വാർത്ത ശരിയാണെങ്കിൽ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയതിന്റെ പേരിൽ പിസി ജോർജിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.

വല്ലാത്ത ഭീകരാവസ്ഥയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. സ്വന്തം വിശ്വാസം പോലും മറച്ചുപിടിക്കേണ്ട അവസ്ഥ. അതും മതേതരത്വവും ജനാധിപത്യവും പുരോഗമനവും കൊട്ടിഘോഷിക്കുന്ന നാട്ടിൽ.

ക്രിസ്ത്യാനികൾക്ക് ജെറുസലേമും, വത്തിക്കാനും ഉണ്ട്, മുസ്ലിങ്ങൾക്ക് മക്കയും മദീനയും ഉണ്ട്. ഹിന്ദുക്കൾക്ക് അങ്ങനെ ഒന്നില്ല. 100 കോടി ജനതയുടെ സ്വപ്‍നമാണ്‌ പതിറ്റാണ്ടുകൾക്ക് ശേഷം സാക്ഷാൽക്കരിക്കപ്പെടുന്നത്. വിശ്വാസത്തോടൊപ്പം ഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകം കൂടി വിളിച്ചോതുന്ന നിർമിതിയാണ് അവിടെ ഉയരുന്നത്. മതപരമായി ഇന്ത്യക്കാർ ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലിമും ഒക്കെയായിരിക്കും പക്ഷെ സാംസ്‌കാരികമായി എല്ലാവരും ഹിന്ദുക്കളാണ്.

രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളും ജാതി മത ഭേദമന്യെ രാമക്ഷേത്ര നിർമാണത്തിന് സ്വമേധയാ സംഭാവന നൽകുന്നുണ്ട്. അതിൽ വിശ്വാസികളുണ്ട്, അവിശ്വാസികളുണ്ട്, മറ്റ് മതസ്ഥരുണ്ട്, കലാകാരന്മാരുണ്ട്, രാഷ്ട്രീയക്കാരുണ്ട്, ഉദ്യോഗസ്ഥരുണ്ട്.. പക്ഷെ കോത്താഴം സംസ്ഥാനത്ത് മാത്രം അത് പാടില്ലത്രേ. അങ്ങനെ സംഭാവന കൊടുക്കുന്നവർ വർഗീയ വാദികളാണുപോലും. രാമക്ഷേത്ര നിർമാണത്തിന് പണം നൽകിയാൽ ഉടൻ അയാൾ ബിജെപിക്കാരൻ ആയി, ചാണകം ആയി.

രാജ്യത്തിനൊപ്പം നിന്നപ്പോൾ സാക്ഷാൽ സച്ചിനും, ഇ ശ്രീധരനും വരെ ചാണകം ആയതുകൊണ്ട് അതിൽ അത്ഭുതം ഒന്നുമില്ല.

പക്ഷെ ഇവിടെ നോക്കികാണേണ്ടത് നമ്മുടെ നാടിൻറെ സാമൂഹിക അവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റത്തിലേക്കാണ്. ഹിന്ദു അവന്റെ വിശ്വാസം മുറുകെപ്പിടിക്കാൻ ഭയപ്പെടേണ്ട അവസ്ഥ ആയി എന്ന് ആർക്കെങ്കിലും തോന്നിയാൽ അത് വെറും തോന്നലല്ല. ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസത്തെ ബഹുമാനിച്ചാൽ ആ ക്രിസ്ത്യാനിയും വർഗീയ വാദിയും, ചാണകവും ആയി മുദ്രകുത്തപ്പെടും.

അതായത് എല്ലാവശത്തുനിന്നുമുള്ള ആക്രമണമാണ് നടക്കുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പേടിച്ച് ക്രിസ്തുമത വിശ്വാസികൾ ഭൂഗർഭ അറകളിൽ ആരാധന നടത്തിയതും, തലയിൽ തോക്ക് വെച്ചിട്ട് ഒന്നെങ്കിൽ മതം മാറുക അല്ലെങ്കിൽ ഇവിടം വിട്ട് ഓടിപ്പോകുക എന്ന മതതീവ്രവാദികളുടെ ഭീഷണിയിലും, സ്വന്തം പെണ്മക്കളെ ക്രൂരമായി കണ്മുന്നിലിട്ട് ബലാത്സംഗം ചെയ്യപ്പെടുന്ന അതിക്രൂരമായ കാഴ്ചകണ്ട്‌ പിറന്നു വീണ മണ്ണും സകല സ്വത്ത് സമ്പാദ്യങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയുമാണ് ഓർമ്മ വന്നത്.

പക്ഷെ രസകരമായ കാര്യം അവിടെയൊക്കെ വേട്ടയാടപ്പെട്ടവർ ന്യൂനപക്ഷം ആയിരുന്നു എങ്കിൽ, ഇവിടെ ഭീഷണിക്ക് വിധേയരാകുന്നവർ ഭൂരിപക്ഷ സമൂഹം ആണ് (കണക്കിൽ എങ്കിലും). ഭക്ഷണത്തിലും, വസ്ത്രധാരണത്തിലും, ആഘോഷങ്ങളിലും എല്ലാം അതിഭീകരമായി മതവൽക്കരണം നടക്കുന്നു. ഓണാഘോഷം പോലും ഇപ്പോൾ പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നു.

മതതീവ്രവാദികളുടെ എല്ലിൻ കഷ്ണങ്ങൾ കിട്ടുന്നത് കൊണ്ട് നിഷ്പക്ഷ മാധ്യമങ്ങൾ ഇതൊന്നും കാണില്ല. ഇതേ സംഭവം തിരിച്ചായിരുന്നു എങ്കിൽ മാമച്ചനൊക്കെ മാസങ്ങളോളം ഇത് ചർച്ച ചെയ്യുകയും, സാംസ്ക്കാരിക പന്നിക്കൂട്ടങ്ങൾ അഴിഞ്ഞാടുകയും ചെയ്തേനെ.

പുരോഗമനവും സ്വതന്ത്ര ചിന്തിയും തള്ളുന്ന രാഷ്ട്രീയ പാർട്ടികളിൽ പലതിന്റെയും നേതൃത്വം തന്നെ ഇപ്പോൾ മതഭ്രാന്തന്മാരുടെ കൈകളിൽ ആയിക്കഴിഞ്ഞു. രാജ്യത്തെ ജനം തിരഞ്ഞെടുക്കുന്ന സർക്കാരിനെതിരെ കലാപം ഉണ്ടാക്കാൻ ഇക്കൂട്ടർ എന്നും മുന്നിലുണ്ടാകും. സ്വർണക്കടത്ത്, ഹവാല എന്ന് വേണ്ട രാജ്യത്തിനെതിരെയുള്ള എല്ലാ ആക്രമങ്ങളിലും ഇവർ സംഘടിതരായി പങ്കെടുക്കും. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ ഇക്കൂട്ടർ മഹത്വവൽക്കരിക്കും.

ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ സംഘടിതമായി ആക്രമിക്കും, ഉപജീവനമാർഗം തടയും, സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ആക്രമിക്കും, ഫാസിസ്റ്റു, വർഗീയ വാദിപട്ടം ചാർത്തിക്കൊടുക്കും..

എന്നാൽ ഇത്തരം സംഭവങ്ങൾക്കെതിരെ സ്വന്തം സമുദായത്തിൽ നിന്ന് എതിർപ്പ് ഉയരുമോ എന്ന് ചോദിച്ചാൽ നിശബ്ദതയാണ് മറുപടി. ഫ്രാൻസിലെ അധ്യാപകന്റെ തലവെട്ടിയപ്പോഴും ഇവിടെ ആ മതഭ്രാന്തന് വേണ്ടിയായിരുന്നു ആർപ്പുവിളികൾ.

പേരിലെങ്കിലും ഭൂരിപക്ഷം ആയിട്ട് കൂടി തലയിൽ മുണ്ടിട്ട് വിശ്വാസം പ്രകടിപ്പിക്കേണ്ടി വരുന്നു എങ്കിൽ അടുത്ത ഒരു 7-10 കൊല്ലം കഴിഞ്ഞാലുള്ള അവസ്ഥയോ?
കടപ്പാട് jithin jecob

Dr. A P.J അബ്ദുൽ കലാം ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥിയായാണ്, ഇന്ത്യൻ പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ചത്!!!  B...
22/02/2021

Dr. A P.J അബ്ദുൽ കലാം ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥിയായാണ്, ഇന്ത്യൻ പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ചത്!!! B. J P. സ്ഥാനാർഥി ആയതു കൊണ്ടു മാത്രം കേരള നിയമ സഭയിൽ നിന്നു ഒരു വോട്ടു പോലും ഭാരതത്തിന്റെ ആ മിസൈൽ മാനു ലഭിച്ചില്ല!!! ' ' ' ' അതെ കേരളത്തിൽ ആണ് മെട്രോ മാൻ ശ്രീ. ഈ ശ്രീധരൻ, മുൻ D.G P. ശ്രീ. T P. സെൻകുമാർ, മുൻ വിജിലൻസ് ഡയറക്ടർ dr. ജേക്കബ് തോമസ്, I S R O മുൻ ചെയർ മാൻ Dr G. മാധവൻ നായർ, സ്തുത്യർഹമായ സിവിൽ സർവീസ് സേവനത്തിനു ശേഷം, ഇപ്പോൾ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന ശ്രീ. C. V . ആനന്ദ ബോസ് തുടങ്ങിയ, ലിസ്റ്റ് അവസാനിക്കുന്നില്ല, മുൻ P S C ചെയർമാൻ, Dr. K. S. രാധാകൃഷ്ണൻ,. മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ശ്രീ. G. രാമൻ നായർ, മുൻ വനിതാ കമ്മീഷൻ അംഗം Dr. പ്രമീളാ ദേവി, പട്ടിക നീണ്ടു നീണ്ടു പോകുന്നു. ധൈഷണിക രംഗത്ത് ആദ്വിതീയരായ, വെറും ബുദ്ധിജീവി ജാടയ്ക്ക് ( ഉദാഹരണം മഹാഭാരതം മാർക്സിയൻ രീതിയിൽ വിശകലനം ചെയ്യുന്ന dr. മൂത്തേടം, നോവലിസ്റ്റ് N. S. കേശവൻ ) മെനക്കേടാത്ത യഥാർത്ഥ ജിനിയസുകൾ!! ഇവരാരും ബ്രാക്കറ്റിൽ ഉള്ളവരെ പ്പോലെ മാർക്സിസ്റ്റ്‌ പാർടി വെള്ളവും വളവും കൊടുത്തു ബുദ്ധി ജീവികൾ ആയവരല്ല!!! മറിച്ചു സ്വന്തം ധിഷണ തെളിയിച്ചു, സ്ഥാനങ്ങൾ അവരെ മാടി വിളിക്കപ്പെട്ടവരാണ്!!! ' ' മേലിൽ പറഞ്ഞ ആർക്കും ഒരു M. L. A യോ മന്ത്രിയോ ആകാൻ, കേരളത്തിൽ U. D. F. ഇലോ L D. F. ഇലോ ചേർന്നാൽ മതി. പക്ഷെ ഇവരെല്ലാം തെരഞ്ഞെടുത്തത് B. J P യാണ്!!! എന്തു കൊണ്ടു??? വിവിധ മതങ്ങളിൽ ഉൾപ്പെട്ട ( ഈ പ്രസ്താവന യഥാർത്ഥത്തിൽ അവരെ അപമാനിക്കൽ ആണ് ) ഈ മഹത്തുക്കൾ എന്തു കൊണ്ടു താരതമ്യേന ദുർബലമായ B. J. P. തെരെഞ്ഞെടുത്തു!!!! ' ' ഉത്തരം ലളിതവും സുതാര്യവും ആണ്! അവരുടെ ലക്ഷ്യം M. L A യോ, മന്ത്രിയോ ആകുകയല്ല!! വർഗീയത ഇരു മുന്നണികളും, ആരോപിക്കുമ്പോഴും, അതു വെറും രാഷ്ട്രീയം മാത്രമാണെന്നും, സത്യം B. J. P. വർഗീയതയ്ക്ക് എതിരാണെന്നും അവർ മനസ്സിലാക്കി!!! അഴിമതി രഹിതമായ, ഭാരതത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യമായ, അതിനു വ്യക്തമായ പ്രവർത്തന പദ്ധതി ഉള്ള പ്രസ്ഥാനം എന്നവർ തിരിച്ചറിഞ്ഞു!!! അതിനെതിരെ ആരൊക്കെ എന്തൊക്കെ ലഹളകൾ ഉണ്ടാക്കിയാലും, ഉറച്ച കാൽവെയ്പ്പുകളോടെ മുന്നോട്ടു തന്നെ നീങ്ങാൻ നട്ടെല്ലിന് ഉറപ്പുള്ള പ്രസ്ഥാനം അവർ തിരിച്ചറിഞ്ഞു!! അതു മാത്രം ആണ് സത്യം!!!

Address

Adinadu
Karunagapalli

Website

Alerts

Be the first to know and let us send you an email when BJP ആദിനാട് കരുനാഗപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share