
24/03/2025
"ജീവിത വിശുദ്ധിയിലൂടെ പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള കരുത്താർജിക്കുക
മൗലാനാ അബ്ദുസ്സലാം ഖാസിമി
ജം ഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഇഫ്താർ സംഗമം നടത്തി.
കരുനാഗപ്പള്ളി: അനുഗ്രഹീത മദാൻ മാസത്തിൻ്റെ പകലുകളിലെ വ്രതത്തിലൂടെയും രാവുകളിലെ പ്രാർത്ഥനകളിലൂടെയും ജീവിത വിശുദ്ധി കൈവരിച്ചെങ്കിൽ മാത്രമേ പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള കരുത്താർജിക്കുവാൻ സാധിക്കുകയുള്ളൂവെന്ന് പുത്തൻതെരുവ് ഷരീഅത്തുൽ ഇസ്ലാം ജമാഅത്ത് മുദരിസ് മൗലാനാ അബ്ദുസ്സലാം ഹസനി ഖാസിമി പ്രസ്താവിച്ചു.
കർമ്മ നൈരന്തര്യം ജീവിതത്തിൻ്റെ താളമാകണമെന്നും ഒരു നന്മയെയും നിസാരമായി കാണാതെ സാധ്യമായ രീതിയിലെല്ലാം സേവന പ്രവർത്തനങ്ങളിൽ നിരതരാകണമെന്നും ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അതിന് ഏറ്റവും അനുയോജ്യമായ വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
ജംഇയ്യത്ത് ഉലമ എ ഹിന്ദ് പുത്തൻതെരുവ് യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമവും റമദാൻ സന്ദേശ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് സൽമാൻ ഹുസ്നി അൽ അസ്ലമിയുടെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ കണ്ണൂർ ഐനുൽ മആരിഫ് പ്രൊഫസർ ഹാഫിസ് ഇദ്ഹാറുൽ ഹസൻ ഐനി നദ്‌വി മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി നവാസ് അസ്ലമി,
വൈസ് പ്രസിഡന്റ് മുഹമ്മദ് അനസ് ഹുസ്നി, ട്രഷറർ മുഹമ്മദ് സുഫിയാൻ, താലൂക്ക് സെക്രട്ടറി അബ്ദുല്ല മൗലവി പന്മന ,താലൂക്ക് ട്രഷറർ അബ്ദുർ റഷീദ് പുത്തൻ വീട്ടിൽ, യൂണിറ്റ് സെക്രട്ടറി അബ്ദുല്ല ബഷീർ തുടങ്ങിയവർ സംസാരിച്ചു.!
Arshad Madani Ilharul Hasan Al Ainy
Jamiat Ulama-i-Hind Jamiat Ulema-E-Hind Group �� Jamiat Ulema-E-Hind Jamiat Ulama I Hind Kerala Jamiath Ulama I Hind Kollam Jamiat Ulama-I-Hind Kannur district committee Jamiat Ulama-i-Ghaziabad Jamia Husainiyya Onnamkutty Kayamkulam