MasterManaf adinadu

MasterManaf adinadu all friends hai.dream full movie dk movie masterManaf adinadu

26/08/2025

സിനിമാലോകത്ത് സത്യം
തന്റെ കഥാപാത്രത്തിലൂടെ അവതരിപ്പിച്ച നട്ടെല്ലുള്ള ആണൊരുത്തൻ പൃഥ്വിരാജ്❤️

24/08/2025

സൂപ്പർ സ്റ്റാർ ഒക്കെ സെറ്റിൽ
പള്ളിയിൽ എങ്ങനെ തറയിൽ ഇരുന്നോണം
ചില കോണകങ്ങൾക്ക് പഠം ഉണ്ട് 🤣🙏

14/08/2025

15 ദിവസം കൊടും വനത്തിൽ ഒരു ഹൊറർ ott മൂവിക്കു മുഖ്യ കഥാപാത്രം
ചെയ്യാൻ താല്പര്യം ഉള്ളവർ കാൾ മി 8594052061
ഷൂട്ടിന്റെ ചിലവുകൾ ഷെയർ ഇടാൻ പറ്റുന്നവർക്ക് മാത്രം

ഡബിൾ മീനിങ്🤣🙏
10/08/2025

ഡബിൾ മീനിങ്🤣🙏

10/08/2025

ലാൽ ജോസിന്റെ പാളിപ്പോയ ചിത്രങ്ങളും വിജയിച്ച ചിത്രങ്ങളും #

ഒരു സിനിമ ഉണ്ടായ കഥ 😂ഇരുപതാമത്തെ വയസ്സിൽ ഒരു സിനിമയ്ക്ക് കഥ ഉണ്ടാവുന്നു  ആശയം പറഞ്ഞു മനസ്സിലുള്ള കഥ ഒരുവനെ കൊണ്ട് എഴുതിപ...
06/08/2025

ഒരു സിനിമ ഉണ്ടായ കഥ 😂

ഇരുപതാമത്തെ വയസ്സിൽ ഒരു സിനിമയ്ക്ക് കഥ ഉണ്ടാവുന്നു

ആശയം പറഞ്ഞു മനസ്സിലുള്ള കഥ ഒരുവനെ കൊണ്ട് എഴുതിപ്പിക്കാൻ ശ്രമിക്കുമ്പോൾ

അവൻ ഫുൾ തണ്ണിയും 😂
അവസാനം തിരക്കഥ എങ്ങനെ എന്നറിയാതെ പേപ്പറിൽ കുറിച്ചു
ഒരുവിധം പൂർത്തിയാക്കി പലപല കടലാസുകളിൽ ആക്കി

മനസ്സിൽ തോന്നിയ കുഞ്ഞ് കഥകളുമായി രണ്ടു വർഷത്തോളം നടന്നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് കഥ മിസ്സ് ആവുന്നു

ചെന്ന് കണ്ടവർ എല്ലാം ഒരു കൊച്ചിന്റെ കുസൃതിയായി കണ്ടു മെല്ലെ തോളത്ത് തട്ടി കോണിൽ ഒരു ചെറിയ പുച്ഛപുഞ്ചിരിയും കൊണ്ട് മടക്കിവിട്ടു

നടന്നു മടുത്ത ഞാൻ എന്റെaudi പ്ലസ്
എന്ന കഥ വിഷമം കൊണ്ട് പെട്ടിയിലാക്കുന്നു എന്നെങ്കിലും ഒരുനാൾ എന്റെ കയ്യിൽ ഫണ്ട് വരുമ്പോൾ ഞാനായി തന്നെ പുതുമുഖങ്ങളെ മാത്രം വെച്ച് ചെയ്യും എന്ന് എന്നോട് തന്നെ പ്രോമിസ് എടുത്തു

എന്നാൽ വർഷങ്ങൾ കഴിഞ്ഞു പോയി
എനിക്ക് വലിയ സമ്പാദ്യം ഒന്നും തന്നെ ഉണ്ടായതുമില്ല

പക്ഷേ മനസ്സിലെ ആഗ്രഹമായിരുന്നു ഇത് ഒന്ന് പൂർത്തീകരിക്കാൻ യൂട്യൂബിൽ എങ്കിലും കാണുവാൻ വേണ്ടി
ഒരു പുതിയ സംവിധായകുപ്പായം ഇടേണ്ടിവന്നു. എനിക്ക് സിനിമ എടുക്കണമെങ്കിൽ വർഷങ്ങളായി എഴുതിവച്ച കഥകൾ കാണാപ്പാഠമായിരുന്നു ഒരോ സീനുകളും
പലരും ആഗ്രഹം പറഞ്ഞു സിനിമ എടുക്കുന്നെങ്കിൽ എനിക്കും അവസരം നൽകണമെന്ന്
ഞാൻ സംവിധായകൻ ആയെങ്കിൽ മാത്രമേ എന്നോട് അവസരം ചോദിച്ചവർക്ക് ഒരു ഉത്തരം കൊടുക്കാൻ എനിക്ക് കഴിയുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു

എന്നാൽ കുടുംബത്തെ സേഫ് ആക്കിയിട്ട് വേണം സിനിമയ്ക്ക് ഇറങ്ങുവാനും
അങ്ങനെ കുറച്ച് പണി ചെയ്ത് ക്യാഷുകളും ഒരു പഞ്ചായത്ത് വീടും കിട്ടിയപ്പോൾ വാടകവീട്ടിൽ നിന്നും സ്വന്തമായി ഒരു കൊച്ചു താമസം മാറി
പക്ഷേ സിനിമ എന്ന ആഗ്രഹം മനസ്സിൽ അണയാതെ ഒരു കനലായി കിടന്നു

അങ്ങനെ കോവിഡിന് മുന്നോടിയായി വർക്കുകൾ ഒക്കെ നിലച്ചു കുറച്ചു സമയം കിട്ടിയപ്പോൾ

ഞാനെന്റെ കഥ പൊടിതട്ടിയെടുത്തു
പല ഗ്രൂപ്പുകളും ക്രിയേറ്റ് ചെയ്തു എന്റെ അഭിപ്രായം പറഞ്ഞു എന്റെ സിനിമയെക്കുറിച്ച്
അങ്ങനെ ഒരുവൻ എനിക്ക് ഒരു നിർമ്മാതാവിനെ തരാം എന്ന് ഗ്രൂപ്പിൽ വാഗ്ദാനം നൽകി
പക്ഷേ അവൻ തനി വെള്ളത്തിന്റെ പുറത്ത് പറഞ്ഞതാണ് ഒരുപാട് ആശയോടെ ഞാൻ അവിടെ പോയി നിരാശയായി മടങ്ങി
എന്നാലും മുൻപ് ഈ സിനിമയുടെ പേരിൽ ഒരുപാട് പരിഹാസങ്ങളും വേദനകളും സഹിച്ചതിന്റെ പേരിൽ അതൊരു പുതുമ അല്ലായിരുന്നു


എന്റെ അയൽവാസിയായ ഒരു ഇക്കയിൽ നിന്നും കാർ വാടകയ്ക്ക് എടുത്തു
പോയത് മാത്രം മെച്ചം എണ്ണയടിച്ചതും
ഒരു ദിവസം യാത്ര ചെയ്തതും വാടക പോയതും വേസ്റ്റ് പഴയതുപോലെതന്നെ
അവിടെ ചെന്നപ്പോൾ അയാൾ പ്ലേറ്റ് മmovie

നല്ല പ്രയാസത്തിൽ തിരിച്ച് വണ്ടി കൊണ്ട് കൊടുത്തപ്പോൾ
പ്രിയപ്പെട്ട ബഖർ അബി എന്ന അയൽവാസിയും എന്നിലെ ആ ആഗ്രഹത്തെ അറിഞ്ഞ
അദ്ദേഹം എനിക്ക് തുടക്കം കുറിച്ച് തന്നു🙏 കടപ്പാട് എന്നും എനിക്കുവേണ്ടി മാത്രമല്ല അദ്ദേഹം നിന്നത്
എന്ന ഒരു സിനിമ ഉണ്ടാവാൻ അതിലെ ഒരുപാട് ജില്ലയിലുള്ള ആൾക്കാർക്ക് അവസരം ലഭിക്കാനും കാരണം ഒരുപക്ഷേ ബക്കർ ഇക്ക തന്നെയാണ്

പക്ഷേ കുറച്ചൊക്കെ കൂടെ നിന്നെങ്കിലും അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ കോവിഡ് സമയമായതുകൊണ്ട് ചില പ്രതീക്ഷകൾ അദ്ദേഹത്തിന് തെറ്റി

തുടങ്ങിവച്ചുപോയ എന്റെ ആ സ്വപ്നം
നിർത്തുവാനോ തുടരുവാനോ കളയുവാനോ പറ്റാത്ത ഒരു അവസ്ഥയായിരുന്നു എനിക്ക്

20 ദിവസം മാത്രം വരുന്ന ഷൂട്ട്
നീണ്ടു പോയത് രണ്ടു വർഷത്തോളം
ഒരു നിർമ്മാതാവിനെ നോക്കി പക്ഷേ
പിന്നെ പ്രോജക്ട് തീർക്കാൻ അല്ലെങ്കിൽ തുടങ്ങാൻ പറ്റുന്നത് ആഗ്രഹമുള്ള ആർട്ടിസ്റ്റുകൾ ചേർന്ന് ചിലവുകൾ വഹിക്കുക എന്ന ഒറ്റ മാർഗ്ഗം മാത്രമാണ് ഉള്ളത്

പിന്നെയുള്ളത് നമ്മുടെ സിനിമകളിലെ റോളുകളാണ്

ഏതായാലും കുറച്ചു വേഷങ്ങൾ ഒക്കെ പലർക്കും കൊടുത്തു അവർ അതിൽ ആക്ട് ചെയ്തു കൊണ്ട് തന്നെ കുറച്ചു ഫണ്ടുകൾ ഒക്കെ ഇട്ട്

ഷോട്ട് വന്ന ഒരു രണ്ട് ലക്ഷം രൂപ എന്റെ കയ്യിൽ നിന്നും തിരിച്ചും മറിച്ചും
ഇറക്കി

പക്ഷേ സെൻസർ ചെയ്യാനോ
മികച്ച ഒരു തിയേറ്റർ കൊണ്ടുവരാനോ
എന്തിന് പോസ്റ്റർ പ്രിന്റ് ചെയ്യാൻ വരെ
കുറഞ്ഞത് 15 ലക്ഷം രൂപ മിനിമം വേണമായിരുന്നു

അങ്ങനെ തീയേറ്റർ എന്ന സ്വപ്നം ഉപേക്ഷിച്ച് ഹൈ ഹോപ്പ് ലൈൻ ലൈറ്റ് സീന എന്നീ പ്ലാറ്റ്ഫോമുകളിൽ എന്റെ മൂവി അപ്‌ലോഡ് ചെയ്തു

പല പ്രമുഖ പ്ലാറ്റ്ഫോമുകളിൽ തിരക്കിയപ്പോഴും താരങ്ങൾ ഇല്ലാത്ത നമ്മുടെ മൂവിയെ അവർ എടുക്കാനോ നല്ല ഒരു വാക്കുകൊണ്ട് പോലും റിപ്ലൈ തന്നതുമില്ല

താരങ്ങളും അറിയപ്പെടുന്ന സംവിധായകരും ഒന്നുമല്ലാത്തതുകൊണ്ട് എന്റെ മൂവി ഇന്നും ആ പ്ലാറ്റ്ഫോമിൽ ഉണ്ട്
പലർക്കും ടിക്കറ്റ് എടുത്ത് കാണാൻ മടി ആയതുകൊണ്ട്
ഫ്രീയായി എന്റെdereamskerala mastermanf എന്ന യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്തിട്ടും ഉണ്ട്

കണ്ടിട്ടില്ലാത്തവർ തീർച്ചയായും കണ്ട് സപ്പോർട്ട് തരണേ

പക്ഷേ ബാഗ്രൗണ്ട് മ്യൂസിക് കൊടുത്ത ഒരു സ്റ്റുഡിയോയിൽ നിന്നും കുറച്ചു പണികൾ കിട്ടി . കോപ്പിറൈറ്റ് മ്യൂസിക് കയറ്റി സിനിമയുടെ പല ഭാഗങ്ങളും മ്യൂട്ട് ആയി കിടക്കുന്ന ഒരു അവസ്ഥയാണ്

എന്താ ചെയ്യാൻ പറ്റുക അവിടെയും നമ്മൾ തോറ്റു
ഏതായാലും നമ്മളുടെ കുഞ്ഞു പരിശ്രമംaudi പ്ലസ് മലയാളം മൂവി
മൂവിയുടെ പേര് ഇങ്ങനെ അല്ലായിരുന്നു കേട്ടോ

Audi+വെടി എന്നായിരുന്നു
വെടി കേട്ടപ്പോൾ തന്നെ അതിലെ നടിമാർ സ്പോട്ടിൽ മാറിപ്പോയി🤣

എന്തുകൊണ്ട് ആ പേര് ഇട്ടത് എന്ന്
മൂവി കണ്ടവർക്ക് മനസ്സിലാവും
സിനിമ കണ്ടിട്ട് ആരും തെറി പറയരുത്😂
ക്ഷമിച്ചു കാണുന്നവർക്ക് മാത്രം
സംഭവം പേരും എന്താണ് ഏതാണ് എന്ന് പിടികിട്ടും

ഒരു മൂവി പലർക്കും നിസ്സാരമാണെങ്കിലും പലരുടെയും ജീവിതവും ജീവനും ത്യാഗങ്ങളും സമ്പത്തുകളും പ്രതീക്ഷകളുമാണ് പലതും

ഏതായാലും മാക്സിമം എല്ലാവരും
എന്റെ ചാനലിൽ കയറി ആ സിനിമ കാണുക അഭിപ്രായം പറയുക

എന്റെ മൂവിയുടെ കുറച്ച് അനുഭവങ്ങൾ മാത്രമാണ് ഇവിടെ പങ്കുവെച്ചത്
തീർത്താൽ തീരാത്ത ഓർമ്മകളും വേദനകളും ചില സന്തോഷങ്ങളും പാഠങ്ങളും

നീണ്ട 18 വർഷത്തെ കലാ ജീവിതത്തിന്റെ കഥ പറയാനുണ്ട്

കല എല്ലാവർക്കും ഇഷ്ടമല്ല എങ്കിലും
100 പേരിൽ 10 പേർക്ക് തീർച്ചയായും
ഞാൻ പറയുന്ന ചില കാര്യങ്ങൾ അനുഭവങ്ങൾ ആയി പാഠങ്ങളായി
ഉപകാരപ്പെട്ടേക്കാം 🙏
അപ്പോ സിനിമ കാണാൻ മറക്കണ്ട പേര്
AUDIPLUS Malayalam movie
മൂവിയുടെ ലിങ്ക് ചുവടെ കൊടുക്കാം ഈ ലിങ്ക് വഴി സപ്പോർട്ട് തരാൻ മറക്കരുത്
ഇതേ ചാനലിൽ തന്നെ എന്റെ രണ്ടാമത്തെ മൂവി കോളനിയും അപ്‌ലോഡ് ചെയ്തിട്ടുണ്ട്
ഒരുപാട് വിശേഷങ്ങൾ തീർച്ചയായും പങ്കുവെക്കണം എന്നുണ്ട്
വരാം പതിയെ🤣🙏
https://youtu.be/mrzS1jHCdK4?si=0sgD_X_N6tq0LIwV

04/08/2025

പിതാവ് ആരാണ്

ചെറിയ സാമ്പത്തികം മുടക്കാൻ തയ്യാറാണെങ്കിൽ ഈയൊരു ഓ ടി ടി സിനിമയിൽ നിങ്ങൾക്കും നാല് സീനുകളിൽ കുറയാത്ത സംഭാഷണങ്ങൾ ഉൾപ്പെടെഅ...
31/07/2025

ചെറിയ സാമ്പത്തികം മുടക്കാൻ തയ്യാറാണെങ്കിൽ
ഈയൊരു ഓ ടി ടി സിനിമയിൽ നിങ്ങൾക്കും നാല് സീനുകളിൽ കുറയാത്ത സംഭാഷണങ്ങൾ ഉൾപ്പെടെഅവസരം താല്പര്യമുള്ളവർ മാത്രം താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാം
8594052061

Address

Karunagapalli

Telephone

+919539206196

Website

https://youtube.com/@dreamskeralamastermanaf8147?s

Alerts

Be the first to know and let us send you an email when MasterManaf adinadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share