രഞ്ജിനി

രഞ്ജിനി A Beautiful Day begins with a positive mindset

പത്തനംതിട്ടയിലെ എന്റെ വീട്ടിലൊക്കെ  ഇപ്പോൾ കാട്ടുപന്നിയുടെ  🐗🐗ശല്യം കൂടുതലാണ്. നട്ടു വെച്ചിരിക്കുന്നത് എല്ലാം ഇതുപോലെ പി...
25/09/2025

പത്തനംതിട്ടയിലെ എന്റെ വീട്ടിലൊക്കെ ഇപ്പോൾ കാട്ടുപന്നിയുടെ 🐗🐗ശല്യം കൂടുതലാണ്. നട്ടു വെച്ചിരിക്കുന്നത് എല്ലാം ഇതുപോലെ പിഴുതെറിഞ്ഞിട്ടു പോകും രാത്രിയിൽ കൂട്ടത്തോടെയാണ് ഇവയെത്തുക....എന്റെ ചെറുപ്പത്തിൽ ഒക്കെ ഈ ഏരിയയിൽ എങ്ങും കാട്ടുപന്നി വന്നിട്ടുള്ളതായി കേട്ടിട്ടില്ല. പക്ഷേ, ഈയിടെയായി #കാട്ടുപന്നിയുടെ🐗
ശല്യം കേരളത്തിൽ പൊതുവേ കൂടുതലാണ് എന്തായിരിക്കാം ഇതിന്റെ കാരണം🤔
നമ്മുടെ കൃഷി സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ കൂടി പങ്കുവെക്കൂ! 🌾💚

#കൃഷി #കാട്ടുപന്നി #കൃഷിസുരക്ഷ

Monetization നു ശ്രമിക്കുന്നവർ ധാരാളം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതായി കാണാറുണ്ട്. പക്ഷേ, ഒരു വീഡിയോ എടുക്കാനും എഡിറ്റ് ച...
24/09/2025

Monetization നു ശ്രമിക്കുന്നവർ ധാരാളം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതായി കാണാറുണ്ട്. പക്ഷേ, ഒരു വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും കുറച്ച് സമയം ചെലവാകും. അതിലും നല്ല കാര്യമാണ് #ഫോട്ടോസ് പോസ്റ്റ് ചെയ്യുക എന്നുള്ളത്... കാരണം വീഡിയോയെക്കാളും ഇൻകം ലഭിക്കുന്നത് ഫോട്ടോസിലൂടെ ആണ് ഫോട്ടോസ് ഇടുമ്പോൾ അത് നിങ്ങൾ #സ്വന്തമായി എടുത്ത ഫോട്ടോ ആകാൻ ശ്രദ്ധിക്കണം. സ്വന്തമായി എടുത്ത ഫോട്ടോ അല്ലെങ്കിൽ അതിൽ എന്തെങ്കിലും ഒക്കെ #എഡിറ്റ് ചെയ്ത് എഴുതിച്ചേർക്കുകയും മറ്റു ചെയ്താൽ അത് നിങ്ങളുടെ സ്വന്തം ഫോട്ടോ പോലെ ആക്കാം. പക്ഷേ സ്വന്തം ഫോട്ടോയ്ക്ക് കിട്ടുന്ന അത്ര വരുമാനം ഇങ്ങനെ എഡിറ്റ് ചെയ്ത ഫോട്ടോയ്ക്ക് കിട്ടില്ല. എഐ ഫോട്ടോയ്ക്കും വരുമാനം കുറവാണ് കിട്ടുന്നത്.പിന്നെ പോസ്റ്റിടുമ്പോൾ ഒറ്റ ഫോട്ടോ മാത്രമായിട്ട് ഇടാനും ശ്രദ്ധിക്കണം . നിങ്ങൾ മുൻപ് എപ്പോഴെങ്കിലും പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോ ആണെങ്കിൽ അത് വീണ്ടും പോസ്റ്റ് ചെയ്താൽ നിങ്ങൾക്ക് അതിൽ നിന്നും ഒരു വരുമാനവും കിട്ടുകയില്ല. പിന്നെ പ്രൊഫൈൽ പബ്ലിക് ആക്കി ഇടേണ്ടത് അത്യാവശ്യവും ആണ്... ഞാൻ പലർക്കും കമന്റ് ചെയ്യാൻ ചെല്ലുമ്പോൾ അവര് അവിടെ കമന്റ് ഫ്രണ്ട്സ് only ആക്കി വെച്ചിരിക്കുന്നത് കാണാം 🥺🥺🥺
എന്തെങ്കിലും സംശയമുള്ളവർ കമന്റ് ബോക്സിൽ ചോദിക്കണേ..✔️✔️✔️

Renjini Sukumaran


വീടിന്റെ പരിസരത്തെ ഇഷ്ടംപോലെ നിൽക്കുന്ന ഒരു ചെടിയാണിത്....ഔഷധ ചെടിയാണെന്ന് അമ്മ പറയുന്നു... ഏതു സസ്യമാണെന്ന് അറിഞ്ഞിരുന്...
24/09/2025

വീടിന്റെ പരിസരത്തെ ഇഷ്ടംപോലെ നിൽക്കുന്ന ഒരു ചെടിയാണിത്....ഔഷധ ചെടിയാണെന്ന് അമ്മ പറയുന്നു... ഏതു സസ്യമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിച്ചു നോക്കാമായിരുന്നു...
ഇതിന്റെ #പേരും_ഉപയോഗവും_അറിയാമോ🤔🤔🤔

Renjini Sukumaran

ആദ്യമായി പ്ലം കഴിക്കുന്നതിന്റെ  സന്തോഷത്തിൽ കഴിക്കാൻ എടുത്തതാ പക്ഷേ ചവർപ്പും പുളിയും ഒക്കെ കൂടി എന്തൊരു ടേസ്റ്റ്... ☹️ എ...
23/09/2025

ആദ്യമായി പ്ലം കഴിക്കുന്നതിന്റെ സന്തോഷത്തിൽ കഴിക്കാൻ എടുത്തതാ പക്ഷേ ചവർപ്പും പുളിയും ഒക്കെ കൂടി എന്തൊരു ടേസ്റ്റ്... ☹️ എനിക്കിഷ്ടപ്പെട്ടില്ല..
ഇനി ഇതിപ്പോ എന്ത് ചെയ്യാനാണ് ....???

Renjini Sukumaran


ഇന്ന് ആദ്യമായി തട്ടുകടയിലെ ഓംലെറ്റ് കഴിച്ചു... ഒരു യാത്രയിൽ ആയിരുന്നു ഇടയ്ക്ക് ക്ഷീണം തോന്നിയപ്പോൾ വണ്ടി നിർത്തി ഒരു ചായ...
22/09/2025

ഇന്ന് ആദ്യമായി തട്ടുകടയിലെ ഓംലെറ്റ് കഴിച്ചു... ഒരു യാത്രയിൽ ആയിരുന്നു ഇടയ്ക്ക് ക്ഷീണം തോന്നിയപ്പോൾ വണ്ടി നിർത്തി ഒരു ചായ കുടിക്കാം എന്ന് കരുതി ഇറങ്ങിയതാ അങ്ങനെയാണ് ഓംലെറ്റും കഴിച്ചത്... പിന്നെ ഞാൻ ഈ ഓംലെറ്റ് കഴിച്ചത് ഏത് സ്ഥലത്ത് വെച്ച് ആണെന്ന് സ്ഥലപേര് ഗസ് ചെയ്യാമെങ്കിൽ ചെയ്തോളൂ ഒരു ക്ലൂ തരാം . സാമ്പാറിൽ ഉപയോഗിക്കുന്ന ഒരു ചേരുവയും ഒരു ജലാശയവും കൂടി ചേർന്നാൽ ഈ സ്ഥലപ്പേര് കിട്ടും.... 😁
കൂടുതൽ ക്ലൂ വേണ്ടവർ കമന്റ് ബോക്സിൽ ചോദിക്കണേ 😁

Renjini Sukumaran


ഇന്ന് പോസ്റ്റ്‌ ചെയ്യാൻ content ഒന്നും ഇല്ലാതെ വിഷമിച്ചിരുന്നപ്പോൾ ആണ്‌ husband കായലിൽ നിന്ന് രണ്ടു വലിയ മീനിനെ പിടിച്ചു...
21/09/2025

ഇന്ന് പോസ്റ്റ്‌ ചെയ്യാൻ content ഒന്നും ഇല്ലാതെ വിഷമിച്ചിരുന്നപ്പോൾ ആണ്‌ husband കായലിൽ നിന്ന് രണ്ടു വലിയ മീനിനെ പിടിച്ചു കൊണ്ട് വന്നത് 😍.....

ഇതിന്റെ പേര് അറിയാവുന്നവർ കമന്റ്‌ ചെയ്യണേ... 😌

Renjini Sukumaran

കൊളസ്ട്രോൾ ഒക്കെ ഇനിയൊന്ന് ശ്രദ്ധിക്കണം എന്ന് വിചാരിക്കുവാണ്. എന്റെ ഒരു ബന്ധുവിന് കൊളസ്ട്രോൾ ഇപ്പോൾ കുറച്ചു കൂടുതലാണ്......
19/09/2025

കൊളസ്ട്രോൾ ഒക്കെ ഇനിയൊന്ന് ശ്രദ്ധിക്കണം എന്ന് വിചാരിക്കുവാണ്. എന്റെ ഒരു ബന്ധുവിന് കൊളസ്ട്രോൾ ഇപ്പോൾ കുറച്ചു കൂടുതലാണ്... അദ്ദേഹം യൂട്യൂബ് വീഡിയോസ് ഒക്കെ നോക്കിയപ്പോൾ വെളുത്തുള്ളി സ്ഥിരമായി പച്ചയ്ക്ക് ചവച്ചരച്ച് കഴിച്ചാൽ കൊളസ്ട്രോൾ കുറയുമെന്ന് കണ്ടു....അത് ഇപ്പോൾ സ്ഥിരമായി ചെയ്യാൻ തുടങ്ങി... ശരീരത്തിന് ഒക്കെ ഒരു നല്ല റിലീഫ് തോന്നുന്നുണ്ടെന്ന് പറയുന്നു....ഞാനും കൂടി ദിവസവും കുറച്ച് അല്ലി വെളുത്തുള്ളി പച്ചയ്ക്ക് കഴിച്ചാൽ പ്രശ്നമാകുമോ...? 🤔 ഇതിനെക്കുറിച്ച് അഭിപ്രായമുള്ളവർ അറിയിക്കണേ...
Renjini Sukumaran


എല്ലാ മനുഷ്യർക്കും അവരുടേതായ ദുഃഖങ്ങൾ ഉണ്ട്. മറ്റുള്ളവരുമായി ഒരു പൊതു സ്ഥലത്ത് ഇടപഴകുമ്പോള്‍ ആ ദുഃഖങ്ങളെയൊക്കെ പ്രൈവറ്റാ...
18/09/2025

എല്ലാ മനുഷ്യർക്കും അവരുടേതായ ദുഃഖങ്ങൾ ഉണ്ട്. മറ്റുള്ളവരുമായി ഒരു പൊതു സ്ഥലത്ത് ഇടപഴകുമ്പോള്‍ ആ ദുഃഖങ്ങളെയൊക്കെ പ്രൈവറ്റായ ഒരു കോണിലേക്ക് മാറ്റി വെച്ചിട്ട് നമ്മൾ ഇരിക്കുന്ന ആ ഒരു സ്പേസിൽ മാക്സിമം സന്തോഷം കണ്ടെത്തുകയാണ് വേണ്ടത്. ഞാൻ കഴിഞ്ഞ വർഷം അവസാനമായി വർക്ക് ചെയ്ത സ്കൂളിലെ ഒരു സഹപ്രവർത്തക ഒരിക്കൽ എന്നോട് പറഞ്ഞു ''രഞ്ജിനി മിസ്സിനെ കണ്ടാൽ എത്ര ആക്റ്റീവ് ആയിട്ടാണ് ജോലി ചെയ്യുന്നത് കുറച്ചു സമയം ഒന്നു റസ്റ്റ് എടുത്തുകൂടെ..?😁 (തള്ളുന്നതല്ല 😌) ജോലിയുടെ ഇടയിൽ അല്പം സമയം കിട്ടിയാൽ ഞാൻ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമായിരുന്നു....വെറുതെ എവിടെയെങ്കിലും ഇരിക്കുന്നത് തീരെ കുറവായിരുന്നു.... ഫേസ്ബുക്കിൽ ആണെങ്കിലും എപ്പോഴും ആക്ടീവായിരിക്കുന്നതും മറ്റുള്ളവർക്ക് കമന്റുകൾ കൊടുക്കുന്നതും റിപ്ലൈകൾ കൊടുക്കുന്നതും ഒക്കെ ജീവിതത്തിൽ ദുഃഖങ്ങൾ ഇല്ലാത്തതുകൊണ്ട് അല്ല, നമ്മുടെ ദുഃഖങ്ങൾ എഴുതിയിട്ടാൽ അത് പരിഹരിക്കാനാർക്കും കഴിയില്ലല്ലോ പിന്നെ എന്തിനാണ് ആവശ്യമില്ലാത്ത ഇടത്ത് അതൊക്കെ പറയുന്നത്... എന്റെ ഈ അഭിപ്രായം അല്ലേ ശരി?

Renjini Sukumaran

കുറച്ചു ബോഗൺവില്ല പൂക്കളുടെ അടുത്ത് നിൽക്കണമെന്ന് ഒരു ആഗ്രഹം തോന്നി... മാലദ്വീപിൽ ആയിരുന്ന സമയത്ത് ഈ ബോഗൺ വില്ല പൂക്കളുട...
17/09/2025

കുറച്ചു ബോഗൺവില്ല പൂക്കളുടെ അടുത്ത് നിൽക്കണമെന്ന് ഒരു ആഗ്രഹം തോന്നി... മാലദ്വീപിൽ ആയിരുന്ന സമയത്ത് ഈ ബോഗൺ വില്ല പൂക്കളുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കുന്നത് ഒരു സ്ഥിരം പരിപാടിയായിരുന്നു.. ഞാൻ താമസിച്ചിരുന്ന ദ്വീപിൽ ഇഷ്ടം പോലെ ബോഗൺവില്ല തഴച്ചു വളർന്നു മരം പോലെ നിൽക്കുമായിരുന്നു... എവിടെ നോക്കിയാലും അവിടെ ബോഗൺ വില്ലകൾ കാണാമെന്ന് തോന്നുന്നു... 🥰 ആ ഒരു നൊസ്റ്റാൾജിയ വന്നപ്പോൾ ഗൂഗിൾ ജെമിനിയോട് പറഞ്ഞു ഒരു ഫോട്ടോ റെഡിയാക്കി തരാൻ... അങ്ങനെ ഫോട്ടോയും കിട്ടി.. എങ്ങനെയുണ്ട് കൊള്ളാമോ 😌

Renjini Sukumaran

കഴിഞ്ഞ മാസം കൊല്ലം വരെ പോയപ്പോൾ അവിടെ പബ്ലിക് ലൈബ്രറി അങ്കണത്തിൽ ഡിസി ബുക്സിന്റെ പുസ്തക ചന്ത നടക്കുന്നത് അറിഞ്ഞു. അന്ന് ...
16/09/2025

കഴിഞ്ഞ മാസം കൊല്ലം വരെ പോയപ്പോൾ അവിടെ പബ്ലിക് ലൈബ്രറി അങ്കണത്തിൽ ഡിസി ബുക്സിന്റെ പുസ്തക ചന്ത നടക്കുന്നത് അറിഞ്ഞു. അന്ന് അവിടെ നിന്ന് വാങ്ങിയതാണ് #ഒട എന്ന ഈ ബുക്ക്. പ്രധാനമായും കണ്ണൂരിന്റെ പശ്ചാത്തലത്തിൽ എഴുതിയ സാധാരണ മനുഷ്യരുടെ കഥ പറയുന്ന ചെറുകഥകളുടെ സമാഹാരമാണിത്. വെറുതെ എഴുതിയ ചെറുകഥകൾ അല്ല ഓരോ കഥയുടെയും പിന്നിൽ ആഴത്തിലുള്ള ഒരു ഗവേഷണം കാണാൻ കഴിയും. ന്യൂജനറേഷനിൽ പെട്ട #ജിൻഷ_ഗംഗ എന്ന എഴുത്തുകാരിയുടെ വളരെ കൃത്യമായ കയ്യടക്കത്തോടെയുള്ള എഴുത്ത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. ഇതിൽ 'ഉപ്പ് 'എന്ന കഥ വായിച്ച് അവസാന വരിയിൽ എത്തുമ്പോൾ കണ്ണുനിറഞ്ഞു പോയി. വായിക്കാൻ അവസരം കിട്ടിയാൽ എല്ലാവരും വായിക്കുക വായിച്ചവർ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കണേ❤️
Renjini Sukumaran


ചെറുപ്പത്തിൽ വീടിന്റെ പറമ്പിൽ ഒക്കെ മണ്ണപ്പം ചുട്ടു കളിക്കുമായിരുന്ന കാലത്താണ് ഈ സാധനത്തെ ശ്രദ്ധിക്കുന്നത്..മരത്തിൽ ഒക്ക...
16/09/2025

ചെറുപ്പത്തിൽ വീടിന്റെ പറമ്പിൽ ഒക്കെ മണ്ണപ്പം ചുട്ടു കളിക്കുമായിരുന്ന കാലത്താണ് ഈ സാധനത്തെ ശ്രദ്ധിക്കുന്നത്..മരത്തിൽ ഒക്കെ ചുറ്റിപ്പടർന്ന് കിടക്കുന്ന വള്ളികളിലാണ് ഇത് കായ്ക്കുന്നത്...ഞങ്ങൾ അടുക്കളയിൽ പോയിട്ട് തീപ്പെട്ടി എടുത്തുകൊണ്ടുവന്ന് കരിയിലയൊക്കെ കൂട്ടിയിട്ട് ചെറിയ തീ ഉണ്ടാക്കും അതിനകത്ത് ഈ കായ പറിച്ചിട്ട് ചുട്ട് കഴിക്കുമായിരുന്നു. ഇപ്പോ ഒരുപാട് വർഷങ്ങൾക്കുശേഷമാണ് ഇതിനെ വീണ്ടും കാണുന്നത് ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ ഒരു മരത്തിൽ ചുറ്റി വള്ളിപ്പടർപ്പുകളിൽ ഇഷ്ടം പോലെ കായ്ച്ചു കിടക്കുന്നു... ഇതിന്റെ #പേര്അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യണേ 😌 Renjini Sukumaran


ഈ വൺ മില്യൺ വ്യൂവേഴ്സ് എന്നെ സംബന്ധിച്ച് ഒരു വലിയ കാര്യമാണ്. ഈ പേജ് ക്രിയേറ്റ് ചെയ്തിട്ട് എട്ടു വർഷത്തോളമായി. ഓൺലൈൻ ക്ലോ...
15/09/2025

ഈ വൺ മില്യൺ വ്യൂവേഴ്സ് എന്നെ സംബന്ധിച്ച് ഒരു വലിയ കാര്യമാണ്. ഈ പേജ് ക്രിയേറ്റ് ചെയ്തിട്ട് എട്ടു വർഷത്തോളമായി. ഓൺലൈൻ ക്ലോത്തിങ് ബിസിനസിന് വേണ്ടിയിട്ടാണ് ഉപയോഗിച്ചിരുന്നത്. ആദ്യമൊക്കെ നല്ല റീച്ച് ഉണ്ടായിരുന്നെങ്കിലും പിന്നീട് കോവിഡിനൊക്കെ ശേഷം കുറഞ്ഞു കുറഞ്ഞായിരുന്നു വന്നുകൊണ്ടിരുന്നത്. അങ്ങനെ ചെറിയ രീതിയിലുള്ള ആ ഓൺലൈൻ ബിസിനസ് whatsappലേക്ക് മാത്രമായിട്ട് ഒതുക്കാൻ ഞാൻ തീരുമാനിച്ചു. ഈ പേജ് കുറച്ച് entertainment പോസ്റ്റുകൾ ഇട്ട് reach കൂട്ടാനും തീരുമാനിച്ചു. തീരെ reach കുറഞ്ഞു കിടന്ന ഈ ഒരു പേജ് വൺ മില്യൺ വ്യൂവേഴ്സിൽ എത്തിക്കാൻ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി... ❤️
വ്യൂസ് കൂടുന്നതിനനുസരിച്ച് വരുമാനം തരണമെന്ന് സുക്കർബർഗിനോട് അപേക്ഷിക്കുന്നു🥺 #

Address

Karunagappally
Karunagapalli

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm
Sunday 10am - 6pm

Alerts

Be the first to know and let us send you an email when രഞ്ജിനി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share