10/01/2026
താജ്മഹൽ കാണാൻ പോയപ്പോൾ അവിടെ ഒരു ഫോട്ടോഗ്രാഫർ വന്നിട്ട് പറഞ്ഞു നല്ല ഫോട്ടോസ് എടുത്ത് തരാം ഒരു ഫോട്ടോയ്ക്ക് 50 രൂപ എന്ന്..
ഞാൻ പറഞ്ഞു ഇത്രയും രൂപയ്ക്ക് വേണ്ട.
അങ്ങനെ അവസാനം ഒരു ഫോട്ടോ 20 രൂപയ്ക്ക് സമ്മതിച്ചു.
മിനിമം എത്ര ഫോട്ടോ എന്നുണ്ടോ എന്നതിന് അദ്ദേഹം പറഞ്ഞത്,
നിങ്ങൾക്ക് ഒരു ഫോട്ടോ പോലും വേണ്ടെങ്കിലും പ്രശ്നം ഇല്ല ഇഷ്ടപെട്ടാൽ മാത്രം ക്യാഷ് തന്നാൽ മതി എന്ന്.
ആ ഉറപ്പ് എന്നെ ഫോട്ടോ എടുക്കാൻ അനുവദിച്ചു കൊണ്ടുള്ള ഗ്രീൻ ലൈറ്റ് കൊടുക്കാൻ പ്രേരിപ്പിച്ചു.
അങ്ങനെ ഫോട്ടോ എടുക്കൽ തുടങ്ങി.
ആ സ്ഥലത്തെ നല്ല വ്യൂ, ആങ്കിൾ ഒക്കെ അവിടെ പരിജയം ഉള്ള ഒരാൾ എന്ന നിലയിൽ അദ്ദേഹത്തിന് നല്ല അറിവ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.
എടുക്കുന്ന ഫോട്ടോകൾ ഒന്നും കാണിക്കുന്നില്ല.
കുറെ ഫോട്ടോ എടുത്ത് ഒരു മടുപ്പും ഇല്ലാതെ,
ഞങ്ങളും അത് എൻജോയ് ചെയ്ത്,
കുറെ ആയപ്പോൾ ഞാൻ പറഞ്ഞു മതി.
ഒന്ന് രണ്ട് ഫോട്ടോ കൂടി എടുത്തിട്ടു എന്നെ ഫോട്ടോ കാണിച്ചു,
ന്റെ മോനെ ഞെട്ടി പോയി..
ശെടാ ഇത് ഞാൻ തന്നെ...
അടിപൊളി ഫോട്ടോസ്..
ഓരോന്നും കാണിക്കുമ്പോൾ അടുത്തത് കാണാൻ ആഗ്രഹം കൂടി കൂടി വന്നു.
അവസാനം എന്നോട് ഇഷ്ടമുള്ള ഫോട്ടോ സെലക്ട് ചെയ്യാൻ പറഞ്ഞു.
"ഏത് എടുക്കും എന്നല്ല ഏത് ഒഴിവാക്കും എന്നുള്ളതായി എന്റെ കൺഫ്യൂഷൻ"
അവസാനം 50 ഫോട്ടോ സെലക്ട് ചെയ്യുന്ന രീതിയിൽ ഞാൻ എത്തി.
അത്രയും ഫോട്ടോ എനിക്ക് മൊബൈലിൽ കയറ്റി തന്ന്.
500 രൂപ വാങ്ങി അദ്ദേഹം പോയി..
ആദ്യം 500 രൂപ പറഞ്ഞെങ്കിൽ ഞാൻ ആ ഫോട്ടോ എടുക്കലിന് സമ്മതിക്കില്ലായിരുന്നു.
പക്ഷെ അദ്ദേഹം അവിടെ സ്വന്തം സ്കില്ലിൽ ആത്മവിശ്വാസം ഉള്ളത് കൊണ്ട് അവിടെ കുറഞ്ഞ റേറ്റ് പറഞ്ഞു എന്നെ അതിലേക്ക് എത്തിച്ചു..
യഥാർത്ഥത്തിൽ ഇതാണ് കഴിവ്...
നമ്മുടെ സ്കിൽ ഐഡിയ ഒക്കെ മറ്റുള്ളവരുടെ മുന്നിൽ വലിയ കോസ്റ്റ് പറഞ്ഞു അവതരിപ്പിക്കുമ്പോൾ ഒരുപക്ഷെ റിജെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്,
എന്നാൽ അവരെ അത് അവർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ഒരു അവസരം കണ്ടെത്തി എടുക്കുന്നതിൽ വിജയിച്ചാൽ വേറെ ലെവൽ ആകും..
ഇത് പോലെ കുറഞ്ഞ പൈസ പറഞ്ഞിടത്തു അവരുട കഴിവിന് കൂടുതൽ കൊടുത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?