17/07/2025
കഞ്ചാവ് ലോബികളുടേയും
ലഹരി-ഗുണ്ടാ മാഫിയകളുടെയും കൈകളിൽ നിന്ന് കായംകുളത്തെ രക്ഷിക്കാൻ ആദ്യമായി രംഗത്തിറങ്ങിയത്
പോലീസ് ഓഫീസറായ രാജൻ ബാബുവാണ്.
അദ്ദേഹം കായംകുളം പോലീസ് സബ് ഇൻസ്പെക്ടറായിരുന്നപ്പോൾ പൊതുജനങ്ങളെ ബോധവൽകരിക്കാൻ കായംകുളത്ത് ഒരു വമ്പിച്ച ലഹരിവിരുദ്ധറാലി നടത്തി.
വർഷങ്ങൾക്കു മുൻപ് ആലപ്പുഴ നഗരത്തിൽ പൂവാലന്മാരെയും ക്രിമിനൽസിനെയും പിടികൂടുന്നതിനായി "റോമിയോ " എന്ന ബുള്ളറ്റ് പട്രോൾ സംഘം ഉണ്ടായിരുന്നു. അന്ന് അതിൽ ബുള്ളറ്റ് ഓടിക്കുന്ന ആറടിക്കുമേൽ ഉയരമുള്ള സുന്ദരനായ പോലീസുകാരൻ ഉണ്ടായിരുന്നു. പേര് ചോദിക്കാൻ ധൈര്യം ഇല്ലാത്തതിനാൽ ചെറുപ്പക്കാരായ യുവാക്കളും, സ്കൂൾ കുട്ടികളും ആ പോലീസുകാരനെ കൗതുകത്തോടെ നോക്കി നിൽക്കും. അന്ന് സിനിമയിൽ നായകനായി തിളങ്ങി നിന്ന പൃഥ്വിരാജിന്റെ ലുക്കുള്ള പോലീസുകാരന് ഒരു പേരിട്ടു "പൃഥ്വിരാജ് പോലീസ് "
കൊല്ലം ജില്ലയിലെ AR ക്യാമ്പിലെ പൊലീസുകാരെ നിർബന്ധമായി ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ചെയ്തു വിട്ടവരുടെ കൂട്ടത്തിൽ ഉള്ള ആളാണ് ,ചവറ സ്വദേശിയായ ഈ പോലീസുകാരൻ.
ആലപ്പുഴയിൽ വന്നതിനു ശേഷം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ റോമിയോ ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയതോടെ പൂവാലന്മാരുടെ പേടി സ്വപ്നവും ക്രിമിനലുകൾ റോമിയോ ബുള്ളറ്റ് കണ്ടാൽ ഓടി ഒളിച്ചു. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഇടയിലും "പൃഥ്വിരാജ് പോലീസ് "തരംഗം ആയി.
അങ്ങിനെ കാലങ്ങൾ മുന്നോട്ടു പോകുമ്പോൾ ആ പോലീസുകാരന്റെ മനസ്സിൽ അതിയായ ഒരു മോഹം കടന്നു കൂടി. അത് എങ്ങിനെയെങ്കിലും പഠിച്ചു SI ആകണമെന്നുള്ളതായിരുന്നു. രാത്രിയിലെ നിറമുള്ള സ്വപ്നങ്ങളിൽ SI ആയി ജീപ്പിന്റെ മുന്നിൽ ഇരിക്കുന്നത് സ്വപ്നം കാണുന്നത് പതിവായി. ആ സ്വപ്നം യാഥാർഥ്യമാക്കാൻ നിരന്തരം SI ടെസ്റ്റെഴുതിയെങ്കിലും നിരാശയായിരുന്നു തുടക്കത്തിൽ ഫലം. 12 വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ SI ടെസ്റ്റ് വിജയിച്ചു ആഗ്രഹം പൂർത്തീകരിച്ചു.
അദ്ദേഹത്തിന്റെ പേരാണ് K രാജൻ ബാബു.
പിന്നീട് ആലപ്പുഴയിലും എറണാകുളത്തുമായി നിരവധി സ്റ്റേഷനുകളിൽ ജോലി ചെയ്ത് ജനങ്ങളുടെ കണ്ണിലുണ്ണിയും, ഗുണ്ടകളുടെ കണ്ണിലെ കരടുമായി. ന്യായത്തിന്റെ കൂടെ നില്ക്കാൻ ശ്രമിക്കുന്നതുകൊണ്ട്, കുറഞ്ഞ വർഷത്തിനുള്ളിൽ ആലപ്പുഴയിലെ മിക്കവാറും എല്ലാ സ്റ്റേഷനിലും ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്...
✍️
Annil Kumar A R
Credit: Annil Kumar AR