Ente Naadu

Ente Naadu കരുനാഗപ്പള്ളിയുമായി ബന്ധമുള്ള എല്ല?

04/08/2026

ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഞങ്ങൾ കൊല്ലക്കാർ ഉണ്ട് നിങ്ങൾക്കൊപ്പം

25/07/2026

കരുനാഗപ്പള്ളി കന്നേറ്റി പാലത്തിൽ ഇപ്പോൾ നടന്ന അപകടം...

കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനായി കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയായ കരുനാഗപ്പള്ളി...
24/07/2026

കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനായി കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയായ കരുനാഗപ്പള്ളി സ്വദേശിനി സ്വാതി (25) മരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.
എന്നാൽ, ആശുപത്രിയിലെ ചികിത്സാ പിഴവാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലം കോർപ്പറേഷനിലെ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ബി. അജിത് കുമാർ (53) സ്‌ട്രോക്ക് ബാധിച്ച...
23/07/2026

കൊല്ലം കോർപ്പറേഷനിലെ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ബി. അജിത് കുമാർ (53) സ്‌ട്രോക്ക് ബാധിച്ച് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം അവയവദാനത്തിന് സമ്മതിച്ചതോടെ അഞ്ച് രോഗികൾക്ക് പുതുജീവൻ ലഭിക്കുന്ന വഴിയൊരുങ്ങി.
സംസ്ഥാന സർക്കാരിന്റെ 'മൃതസഞ്ജീവനി' പദ്ധതിയിലൂടെ അദ്ദേഹത്തിന്റെ കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രങ്ങൾ എന്നിവ ദാനം ചെയ്യാൻ തീരുമാനിച്ചു. കുറീപ്പുഴ സ്വദേശിയായ അജിത് കുമാറിന്റെ ഈ മഹത്തായ അവയവദാനം സമൂഹത്തിന് മാതൃകയായിരിക്കുകയാണ്.

22/07/2026

കാട്ടിൽ കടവ് കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു...

കരുനാഗപ്പളിയിൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന നൈട്രസെപ്പം ഇനത്തിലുള്ള 100 ഗുളികകളും...
18/07/2026

കരുനാഗപ്പളിയിൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന നൈട്രസെപ്പം ഇനത്തിലുള്ള 100 ഗുളികകളും, 100 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ മുഹമ്മദ് നെയിം (35) ഷഹാബുദ്ദീൻ (27) എന്നിവരാണ് കരുനാഗപ്പള്ളി എക്സൈസ് സംഘത്തിൻറെ പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിൽ ചവറ മുക്കത്തോട് ഗവൺമെൻറ് യുപി സ്കൂളിലെ സമീപത്തെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. സഹോദരന്മാരായ ഇവരിൽ മുഹമ്മദ് നയിം പശ്ചിമ ബംഗാളിൽ പോയി തിരികെ വന്നപ്പോൾ കൊണ്ടുവന്ന ഗുളികകളും കഞ്ചാവുമാണ് ഇത് എന്ന് അന്വേഷണത്തിൽ ബോധ്യമായി.
മത്സ്യ ബന്ധനത്തിന് പോകുന്ന ഇവർ വാടകയ്ക്ക് റൂം എടുത്ത് കഞ്ചാവ് ചെറു പൊതികളാക്കി ചില്ലറ വിൽപ്പന നടത്തുന്നതാണ് പതിവ്. ഇങ്ങനെ വില്പന നടത്തിയ വകയിൽ ലഭിച്ച 1100 രൂപയും ബന്ധവസ്സിൽ എടുത്തു. എക്സൈസ് ഇൻസ്പെക്ടറോടൊപ്പം റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ P.A.അജയകുമാർ പ്രിവന്റീവ് ഓഫീസർ B.സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ. K, ചാൾസ്. H, ഗോഡ്വിൻ, അൻസാർ.B, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മോളി, ശ്രീജ.S.P, AEI(G) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.

നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന് ഐശ്വര്യ കമലയുടെ വൈറസ് എന്ന നോവൽ അർഹമായി. 25,052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങു...
16/07/2026

നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന് ഐശ്വര്യ കമലയുടെ വൈറസ് എന്ന നോവൽ അർഹമായി. 25,052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. ജോർജ്ജ് ഓണക്കൂർ, എം.ജി. കെ. നായർ, ചവറ കെ.എസ്. പിള്ള എന്നിവരടങ്ങുന്ന സമിതിയാണ് കൃതി തിരഞ്ഞെടുത്തത്.
നൂറനാട് ഹനീഫിന്റെ 20-ാം ചരമവാർഷിക ദിനമായ ആഗസ്റ്റ് 5ന് നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര നടൻ മധുപാൽ പുരസ്കാരം നൽകും.
ꜰᴏʟʟᴏᴡ ᴜꜱ👍 KL23 Karunagappally

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 1.06 ഗ്രാം എം.ഡി.എം.എയുമായി ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ കരുനാഗപ്പള...
13/07/2026

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 1.06 ഗ്രാം എം.ഡി.എം.എയുമായി ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി കല്ലേലിഭാഗം കാട്ടൂർ തെക്കത്തിൽ വീട്ടിൽ സജിലാലാണ്(36) അറസ്റ്റിലായത്.11ന് രാത്രി 9ഓടെ കരുനാഗപ്പള്ളി ഹോസ്പിറ്റൽ ജംഗ്ഷന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഓട്ടോറിക്ഷയിൽ നിന്ന് രണ്ട് പൊതികളിലായാണ് എം.ഡി. എം.എ സൂക്ഷിച്ചിരുന്നത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ആഷിഖ്, സുജോ, സന്തോഷ്, എസ്. സി.പി.ഓമാരായ ഹാഷിം, ശരൺ തോമസ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ꜰᴏʟʟᴏᴡ ᴜꜱ👍 KL23 Karunagappally

ഓരോ വർഷവും ഓണത്തിന്റെ വരവറിയിക്കുന്ന ഒരു മനോഹര നിമിഷമുണ്ട്... അത് പന്തൽ കാൽനാട്ടുകർമ്മം. ആ നിമിഷം തന്നെയാണ് നാളെയെത്തുന്...
11/07/2026

ഓരോ വർഷവും ഓണത്തിന്റെ വരവറിയിക്കുന്ന ഒരു മനോഹര നിമിഷമുണ്ട്... അത് പന്തൽ കാൽനാട്ടുകർമ്മം. ആ നിമിഷം തന്നെയാണ് നാളെയെത്തുന്നത്.
മാമ്പ്രകന്നേൽ യുവജനസമിതിയുടെ മഹാസമർപ്പണമായ ഓണാട്ടുകരയുടെ അഴകിന്റെ തമ്പുരാൻ "ഓണാട്ടുകതിരവൻ"

ഓച്ചിറ 28-ാം ഓണാഘോഷത്തിന്റെ ഔപചാരിക തുടക്കം കുറിക്കുന്ന പന്തൽ കാൽനാട്ടുകർമ്മം 2026 ജൂലൈ 12 (ഞായർ) രാവിലെ 8 മണി കഴിഞ്ഞുള്ള ശുഭ മുഹൂർത്തത്തിൽ നടക്കുകയാണ്.

ഇലക്ട്രി കളിപ്പാട്ടക്കാറിൽ പരമാവധി ദൂരം ഓടിച്ചുകയറി ശിവദക്ഷ് എന്ന കുഞ്ഞുമിടുക്കൻ ഇന്ത്യ ബുക്സ് ഒഫ് റെക്കാഡ്സിൽ സ്ഥാനം പി...
06/07/2026

ഇലക്ട്രി കളിപ്പാട്ടക്കാറിൽ പരമാവധി ദൂരം ഓടിച്ചുകയറി ശിവദക്ഷ് എന്ന കുഞ്ഞുമിടുക്കൻ ഇന്ത്യ ബുക്സ് ഒഫ് റെക്കാഡ്സിൽ സ്ഥാനം പിടിച്ചു. രണ്ട് വയസും ഒൻപത് മാസവും പ്രായമുള്ള ശിവദക്ഷ്, മാതാപിതാക്കളുടെ മേൽ നോട്ടത്തിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ടോയ്കാർ റോഡിൽ റിമോട്ടിന്റെ സഹായമില്ലാതെ 18 മിനിറ്റും 3സെക്കൻഡും കൊണ്ട് 1.88 കിലോമീറ്റർ ദൂരം ഓടിച്ചാണ്‌ റെക്കാർഡ് സ്ഥാപിച്ചത്. ഇപ്പോൾ ഏഷ്യ ബുക് ഒഫ് റെക്കാർഡും ഈ മിടുക്കൻ സ്വന്തമാക്കി. ഓച്ചിറ സ്വദേശികളായ ശരത്ത്-അനുദമ്പതികളുടെ മകനാണ് ശിവദക്ഷ്❤️
ꜰᴏʟʟᴏᴡ ᴜꜱ👍 KL23 Karunagappally

Address

Karunagappalli
Karunagappally

Website

Alerts

Be the first to know and let us send you an email when Ente Naadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share