
09/09/2025
_വധുവാകാൻ കാത്തിരുന്നവൾക്ക് ദാരുണാന്ത്യം: സ്കൂൾ ബസ് കയറി ഇറങ്ങി യുവതി മരിച്ചു_
ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജംഗ്ഷനിൽ ഇന്ന് രാവിലെ 9:45-നാണ് അപകടം നടന്നത്. ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ അഞ്ജന.എ (25) ആണ് മരിച്ചത്. ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ സ്കൂൾ ബസ് ഇടിച്ച ശേഷം കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടിയൂർ സ്വദേശിയായ അഞ്ജനയുടെ വിവാഹം ഒക്ടോബർ 19-ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
തൊടിയൂർ ശാരദാലയം വീട്ടിൽ മോഹനൻ.ബി-യുടെയും അജിത.ടി-യുടെയും മകളാണ് അഞ്ജന. മൃതദേഹം പുനലൂർ എം.ടി.എം. ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ꜰᴏʟʟᴏᴡ ᴜꜱ👍