03/11/2025
1981 ൽ 'അഹിംസ' അന്ന് ഞാൻ ജനിച്ചിട്ടില്ല.
1984 ൽ 'അടിയോഴുക്കുകൾ'
അന്ന് ഞാൻ ജനിച്ചിരുന്നു.
1985 'യാത്ര' 'നിറക്കൂട്ട്' അന്ന് സിനിമ കണ്ട ഓർമ്മയില്ല.
1989 ൽ 'ഒരു വടക്കൻ വീരഗാഥാ' 'മൃഗയ' 'മഹായാനം'
അന്ന് സിനിമ കണ്ട ഓർമ്മകളുണ്ട് 1994 'വിധേയൻ' 'പൊന്തൻമാട' 'വാത്സല്യം' അന്ന് ആ മനുഷ്യനെ ഒന്ന് നേരിൽ കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു 2005 ൽ 'കാഴ്‌ച' അന്ന് ഞാൻ ആ മനുഷ്യനെ നേരിൽ കണ്ടു 2010 ൽ 'പാലേരി മാണിക്യം' അന്ന് ഞാൻ ആ മനുഷ്യനുമായി ആദ്യമായി സംസാരിച്ചു ദുബായ് ഏഷ്യാനെറ്റിലായിരുന്നത് കൊണ്ട് അന്ന് മുതൽ പല വട്ടം ആ മഹാനടനോട് സംസാരിക്കാനും ഇടപഴകാനും ഒരുമിച്ച് വേദികൾ പങ്കിടാനും സാധിച്ചു. 2022 'നന്പകൽ നേരത്ത് മയക്കം'
അന്ന് ആ സിനിമയുടെ പ്രൊമോഷനിൽ സംവദിക്കാൻ സാധിച്ചു
2025 ൽ 'ഭ്രമയുഗം' ഇന്ന് ഞാൻ ഒരു സ്വപ്നം പോലെ കടന്ന് പോയ കാലങ്ങളെ ഓർക്കുന്നു.
മഹാനായ നടനോടൊപ്പം പങ്കിടാൻ കഴിഞ്ഞ അസുലഭ സൗഭാഗ്യ നിമിഷങ്ങൾക്ക് കാലത്തിനോട് നന്ദി ❤️
ആയുരാരോഗ്യ സൗഖ്യം നേരുന്നു
RJ NIYAS E KUTTY