Udma Times

Udma Times ഉദുമയുടെ സാമൂഹിക, സാംസ്കാരിക വാർത്ത?

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആളുകൾക്ക് സ്വയം പ്രതിനിധീകരിക്കുന്നതിനുള്ള ഒരു വേദി ആയതിനാൽ അവരുടെ സാംസ്കാരിക ഉൾക്കാഴ്ച്ചകൾ, സാമൂഹിക ഇടപെടൽ എന്നിവ ഉദുമ ടൈംസ് ഡിജിറ്റൽ മീഡിയയിൽ പുതിയ ഏടുകൾ ആവും.

ഉദുമ പഞ്ചായത്ത്, ശ്രീമതി.ലക്ഷ്മി മാങ്ങാടിൻ്റെ നേതൃത്വത്തിൽ 2020 -2025 ലെ  ഭരണ സമിതി ഇറക്കി പഞ്ചായത്തിലെ എല്ലാ വീടുകളിലും...
30/11/2025

ഉദുമ പഞ്ചായത്ത്, ശ്രീമതി.ലക്ഷ്മി മാങ്ങാടിൻ്റെ നേതൃത്വത്തിൽ 2020 -2025 ലെ ഭരണ സമിതി ഇറക്കി പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിച്ച ഉദുമ വിഷൻ 2030 എന്ന പേപ്പർ ബുക്ക് ലെറ്റ് എൻ്റെ വീട്ടിലും ഒരെണ്ണം ഇട്ടിരുന്നു.

അതിൽ ആകർഷകമായി തോന്നിയ ഒന്നാണ് പാലക്കുന്ന് ഉദുമ മാങ്ങാട് പ്രദേശങ്ങളെ IT ഹബ്ബ് ആക്കി മാറ്റും എന്ന്.
കേരള ഐടി മിഷന് പോലും സ്വന്തം കെട്ടിടം ഇല്ലാത്ത , സ്കിൽ ഡെവലപ്പ് സെൻ്റർ ആയ ASAP കുറച്ചു സ്ഥലം ലീസ് എടുത്തു പ്രവർത്തിക്കുമ്പോൾ ഒരു പഞ്ചായത്ത് മുൻകൈ എടുത്തു പാലക്കുന്ന് ഉദുമ മാങ്ങാട് പ്രദേശങ്ങളെ IT ഹബ്ബ് ആക്കി മാറ്റും എന്നതു വലിയ കാര്യം ആണ്. ഇതിൻ്റെ ആധികാരിക പഠന റിപ്പോർട്ട് നോക്കി നടന്നു അന്വേഷിച്ചു പരാജയപ്പെട്ടു..

ആർക്കെങ്കിലും ഇതുണ്ട് കൂടുതൽ വിവരങ്ങൾ അറിയും എങ്കിൽ PM അല്ലേൽ കമൻ്റ് ആയി അറിയിക്കാമോ.
ഇതിൻ്റെ പഠന റിപ്പോർട്ട്, ആധികാരിക വിവരങ്ങൾ ഒരു IT expert എന്ന രീതിയിൽ അറിയാൻ സഹകരിക്കാൻ സപ്പോർട്ട് ചെയ്യാൻ താൽപര്യം ഉണ്ട് .

ഈ ഇരു വിഷയത്തിൽ റിപ്പോർട്ട് ആധികാരിക വിവരങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അറിയുന്ന IT ഹബ്ബ്,
എന്നത് എന്താണെന്നും, പിന്നെ ഒരു പഞ്ചായത്ത് അത് എങ്ങനെ സ്ഥാപിക്കാമെന്നും പഠിച്ചു MBK തയ്യാറാക്കുന്ന ജനകീയ മാനിഫെസ്റ്റിക്ക് വേണ്ടി ഉണ്ടാക്കിയത്

🧠 IT ഹബ്ബ് എന്ന് എന്താണ്?

IT ഹബ് (Information Technology Hub) എന്നത് ഒരു സ്ഥലത്ത് IT–യെ ആധാരമാക്കി ജോലികളും സ്റ്റാർട്ടപ്പുകളും, ട്രെയിനിംഗും, ടെക് സംവിധാനം എന്നിവയും ഒരുമിച്ച് ലഭിക്കുന്ന കേന്ദ്രം എന്നതാണ്.

ഇത് സാധാരണയായി താഴെപ്രകാരമുള്ള മേഖലകൾ ഉൾക്കൊള്ളും:

Startups / Freelancers പ്രവർത്തിക്കാൻ co-working space

IT Skill Training Centre (Coding, Digital Marketing, AI, Cyber Security മുതലായവ)

Common Service Centre (CSC) / E-Governance Support

High-speed internet, servers, printers, meeting rooms

Incubation support (പുതിയ ബിസിനസ്സുകൾക്ക് സഹായം)

നിർദ്ദേശക സമിതി + ടെക്‌നിക്കൽ സ്റ്റാഫ്

🛠️ ഒരു പഞ്ചായത്ത് IT ഹബ് സ്ഥാപിക്കാൻ വേണ്ട പ്രധാന ഘട്ടങ്ങൾ

1️⃣ ആവശ്യം (Need Assessment)

പ്രദേശത്തെ യുവാക്കളുടെ കഴിവുകൾ വിലയിരുത്തുക

IT–യിൽ ജോലിക്ക് ആഗ്രഹിക്കുന്നവർ എത്ര പേർ?

ഈ പ്രദേശത്ത് Start-up സാധ്യത ഉണ്ടോ? ഇത് നിർണ്ണായകമാണ്, കാരണം ഹബ് ആളുകൾ ഉപയോഗിക്കണം

2️⃣ സ്ഥലം നിർണ്ണയം (Identify Space)

പഞ്ചായത്ത് താഴെയുള്ളയിടങ്ങൾ ഉപയോഗിക്കാം:

പഞ്ചായത്ത് ബിൽഡിംഗിലെ ഒഴിവുള്ള ഹാൾ

പഴയ സ്കൂൾ/പൊതുവിദ്യാലയ കെട്ടിടങ്ങൾ

ലൈബ്രറി/സമൂഹകേന്ദ്രത്തിന്റെ മുകളിലെ നില

Kudumbashree building / Akshaya Centre expansion space

മിതമായ വാടകയുള്ള സ്വകാര്യ സ്ഥലം പോലും ഉപയോഗിക്കാം.

3️⃣ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക

IT ഹബ്ബിനുള്ള അനിവാര്യ സൗകര്യങ്ങൾ:

High-Speed Internet (Fiber)

Computers (10–30 PCs)

Inverters / Solar backup

Meeting Room + Small Training Hall

Security + CCTV

Furniture (Desks/Chairs)

4️⃣ ആവശ്യമായ സഹകരണങ്ങൾ നേടുക

പഞ്ചായത്ത് ഒരുമിച്ച് ജോലിചെയ്യാൻ കഴിവുള്ള സ്ഥാപനങ്ങൾ:

✔ Kerala Startup Mission (KSUM)

IT ഹബ് സ്റ്റാർട്ടപ്പ് incubation center ആക്കി ഉയർത്താം

Funding, training, mentoring ലഭിക്കും

✔ K-DISC (Kerala Development and Innovation Strategy Council)

Young Innovators Program (YIP)

Skilling Programmes

✔ KSRTC–KSITIL–Infopark / Technopark Extension Programs

✔ Akshaya, Kudumbashree, ASAP Kerala

IT training & employment

5️⃣ ഫണ്ടിംഗ് നേടുന്ന മാർഗങ്ങൾ

✔ പഞ്ചായത്ത് പദ്ധതി ഫണ്ട്

50–100 ലക്ഷം വരെ വകയിരുത്താം

✔ State Govt. Schemes

K-DISC, KSUM grants

Digital Kerala Mission support

✔ CSR Funding (Private companies)

Banks

IT companies

Public Sector Units (PSUs)

✔ Kerala Bank / NABARD loans

Rural enterprises–നുള്ള schemes

6️⃣ സ്റ്റാഫ് നിയമനം

IT ഹബ്ബിൽ സാധാരണയായി വേണ്ടവർ:

Project Coordinator / Manager

IT Trainer(s)

System Administrator

Support staff

കൂടാതെ Kudumbashree നെ സംരംഭക പങ്കാളികളാക്കാം.

7️⃣ സേവനങ്ങൾ ആരംഭിക്കുക

ഒരു പഞ്ചായത്ത് IT ഹബ്ബ് നൽകാവുന്ന സേവനങ്ങൾ:

▶ A. Skilling Programs

IT basics

Coding (Python, Java)

Digital marketing

Data entry / Office automation

Graphic design / Video editing

Cyber security basics

AI Tools training

▶ B. Youth Employment Programs

Remote jobs

Freelancing support

Resume building, placement drives

▶ C. Startup Incubation

Idea support

Training

Workspace

▶ D. Public Digital Services

CSC services

e-governance

Digital documentation support
---

🧩 ഒരു ചെറിയ മാതൃക: “ ഉദുമ പഞ്ചൗത്ത Micro IT Hub”

10–ലധികം കമ്പ്യൂട്ടറുകളും 20–ലധികം കോ–വർക്കിംഗ് സീറ്റുകളും ഉള്ള ചെറിയ IT ഹബ് രൂപപ്പെടുത്താം:

വിഭാഗം സൗകര്യങ്ങൾ

IT Lab 10–15 PCs, projector
Co-working 20 സീറ്റുകൾ, WiFi
Skill Room Training area
Support Printer, CCTV, UPS
Admin Manager + 1 assistant

🎯 *അവസാനം ഒരു ലളിതമായ സംഗ്രഹം*

ഒരു പഞ്ചായത്ത് IT ഹബ് സ്ഥാപിക്കുന്നതിന് മൂന്നു കാര്യങ്ങൾ മതി:

✔ സ്ഥലം + സൗകര്യങ്ങൾ

✔ Training + സംഘടനകളുടെ സഹകരണം

✔ Funding + പ്രാദേശിക പിന്തുണ

ഇങ്ങനെ ഒരു IT ഹബ് ആരംഭിച്ചാൽ യുവാക്കളും സ്ത്രീകളും തൊഴിലവസരങ്ങളും കൂട്ടാൻ പറ്റും.

ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ പ്രോജക്ട് റിപ്പോർട്ട് ഉണ്ടാകും എന്ന് കരുതുന്നു. കാണാൻ പഠിക്കാൻ ആഗ്രഹം ഉണ്ട്

പാലക്കുന്നിലെ പുതുക്കിയ മത്സ്യമാർക്കറ്റ്.
05/11/2025

പാലക്കുന്നിലെ പുതുക്കിയ മത്സ്യമാർക്കറ്റ്.

അവസാനത്തെ പൂഴിക്കടകൻ അടവുമായി അവൾ വരികയായി..എന്തായിരിക്കും..അത്കമന്റ്          abdulla kasargod ​  ​        sangeetha   ...
03/11/2025

അവസാനത്തെ പൂഴിക്കടകൻ
അടവുമായി അവൾ വരികയായി..
എന്തായിരിക്കും..അത്
കമന്റ്

abdulla kasargod ​ ​ sangeetha ​ ​ ​

26/10/2025

സംഗീത തടവിലോ? അന്വേഷിച്ചറിഞ്ഞ സത്യങ്ങൾ തെളിവുകൾ സഹിതം പുറത്ത് വിടുന്നു..... പണം കൊടുത്തു നടത്തുന്ന നാടകങ്ങൾ പൊളിച്ചടുക്കുന്നു....

കടപ്പാട് : മുബാറാക്ക് റാവുത്തർ

https://www.facebook.com/share/v/1YxHJpG8Zz/

abdulla kasargod
​ ​
​ ​ ​

റാഷീദ് വൈദ്യരെ പുറത്താക്കികേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ അംഗം റാഷീദ് വൈദ്യരെ സം ഘടനാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെ...
25/10/2025

റാഷീദ് വൈദ്യരെ പുറത്താക്കി

കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ അംഗം റാഷീദ് വൈദ്യരെ സം ഘടനാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ കെ.എ. പി.വി.എഫിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി
പത്രകുറിപ്പിൽ അറിയിച്ചു.

abdulla kasargod
​ ​
​ ​ ​

സത്യത്തിൽ ആരാണ് അയാൾ ?ഹൈക്കോടതിയിൽ അയാളുടെ പേര് അർജുൻ എം , 31 വയസ്സ് കണ്ണൂർ ജില്ല….WP(CRL.)No 969/2025കേസിലെ മൂന്നാം എതി...
25/10/2025

സത്യത്തിൽ ആരാണ് അയാൾ ?
ഹൈക്കോടതിയിൽ അയാളുടെ പേര് അർജുൻ എം , 31 വയസ്സ് കണ്ണൂർ ജില്ല….
WP(CRL.)No 969/2025
കേസിലെ മൂന്നാം എതിർ കക്ഷിയായ പി വി ഭാസ്‌കരൻ , സംഗീത പി വി എന്നവരെ തടഞ്ഞു വെച്ചിട്ടുണ്ടെന്നും ആളെ കോടതി മുമ്പാകെ ഹാജരാക്കുവാൻ നിർദ്ദേശം സംസ്ഥാന പോലീസ് മേധാപിക്കും ബേക്കൽ പോലീസ് സ്റ്റേഷൻ ഓഫീസർക്ക് നൽകണമെന്നു പറഞ്ഞു കൊണ്ട് അർജുൻ റിട്ട് ഹർജി നൽകിയത് .
റിട്ട് ഹർജി നൽകിചത് മറ്റേ മൂപ്പർ അല്ല ,
അയാൾ തടഞ്ഞു വെച്ചതായി പരാതിരും പറഞ്ഞിട്ടില്ല
പിന്നെ എങ്ങിനെ ഇങ്ങിനെ ഒരു ട്വിസ്റ്റ് വന്നു ?

അർജുൻ സ്വയം വിശേഷിപ്പിച്ചത് അയാൾ സംഗീതയുടെ സുഹൃത്താണ് എന്നാണ്!
ആരാണ് അർജുൻ ?
അയാൾക്ക് മറ്റെ വൈദ്യനുമായിട്ട് എന്താണ് ബന്ധം?
ആഗസ്റ്റ് 8 ന് റിട്ടിൽ ഒരു ഓർഡർ ഉണ്ട്
ആ ഓർഡർ ഇങ്ങിനെ വായിക്കാം

//ഇന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വളരെ രസകരമായ ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. ഹർജിക്കാരന്റെ ക്ലയന്റ്, തനിക്കു രക്തബന്ധമില്ലാത്ത ആ വ്യക്തിയുടെ (ആരോപിത തടവുകാരിയുടെ) സംരക്ഷണം ഏറ്റെടുക്കുകയും അവളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും, അതിനായി വാടകയ്ക്ക് ഒരു വീട് എടുക്കുകയും ചെയ്യുമെന്നതാണ് ആ നിർദ്ദേശം.

അദ്ദേഹം കോടതിയെ അറിയിച്ചു: തന്റെ ക്ലയന്റ് “സ്റ്റോക്ക് വ്യാപാരം” (Trading in Stocks) നടത്തുന്നവനാണ്; പ്രതിമാസം 40,000 മുതൽ 50,000 രൂപ വരെ വരുമാനം ഉണ്ടെന്നും, അതിനാൽ അവളുടെ ക്ഷേമത്തിനായി പ്രതിമാസം കുറഞ്ഞത് 20,000 രൂപ പണമായി നൽകാനും താൻ തയ്യാറാണെന്നും.

അതിനെ സംബന്ധിച്ച എല്ലാ തെളിവുകളും, ഉൾപ്പെടെ നികുതി റിട്ടേണുകൾ തുടങ്ങിയ രേഖകളും, 11.08.2025-നു മുൻപായി സമർപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.

വാദം 11.08.2025-ലേക്ക് മാറ്റി.//
സംഗീതരുമായി ഒരു ബന്ധവുമില്ലാത്ത ആൾ അവർക്ക് വേണ്ടി പ്രതിമാസം പണമായി 20000 / വരെ പണമായി നൽകുവാൻ പോലും തയ്യാറാണ് !

തുടർന്നു ആഗസ്റ്റ് 11 , ബഹു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താഴെ പറയും പ്രകാരം അന്തിമ വിധി പുറപ്പെടുവിക്കുകയുണ്ടായി

ജ .ദേവൻ രാമചന്ദ്രൻ,

//ഈ കേസ് ദീർഘകാലം വാദങ്ങൾ കേട്ടശേഷം — ഇതിൽ നിന്നുണ്ടായ നിരവധി ഇടക്കാല ഉത്തരവുകളിൽ നിന്ന് അത് വ്യക്തമാണ് — ഹർജിക്കാരന്റെ അഭിഭാഷകൻ ഇന്ന് ഈ റിറ്റ് ഹർജി പിൻവലിക്കാൻ അനുമതി തേടി.

2. ഹർജിക്കാരന് ഈ കേസ് പിൻവലിക്കാൻ അനുമതി നൽകുന്നുവെങ്കിലും, അദ്ദേഹത്തിന്റെ പെരുമാറ്റം സംശയകരമാണെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. ആർക്കോ വേണ്ടി അദ്ദേഹം പ്രവർത്തിക്കുന്നതായിരിക്കാമെന്ന ശക്തമായ സംശയമുണ്ട്. 07.08.2025-ലെ ഉത്തരവടക്കമുള്ള നിരവധി അവസരങ്ങളിൽ, തന്റെ bona fide (നിഷ്കളങ്ക ഉദ്ദേശം) തെളിയിക്കണമെന്ന് ഈ കോടതി ആവശ്യപ്പെട്ടപ്പോൾ പോലും, അദ്ദേഹം അത് പാലിക്കാൻ വിസമ്മതിച്ചു.

3. പ്രത്യേകം ശ്രദ്ധേയമായ കാര്യം, ഹർജിക്കാരൻ 08.08.2025-ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒന്നും വെളിപ്പെടുത്തുന്നില്ല; അതിൽ അദ്ദേഹം “ആരോപിത തടവുകാരിക്കായി” വാടകയ്ക്ക് ഒരു വീട് എടുക്കുകയും, ഒരു ഹോം നഴ്സ് നിയമിക്കുകയും ചെയ്യുമെന്ന് മാത്രം പറയുന്നു. എന്നാൽ തന്റെ വരുമാനമോ സാമ്പത്തിക ശേഷിയോ എങ്ങനെയാണെന്ന് അദ്ദേഹം എവിടെയും വ്യക്തമാക്കിയിട്ടില്ല. ഇതിൽ നിന്ന്, അദ്ദേഹം മറ്റാർക്കോ വേണ്ടി പ്രവർത്തിക്കുന്നുവെന്ന നമ്മുടെ വിശ്വാസം കൂടുതൽ ഉറപ്പിക്കുന്നു. ഇതേ സംശയം പൊലീസ് റിപ്പോർട്ടിലും പ്രകടമാണ്.

4. വാസ്തവത്തിൽ, മൂന്നാം പ്രതിയുടെ അഭിഭാഷകൻ ശ്രീ പി. കെ. സുഭാഷ് ശക്തമായി വാദിച്ചത്, ഈ മുഴുവൻ വിഷയവും റഷീദ് എന്ന ഒരാൾ ഉയർത്തിയതാണെന്നും, പൊലീസ് റിപ്പോർട്ടിലും അവന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നുവെന്നും, തന്റെ ക്ലയന്റിനും കുടുംബത്തിനും ആ വ്യക്തിയോട് ഭയം ഉണ്ടെന്നും. അതിനാൽ, ഈ ഹർജി പിൻവലിക്കാൻ കോടതിയനുവദിച്ചാലും, തന്റെ ക്ലയന്റിന് ആവശ്യമായപ്പോൾ പൊലീസിന്റെ സഹായം തേടാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു.

5. ഹർജിക്കാരന്റെ അഭിഭാഷകൻ ആവർത്തിച്ച അപേക്ഷയെ പരിഗണിച്ച്, തന്റെ ക്ലയന്റിനെതിരെ “പ്രതികൂലമായ” (prejudicial) നിരീക്ഷണങ്ങൾ കോടതി രേഖപ്പെടുത്താതിരിക്കണമെന്ന അഭ്യർത്ഥന മാനിച്ച്, അതിലുപരി ഒന്നും രേഖപ്പെടുത്തുന്നില്ല.

6. ആദ്യം ഹർജിക്കാരന് മാതൃകാപരമായ ചെലവ് (exemplary costs) വിധിക്കണമെന്ന് പരിഗണിച്ചിരുന്നുവെങ്കിലും, അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് അതിൽ നിന്ന് വിട്ടുനിൽക്കുന്നു.

അതിനാൽ, ഈ യഥാർത്ഥ ഹർജി (Original Petition) പിൻവലിച്ചതായി കണക്കാക്കി തള്ളുന്നു. അതിനൊപ്പം, ചന്ദേര പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ‘ആരോപിത തടവുകാരിയും’ അവരുടെ കുടുംബവും (മൂന്നാം പ്രതിയുൾപ്പെടെ) എല്ലായ്പ്പോഴും ആവശ്യമായ സംരക്ഷണം ലഭിക്കുന്നതായി ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുന്നു.

സർക്കാർ പ്ലീഡർ ശ്രീ. എൻ. ബി. സുനിൽനാഥ് കോടതിയെ അറിയിച്ചു: പൊലീസ് ഇതിനകം തന്നെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും, ‘ആരോപിത തടവുകാരിക്കും’ അവരുടെ കുടുംബത്തിനും, മൂന്നാം പ്രതിയുൾപ്പെടെ, യാതൊരു ഹാനിയും ഉണ്ടാകാതിരിക്കാൻ ഉറപ്പാക്കുമെന്നും.//

സഹി/-
ദേവൻ രാമചന്ദ്രൻ
ജഡ്ജി

സഹി/-
എം. ബി. സ്നേഹലത
അഥവാ ,
സംഗീതയെ ഹാജരാക്കുവാൻ വൈദ്യർ ബിനാമിയെ വെച്ച് ഹൈക്കോടതി മുമ്പാകെ ഹോബിയസ് കോർപ്പസ് റിട്ട് ഹർജി നൽകിയത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോൾ അവിടെ നിന്നും അഭിഭാഷൻ്റെ മിടുക്ക് കൊണ്ട് തടി കൈച്ചലാക്കിയതാണെന്നു സാരം .
പരസ്യമായി ഹൈക്കോടതി മുമ്പാകെ ചെന്നു ഒരു റിട്ട് ഹർജി ഫയൽ ചെയ്യുവാൻ ഉറപ്പില്ലാത്ത ആളുടെ കൂടെയാണോ അരയ്ക്കു താഴെ ചലന ശേഷി ഇല്ലാത്ത ഒരാളെ വീട്ടുകാർ വിട്ടു നൽകേണ്ടത് ?

നിരന്തരമായ മാനുലേഷനിലുടെ ആ സ്‌ത്രീയെ അടിമ പെടുത്തിയ വഴികൾ നമ്മൾക്കു ചിന്തിക്കുവാൻ പോലും കഴിയാത്തതാണ്. ഭാര്യയെ ആദ്യം സ്വന്തം വീട്ടിൽ നിന്നും വഴക്കടിച്ചു വാടക വീട്ടിലേക്ക് മാറ്റി , പിന്നെ രോഗിയെ വാടക വീട്ടിൽ താമസിപ്പിക്കുവാൻ ഭാര്യയെയും മക്കളെയും വീണ്ടും വീട്ടിലേക്ക് മാറ്റി, കാലിൽ നടക്കുവാൻ സാധിക്കാത്ത ആളെ ബൈക്കിൻ്റെ പിറകിൽ ഹെൽമെറ്റ് ധരിപ്പിച്ചു ഓടിച്ചു കൊണ്ടു പോവുക , ആ ഭാര്യയെ മാനസികമായി തളർത്തുവാൻ ഭാര്യയ്ക്കു അതിൻ്റെ ചിത്രങ്ങൾ അയച്ചു കൊടുക്കുക , എന്നിട്ട് അവരെ വിവാഹ മോചനത്തിനു സമ്മർദ്ദം ചെലുത്തുക .... ഇങ്ങിനെ ഗാർഹിക പീഡനവും മാന്യുപുലേലേഷനും സമാസമം ചേർത്തു രണ്ടു സ്‌ത്രീകളുടെ ജീവിതം പെരുവഴിയിൽ തള്ളുന്ന മറ്റൊരു വിരുത്
ഇനിയും എന്തൊക്കെ ചുരുളുകൾ അഴിയാൻ ബാക്കി കിടക്കുന്നു....
ഭാര്യയുടെ ശേഖരത്തിൽ എന്തൊക്കെയോ ഇനിയുമുണ്ട്...

- ഷുക്കൂർ വക്കീൽ -

abdulla kasargod
​ ​
​ ​ ​

C Shukkur ()

ഭാസ്ക്കരെട്ടൻ ഒറ്റ കാര്യം ചെയ്താൽ മതി  അപകടത്തിൽ ലഭിക്കാൻ പോകുന്ന ഇൻഷുറൻസ് തുക കോടതി നിയമിക്കുന്ന ഒരു റീസിവർ മുഖേനയും. ആ...
25/10/2025

ഭാസ്ക്കരെട്ടൻ ഒറ്റ കാര്യം ചെയ്താൽ മതി അപകടത്തിൽ ലഭിക്കാൻ പോകുന്ന ഇൻഷുറൻസ് തുക കോടതി നിയമിക്കുന്ന ഒരു റീസിവർ മുഖേനയും. ആദ്യ ഭർത്താവിൽ നിന്ന് ഡിവോഴ്സ് ചെയ്യുമ്പോൾ ലഭിച്ച സംഗീതയുടെ മകന്റെ പേരിൽ പലിശ മാത്രം ലഭിക്കുന്ന വിധത്തിൽ ദീർഘകാലത്തെക്ക് ഡെപ്പോസിറ്റ് ആയി വെക്കുകയും ചെയ്യട്ടെ. എന്ന് വരുത്തിയാൽ ആ വ്യാജ വൈദ്യരുടെ (റാഷീദ്) പൊടിപോലും പിന്നെ കാണാൻ കിട്ടുകയില്ല.

abdulla kasargod
​ ​
​ ​ ​

പുരോഗമന രാഷ്ട്രീയ ബോധ്യമല്ല, ഇത് പിതാവിൻ്റെ ഉത്തരവാദിത്ത ബോധംഉദുമയിലെ സി.പി.എം നേതാവിനെതിരെ മകൾ പുറത്ത് വിട്ട വീഡിയോയും ...
25/10/2025

പുരോഗമന രാഷ്ട്രീയ ബോധ്യമല്ല, ഇത് പിതാവിൻ്റെ ഉത്തരവാദിത്ത ബോധം

ഉദുമയിലെ സി.പി.എം നേതാവിനെതിരെ മകൾ പുറത്ത് വിട്ട വീഡിയോയും അതിനെ ഏറ്റെടുത്ത് കൊണ്ടുള്ള മാധ്യമ വാർത്തയുമാണല്ലോ ഇപ്പോൾ ചർച്ച വിഷയം.സംസ്ഥാന പ്രാധാന്യമുള്ള വിഷയമായി പെട്ടെന്ന് തന്നെ ഇത് മാറിയതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൻ്റെ നിജസ്ഥിതി അന്വേഷിച്ചു കുറേ പേർ വിളിച്ചിരുന്നു. ഭാസ്ക്കരേട്ടനെ വ്യക്തിപരമായി അറിയുന്നൊരാൾ എന്ന നിലയിൽ ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ എഴുത്ത്...

പി.വി ഭാസ്ക്കരൻ ( ഭാസ്ക്കരേട്ടൻ ) എൻ്റെ അയൽവാസിയാണ്. സി.പി.എമ്മിൻ്റെ ഉദുമയിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാൾ. മുൻ ഗ്രാമ പഞ്ചായത്ത് അംഗവും കൂടിയാണ്. നാല് പതിറ്റാണ്ടിലധികം നീണ്ട് നിൽക്കുന്ന സാമൂഹിക ജീവിതത്തിൻ്റെ ഭാഗമായൊരാൾ. കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്കതീതമായി അംഗീകരിക്കപ്പെടുന്ന വ്യക്തിത്വം, നല്ല മത നിരപേക്ഷ കാഴ്ചപ്പാടുള്ള രാഷ്ട്രീയ നേതാവ് . പുതിയ തലമുറയ്ക്ക് മാതൃകയാക്കേണ്ട കുറേയധികം ഗുണങ്ങളുള്ള രാഷ്ട്രീയ വ്യക്തിത്വം. വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളിൽ നീതി പൂർവം മധ്യസ്ഥത വഹിക്കാൻ കഴിയുന്ന അപൂർവ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയാണ് ഭാസ്ക്കരേട്ടൻ. രാഷ്ട്രീയപരമായ വിയോജിപ്പ് നിലനിൽക്കുമ്പോൾ പോലും പ്രായത്തിൽ വളരെ ചെറുതായ എന്നോട് പോലും തികഞ്ഞ ബഹുമാനത്തോട് കൂടി മാത്രമാണ് അദ്ദേഹം സംസാരിക്കാറുള്ളത്. അദ്ദേഹത്തെ അടുത്തറിയാം എന്നുള്ളതുകൊണ്ട് തന്നെ ആ വാർത്ത കണ്ടപ്പോൾ തന്നെ അതിലെ ശരി തെറ്റുകളെ കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നു. 2023 ൽ മാങ്ങാട് വെച്ച് നടന്ന വാഹനാപകടത്തിൽ അദ്ദേഹത്തിൻ്റെ വിവാഹ മോചിതയായ മകളുടെ അരയ്ക്ക് താഴെ തളർന്നിരുന്നു. ഒന്നര വർഷം മുമ്പ് ഒരു മരണ വീട്ടിൽ വെച്ച് മകളുടെ ചികിത്സയെ കുറിച്ച് ചോദിച്ചപ്പോൾ വളരെ വിഷമത്തോടു കൂടിയാണ് അദ്ദേഹം ചികിത്സ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. സാധ്യമായ എല്ലാ ചികിത്സ രീതികളും പരീക്ഷിച്ചെന്നും ഫലമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം അദ്ദേഹം ഭാര്യയ്ക്കും മകനുമൊപ്പം നടത്തിയ പത്ര സമ്മേളനം കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി. മകളെ സ്നേഹിക്കുന്ന അച്ഛൻ എന്ന നിലയിലെ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്ത ബോധം മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ടി വന്ന ഗതികേട് ഒരു പിതാവിനും വരുത്തരുത് എന്നാണ് അത് കണ്ടപ്പോൾ മനസിൽ കരുതിയത്. കാര്യങ്ങൾ മനസിലാക്കാൻ ഈ കഥയിലെ പ്രധാന കഥാപാത്രമായ വൈദ്യനെ കുറിച്ച് അറിയാൻ കോട്ടപ്പുറത്തുള്ള ഒരു സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നു. വൈദ്യ മേഖലയിൽ യാതൊരു വൈദഗ്ദ്യവുമില്ലാത്ത മൂന്ന് വർഷം മുമ്പ് വരെ ഡ്രൈവർ ജോലി ചെയ്തിരുന്നൊരാൾ നാട്ടുകാർക്കൊന്നും യാതൊരു തരത്തിലുള്ള വിശ്വാസമോ അഭിപ്രായമോ ഇല്ലാത്തൊരാളാണ് എന്ന മറുപടിയാണ് ലഭിച്ചത്. അങ്ങനെയൊരാളുടെ കൂടെ ജീവിക്കുക എന്നത് അത്യന്തം ദുരിതമായിരിക്കുമെന്ന് സുഹൃത്ത് എന്നോട് പ്രത്യേകം പറഞ്ഞു. ഈ വിഷയത്തിൻ്റെ വാർത്താ പ്രാധാന്യം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിൻ്റേത് കൂടിയാണ്. സ്വന്തം ഭാര്യയേയും മക്കളേയും സംരക്ഷിക്കാൻ സന്നദ്ധമല്ലാത്തൊരാൾ ഇരു കാലുകളുടേയും ചലന ശേഷി നഷ്ടപ്പെട്ട ഒരാളെ ചുരുങ്ങിയ കാലത്തെ ബന്ധത്തിൻ്റെ പേരിൽ കല്യാണ സന്നദ്ധത കാണിക്കുമ്പോൾ നിഷ്കളങ്കതയോടെ അതിനെ സ്വീകരിക്കാതിരിക്കാൻ മാത്രം ജീവിതാനുഭവങ്ങളുള്ള മനുഷ്യൻ തന്നെയാണ് ഭാസ്ക്കരേട്ടൻ. അല്ലെങ്കിൽ തന്നെ എന്തായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്? പുരോഗമന രാഷ്ട്രീയ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ പിതാവ് എന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്തം മറന്ന് ഇരു കാലുകളുടേയും ചലന ശേഷി നഷ്ടപ്പെട്ട മകളെ യാതൊരു തരത്തിലുള്ള വിശ്വാസ്യതയുമില്ലാത്ത ഒരാളുടെ കൂടെ അയക്കണമായിരുന്നോ? സ്വന്തം ഭാര്യയേയും മക്കളേയും സംരക്ഷിക്കാത്ത ഒരു ഫ്രോഡിനെ സ്വന്തം മകളെ കല്യാണം കഴിച്ചു കൊടുക്കണമായിരുന്നോ? ഭാസ്ക്കരേട്ടൻ്റെ മകൾക്ക് എൻ്റെ പ്രായമാണ് , ഉദുമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഒരേ ബാച്ചിലാണ് ഞങ്ങൾ SSLC കഴിഞ്ഞത്. ഒരു പിതാവെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും അദ്ദേഹം ചെയ്തത് തന്നെയാണ് ശരി. എല്ലാ കാലത്തും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിൻ്റെ എതിർ പക്ഷത്ത് നിന്ന ആൾ എന്ന നിലയിൽ ഉറച്ച ബോധ്യത്തോട് തന്നെ പറയുന്നു ഈ വിഷയത്തിൽ അദ്ദേഹം കൈകൊണ്ടത് തന്നെയാണ് ശരിയായ നിലപാട്.

*ഒരാളോടുള്ള ശത്രുത അയാളോട് അനീതി കാണിക്കാൻ കാരണമാകരുത്* എന്ന വിശുദ്ധ ഖുർആൻ വചനം ഈ വിഷയത്തിൽ അദ്ദേഹത്തെ വിമർശിക്കുന്നവരെ ഓർമ്മപ്പെടുത്തുന്നു.

ടി.കെ ഹസീബ്

​ abdulla kasargod ​ ​
​ ​ ​

24/10/2025

ഇങ്ങനെ ഒരു മകൾ ഒരു അച്ഛനും പിറക്കാതെ പോകട്ടെ...

https://share.google/6E6PuzPFUaZrYOr9e
23/10/2025

https://share.google/6E6PuzPFUaZrYOr9e

കാസര്‍കോട്: 73 ശതമാനം തളർന്നു കിടക്കുന്ന സ്വന്തം മകളെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു എന്ന മകളുടെ ആരോപ...

https://youtu.be/1HKTYmphFpQ?si=LHRlM1rZysYqEhx1
23/10/2025

https://youtu.be/1HKTYmphFpQ?si=LHRlM1rZysYqEhx1

ആ വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്; ചെലവിനു നല്‍കാത്തതിനാല്‍ ഇയാള്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയിട്ടുണ....

Address

Kasaragod
671319

Website

Alerts

Be the first to know and let us send you an email when Udma Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Udma Times:

Share

Category