31/10/2025
ഈ ചിത്രം പറയും എല്ലാം. വേൾഡ് കപ്പ് ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ച്വറി അവൾ ആഘോഷിച്ചില്ല. തൻ്റെ ആദ്യ വേൾഡ് കപ്പ് ക്രിക്കറ്റിലെ സെമി ഫൈനലിൽ നിർണ്ണായക സമയത്ത് സെഞ്ച്വറി നേടിയത് അവൾ ആഘോഷിച്ചില്ല. വനിത ലോകകപ്പ് ക്രിക്കറ്റിൽ നോക്കൗട്ട് മൽസരത്തിൽ ചേയ്സ് ചെയ്ത് നേടുന്ന ആദ്യ സെഞ്ച്വറി എന്ന റിക്കോർഡും അവൾ ആഘോഷിച്ചില്ല. നിർണ്ണായക സമയത്ത് ക്യാപ്റ്റൻ ഹർമീന്ദർ കൗറുമായി ചേർന്ന് അവൾ സെഞ്ച്വറി കൂട്ടു കെട്ട് ഉണ്ടാക്കി. പതറി പോകുന്ന നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടും അവസാന നിമിഷം വരെ ക്രീസിൽ ഉറച്ച് നിന്ന് പോരാടി അവൾ ഇന്ത്യയെ ജയിപ്പിച്ചു. എന്നിട്ട് അവൾ സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ ഗ്രൗണ്ടിൽ തലയുയർത്തി നിന്നു. ആനന്ദാശ്രുക്കളോടെ ജെമിമ റോഡ്രിഗ്സ് പ്രസൻ്റേഷൻ സമയത്ത് പറഞ്ഞു "ഇന്നത്തെ കളി എന്റെ അൻപതോ, നൂറോ റൺസിന് വേണ്ടിയായിരുന്നില്ല. ഇന്നത്തെ കളി ഇന്ത്യയുടെ ജയത്തിന് വേണ്ടിയായിരുന്നു " അവളുടെ ഈ വാക്കുകൾ മാത്രം മതി ഇന്ത്യയെ സ്‌നേഹിക്കുന്ന ഓരോരുത്തർക്കും കൈയ്യടിക്കാൻ 👏 അഭിമാനം ജമീമ റോഡ്രിഗസ് ❤️ അഭിനന്ദങ്ങൾ😍