13/07/2026
ബാവലി മഖാം ചാരത്ത് അഭിമാനത്തോടെ
എസ്.എൻ.ഇ.സി ശരീഅഃ പ്ലസ്
വയനാട്ടിലെ പ്രസിദ്ധമായ ബാവലിയിൽ സ്ഥിതി ചെയ്യുന്ന ബാവ അലി ഇസ്‌ലാമിക് അക്കാദമി യുടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ ഈ വിനീതനും അവസരമുണ്ടായി.പ്രിൻസിപ്പൽ എസ്.മുഹമ്മദ് ദാരിമിയുടെയും ചെയർമാൻ സയ്യിദ് ഷഹീറലി ശിഹാബ് തങ്ങളുടെയും കോഡിനേറ്റർ കെ എ നാസർ മൗലവിയുടെയും എളിയ ക്ഷണം സ്വീകരിച്ചു ഇന്ന് (12-07-2026) രാവിലെ 10 മണിക്ക് തന്നെ ബാവലിയിൽ എത്തി.മഖാമിലെ സിയാറത്തിന് ശേഷം അക്കാദമി ഓഫീസിൽ വെച്ച് നേതാക്കളും സ്ഥാപന ഭാരവാഹികളും നാട്ടുകാരുമായുള്ള സംഭാഷണത്തിനിടെ ബാവലി മഖാമിന്റെ സവിശേഷതകളെ പറ്റി ഒരു പാട് കാര്യങ്ങൾ അറിയാനായി.ഏതൊരു ഉദ്ദേശം വെച്ചാണോ ഒരാൾ ഇവിടെ സിയാറത്ത് ചെയ്യുന്നത് അതെല്ലാം സഫലീകൃതമായ നിരവധി അനുഭവങ്ങൾ സംസാരത്തിനിടെ അവർ പങ്ക് വെച്ചു.സഹോദര സമുദായ അംഗങ്ങൾ ഈ മഖാമിനോട് കാണിക്കുന്ന ആദരവും അവർക്കുള്ള വിശ്വാസവും എത്രമാത്രമാണെന്ന് ഈ വിനീതന് നേരിട്ട് ബോധ്യമായി.കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ഇന്റർവ്യൂ വിലൂടെ സെലക്ഷൻ ലഭിച്ച 60 കുട്ടികളാണ് വളർച്ചയുടെ പടവുകൾ കയറുന്ന ഈ സ്ഥാപനത്തിൽ വിദ്യ നുകരുന്നത്.ഇവിടെ മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്റെ ബറകത്ത് കൊണ്ടും നിഷ്കളങ്കരായ നാട്ടുകാരുടെ പൂർണ്ണ പിന്തുണ കൊണ്ടും എസ്.എൻ.ഇ.സി സ്ഥാപനങ്ങൾക്ക് മാതൃക യാവുന്ന വിധം ബാവ അലി ഇസ്‌ലാമിക് അക്കാദമി വളർച്ചയുടെ പാതയിലാണ്.മനോഹരമായി പണിത ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി ഉസ്താദ് എം.ടി.അബ്ദുള്ള മുസ്‌ലിയാർ നിർവ്വഹിച്ചു.അൽഹംദുലില്ലാഹ്..
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉസ്താദ് കെ.ടി.ഹംസ മുസ്‌ലിയാർ,ഉസ്താദ് വി.മൂസക്കോയ മുസ്‌ലിയാർ,അക്കാദമി ചെയർമാൻ പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾ,സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി,വൈസ് പ്രസിഡന്റ് ഹസ്സൻ മുസ്‌ലിയാർ,അക്കാദമി കോ ഡിനേറ്റർ നാസർ മൗലവി മടക്കിമല,എസ്.എൻ.ഇ.സി കോ ഡിനേറ്റർ അലി മാസ്റ്റർ കാവനൂർ,ബാവലിയിലെയും പരിസരത്തെയും മഹല്ല് കമ്മിറ്റി ഭാരവാഹികൾ,സംഘടന പ്രവർത്തകർ,രക്ഷിതാക്കൾ,ഉസ്താദുമാർ,വിദ്യാർഥികൾ,നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രൌഡമായ സദസ്സ്..
പരിപാടിയുടെ മികവ് കൂട്ടി..
സഹകരിച്ചവർക്കും സഹായിച്ചവർക്കും,സംഘാടകർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ,ആമീൻ.
കെ.മോയിൻ കുട്ടി മാസ്റ്റർ
(ജനറൽ മാനേജർ,SKIMVB)
12-06-2026