News Kerala Channel

News Kerala Channel വാർത്തകൾക്കായി പുതിയ ഒരിടം... സത്യസന്ധതയും തീഷ്ണതയും ഉള്ള വാർത്താവതരണം... മാറ്റത്തിന്റെ പുതിയ മുഖം

🎉 ONAM SPECIAL OFFER! 🌼💧 RO + UV + UF + ALKALINE WATER PURIFIER✅ Advanced Multi-Stage Purification✅ Pure, Safe & Healthy...
28/08/2026

🎉 ONAM SPECIAL OFFER! 🌼

💧 RO + UV + UF + ALKALINE WATER PURIFIER

✅ Advanced Multi-Stage Purification
✅ Pure, Safe & Healthy Drinking Water
✅ Ideal for Home & Office

🔥 Onam Offer Price: Only ₹8,000

📞 Book Now: 9446452247

Hurry! Limited-time Onam offer. 🌸

മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച നേപ്പാളിനായി 10 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം യുഎഇ പ്രഖ്യാപിച്ചു. വെള്...
28/08/2026

മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച നേപ്പാളിനായി 10 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം യുഎഇ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് മനുഷ്യര്‍ മരണമടഞ്ഞും പരിക്കുപറ്റിയവര്‍ക്കും വ്യാപക നാശനഷ്ടങ്ങള്‍ക്കും കാരണമായതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി യുഎഇ 10 മില്യണ്‍ യുഎസ് ഡോളര്‍ സഹായമായി പ്രഖ്യാപിച്ചത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ അടിയന്തര ധനസസഹായം പ്രഖ്യാപിച്ചത്. അടിയന്തര മാനുഷിക പ്രതികരണത്തിന്റെ ഭാഗമായി യുഎഇ എയ്ഡ് ഏജന്‍സി വഴിയായിരിക്കും ഇത് നടപ്പിലാക്കുക എന്ന് അധികൃതര്‍ പറഞ്ഞു. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ എല്ലാ ദുരിതബാധിത വിഭാഗങ്ങളിലേക്കും ദുരിതാശ്വാസ സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎഇ എയ്ഡ് ഏജന്‍സിയിലെ ടീമുകള്‍ നിലവില്‍ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും യുഎഇ അറിയിച്ചു.

26/08/2026

മുട്ടുന്തല ജമാഅത്ത് നബിദിന റാലിയിൽ നിന്ന് 2026

25/08/2026

ബാവനഗർ കാഞ്ഞങ്ങാട് നബിദിന റാലി

25/08/2026

കാഞ്ഞങ്ങാട് ബാവനഗർ നബി ദിന സന്ദേശ റാലി തുടക്കമായി

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ സംബന്ധ...
25/08/2026

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ സംബന്ധിച്ച് പെന്റഗൺ അന്വേഷണം നടത്തണമെന്ന് രണ്ട് പ്രമുഖ ഡെമോക്രാറ്റിക് സെനറ്റർമാർ ആവശ്യപ്പെട്ടു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനും ആക്ടിങ് നാവികസേനാ സെക്രട്ടറി ഹങ് കാവോയ്ക്കും തിങ്കളാഴ്ചയാണ് ഇരുവരും കത്തയച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്നീ വിമാനവാഹിനിക്കപ്പലുകളുടെയും യുഎസ്എസ് ബെൻഫോൾഡ് എന്ന ഡിസ്ട്രോയറിന്റെയും സമീപകാല വിന്യാസത്തെക്കുറിച്ച് അടിയന്തരവും സ്വതന്ത്രവുമായ തന്ത്രപരമായ അവലോകനം നടത്തണമെന്നാണ് സെനറ്റർമാർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡെമോക്രാറ്റിക് അംഗങ്ങളായ പാറ്റി മുറെയും ക്രിസ് കൂൺസുമാണ് അന്വേഷണം ആവശ്യപ്പെട്ടത്. എഞ്ചിനീയറിങ് തകരാറിനെ തുടർന്ന് കഴിഞ്ഞ മാസം യുഎസ്എസ് ബെൻഫോൾഡ് നാല് ദിവസത്തോളം ദക്ഷിണ ചൈനാക്കടലിൽ വൈദ്യുതിയില്ലാതെ കിടന്നിരുന്നു.

സൈനിക സന്നദ്ധത, പ്രവർത്തനങ്ങൾ, ജീവനക്കാരുടെ എണ്ണം, ജീവിതനിലവാരം, മാനസികാരോഗ്യം, കപ്പലുകളിലെ തൊഴിൽസംസ്കാരം, ജീവനക്കാരുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം തുടങ്ങിയ വിഷയങ്ങൾ സ്വതന്ത്ര അവലോകനത്തിലൂടെ പരിശോധിക്കണമെന്നും സെനറ്റർമാർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ദീർഘകാല വിന്യാസങ്ങളിൽ നാവികസേനാംഗങ്ങൾക്കും മറൈൻസിനും മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ശുപാർശകളും അവലോകനത്തിൽ ഉൾപ്പെടുത്തണമെന്നും അവർ കത്തിൽ പറയുന്നുണ്ട്. ഫോർഡിലും ലിങ്കണിലും ജീവനക്കാരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കണമെന്നും സെനറ്റർമാർ നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: സിപിഐഎം എന്ന പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താല്‍പര്യങ്ങളിലല്ലെന്ന് വി എസ് അച്യ...
24/08/2026

തിരുവനന്തപുരം: സിപിഐഎം എന്ന പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താല്‍പര്യങ്ങളിലല്ലെന്ന് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. തലമുറകളായി ചോരയും വിയര്‍പ്പും നല്‍കിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ് സിപിഐഎം കെട്ടിപ്പടുത്തത്. പ്രതിസന്ധിഘട്ടത്തില്‍ ഈ അടിസ്ഥാനതത്വം ഓര്‍ക്കണമെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുൺ കുമാറിൻ്റെ പ്രതികരണം.

സമകാലിക രാഷ്ട്രീയ വിവാദങ്ങളും പ്രചരണങ്ങളും സാധാരണ പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടാകാം. പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറല്‍ ഏല്‍ക്കാതിരിക്കാനുള്ള ജാഗ്രത നേതൃത്വം എടുക്കണം. തെറ്റുകള്‍ ഉണ്ടാകാതെ നോക്കാനും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ച് മുന്നോട്ടുപോകാനും കഴിയുമ്പോഴാണ് പ്രസ്ഥാനം കൂടുതല്‍ കരുത്താര്‍ജിക്കുന്നത്. ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാര്‍ എന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞത് വി എ അരുണ്‍ കുമാര്‍ ഓര്‍മ്മിപ്പിച്ചു.

Address

Kanhangad Manikoth
Kasaragod
671316

Alerts

Be the first to know and let us send you an email when News Kerala Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Kerala Channel:

Shortcuts

Share