08/08/2024
കൈക്കോട്ടുകടവ് കടവത്ത് സഹോദരങ്ങളുടെ കരുതൽ🫂
കുവൈറ്റ് മംഗഫ് തീപിടുത്തത്തിൽ രക്ഷപ്പെട്ട ഒളവറ സ്വദേശി നളിനാക്ഷൻ ഫേസ് ബുക്കിൽ കുറിച്ച പോസ്റ്റ് കമന്റ് ബോക്സിൽ............................................
2024 ജൂൺ 12 ജീവിതം മാറ്റിമറിച്ച ദിവസം.
എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിനും മരണത്തിനും ഇടയിൽ ആശുപത്രിയിൽ കഴിയുന്ന സമയം. അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും, പരിചയക്കാരും എന്നെ അറിയുന്നവരും അറിയാത്തവരുമായി നിരവധി ആളുകൾ സന്ദർശിക്കാൻ വരുന്നു. അർദ്ധബോധത്തിലും ബോധത്തിലും എല്ലാവരേയും കാണുന്നു. ആക്കൂട്ടത്തിൽ എൻ്റെ നാട്ടുകാരും സുഹൃത്തുക്കളുമായ കുവൈത്തിലെ സലാല മൊബെൽ നടത്തുന്ന തൃക്കരിപ്പൂർ കൈകൊട്ടുകടവിലെ അർഷാദ് സഹോദരൻ അബ്ദുള്ളയും ഉണ്ടായിരുന്നു. ഏറെ നേരം എൻ്റേടുത്ത് നിന്ന അവർ എൻ്റെ കൂടെ ആശുപത്രിയിൽ സാദാ സമയം ഉണ്ടായിരുന്ന കബീർ മഞ്ഞംപാറയുടെ ഫോണിൽ എനിക്കുള്ള കോളുകൾ വരുന്നത് ശ്രദ്ധയിൽപ്പെടുകയും അപകടത്തിൽ എൻ്റെ ഫോൺ നഷ്ടപ്പട്ട കാര്യം അവർ മനസ്സിലാക്കുകയും ചെയ്തു. അതു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ബലി പെരുന്നാൾ, അന്ന് രാവിലെ ആശുപത്രിയിൽ എൻ്റെ അടുത്ത് വന്ന് ആരോ വിളിക്കുന്നത്കേട്ടാണ് ഉറക്കം അറിഞ്ഞത്. നോക്കിയപ്പോൾ അബ്ദുള്ളയും അവൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു സഹോദരനും കൂടി നില്ക്കുന്നു. പുലർച്ചെ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് നേരെ വന്നതാണ് എനിക്കുള്ള പുത്തൻ മൊബെൽ, സിം കാർഡ്, ബ്ലൂടൂത്ത് ഹെഡ്ഫോൺ എന്നിവയുമായാണ് വന്നത്. എൻ്റെ സമീപമിരുന്ന് ഫോൺ സെറ്റ് ചെയ്ത് നാട്ടിൽ കുടുംബത്തേയും മറ്റും ഫോൺ ചെയ്യിച്ചിട്ടാണ് അവർ പോയത്.
ആരോഗ്യം കുറച്ച് മെച്ചപ്പെട്ടതിനാൽ ഇന്നലെ ഒന്ന് പുറത്തിറങ്ങി അതുവഴി മംഗഫിലെ സലാല മൊബൈൽ ഷോപ്പിൽ കയറി അബ്ദുള്ളയേയും കൂടെയുള്ളവരേയും കണ്ടു സന്തോഷം പങ്കുവെച്ചു. അർഷാദ് നാട്ടിലാണെന്ന് അറിയിച്ചു.
ഇവരുടെ സ്നേഹത്തിനു മുമ്പിൽ എന്നും കടപ്പെട്ടിരിക്കുന്നു.
https://www.facebook.com/share/p/5qNd4ae6cuzEipWh/?