Mizhikalil

Mizhikalil മിഴികളിൽ വിരിയുന്ന പ്രണയം

02/09/2016

ജീവനേക്കാൾ വലുതായി കണ്ടത് നഷ്ടപ്പെടുമ്പോഴാണ് ജീവനോടും ജീവിതത്തോടും മടുപ്പു തോന്നുന്നത്...........
# #

01/09/2016

എത്ര ദൂരത്തോളം പോയാലും ഒരിക്കൽ നീ തിരികെ വരും... നിറഞ്ഞ കണ്ണുകളോടെ..
♡♡♡♡♡♡♡♡♡♡♡♡♡♡
# #

< ഒരു ധാരണയുടെ കഥ >കോളേജ് ലെ  ആദ്യ ദിനം..സാരിയിൽ കുത്താവുന്ന ഇടത്തൊക്കെ പിൻ കുത്തി...വയർ ഒരൽപ്പം പോലും കാണാൻ പറ്റരുത്.. ...
05/08/2016

< ഒരു ധാരണയുടെ കഥ >

കോളേജ് ലെ ആദ്യ ദിനം..സാരിയിൽ കുത്താവുന്ന ഇടത്തൊക്കെ പിൻ കുത്തി...വയർ ഒരൽപ്പം പോലും കാണാൻ പറ്റരുത്.. പോകുന്നത് പയറ്റി തെളിഞ്ഞ ഒരു പറ്റം വിദ്യാർത്ഥികളുടെ ഇടയിലേക്കാണ്..കഞ്ചാവ് ,മദ്യം എന്നുവേണ്ട എന്തൊക്കെ വഷളത്തരങ്ങൾ ഉണ്ടാവുമോ അതെല്ലാം അവിടുണ്ട്...

പഠിച്ചു വളർന്ന ആ കലാലയത്തിലെ അദ്ധ്യാപിക ആയി ഒരു താൽകാലിക ഒഴിവുണ്ട് എന്നറിഞ്ഞു അപേക്ഷിച്ചു ..പഠിപ്പിച്ചു വലിയ പരിചയം ഒന്നും ഇല്ല.ഇത്രയും ഒക്കെ പഠിച്ചിട്ട് ഒരു ജോലിയും കിട്ടാതെ വീട്ടിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ..വരുമാനം ഉള്ള ഒരാൾ എങ്കിലും വേണമല്ലോ വീട്ടിൽ ,പലരും പറഞ്ഞിട്ടും അച്ഛൻ എന്റെ ഇഷ്ടത്തിന് തന്നെ എന്നെ പഠിപ്പിച്ചു..മലയാളം തെരഞ്ഞെടുത്തപ്പോൾ അന്നേ പലരും പറഞ്ഞു ജോലിയൊന്നും കിട്ടില്ല വല്ല സയൻസോ മറ്റോ മതിയെന്ന്..ഇപ്പൊ എനിക്കും തോന്നുന്നുണ്ട് അത്..വയ്യാതായ അച്ഛന് ഇനി ഈ ഒരു സഹായം എങ്കിലും ആവട്ടെ..

പക്ഷെ ഇപ്പോൾ വല്ലാത്തൊരു ടെൻഷൻ..എന്റെ തന്നെ പ്രായം ഉള്ള പല ആൺ കുട്ടികളും ഉണ്ട്...മലയാളം എന്ന വിഷയം ദഹിക്കാത്തവർ ആവണം ഭൂരിഭാഗവും..അതു മാത്രം അല്ല..പാഠഭാഗങ്ങളിൽ പല ഇടങ്ങളിലും പരാമർശിക്കേണ്ടി വരുന്ന മാതൃത്വത്തെ സൂചിപ്പിക്കുന്ന പല വാക്കുകളും..അതൊക്കെ ഇവരിൽ ചിലപ്പോൾ ഉണ്ടാക്കുന്നത് മറ്റു വല്ല വികാരങ്ങളും ആവും...പണ്ടുണ്ടായിരുന്ന ഗുരു ശിഷ്യ ബന്ധം എന്നത് ഇപ്പോൾ വെറും കേട്ടു കേൾവി ആയിരിക്കുന്നു.അദ്ധ്യാപികയെ പ്രണയിക്കുന്ന ശിഷ്യൻ,ശിഷ്യയെ പീഡിപ്പിക്കുന്ന അദ്ധ്യാപകൻ..അങ്ങിനെ ആ ബന്ധത്തിന്റെ പവിത്രത പോലും നശിച്ചു പോയിരിക്കുന്നു....

ഞാൻ ലേഖ ..പഠിച്ചത് ഇവിടെ തന്നെ ആണ്..വീട് ഇവിടുന്നൊരു അഞ്ചു കിലോമീറ്റർ ദൂരെ..വീട്ടിൽ അച്ഛനും അമ്മയും മാത്രം..അച്ഛന് കൃഷിപ്പണി ആയിരുന്നു..ഇപ്പൊ വയ്യ കിടപ്പിലാണ്..."ആ ടീച്ചറെ കല്യാണം കഴിച്ചിട്ടില്ല അല്ലെ...ഞങ്ങളൊക്കെ ഫ്രീ ആട്ടോ"... ടീച്ചർ വെറും ലേഖ അല്ല ഞങ്ങളുടെ ശ്രീ ലേഖ ആണ്..ഹ ഹ ...എത്ര വയസ്സായി?..പ്രണയം ഉണ്ടോ ?..സുന്ദരി ആണല്ലോ ..സാരി കൊള്ളാം..അങ്ങനെ ഒരുപാട് കമന്റ്സ്...കേട്ടു ചിരിക്കുന്ന പെൺകുട്ടികൾ..ആൺകുട്ടികളെയും പെൺകുട്ടികളെയും തിരിച്ചറിയാൻ വയ്യാത്ത വിധം വേഷങ്ങളും ...മുടി നീട്ടി വളർത്തി ഭ്രാന്തന്മാരെ പോലെ ഭൂരിഭാഗവും....വയ്യ ..എനിക്കിവിടെ പറ്റില്ല..തിരിച്ചു സ്റ്റാഫ്‌ റൂമിൽ എത്തിയ എന്റെ മുഖം കണ്ടു പലർക്കും കാര്യം മനസ്സിലായി...സാരമില്ല..ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്..ഒന്നും ശ്രദ്ധിക്കാൻ പോണ്ട..ആർക്കും വേണ്ടാത്ത കുറെ എണ്ണങ്ങൾ ആണ്..മറ്റൊരു വിഷയവും കിട്ടാത്തത് കൊണ്ട് ഒരു ബിരുദം നേടാൻ മലയാളം എടുക്കുന്നു...അല്ലാതെ ഭാഷയോട് സ്നേഹം ഉള്ളത് കൊണ്ടൊന്നും അല്ല...

ദിവസങ്ങൾ കഴിഞ്ഞു..കമന്റ്സ് ഇപ്പോൾ ഒരു പുതുമ അല്ല..എല്ലാം ചിരിച്ചു കൊണ്ട് നേരിടും..അങ്ങനെ ഇപ്പൊ അത് മെല്ലെ കുറഞ്ഞു തുടങ്ങിയിരിക്കുന്നു..എന്തോ ഞാൻ ആ ക്‌ളാസ്സിനെ അറിയാതെ സ്നേഹിച്ചു തുടങ്ങിയത് പോലെ..പലരും ക്‌ളാസിൽ ശ്രദ്ധിക്കുന്നു..ആരും കട്ടു ചെയ്യുന്നില്ല..നൊമ്പരപ്പെടുത്തുന്ന പാഠഭാഗങ്ങളിൽ ,മാതൃത്വത്തെ വർണ്ണിക്കുന്ന ഇടങ്ങളിൽ ആരും ഇപ്പൊ ഒന്നും പറയുന്നില്ല..പല "മുടിയൻ" മാരുടെയും കണ്ണുകൾ ഈറൻ അണിഞ്ഞിരിക്കുന്നു..വലിയ വലിയ കമന്റ് ഇട്ട പല വീരൻമ്മാരും ആരും കാണാതെ കണ്ണുനീർ തുടച്ചു കളയുന്നു..ക്‌ളാസ് കഴിഞ്ഞതും എല്ലാവരും കൂടെ എന്നെ വളഞ്ഞു..മുഖങ്ങളിൽ എല്ലാം വല്ലാത്ത പശ്ചാത്താപം പോലെ...

ടീച്ചർ..എന്നെ എപ്പോഴും ശ്രീ എന്നു വിളിക്കുന്ന മനോജ് ആണ് ..എന്താ മനോജേ എന്ത് പറ്റി ? ശ്രീ മാറ്റിയോ ?ശ്രീ എന്നു വെച്ചാൽ ഐശ്വര്യം എന്നല്ലേ..എനിക്കിഷ്ട്ടം ആണ് ആ വിളി ..ടീച്ചർ ഞങ്ങളോട് ക്ഷമിക്കണം..ഒരമ്മയുടെയോ സഹോദരിയുടെയോ സ്നേഹം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല..ഞങ്ങൾ ചേരി പിള്ളേരാ ടീച്ചറെ..പലർക്കും അമ്മയില്ല..ഉണ്ടെങ്കിൽ തന്നെ അവരൊക്കെ ചെറുപ്പത്തിലേ ഞങ്ങളെ ഉപേക്ഷിച്ചതാ..പേരിനു പലർക്കും 'അമ്മ ഉണ്ട്..പക്ഷെ പറയാൻ മാത്രം ഉള്ള വെറും വാക്കു മാത്രാ അത്..ടീച്ചർ ആ കവിത വിവരിച്ചപ്പോ സത്യത്തിൽ ഞങ്ങൾക്കങ്ങനെ ഒരമ്മ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപോയി...ക്‌ളാസ് കഴിഞ്ഞാ ഞങ്ങളൊക്കെ രാത്രി തട്ടുകട ജോലിക്കാരാ,ദേ ഇവൻ നന്നായി വരക്കും,ദാ ആ കുട്ടൂസ് നന്നായി കവിത ചൊല്ലും,രാജേഷ് നന്നായി എഴുതും..എല്ലാം കഴിഞ്ഞു രാത്രിയിൽ ഞങ്ങൾ ഒത്തു കൂടും....അറിയാതെ കുറെ ചീത്ത ശീലങ്ങളും കൂടെ കിട്ടി...വലിക്കും,കുടിക്കും ..

ആരും ഇല്ല ടീച്ചറെ ഞങ്ങൾക്ക്,ഉപദേശിക്കാനും ,നല്ലത് പറയാനും ഒന്നും...എന്ത് നല്ലതു ചെയ്താലും ഒരു നല്ല വാക്ക്..അതില്ല..ഇന്നാൾ ഒരു ദിവസം ടീച്ചറ് രാജേഷിന്റെ ബുക്ക് എടുത്തിട്ട് അതിലെ അവൻ എഴുതിയ ഒരു കവിതയ്ക്ക് അടിയിൽ ഒരു കുറിപ്പെഴുതി കൊടുത്തില്ലേ..അങ്ങനെ ഒരു അഭിനന്ദനം അവനു ആദ്യം ആയിട്ടാ കിട്ടുന്നെ..രാത്രി ആ ബുക്കും കെട്ടിപ്പിടിച്ചു കൊണ്ടാ അവൻ അന്ന് ഉറങ്ങിയത്..രാവിലെ എണീറ്റപ്പോൾ ഒരു കവിത..ടീച്ചറെ വർണ്ണിച്ചു കൊണ്ട്..അതിൽ ടീച്ചർ അവന്റെ അമ്മയും,ചേച്ചിയും അങ്ങനെ ആരൊക്കെയോ ആണ്..അവനു മാത്രം അല്ല..ഞങ്ങൾക്കെല്ലാവർക്കും..ദേ ഈ മുടിയനെ കണ്ടോ..ഇവന്റെ മുഖത്തു ഈ പാട് എന്താന്നറിയോ..ഇന്നലെ ക്‌ളാസ് എടുത്തോണ്ടിരുന്നപ്പോ പുറത്തൂടെ പോയ പിള്ളേർ ടീച്ചറെ കമന്റടിച്ചില്ലേ..അവന്മ്മാരെ പോയി ഇടിച്ചതാ..ഇനി ആരും ഞങ്ങടെ ടീച്ചറെ ഒന്നും പറയില്ല..ചീത്ത ശീലം ഒക്കെ കളഞ്ഞു ഞങ്ങൾ പഠിച്ചോളാം..ടീച്ചറുടെ കുഞ്ഞനിയന്മ്മാരായി...

ആദ്യം ആയാണ് എന്റെ ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം..കയ്യിലിരുന്ന തൂവാല കണ്ണുനീർ കൊണ്ട് നനഞ്ഞു കുതിർന്നു..ഹൃദയം നിറഞ്ഞ ഒരു അനുഭവം..എനിക്കിപ്പോ ഒരുപാട് പേർ കൂടെ ഉള്ള പോലെ..ഭാവിയിലേക്ക് നോക്കുമ്പോ ഒരു ആത്മവിശ്വാസം...സ്റ്റാഫ്‌ റൂമിൽ ചെന്നപ്പോ ആ പഴയ ചോദ്യം..പിള്ളേർ കുഴപ്പം ഉണ്ടാക്കിയോ എന്നു..ഞാൻ ചിരിച്ചു..ഉള്ളിൽ പറഞ്ഞു...ഇല്ല...അവർ ഒരിക്കലും ഇനി ഒരു കുഴപ്പവും ഉണ്ടാക്കില്ല..എന്റെ നല്ല കുട്ടികൾ ആണവർ.....

എല്ലാം കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷം..നാളെ എന്റെ വിവാഹം ആണ്..ക്‌ളാസ്സിലെ ഒരു പാവം പയ്യൻ അവന്റെ ഏട്ടത്തി അമ്മയായി എന്നെ അവന്റെ വീട്ടിലേക്കു ക്ഷണിച്ചു..ഏട്ടൻ ഒരു ഗവണ്മെന്റ് ഓഫീസിലെ പ്യൂൺ ആണ്..വീട്ടിൽ വന്നു ചോദിച്ചു...അച്ഛനും സന്തോഷം..അവർക്കു മറ്റൊന്നും വേണ്ട..എന്നെ മാത്രം മതി..നാളത്തെ എന്റെ കല്യാണ കാർ ഏതാ എന്നറിയോ..ബെൻസ് ആണെന്ന്...അത് മറ്റൊരു വിദ്യാർത്ഥിയുടെ വണ്ടി..ടീച്ചർ അതിൽ പോയാ മതിയെന്ന് അവനു നിർബന്ധം..കുറച്ചു മുൻപ് നമ്മുടെ മുടിയൻ വന്നു..ഒരു നല്ല കുട്ടി ആയിട്ട്..പണ്ട് ഞാൻ അവനോടു പറയാറുണ്ടായിരുന്നു...മുടി ഒക്കെ വെട്ടി നല്ല കോലത്തിൽ നടക്കാൻ..വർഷങ്ങൾ ആയി പരിപാലിച്ചു കൊണ്ട് നടന്നതാ..എന്തിനാ അത് വെട്ടിയെ എന്നു ചോദിച്ചപ്പോ കയ്യിൽ വെച്ചിരുന്ന ഒരു പൊതി നീട്ടി..ഒരു മൂക്കുത്തി..എന്റെ ടീച്ചർ ഇതിട്ടാൽ നല്ലോണം സുന്ദരി ആവും..മുടി വെട്ടുന്ന കാര്യം ഒരാളോട് പന്തയം വെച്ചു,അയാളുടെ വെല്ലുവിളി ഏറ്റെടുത്തു വിജയിച്ചു ആ പണം കൊണ്ട് വാങ്ങിയതാണത്രേ..

ദാ നോക്കു..അവിടെ എല്ലാവരും കൂടെ സദ്യ ഒരുക്കൽ ആണ്..പന്തലും കസേരയും അങ്ങനെ എല്ലാം..എല്ലാം അവരുടെ കൈകളിൽ ഭദ്രം..ഒന്നും ഞാൻ അറിഞ്ഞിട്ടില്ല..കഴുത്തു മാത്രം നീട്ടി കൊടുത്താ മതി ഇനി..ആ ഗ്ലാസ്സിലേക്കു നോക്കി ആരും സംശയിക്കണ്ടാട്ടൊ ...അത് കട്ടൻ ചായ ആണ്..എന്റെ കുട്ടികൾ ഇനി മദ്യപിക്കുകയോ പുക വലിക്കുകയോ ഇല്ല..ഓ..കഥ പറഞ്ഞു നേരം പോയതറിഞ്ഞില്ല..മനോജ് വരുന്നുണ്ട്..ഒരു ചിരട്ടയിൽ ഗോതമ്പ് പായസവും ആയി.അവർ ഉണ്ടാക്കിയതാ.അത് കുടിച്ചൊന്നു മയങ്ങട്ടെ...നാളെ വിവാഹം അല്ലെ...എന്നെയും എന്റെ ഈ നല്ല കുട്ടികളെയും അനുഗ്രഹിക്കുമല്ലോ....

അതെ ഇതൊരു ധാരണയുടെ കഥ ആണ്..എന്റെ തെറ്റിദ്ധാരണയുടെ കഥ....

സ്നേഹത്തോടെ.......

NB ;പുറം മോടി കൊണ്ട് ആരെയും അളക്കരുതെന്ന ആ പഴയ വാചകം ഇവിടെ ആവർത്തിക്കുന്നു..ചീത്ത എന്നു പറഞ്ഞു നമ്മൾ ഉപേക്ഷിക്കുന്ന പലതും നമുക്ക് പിന്നീട് ഒരിക്കലെങ്കിലും ഗുണം ചെയ്തേക്കാം..നല്ലതിനെ നല്ലത് എന്നു പറഞ്ഞു അഭിനന്ദിക്കുന്നതിൽ നമ്മൾ മടി കാണിക്കരുത്..പവിത്രമായ ഗുരു ശിഷ്യ ബന്ധങ്ങൾ ഇപ്പോഴും പല ഇടങ്ങളിലും ഉണ്ട്..എല്ലാ നല്ല ഗുരുക്കന്മാർക്കും വിദ്യാർത്ഥികൾക്കും സമർപ്പിക്കുന്നു....


Credit: #വൈശാഖൻ.

ഞങ്ങളീ ചില ആണുങ്ങൾ കല്യാണം കഴിഞ്ഞാൽ അവളുടെ വീട്ടിലൊന്നും പോയി അതികം നിൽക്കാറില്ല..കാര്യം ഇത്തിരി അഹങ്കാരമായിട്ടൊക്കൊ ചില...
02/08/2016

ഞങ്ങളീ ചില ആണുങ്ങൾ കല്യാണം കഴിഞ്ഞാൽ അവളുടെ വീട്ടിലൊന്നും പോയി അതികം നിൽക്കാറില്ല..
കാര്യം ഇത്തിരി അഹങ്കാരമായിട്ടൊക്കൊ ചിലപ്പോൾ തോന്നും എന്നാൽ അതിലൊന്നും ഒരു സത്യവുമില്ല...
``ഏയ് എന്താ നിങ്ങൾക്ക് രണ്ടു ദിവസം വന്നെന്റെ വീട്ടിൽ നിന്നാൽ ''
എന്നവൾ ചോദിച്ചാൽ...
ഉത്തരം എന്തേലും പറഞ്ഞൊഴിയും അവൾക്കറിയാം കല്ലു വെച്ച നുണയാണതെന്ന്...
കാരണമെന്നും ഇല്ല എന്നാലും അവളുടെ വീട്ടിലെത്തിയാൽ അവളെ ``ടീ" എന്നൊന്നും വിളിക്കാനാവില്ല വിനയപൂര്‍വ്വം സ്നേഹം കൂട്ടി അവളെ വിളിക്കണം..
അത് കേട്ടാൽ അവളറിയാതെ അന്തം വിടും..
``അതെടുക്കെടി '' ഇതെടുക്കെടീ.. എന്നൊന്നും പറയാനേ ആവില്ല..
ഇനി അവളെ എങ്ങാനും വായിൽ വന്ന വല്ലതും വിളിച്ചാൽ അതവളുടെ അമ്മ കേട്ടാലോ അഛനറിഞ്ഞാലോ..
ഉള്ള വില പോയില്ലേ...
വലിയും കുടിയുമൊന്നും ഇല്ലാ എന്ന് പറഞ്ഞു കെട്ടിയവർ ഭാര്യ വീട്ടിലെത്തിയാൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും ഇടക്കാരും കാണാതെ ഒരു പുകയെടുത്ത് തലയുടെ പെരുപ്പ് മാറ്റും..
അവളുടെ അമ്മയോ അഛനോ കണ്ടാൽ തീർന്നില്ലേ ഉണ്ടാക്കിയെടുത്ത വില പോകില്ലേ..
അളിയന്റെ സ്നേഹമൊക്കെ കാണുമ്പോൾ തോന്നും അളിയനൊത്ത് ഒന്നു കറങ്ങാൻ പിന്നെ അവനെ നശിപ്പിച്ചു എന്ന പേര് കേൾക്കണ്ടല്ലോ എന്ന് വെച്ച് അതെല്ലാം ആസ്വദിച്ചങ്ങനെ ഇരിക്കും...
ഈ കെട്ടിയവൾ കൊച്ചു കുട്ടിയാവുന്നത് കാണണേൽ അവളുടെ വീട്ടിൽ തന്നെ എത്തണം..
അങ്ങോട്ടൊന്ന് പറഞ്ഞ് ഇങ്ങോട്ട് പത്ത് കേട്ടില്ലേൽ അവർക്കും ഉറങ്ങാനാവില്ല..
മോള് തടി കുറഞ്ഞല്ലോ??..... എന്നവളുടെ അമ്മ അവളോട് ചോദിക്കുമ്പോൾ ഞങ്ങൾ എങ്ങോട്ടേലും നോക്കി ഇതൊന്നും കേട്ടില്ലേ എന്ന മട്ടിൽ ഇരിക്കും....
അന്നേരം അവൾ പറയും``` ഞാൻ തടി കുറയ്ക്കാണമ്മേ.. ഇത് കേട്ട് അമ്മ അവളെ ശാസിക്കും... അത് കേട്ടിരിക്കാൻ തന്നെ രസമാണ്..
ചെന്നു കയറുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷമാണ്..
കാരണം ഇന്ന് അവിടത്തെ താരം ഞങ്ങളാകും..
മോളെ അവിടെ തന്നെ നിർത്തി ഞങ്ങളെ ഇരുത്തും..
ഇഷ്ട വിഭവങ്ങൾ നിരത്തി അവർ ``കഴിക്ക് മോനെ ``കുറച്ചു കൂടി കഴിക്ക് മോനെ എന്ന് പറഞ്ഞ് സ്നേഹം കൂട്ടി വിളമ്പി സന്തോഷിപ്പിക്കും അന്നേരം വയറിനിത്തിരി ഇടം കൂടി ഞങ്ങൾ തേടും..
ഞങ്ങളതികം അവിടം നിൽക്കാൻ ഇഷ്ടമില്ലാഞ്ഞല്ല ഇഷ്ടമാണേറെ
കാരണം അവളുടെ അഛന്റെയും അമ്മയുടെയും സ്നേഹം അത് ഞങ്ങളെ തോൽപ്പിക്കാറുണ്ട്
ആ സ്നേഹം ഇടക്കേറ്റു വാങ്ങി മനസ്സ് നിറയ്ക്കാനാണ് ഞങ്ങൾക്കതികം ഇഷ്ടം......
ഞങ്ങൾ പോകും നിൽക്കും ഒരു ദിവസമാണേലും ദിവസങ്ങളോളം ഉള്ള സ്നേഹം അവിടെ നിന്ന് കിട്ടുമ്പോൾ ഞങ്ങളൊത്തിരി സന്തോഷിക്കും..
അവിടെ ഞങ്ങളുടെ മനസ്സുണ്ട്.. ഞങ്ങളുടെ പ്രാർത്ഥനയുമുണ്ട്..
ഇതെല്ലാം പറയാതറിഞ്ഞത് അവരായിരിക്കും അവരുമാത്രം..
ചെന്നാലും നിന്നാലും... അവളുടെ വീടും സ്നേഹ വീടാണേ..

CrediT: AKC ALI

©

എന്റെ പ്രണയം നിനക്കായ് ഇന്നവളെ ഞാൻ ചുംബിച്ചു ആദ്യമായി മതിവരുവോളം അതും അവളുടെ പപ്പയുടെയും മമ്മയുടെയും ഇചയാന്റെയും മുന്നിൽ...
26/07/2016

എന്റെ പ്രണയം നിനക്കായ്

ഇന്നവളെ ഞാൻ ചുംബിച്ചു ആദ്യമായി മതിവരുവോളം അതും അവളുടെ പപ്പയുടെയും മമ്മയുടെയും ഇചയാന്റെയും മുന്നിൽ വെച്ച് പപ്പ വരുന്നെടാ എനിക്ക് പേടിയാവുന്നു എന്ന് പറഞ്ഞു കൊണ്ടെന്റെ ചുംബനം എന്നത്തെ പൊലെ അവൾ കൈകൾ കോണ്ട് തട്ടിമാറ്റിയില്ല അവൾ കണ്ണുകളടച്ച് എന്റെ ആദ്യ ചുംബനം എറ്റു വാങ്ങൻ വെബൽ കൊണ്ടു അവൾ ഇത്രം ധൈര്യശാലിയായി മാറിയോ കോളജിൽ അവളുടെ പുറകെ നടന്നതിന് ഒരു തവണ എന്നെ പിടിച്ചു നിർത്തി താക്കിത് തന്ന അവളുടെ പപ്പയും എന്റെ ചുംബനത്തെ തടഞ്ഞില്ല ആ ഒരു താക്കിതിനെ ഞാൻ പല തവണ ലംഘിച്ചപ്പോൾ എന്റെ ഇഷ്ടത്തെ തല്ലിക്കെടുത്തൻ ശ്രമിച്ച അവളുടെ ഇചയനും കുട്ടുകരും എന്നെ തടഞ്ഞില്ല മകളെ സുരക്ഷിതമായ ഭവിയെ പറ്റിച്ചിന്തിക്കാൻ പ്രണയത്തിനെതിരെ വഴികട്ടിയ അവളുടെ മമ്മയും ഒന്നും പറഞ്ഞില്ല ആരും എന്നെ തടഞ്ഞില്ല എല്ലവരും അവൾക്ക് അന്തിമോചച്ചാരങ്ങൾ അർപ്പികുന്ന തിരക്കിലയിരുന്നു.....

ഞാനോഴികെ.....

Credit:

Via Mizhikalil ©

 #ഇപ്പോളുമുണ്ട്…….?Credit: Troll Movies
25/07/2016

#ഇപ്പോളുമുണ്ട്…….?

Credit: Troll Movies

എനിക്ക് അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കില്‍ അതൊരിക്കലും അവള്‍ അറിയാന്‍ പോകുന്നില്ല അതെനിക്കറിയാം ,,,,പറയാതെ ഇനി എന...
25/07/2016

എനിക്ക് അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കില്‍ അതൊരിക്കലും അവള്‍ അറിയാന്‍ പോകുന്നില്ല അതെനിക്കറിയാം ,,,,
പറയാതെ ഇനി എനിക്ക് എത്ര വേണമെങ്കിലും ജീവിക്കാന്‍ പറ്റും പക്ഷേ അവള്‍ ഒരുനാള്‍ മറ്റൊരാള്‍ക് സ്വന്തമാകാന്‍ തയ്യാറാവുമ്പോള്‍ അന്ന് ഞാന്‍ ചിലപ്പോള്‍ അവള്‍ക് വേണ്ടി കരഞ്ഞെന്ന് വരും ,,അവള്‍ക് വേണ്ടി ഞാന്‍ മനസറിഞ്ഞു കരഞ്ഞാല്‍,
ദൈവത്തിനുപോലും അവളോട്‌ വെറുപ്പ്‌ തോന്നും ,,,,,,
അതോഴിവാകാന്‍ വേണ്ടി ഞാനെന്റെ സ്നേഹം അവളോട്‌ പറയാന്‍ തീരുമാനിച്ചു ,,,

മഴത്തുള്ളികള്‍ ഇറ്റു വീഴുന്ന ഒരു സായം സന്ദ്യയില്‍ ഞാന്‍ എന്റെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞു ,,,
അവള്‍ പതിവിലും കൂടുതല്‍ എന്തോ ചിന്തിച്ചു എന്നിട് പതിയെ എന്നോട് ചോദിച്ചു " ഞാനൊന്നു കരഞ്ഞാല്‍ ഈ മഴത്തുള്ളികള്‍കിടയില്‍ എന്റെ കണ്ണുനീര്‍ തുള്ളികള്‍ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ????
എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല അവളുടെ ആ ചോദ്യത്തിനു,
എന്നോടൊപ്പമുള്ള ജീവിതം അവള്‍ ആഗ്രഹിക്കുനില്ല എന്ന് ആ ചോദ്യത്തില്‍ നിന്നും എനിക്ക് മനസിലായി,,,
ഒന്നുംപറയാതെ മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപോള്‍ അറിയാതെ ആണെങ്കിലും അവളുടെ ഉള്ളില്‍ നിന്നും വന്ന പരിഹാസതിനെ ശബ്ദം എന്റെ കാതുകളില്‍ തുളച്ചു കയറി,,ഹൃദയത്തെ മുറിവേല്പിച്ചു....

""അവള്‍ക് അറിയില്ലാലോ അവള്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ അവളുടെ കണ്ണുകള്‍ ഒരിക്കലും നിറയില്ല എന്ന് ""

Mizhikalil © Midhun Ganga

എന്റെ ഹൃദയത്തില്‍ നിന്നും ഒഴുകുന്ന ഇ കണ്ണീര്‍ പുഴയില്‍ എന്റെ ഇഷ്ടങ്ങളെ ഒഴിക്കു വിടുകയാണ് ഞാന്‍ ...അതിലെ ഓരോ ഓളങ്ങളും എന്...
24/07/2016

എന്റെ ഹൃദയത്തില്‍ നിന്നും ഒഴുകുന്ന ഇ കണ്ണീര്‍ പുഴയില്‍ എന്റെ ഇഷ്ടങ്ങളെ ഒഴിക്കു വിടുകയാണ് ഞാന്‍ ...
അതിലെ ഓരോ ഓളങ്ങളും എന്റെ ഹൃദയമിടിപ്പുകളാണ് അതെ നിനക്കായ്‌ മാത്രം തുടിക്കുന്ന എന്റെ ഹൃദയമിടിപ്പുകള്‍ ..........
ആ ഓളങ്ങള്‍ ആകുന്ന ഹൃദയമിടിപ്പുകള്‍ നോവിന്റെ പാറക്കെട്ടുകളില്‍ തട്ടി ചിതറിയാലും...അത് ഒഴുകി അവസാനിക്കുനത്
നീ എന്ന മഹാ സാഗരത്തില്‍ ആണ്.....ആ തീരത്തെ മണല്‍ തരികളില്‍ എന്റെ വിരലുകള്‍ കൊണ്ട് വീണ്ടും വെറുതെ എങ്കിലും എഴുതി വയ്ക്കുന്നു..........
"ഞാന്‍ നിന്നെ ഒരുപാടു സ്നേഹിക്കുന്നു "...............

www.facebook.com/Mizhikalil-277496965946052/

കലാലയ ഇടവഴിയിലെ അവളുടെ ഒരു തിരിഞ്ഞു നോട്ടമാണ് എന്റെ ഹാജർപട്ടിക നിറച്ചത്..........
21/07/2016

കലാലയ ഇടവഴിയിലെ അവളുടെ ഒരു തിരിഞ്ഞു നോട്ടമാണ് എന്റെ ഹാജർപട്ടിക നിറച്ചത്..........

യാദൃശ്ചികമായി അവളെ കണ്ടപ്പോൾ അവന്റെ മനസ്സ്‌ തുടിച്ചു. അവളുടെ മനം പിടഞ്ഞു.കണ്ണുകൾ പരസ്പരം ഇടഞ്ഞു..പെട്ടെന്നു പരിസര ബോധ്ം ...
21/07/2016

യാദൃശ്ചികമായി അവളെ കണ്ടപ്പോൾ അവന്റെ മനസ്സ്‌ തുടിച്ചു. അവളുടെ മനം പിടഞ്ഞു.കണ്ണുകൾ പരസ്പരം ഇടഞ്ഞു..പെട്ടെന്നു പരിസര ബോധ്ം വീണ്ടെടുത്തു അവർക്കണ്ണുകൾ പിൻ വലിച്ചു.
പണ്ടു നാട്ടുകാരും വീട്ടുകാരും അറിയാതെ പരസ്പരം പ്ര്ണ്ണയിച്ചതും ,കത്തുകൾ കൈ മാറിയതൂം പെട്ടെന്നു മനസിലേക്കു ഓടിക്കയറി...പ്രേമം തലക്കു പിടിചിരുന്ന കാലം.അവൻ കണ്ട സിനിമകളിലെ നായകനും നായികയും ആയിരുന്നവർ.എന്തു കൊണ്ടൊ ഒന്നാകാൻ കഴിയാതെ പോയവർ...
ഒരു സംഭാഷണത്തിനു സാഹചര്യം ഒത്തു കിട്ടിയപ്പോൾ അവൻ അവളോടു പറഞ്ഞു.. ---എനിക്കു ഒരു ആഗ്രഹം ഉള്ളതു..പണ്ടു നമ്മൾ ഒന്നിച്ചു നടക്കാൻ ആഗ്രഹിചിരുന്ന ഈ നാട്ടു പാതകളിലൂടെ നിന്നോടൊപ്പം ഒന്നു നടക്കണം...അതും ഈ നാട്ടുകാരുടെ മുൻപിലൂടെ... അവന്റെ വാക്കുകൾ അവളുടെ മനസ്സിൽ
കുളിരുകോരിയിട്ടു.പരസ്പരം ഇഷ്ട്റ്റപ്പെട്ട നാളുകളിലൊന്നിൽ എപ്പൊഴൊ ആ കയ്യിൽ ഒരു മുത്തം കൊടുത്തതവൾ ഓർത്തു...അതെ വികാരം അവളിൽ പുനർജ്ജനിച്ചു..ഏതോ ഒരു ഉൾധൈര്യത്തിൻ പുറത്തു അവന്റെ കൈ പിടിച്ചു ആ ഉള്ളം കയ്യിലവൾ മുത്തം വച്ചു..അവനതു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..എങ്കിലും അവൻ കൈ പിൻ വലിച്ചില്ല..ആരെങ്കിലും കാണുമെന്നൊ ചെയ്യുന്നതു തെറ്റാണെന്നൊ തൊന്നിയുമില്ല.,
മനസ്സു കൊണ്ടവൾ പണ്ടത്തെ ആ പത്താം ക്ലാസുകാരിയായി...സ്കൂൾ വിട്ടു വരുന്ന അവളെ കാത്തു നിൽക്കുന്ന് കാമുക ഭാവമയിരുന്നു അവനപ്പൊൾ..
പതിനഞ്ചു വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയപ്പോഴും അവരിലെ ആദ്യ പ്രണയത്തിന്റെ തീവൃതക്കു ഒട്ടും മങ്ങലേറ്റിട്ടില്ലെന്നും..ജീവിതത്തിൽ ഒന്നാകാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിലെ ഇഷ്ട്റ്റത്തിനു ഒരു കോട്ടവും ഉണ്ടയിട്ടില്ലെന്നുമവർക്കു മനസ്സിലായി...പരസ്പരം ഒന്നും ഉരിയാടതെ നിൽക്കുകയാണവർ
ശ്യമേട്ടാ........ശ്യാം ഞെട്ടിപ്പോയി.. അതാ ഭാര്യ ..നീലിമ...പെട്ടെന്നു സ്ഥലകാല ബോധം വീണ്ടെടുത്ത
ശ്യാം പ്രീജയ്ക്കു നീലിമയെ പരിചയപ്പെടുത്തി ....നീലിമയ്ക്‌ പ്രീജയെയും.....ഏട്ടാ..നമുക്കു പോകണ്ടേ.. സമയം പോയി.. മോൾ കരയുന്നു......നീലിമ ശ്യാമിനൊടയി പറഞ്ഞുംകൊണ്ടു ,പ്രീജക്കൊരു ചിരിയും സമ്മനിച്ചു തിരിഞ്ഞു നടന്നു......
പോകുവാൻ അനുവാദം ചോദിക്കാൻ തിരിഞ്ഞ ശ്യാം കണ്ടതു പുറം കയ്യാൽ നീർമ്മിഴികൾ തുടച്ചും കൊണ്ടു നടന്നകലുന്ന പ്രീജയെയാണു...വേദനിക്കുന്ന് ഹൃദയവുമായി അവനും തിരിഞ്ഞു നടന്നു.....

Credit: John

Via © Mizhikalil :

ലാലേട്ടന്‍ തന്‍റെ കുഞ്ഞനിയത്തിയെ ഒരു രാജകുമാരിയെ പോലെ കൊണ്ട് നടന്ന് ലാളിക്കുന്ന പവിത്രം സിനിമയിലെ ഗാനരംഗങ്ങള്‍ കണ്ട് പൊട...
21/07/2016

ലാലേട്ടന്‍ തന്‍റെ കുഞ്ഞനിയത്തിയെ ഒരു രാജകുമാരിയെ പോലെ കൊണ്ട് നടന്ന് ലാളിക്കുന്ന പവിത്രം സിനിമയിലെ ഗാനരംഗങ്ങള്‍ കണ്ട് പൊട്ടി കരഞ്ഞ ബാല്യമായിരുന്നു എന്‍റേത്....
ഉള്ളിലെവിടെയോ മറഞ്ഞ് കിടന്നിരുന്ന ഒരു കുഞ്ഞനിയത്തിയെന്ന സങ്കല്പം അന്ന് മുതല്‍ മറനീക്കി പുറത്തുവരികയായിരുന്നു..
ആദ്യമാദ്യം എന്‍റെ ഈ ആഗ്രഹം കേട്ട് അച്ഛനും അമ്മയുമടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു , പിന്നെ കളിയാക്കി , പിന്നെ കണ്ണുരുട്ടി , ഒടുവില്‍ കരയിപ്പിച്ചു .
ഒടുവില്‍ കുടുക്കയിലിട്ട കാശ് തല്ലിപൊട്ടിച്ചെടുത്ത് ടൗണില്‍ പോവുന്ന ബാബുവേട്ടന്‍റെ കയ്യില്‍ കൊടുത്ത് ആ സിനിമയുടെ കാസറ്റ് വാങ്ങിപ്പിച്ച് പാട്ടു കേള്‍ക്കാന്‍ തുടങ്ങി..
ഒടുവില്‍ പാട്ട് കേള്‍ക്കല്‍ കൂടി കൂടി , ഒപ്പം മോഹം പറച്ചിലും കൂടി കൂടി വന്ന് ഒടുവില്‍ പഠിത്തം കുറഞ്ഞ് കുറഞ്ഞ് വന്നപ്പോള്‍ ദേഷ്യം പിടിച്ച അമ്മ ഒരു ദിവസം കാസറ്റെടുത്ത് വെട്ടി നുറുക്കി അടുപ്പിലിട്ടു ..
അടുപ്പിലിരുന്ന് ആ കാസറ്റ് കത്തി നശിക്കുന്നത് കണ്ട് അന്ന് ഞാന്‍ ഒരുപാട് കരഞ്ഞെങ്കിലും എന്‍റെ മോഹങ്ങളാ അടുപ്പില്‍ കിടന്ന് നശിക്കുന്നതായിരുന്നില്ല . ഞാന്‍ വളരുന്നതോടൊപ്പം ആ മോഹങ്ങളും നിശബ്ദമായി എന്നോടൊപ്പം വളരുകയായിരുന്നു..
ഉത്സവപ്പറമ്പുകളിലോരോന്നിലും പെണ്‍കുട്ടികളെ വായ്നോക്കി നടക്കുന്നതിനിടയിലും എന്‍റെ കണ്ണുകള്‍ തിരഞ്ഞത് ഏട്ടന്മാരുടെ കൈ പിടിച്ചും , ചുമലില്‍ തൂങ്ങിയും അവരോടൊപ്പം തുള്ളിച്ചാടി വന്നിരുന്ന അവരുടെ അനിയത്തി കുട്ടികളെയായിരുന്നു..
കുപ്പിവളക്കും മുത്തുമണി മാലക്കും, ചാന്തിനും പൊട്ടിനും കണ്‍മഷിക്കും മുന്നില്‍ ഈ ലോകത്തെ മുഴുവന്‍ മറന്ന് വിടര്‍ന്ന കണ്ണുകളോടെ നോക്കി നില്‍ക്കുന്ന അവരെയൊക്കെ കാണുമ്പോള്‍ , അവര്‍ക്കതോരോന്നും വാങ്ങി കൊടുക്കുന്ന ആ ഏട്ടന്മാരെ കാണുമ്പോള്‍ , അവരുടെ ആ സ്നേഹം കാണുമ്പോള്‍ , അവരുടെയൊക്കെ സന്തോഷം കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്ന് എത്രയോ വട്ടം നോക്കി നിന്നിട്ടുണ്ട് ..
ഏട്ടന്മാരുള്ള അനിയത്തിമാരുടെ കല്ല്യാണത്തിന് പോയി മണ്ഡപത്തിന്‍റെ മുന്‍ നിരയില്‍ പോയി സ്ഥാനം പിടിച്ചത് , അവിടെ വരുന്ന പെണ്‍കുട്ടികളെ വായ് നോക്കിയിരിക്കാന്‍ മാത്രമായിരുന്നില്ല . ആ അനിയത്തിയുടെ ഏട്ടനെ എനിക്ക് അടുത്തിരുന്ന് കാണുവാനായിരുന്നു . ആ ദിവസം ആ ഏട്ടനനുഭവിക്കുന്ന വെപ്രാളവും , വിഷമങ്ങളും , സന്തോഷങ്ങളും നേരിട്ട് കണ്ടറിയാനായിരുന്നു..
ആ ഏട്ടന്‍മാരുടെ മുഖത്ത് സന്തോഷം വന്നപ്പോള്‍ എന്‍റെ മുഖത്തും സന്തോഷം വന്നു , ആ ഏട്ടന്മാര്‍ ഓടി നടന്ന് വെപ്രാളപ്പെട്ടപ്പോള്‍ എന്‍റെ മനസ്സും വെപ്രാളപ്പെട്ടു. ആ ഏട്ടന്മാരുടെ അനുഗ്രഹം കൈകളാല്‍ അനിയത്തിമാരുടെ നെറുകില്‍ പതിച്ചപ്പോള്‍ മനസ്സുകൊണ്ട് ഞാനും അവരുടെ നെറുകില്‍ കൈ വച്ച് അനുഗ്രഹിച്ചു . താലി കെട്ടുമ്പോള്‍ തന്‍റെ അനിയത്തിമാര്‍ക്കായി ആ ഏട്ടന്മാരുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നത് കണ്ട് എന്‍റെ ചുണ്ടുകളും അവര്‍ക്കായി മന്ത്രിച്ചു..
ഒടുവില്‍ ആ അനിയത്തിമാര്‍ പടിയിറങ്ങി പോവും നേരം അവളെ ചേര്‍ത്ത് പിടിച്ച് കണ്ണ് നിറക്കുന്ന ആ ഏട്ടന്മാരെ കണ്ട് എത്രയോ വട്ടം പരിസരം മറന്ന് എന്‍റെ കണ്ണും നിറഞ്ഞിരിക്കുന്നു , അത് കണ്ട് എത്രയോ വട്ടം പലരും എന്നെ കളിയാക്കിയിരിക്കുന്നു ..
എല്ലാ കളിയാക്കലുകള്‍ക്കും പകരം ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് ആ കല്ല്യാണ വീടുകളില്‍ നിന്ന് വീട്ടിലേക്ക് നടക്കാന്‍ തുടങ്ങുമ്പോള്‍ കാണാം , വീണ്ടും എന്നെ മോഹിപ്പിക്കാന്‍ മുന്നിലൂടെ കള്ളച്ചിരി ചിരിച്ച് ഓടി മറയുന്ന പവിത്രം സിനിമയിലെ കുഞ്ഞനിയത്തിമാരെ . എല്ലാം മറന്ന് അവരുടെ അടുത്തെത്തി വിശേഷങ്ങള്‍ ചോദിച്ച് ഒന്ന് വാരിയെടുത്ത് ഒരുമ്മ കൊടുക്കാന്‍ നേരം തിരിഞ്ഞൊന്ന് നോക്കിയാല്‍ കാണാം അപരിചിതരായ കുറെ മുഖങ്ങള്‍ തെല്ലൊരു ആശങ്കയോടെ എന്നെ നോക്കി നില്‍ക്കുന്നത് ...
കാലം വരുത്തിവച്ച ചില ആശങ്കകളാണ് ആ മുഖങ്ങളിലെന്ന് എനിക്കറിയാം . എന്നെ പോലെ കുഞ്ഞനിയത്തിമാരില്ലാത്ത ഒരുപാട് ഏട്ടന്മാര്‍ക്കായി വേദനയോടെ എനിക്കവരോട് പറയണമെന്നുണ്ടായിരുന്നു , പ്രായത്തിന്‍റെ എല്ലാ കുരുത്തക്കേടുകളും ഞങ്ങള്‍ക്കുണ്ടെങ്കിലും ഞങ്ങളിലെ ഏട്ടനെ നിങ്ങളാരും ഒരിക്കലും സംശയത്തോടെ കാണരുതേ എന്ന് , ഞങ്ങള്‍ക്കും ഉണ്ട് സ്നേഹിക്കാന്‍ അറിയുന്ന ഒരു മനസ്സെന്ന് , ഞങ്ങള്‍ക്കും ഉണ്ട് ആരോടും പറയാത്ത ഇതുപോലുള്ള കുഞ്ഞ് കുഞ്ഞ് മോഹങ്ങളും സ്വപ്നങ്ങളുമെന്ന് ..
രക്തബന്ധത്തെ പോലും സംശയത്തോടെ നോക്കി കാണാന്‍ നിര്‍ബന്ധിതരായ ഈ സമൂഹത്തിന് മുന്നില്‍ എന്‍റെ വിഷമങ്ങള്‍ ഞാനാരോട് പറയും , പറഞ്ഞാല്‍ തന്നെ ആരത് കേള്‍ക്കാന്‍ , അരത് ഉള്‍ക്കൊള്ളാന്‍ .
എല്ലാത്തിനുമൊടുവില്‍ ഞാനും എന്‍റെ മോഹങ്ങളും അന്നും ഇന്നും എന്നും ഒരു പാട്ടിലൂടെ ആശ്യാസം കൊള്ളുകയാണ്.....

Credit: Magesh

© Mizhikalil

ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മ മാത്രമായി... അത് കൊണ്ട് തന്നെ അമ്മയും ഞാനും നാളുകളായി എന്റെ ജോലി സ്ഥലത്തായിരു...
20/07/2016

ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മ മാത്രമായി... അത് കൊണ്ട് തന്നെ അമ്മയും ഞാനും നാളുകളായി എന്റെ ജോലി സ്ഥലത്തായിരുന്നു.. ഇപ്പോൾ അമ്മയും ഒരു ഓർമ്മ മാത്രമായിട്ട് രണ്ടു വർഷം തികഞ്ഞു.. ഈ കൊല്ലത്തെ ശ്രാദ്ധത്തിന് വന്നപ്പോഴാണ് ചേച്ചി വിവാഹം കഴിക്കാനായി എന്നെ നിർബന്ധിച്ചത്.. " നീ വിവാഹം കഴിക്കാൻ നോക്ക് എത്ര കാലമാണ് ഇങ്ങനെ ഒറ്റക്ക് ജീവിക്കുക " ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരു കൂട്ട് വേണമെന്ന് എനിക്കും തോന്നി....

അന്ന് ഞാനും കൂട്ടുകാരനും കൂടിയാണ് എന്റെ ആദ്യ പെണ്ണ് കാണൽ ചടങ്ങിന് പോയത്... ഒരു പഴയ തറവാട് വീട്.. അച്ഛനും അമ്മയ്ക്കും രണ്ടു പെൺ മക്കൾ ആണ്... അതിലെ മൂത്ത പെൺകുട്ടി ഡിഗ്രിക്ക് പഠിക്കുന്നു പേര് ആര്യ.. അച്ഛൻ സ്കൂൾ മാഷായിരുന്നു, വിരമിച്ചു .ഇപ്പോൾ വീട്ടിൽ തന്നെയാണ്. .. ആ വീടും വീട്ടുകാരും ചുറ്റുപാടും എല്ലാറ്റിനും ഉപരി കുട്ടിയെയും എനിക്ക് ഇഷ്ടമായി...

പിന്നീട് എല്ലാം പെട്ടന്നായിരുന്നു ചേച്ചിയും അളിയനും വന്നുകണ്ടു കാര്യങ്ങൾ എല്ലാം സംസാരിച്ചു എല്ലാവർക്കും ഇഷ്ടമായി.. അങ്ങനെ ഞങ്ങളുടെ മോതിരമാറ്റവും നടന്നു... ഇനി വിവാഹത്തിന് വെറും എണ്ണപ്പെട്ടനാളുകൾ മാത്രം... അന്ന് എന്റെ ഫോണിൽ അവളുടെ ഒരു കാൾ വന്നു അത്യാവശ്യമായി ഒന്ന് കാണണം ചിലത് സംസാരിക്കാനുണ്ടെന്നും അവൾ പറഞ്ഞു...

ഞാൻ ഒരു ചെറുപുഞ്ചിരിയോടെയാണ് ചെന്നതെങ്കിലും അവളുടെ മുഖത്തെ ഗൗരവ ഭാവം കണ്ടപ്പോൾ ഇനി ഇവൾക്ക് വല്ല പ്രണയമോ മറ്റോ ഉണ്ടോ എന്ന് ചിന്തിച്ചു... ഞങ്ങൾ അവിടെ ഇരുന്നു.'' അവൾ പറഞ്ഞു തുടങ്ങി...

"എനിക്ക് വേണ്ടത് എന്നെ മനസ്സറിഞ്ഞു സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്ന ഒരു ഭർത്താവിനെയാണ്... എന്നാൽ താങ്കളുടെ കാര്യത്തിൽ എനിക്ക് എന്റെ അച്ഛൻ വിലക്ക് വാങ്ങി തരുന്ന ഒരു കളിപ്പാട്ടമായിട്ടാണ് തോന്നുന്നത്... കണ്ടപ്പോഴും പരിചയപ്പെട്ടപ്പോഴും ഒരു മാന്യനാണെന്നാണ് ഞാൻ കരുതിയത്... സ്ത്രിധനം വേണമെങ്കിൽ നേരിട്ട് പറയാമായിരുന്നു.. ചേച്ചിയെയും അളിയനെയും പറഞ്ഞ് അയക്കണമായിരുന്നോ...!!

സത്യത്തിൽ എനിക്ക് ഒന്നും മനസിലായില്ല...

"നീ ഒന്ന് തെളിയിച്ചു പറ എനിക്ക് ഒന്നും മനസിലായില്ല " വളരെ ജ്ഞാസയോടു കൂടി ഞാനവളെ നോക്കി...

എന്നെ പെണ്ണുകാണാൻ വന്നു പോയതിനു ശേഷം നിങ്ങളുടെ പെങ്ങളും അളിയനും നിങ്ങളെ എനിക്ക് വിൽക്കാനുള്ള കച്ചവടം ഉറപ്പിച്ചിട്ടാണ് പോയത്.. സ്ത്രീധനം എന്ന കച്ചവടം... പക്ഷേ ഈ കഥയൊന്നും അച്ഛൻ എന്നോട് പറഞ്ഞിരുന്നില്ല... രണ്ടു ദിവസമായി തളർന്നിരിക്കുന്ന അച്ഛനോട് കാരണം ചോദിച്ചപ്പോഴാണ് ഞാൻ ഇതെല്ലാം അറിഞ്ഞത്.. നിങ്ങൾക്ക് തരാനുള്ള പണത്തിന് വേണ്ടി ബാങ്കിൽ കൊടുത്ത ലോൺ ശരിയാകാത്തതു കൊണ്ട് പലരോടും കടം ചോദിച്ചെങ്കിലും ഒന്നും ശരിയായില്ല.. അവസാനമാണ് നിങ്ങളുടെ ചേച്ചിയോട് ഒരു അവധി ചോദിച്ചത്. പണം കിട്ടിയില്ലെങ്കിൽ വിവാഹം നടക്കില്ല എന്ന് അവർ തറപ്പിച്ചു പറഞ്ഞു... എനിക്ക് ഇങ്ങനെ ഒരു വിവാഹം വേണ്ട.. താലിയുടെ മഹത്വം അറിയാത്ത ആളുടെ മുന്നിൽ കഴുത്ത് നീട്ടി തരാൻ എനിക്ക് മനസില്ല... പണം കൊടുത്തു വാങ്ങുന്ന ഒരു ഭർത്താവിനെ വേണ്ട എന്ന് അച്ഛനോട് പറഞ്ഞിട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്... ഇതെല്ലാം പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.'' അച്ഛനോടുള്ള അവളുടെ സ്നേഹത്തെ ഞാൻ തിരിച്ചറിഞ്ഞു.. കുടുംബത്തിനു വേണ്ടി ഒരു ജീവിതം വേണ്ടെന്ന് വച്ച അവളിലെ നന്മ എന്നെ അത്ഭുതപ്പെടുത്തി.'' മോതിരവിരലിൽ ഞാൻ അണിയിച്ച എന്റെ പ്രണയ സമ്മാനം തിരിച്ചു നൽകി അവൾ നടന്നകന്നു...

ഞാനിട്ട മോതിരം വലിച്ചൂരി തിരിച്ചു തന്നത് കണ്ട് കവിളിൽ ഒന്ന് പൊട്ടിക്കാനാണ് ആദ്യം തോന്നിയത്... പിന്നെ പറഞ്ഞതെല്ലാം കാര്യമാണെന്ന് തോന്നിയത് കൊണ്ട് മനസിൽ അവളോടൊരു ബഹുമാനം തോന്നി.. വീട്ടിൽ ചെന്ന് കാര്യം തിരക്കിയപ്പോൾ ചേച്ചിയുടെ മുഖത്തെ മൗനത്തിൽ നിന്നും എനിക്ക് എല്ലാം വ്യക്തമായി...

ഞാൻ നിന്റെ നല്ലതിന് വേണ്ടിയാണ് ചെയ്തത് എന്ന് ചേച്ചി പറഞ്ഞപ്പോൾ മറുപടിയായി ഞാൻ ഇത്രമാത്രം പറഞ്ഞു...

നിനക്ക് ഓർമ്മയുണ്ടോ എന്ന് എനിക്ക് അറിയില്ല.. നിന്റെ വിവാഹത്തിന് സ്ത്രീധനം കൊടുക്കാനില്ലാതെ ഞാൻ പലരോടും പണം കടം ചോദിച്ചു.. ബാങ്ക് ലോൺ പോലും ശരിയായില്ല.. നിന്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ വീട്ടിലുള്ളവരുടെ ഇഷ്ടത്തിനെ വിവാഹം നടക്കു എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്: '.. അന്ന് എന്റെ നെഞ്ച് പിടഞ്ഞത് ആരും കണ്ടിരുന്നില്ല.. പിന്നീട് പലിശക്ക് പണം കടമെടുത്താണ് ഞാൻ നിന്റെ വിവാഹം നടത്തിയത്... അന്ന് ഞാൻ ഒത്തിരി ശപിച്ചിട്ടുണ്ട് സ്ത്രീധനം എന്ന നശിച്ച ഏർപ്പാടിനെ... എന്നിട്ട് ആ ഞാൻ തന്നെ ഇങ്ങനെ ചെയ്താൽ !... എനിക്ക് കഴിയില്ല...

വിവാഹം കഴിച്ചാൽ ഒരു പെൺകുട്ടിയെ സംരക്ഷിക്കാൻ സ്ത്രിധനത്തിന്റെ ആവശ്യമില്ല.. നിവർന്നു നിൽക്കുന്ന ഒരു നട്ടെല്ല് മതി... എന്ത് വന്നാലും ജീവിക്കും എന്ന ഒരു മനസ്സും മതി... ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനോട് ഒരു ഇഷ്ടം തോന്നണമെങ്കിൽ ആ മനസ്സറിയണം അതിനോട് ഒരു ബഹുമാനം വേണം... ഞാൻ അവരുടെ വീട്ടിൽ പോവുകയാണ് എനിക്ക് ഒരു നുള്ള് പൊന്നോ പണമോ മണ്ണോ വേണ്ട പെണ്ണിനെ മാത്രം മതി.. അവളെ പൊന്നു പോലെ നോക്കാം എന്നൊരു തന്റേടമുണ്ട് എനിക്ക്...

ഞാനാ വീട്ടിൽ ചെന്ന് അവളുടെ അച്ഛനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.. അവളോട് ഒന്ന് സംസാരിക്കണം എന്നു പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ സമ്മതിച്ചു...

നീ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷേ ഒന്ന് മാത്രം നിനക്ക് തെറ്റി ഇതൊന്നും എന്റെ അറിവോടെയല്ല നടന്നത്.. ഞാൻ കെട്ടുന്ന പെണ്ണിനെ നോക്കാൻ എനിക്ക് സ്ത്രീധനത്തിന്റെ ആവശ്യമില്ല.. അത്ര പണക്കാരനൊന്നും അല്ലെങ്കിലും ജോലിക്ക് പോയി ഒരു പെണ്ണിനെ പോറ്റാം എന്നൊരു തന്റേടം എനിക്ക് ഉണ്ട്... ഈ മോതിരം ഞാൻ ഇവിടെ വയ്ക്കുകയാണ്.. അത് അണിഞ്ഞു തന്നത് എന്റെ സ്നേഹ സമ്മാനമായാണ്.. വിവാഹത്തിന് സമ്മതമാണെങ്കിൽ ഇത് വിരലിലിടാം അല്ല എങ്കിൽ തനിക്ക് എന്റെ വകയുള്ള വിവാഹ സമ്മാനമായി കരുതാം... അത്രയും പറഞ്ഞ് ഞാൻ ആ പടിയിറങ്ങി...

കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കാൾ വന്നു...ക്ഷമിക്കണം ഞാൻ അറിഞ്ഞിരുന്നില്ല എന്നൊരു ക്ഷമാപണവും, മോതിരം വിരലിടാൻ താത്പര്യമാണെന്നും പറഞ്ഞു...

വിവാഹം കഴിഞ്ഞാൽ ഞാൻ ചെയ്യാൻ വിട്ടുപോയ ഒരു കാര്യം കൂടിയുണ്ട്.. ഞാൻ നിന്റെ വിരലിൽ അണിഞ്ഞ മോതിരം ഊരി തന്നതിന് നിന്റെ കവിളിൽ ഒന്ന് പൊട്ടിക്കണം എന്ന മോഹം അതാകും ഞാൻ ആദ്യം നിനക്ക് നൽകുന്ന സമ്മാനവും...

ഇത് പറഞ്ഞതും ഫോണിൽ അവളുടെ ചിരി എനിക്ക് കേൾക്കാമായിരുന്നു....

Credit: (ഉണ്ണി...)

© Midhun Ganga

: www.facebook.com/NinMizhikal/

Address

Press Club Junction
Kasaragod
671121

Website

Alerts

Be the first to know and let us send you an email when Mizhikalil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category