
05/10/2025
മലയാള സിനിമയിൽ ഇത് പോലെ ഇടയ്ക്കിടെ ഓരോ വസന്തങ്ങൾ വരും , അങ്ങനെ ഒരു സിനിമയാണ് ആസിഫ് അലി , ദീപക് പറമ്പോൾ , ദിവ്യപ്രഭ , ഓർഹൻ ഹൈദർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു തമർ കെ. വി രചനയും സംവിധാനവും നിർവഹിച്ച "സർകീട്ട്" ...
അജിത് വിനായക പ്രൊഡക്ഷൻ ആണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ ,യുഎഇയിൽ താമസിക്കുന്ന ഒരു മലയാളി ദമ്പതികൾ, എഡിഎച്ച്ഡി രോഗബാധിതനായ മകനെ വളർത്താൻ പാടുപെടുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത് , അതോടൊപ്പം ചുറ്റുപാടുകളുടെ വെല്ലുവിളികൾ നേരിടുന്ന ഗൾഫ് നാട്ടിൽ എത്തിയിട്ടും തൊഴിൽ ഇല്ലാത്ത കഷ്ടപ്പെടുന്ന അമീർ എന്ന എടപ്പാളുകാരനായി ആസിഫ് അലിയും എത്തുന്നു , അവിചാരിതമായി ഈ കുടുംബവുമായി ആസിഫ് അലിയുടെ കഥാപാത്രം ബന്ധപ്പെടുകയും തുടർന്നുള്ള വെല്ലുവിളികളും , തിരിച്ചറിവുകളും അങ്ങനെ പ്രേക്ഷകരെ ഇടയ്ക്കിടെ കരയിപ്പിച്ചും , ചിന്തിപ്പിച്ചും സിനിമ കടന്നു പോകുന്നു , ഇപ്പോഴത്തെ കാലത്തെ പ്രവാസ ജീവിതം നല്ല രീതിയിൽ വരച്ചു കാട്ടാൻ ഈ സിനിമയ്ക് സാധിച്ചിട്ടുണ്ട് , അത് പോലെ തന്നെ ഇന്നത്തെ തലമുറയിലെ മാതാപിതാക്കൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് "സർകീട്ട്"