Bara Mukkunnothu Temple.udma

Bara Mukkunnothu Temple.udma കാവിലമ്മേ ശരണം

23/09/2025
ഇന്ന് നടന്ന സമൂഹ തിങ്കളാഴ്ച വ്രതം🙏
22/09/2025

ഇന്ന് നടന്ന സമൂഹ തിങ്കളാഴ്ച വ്രതം🙏

22/07/2025

ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക രാമായണ മാസാചരണത്തിൻ്റെ ഭാഗമായി *2025 ആഗസ്റ്റ് 3-ാം തിയ്യതി ഞായറാഴ്ച രാവിലെ 9.30ന്* ക്ഷേത്രത്തിൽ വെച്ച് *രാമായണ പ്രശ്നോത്തരി മത്സരം* സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. എസ്.എസ്. എൽ.സി. വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രത്യേകമായും അതുപ്പോലെ അതിനു മുകളിലുള്ള മുഴുവൻ പൊതുജനങ്ങൾക്കുമാണ് മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡിനു പുറമേ ട്രോഫികളും സമ്മാനിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെട്ട് ജൂലായ് 31 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോൺ:
95623 66156
99617 89682
94969 73575

30/06/2025

ബാര മുക്കു ന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 29/06/2025 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര അഗ്രശാലയിൽ വെച്ച് ചേർന്നു. പ്രസിഡണ്ട് ശ്രീ. കുഞ്ഞിക്കണ്ണൻ നായർ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2025-28 വർഷത്തെ പുതിയ ഭരണസമിതിയെ മഹാസഭ തെരഞ്ഞടുത്തു.
പ്രസിഡണ്ട് - ശ്രീ. എം. കുഞ്ഞിക്കണ്ണൻ നായർ.
വൈസ്. പ്രസിഡണ്ടുമാർ:-എ.വി.ഹരിഹര സുധൻ ,സി. കുഞ്ഞിരാമൻ
ജനറൽ സെക്രട്ടറി - കെ. കരുണാകരൻ.നായർ.
ജോ:സെക്രട്ടറി മാർ :- എം. കരുണാകരൻ, എൻ.വി. ഗോപാലൻ.
ട്രഷറർ -രാധാകൃഷ്ണൻ.എം. എന്നീ ഭാരവാഹികളെയും,
എക്സിക്യൂട്ടിവ് അംഗങ്ങൾ:-
ശ്രീ. രത്നാകരൻ. ബി.
ഇ.കെ. നാരായണൻ.
ദാമോദരൻ.എൻ.
ബിജു മണിയാണി
ഭാസ്ക്കരൻ അമ്മ
രാജൻ. കെ.
രമേശൻ. വി. വി.
ഗംഗാധരൻ. വി.
ഹരീഷ്. വി.എം.
കൃഷ്ണൻ.സി.
രാജേഷ്.എൻ.
നാരായണൻ.കുതിർമ്മൽ.
കൃഷ്ണൻ.കെ. കുന്നുമ്മൽ ബാര
അനീഷ് . വി. എം. എന്നീ 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
യോഗത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ട്, വരവ് - ചിലവ് കണക്ക്, അനുശോചനം ഓഡിറ്റ് റിപ്പോർട്ട് എന്നിവ ജനറൽ ബോഡിയിൽ അവതരിപ്പിച്ചു, അംഗീകരിച്ചു. 10.30 ന് ചേർന്ന യോഗം 1 മണിക്ക് അവസാനിച്ചു.🙏🙏🙏

Address

Bara Mukkunnothu Temple
Kasaragod
637568

Website

Alerts

Be the first to know and let us send you an email when Bara Mukkunnothu Temple.udma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share